Author: ❦︎❀ചെമ്പരത്തി ❀❦︎

കാപ്പിപൂത്ത വഴിയേ…2 [ചെമ്പരത്തി ] 924

‍‍കാപ്പി പൂത്ത വഴിയേ…..2| kaappi poottha vazhiye….2- | Author : ചെമ്പരത്തി [ Previous Part ]   View post on imgur.com ഇടതു സൈഡിലെ ഡോർ തുറന്ന് പുറത്തു ചാടിയ ഡേവിഡ് കണ്ടത് മുൻവശത്ത്,ഇടതു സൈഡിലെ ടയർനോട് ചേർന്നു ഒന്നര രണ്ടു വയസ്സോളം തോന്നിക്കുന്ന ഒരു പെൺകുഞ്ഞ് ചുരുണ്ടുകൂടി നിലത്ത് ഇരിക്കുന്നു…. ഭയന്ന് വിറച്ച്,കാൽമുട്ടിൽ താടി ചേർത്ത് വെച്ച് ഇരുകൈകളും കഴുത്തടിയിലേക്ക് ചുരുട്ടിവച്ച് ഇരിക്കുന്ന അവളുടെ കുഞ്ഞ് ശരീരം പേടികൊണ്ട് വിറക്കുന്നുണ്ടായിരുന്നു…. നിമിഷനേരം […]

കാപ്പി പൂത്ത വഴിയേ…. [ചെമ്പരത്തി ] 909

‍‍കാപ്പി പൂത്ത വഴിയേ…..| kaappi poottha vazhiye….- | Author : ചെമ്പരത്തി   View post on imgur.com     NH -766 — കൊല്ലഗൽ – കോഴിക്കോട് – കോയമ്പത്തൂർ ഹൈവേ ,  ബാവലി ഫോറെസ്റ്റ് ചെക്ക് പോസ്റ്റ്‌ കർണാടക,  രാവിലെ മൂന്നുമണി…..   കറുത്തിരുണ്ട കാടിന്റെ വന്യതക്കു മൂർച്ച കൂട്ടാനായി പെയ്തിറങ്ങിയ കോടമഞ്ഞിന്റെ പുതപ്പിനെ, തന്റെ മഞ്ഞ വെളിച്ചത്താൽ കീറി മുറിച്ചു പാഞ്ഞെത്തിയ പുതിയ, 2010 മോഡൽ ഫോർഡ് എൻഡവർ   […]

നിഴലായ് അരികെ – 20 – ക്ലൈമാക്സ്‌ [ചെമ്പരത്തി ] 1161

നിഴലായ് അരികെ – 20 – ക്ലൈമാക്സ്‌ | Nizhalay Arike – 20 | Author : ചെമ്പരത്തി [ Previous Part ]   സ്നേഹം നിറഞ്ഞ വായനക്കാരോട്……… നിഴലായ് അരികെ എന്ന ഈ കഥ എന്റെ ആദ്യ ശ്രമം ആണ്……അതിനെ നെഞ്ചേറ്റിയ പ്രിയവായനക്കാരോടും , അതേ പോലെ തന്നെ പല സന്നിഗ്ദ്ധഘട്ടങ്ങളിലും എന്നെ സഹായിച്ച തമ്പുരാൻ, പ്രവാസി, ജ്വാല, വൈറസ്, etc……. തുടങ്ങിയവരോടെല്ലാം (എല്ലാ കവർ പിക് കൾക്കും കടപ്പാട് തമ്പുരാനോട് ആണ് […]

നിഴലായ് അരികെ – 19 [ ചെമ്പരത്തി ] 698

നിഴലായ് അരികെ – 19 | Nizhalay Arike – 18 | Author : ചെമ്പരത്തി [ Previous Part ] നിഴലായ് അരികെ – 19     ദിവസങ്ങൾക്കു ശേഷം മനസ്സിലെ പിരിമുറുക്കങ്ങൾക്ക് ഒരു ശാന്തത വന്നതിനാൽ ആകണം വണ്ടിയിൽ കയറി കുറച്ചു കഴിഞ്ഞപ്പോഴേക്കും നന്ദൻ വീണ്ടും ഉറക്കത്തിലേക്കു വീണു……   വണ്ടിക്കുള്ളിൽ നേർത്ത ശബ്ദത്തിൽ അലയടിച്ചു കൊണ്ടിരുന്ന ഗസലിന്റെ താളത്തിനൊത്ത്‌ ആര്യയുടെ വിരലുകളും സ്റ്റീറിങ് വീലിൽ താളം പിടിച്ചുകൊണ്ടിരുന്നു…… ചരൽ വാരിയെറിയുന്ന […]

നിഴലായ് അരികെ – 18 [ചെമ്പരത്തി] 779

നിഴലായ് അരികെ – 18 | Nizhalay Arike – 18 | Author : ചെമ്പരത്തി [ Previous Part ] ഫോണിന്റെ ഡിസ്പ്ലേയിൽ മിന്നി മറയുന്ന ‘ammu ‘ എന്ന പേര് കണ്ടതും അത്രയും ദിവസം മനസ്സിലെ മണ്ണിനെ കുത്തിയൊലിപ്പിച്ചു കൊണ്ട് പെയ്തു വന്നിരുന്ന മഴക്കൊരു ശമനം ഉണ്ടായത് അവനറിഞ്ഞു…. കൈ നീട്ടി വലിച്ചെടുത്ത ഫോൺ, തിടുക്കം കൂടിയതിനാലോ കൈ വിറച്ചതിനാലോ ആകണം പിടുത്തം മുറുക്കാതിരുന്ന വിരലുകളുടെ തടവറ ഭേദിച്ചു താഴേക്കു വീണു….   തിടുക്കത്തിൽ […]

നിഴലായ് അരികെ -17 [ചെമ്പരത്തി] 620

നിഴലായ് അരികെ 17 Author : ചെമ്പരത്തി [ Previous Part ]   സ്നേഹം നിറഞ്ഞ കൂട്ടുകാരെ…… ചില വ്യക്തിപരമായ കാരണങ്ങളാൽ ആണ് കഥ ഇടാൻ വൈകുന്നത്….. ഒരിക്കലും മനപ്പൂർവം വൈകിക്കുന്നത് അല്ല…. ലോക്ക് ഡൌൺ ആണെങ്കിൽ പോലും എനിക്ക് ഡ്യൂട്ടി ഉണ്ട്….. വീട്ടിലിരിക്കുന്ന ദിവസങ്ങളിൽ അതിലേറെ ജോലികളും…… അതോടൊപ്പം തന്നെ നെറ്റ്‌വർക്ക് പ്രോബ്ലം വളരെ ഏറെ ഉണ്ട്…. മറ്റൊരു കാര്യം കൂടി പറയട്ടെ….. ഓരോ കഥ പൂർത്തിയാക്കാനും എഴുത്തുകാരൻ/എഴുത്തുകാരി എടുക്കുന്ന എഫർട് വളരെ വലുതാണ്….. […]

നിഴലായ് അരികെ -16 [ചെമ്പരത്തി ] 546

നിഴലായ് അരികെ 16 Author : ചെമ്പരത്തി [ Previous Part ] View post on imgur.com തല മരവിച്ചു പോയവണ്ണം നന്ദൻ വന്ന് കയറിയത് വസുന്ധരാമ്മയുടെ മുന്നിലേക്കായിരുന്നു….   “ഈ വയ്യാത്ത കാലും വലിച്ചു നീ  എവിടെപ്പോയതായിരുന്നു നന്ദൂട്ടാ…??? നിന്റെ മുഖമെന്താ വല്ലാതിരിക്കുന്നെ..?? ആകെ നനഞ്ഞല്ലോ നീയ്….”   പക്ഷെ ആ ചോദ്യങ്ങൾ നന്ദന്റെ ചെവിയിലെത്തിയെങ്കിലും  മന്ദിച്ചു പോയ തലച്ചോർ പ്രതികരിച്ചില്ല……   ആകെ അമ്പരന്ന് നിൽക്കുന്ന വസുന്ധരാമ്മയെ ഒന്ന് നോക്കിയിട്ടവൻ കാൽ വലിച്ചു […]

കാലവർഷം [ചെമ്പരത്തി ] 211

കാലവർഷം Author :ചെമ്പരത്തി കാലവർഷം തന്റെ ഊന്നുവടി നിലത്തൂന്നി, ചുമച്ചു ചുമച്ചു കുന്നു കയറുന്ന വൃദ്ധനപ്പോലെ ആ ksrtc ബസ് കറുത്ത പുക പുറത്തേക്കു തള്ളിക്കൊണ്ട് ചുരം താണ്ടി മുകളിൽ എത്തി…. നിരന്ന പാത കണ്ടൊരുനിമിഷം നിന്നശേഷം യവ്വനം വീണ്ടെടുത്തപോലത് കുതിച്ചു പാഞ്ഞു….   ബസിന്റെ വേഗത കൂടിയപ്പോൾ ഉണ്ടായ ഉലച്ചിലിൽ ആകണം, ഏറ്റവും പിൻ സീറ്റിൽ ഇരുന്നിരുന്ന ആമനുഷ്യൻ, ഞെട്ടി തന്റെ കണ്ണുകൾ വലിച്ചു തുറന്നു. കയ്യിൽ നിന്നും വഴുതിപ്പോകാൻ തുടങ്ങുന്ന പുതുമണം പരത്തുന്ന,തുണിക്കവർ അയാൾ […]

നിഴലായ് അരികെ -15 [ചെമ്പരത്തി ] 631

         നിഴലായ് അരികെ15            author :   ചെമ്പരത്തി  Nizhalaay arike, chembaratthy മരുന്നുകളുടെ രൂക്ഷമായ ഗന്ധം മൂക്കിലേക്കടിച്ച നന്ദൻ പതിയെ കണ്ണ് തുറന്നു  ഇടതുവശത്തേക്കു ഒന്ന്  നോക്കി പതിയെ എഴുന്നേൽക്കാൻ ശ്രമിച്ചു… എന്നാൽ വേദന കൊണ്ട് പുളഞ്ഞു ആ ശ്രമം വേണ്ടാ എന്ന് വച്ചവൻ പതിയെ തന്റെ ശരീരത്തിലേക്കു നോക്കി…. ഇടതുകയ്യിൽ ഡ്രിപ് ഇട്ടിട്ടുണ്ട്…. വലതുകൈ,മുട്ട് മുതൽ താഴെ വരെ പൊതിഞ്ഞു കെട്ടിയിരിക്കുന്നു…. ഇട്ടിരുന്ന പാന്റിന്റെ […]

തനിയാവർത്തനം [ചെമ്പരത്തി] 216

തനിയാവർത്തനം  Author : ചെമ്പരത്തി    “ഈ വീട്ടിൽ കെട്ടിക്കൊണ്ട് വന്ന അന്നുമുതൽ അനുഭവിക്കുന്നതാ ഞാൻ… എന്റെ വീട്ടുകാർക്ക് പറ്റിയ തെറ്റ് …. തന്തേം  തള്ളേം പ്രായമായിരിക്കുന്നവർ ആണ്, വലിയ താമസം ഇല്ലാതെ ബാധ്യത ഒഴിവായിക്കോളും എന്നും പറഞ്ഞാ ന്റെ അപ്പനും അമ്മേം കൂടി ഇവിടുള്ള ഒരുത്തനെ എന്റെ തലയിൽ കെട്ടിവച്ചത്…. എന്നിട്ടിപ്പോ വർഷം 20 ആയി….. എന്നെ ഇങ്ങോട്ട് കെട്ടിക്കൊണ്ട് വരുന്നതിനു മുൻപേ കിടപ്പിലായതെല്ലേ കിളവൻ….. ഇത്രേം ആയിട്ടും കാലന് പോലും വേണ്ട… എന്തോരും നല്ല […]

നിന്നോടായ് ചൊല്ലിയത് [ചെമ്പരത്തി] 139

നിന്നോടായ് ചൊല്ലിയത് Author : ചെമ്പരത്തി   നിശീഥിനിയുടെ നനുത്ത യാമങ്ങളിൽ,   നേർത്ത ആലസ്യത്തിൽ എന്റെ നെഞ്ചിൻ ചൂടേറ്റുറങ്ങുവാൻ തുടങ്ങുന്ന പ്രിയതമയോട് ഞാൻ പറഞ്ഞു……   പുണ്ണ്യമാണ്‌ നീ…….. എന്റെയും നമ്മുടെ  മക്കളുടെയും…..   ഒരായിരം വർണങ്ങൾക്കിടയിൽ നിന്നും ഞാൻ തിരഞ്ഞെടുത്ത,എന്റെ ജീവിതത്തിലെ  മായാത്ത വർണമാണ് നീ….   മറ്റൊരു നിശയിൽ, ഈ ദേഹി   ദേഹം വിട്ടകന്നു നിന്റെ ആത്മാവിൽ ലയിക്കുമ്പോൾ ആ അവസാന ശ്വാസം വരെയും എന്നോടൊപ്പം നീയുണ്ടാകണം……. എന്റെ പ്രാണന്റെ പാതിയായ്, എന്റെ […]

നിഴലായ് അരികെ -14 [ചെമ്പരത്തി] 439

നിഴലായ് അരികെ 14 Author : ചെമ്പരത്തി [ Previous Part ]     ചുരം കയറി ലക്കിടി വ്യൂ പോയിന്റിൽ എത്തിയ നന്ദൻ വണ്ടി അവിടെ ഒതുക്കി…. വെയിലിനു ചെറിയ തോതിൽ ചൂടായി തുടങ്ങിയിട്ടുണ്ടെങ്കിലും, സഞ്ചാരികളുടെ എണ്ണം കൂടുന്നതെ ഉള്ളൂ….കടന്നു പോകുന്ന വാഹനങ്ങൾക്ക് ഇടയിലൂടെ അവൻ വേഗം റോഡിന്റെ വലതു വശത്ത് ഇരുമ്പ് പൈപ്പിനാൽ വേലി തീർത്ത ഭാഗത്തു എത്തി…. സഞ്ചാരികൾ കൊടുക്കുന്ന ഭക്ഷണത്തിനു വേണ്ടി അക്ഷമയോടെ നോക്കിയിരിക്കുന്ന വാനരക്കൂട്ടം അവന്റെ കയ്യിലേക്ക് നോക്കി […]

കാലചക്രം [ചെമ്പരത്തി] 620

കാലചക്രം Author : ചെമ്പരത്തി   “അയ്യേ…..ഈ അപ്പേടെ ബോഡിക്കു ഒരു ബാഡ് സ്മെൽ ആണ് “ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന മകൻ എന്നെ നോക്കി അത് പറഞ്ഞപ്പോൾ, ഒരു ചെറു ചിരിയോടെ കൂടെ ചേരാൻ അവന്റെ കുഞ്ഞേച്ചിയും ഉണ്ടായിരുന്നു…. പുതുമഴ പെയ്തിട്ടേതാനും ദിവസങ്ങളായി….മഴപെയ്തൊഴിഞ്ഞെങ്കിലും മരം പെയ്യുന്നുണ്ടായിരുന്നു…. ഒരു പെരുമഴക്കാലത്തിന്റെ കൂടി വരവറിയിച്ചു കാർമേഘങ്ങൾ താഴെക്കടുത്തു… ഉമ്മറകോലായ്ക്ക് വെളിയിൽ ചാരി വച്ച കൈക്കോട്ട് തോളിലേക്ക് വച്ചു തൊടിയിലേക്കിറങ്ങാൻ നേരം “രാവിലെതന്നെ അപ്പേനെ ദേഷ്യം പിടിപ്പിക്കല്ലേ ചെറുക്കാ……. ചായ […]

നിഴലായ് അരികെ – 13 [ചെമ്പരത്തി] 506

നിഴലായ് അരികെ 13 Author : ചെമ്പരത്തി [ Previous Part ]   &nbsp തന്റെഷർട്ടിന്റെ കോളറിൽ പിടി മുറുക്കിയിരുന്ന ആര്യയുടെ കൈ അയഞ്ഞതും, കണ്ണുകൾ തുറിച്ചതും കണ്ട നന്ദൻ പെട്ടന്ന് ഞെട്ടിയെന്നോണം കൈഅയച്ചു….. നനഞ്ഞൊരു പഴം തുണിക്കെട്ടുപോലെ ആര്യ ഭിത്തിയിലൂടെ നിലത്തേക്ക് ഊർന്നു വീണു… ഒരു മാത്ര അവളെ നോക്കി നിന്ന നന്ദൻ, അവളിൽ ഒരനക്കവും കാണാനാവാതെ പരിഭ്രാന്തനായി….. വേഗം അവളെ കൈകളിൽ കോരിയെടുത്ത് ബെഡിലേക്ക് കിടത്തി… എന്ത് ചെയ്യേണ്ടു എന്നറിയാതെ ഒരു നിമിഷം […]

നിഴലായ് അരികെ -12 [ചെമ്പരത്തി] 379

നിഴലായ് അരികെ 12 Author : ചെമ്പരത്തി [ Previous Part ]   &nbsp ഒരു നിമിഷത്തെ പകപ്പിനു ശേഷം നന്ദൻ സമനില വീണ്ടെടുത്ത് അമ്മക്ക് നേരെ തിരിഞ്ഞു…..   “നിങ്ങൾക്കൊക്കെ എന്താ എന്നാ എനിക്കു മനസിലാകാത്തത്…… ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് ഞങ്ങളോട് ചാടാൻ തുടങ്ങുന്നേ…… ഓർമ വച്ച നാൾ മുതൽ ഒപ്പം നടക്കുന്നതാ ഇവൾ ഒരു നിഴലുപോലെ…. ഇന്നേവരെ ഞങ്ങളെ അറിയുന്ന  ഒരാളും പറയാത്ത ഒരു കാര്യം നിങ്ങൾക്ക് എങ്ങനെ വിശ്വസിക്കാൻ  തോന്നി…. […]

നിഴലായ് അരികെ -11 [ചെമ്പരത്തി] 402

നിഴലായ് അരികെ 11 Author : ചെമ്പരത്തി [ Previous Part ]     ഡിസ്‌പ്ലേയിൽ തെളിഞ്ഞുവന്ന ‘ priya’s father ‘ എന്ന പേര് കണ്ട നന്ദന്റെ കൈ ഒന്ന് വിറച്ചു…….   ഒന്നാലോചിച്ചതിന് ശേഷം നന്ദൻ ഫോൺ അറ്റൻഡ് ചെയ്തു കാതോട് ചേർത്തു….   ” ഹലോ…… ”   “മ്മ്മ്… മിസ്റ്റർ നന്ദൻ….. ഞാൻ  പ്രിയയുടെ അച്ഛൻ ആണ്….. ”   “മനസിലായി അച്ഛാ….. പറഞ്ഞോളൂ….. ”   “നന്ദൻ… നിങ്ങൾ […]

നിഴലായ് അരികെ -10 [ചെമ്പരത്തി] 360

നിഴലായ് അരികെ 10 Author : ചെമ്പരത്തി [ Previous Part ]     ആര്യയെയും കുട്ടികളെയും ബസ് കയറ്റി വിട്ടിട്ട് തിരിച്ചു പോയ നന്ദന്റെ മനസ്സ് ആകെ കലുഷിതം ആയിരുന്നു….   അവസാന നിമിഷം വരെ പോകുന്നില്ല എന്നു പറഞ്ഞിരുന്ന ബോബിയുടെ  മനംമാറ്റം നന്ദനെ ഒട്ടൊന്നുമല്ല കുഴപ്പിച്ചത്…   അതേപോലെ തന്നെ, പ്രിയ അല്ല കത്തുകൾ എഴുതിയത് എന്നറിഞ്ഞപ്പോൾ മുതൽ ആര്യയുടെ മുന്നിൽ നിസ്സാരവൽക്കരിച്ചു നിന്നെങ്കിലും നന്ദന്റെ മനസ്സിൽ ഒരു പുനർ ചിന്ത  നടന്നു […]

നിഴലായ് അരികെ -9 [ചെമ്പരത്തി] 335

നിഴലായ് അരികെ 9 Author : ചെമ്പരത്തി [ Previous Part ]     അവൾ വേഗം മുഖം തിരിച്ചു നന്ദനറിയാതെ കണ്ണുകൾ തുടച്ചെങ്കിലും നന്ദൻ അത് കണ്ടിരുന്നു… “അമ്മൂ…… നീയെന്തിനാ കരഞ്ഞത്?? “ “ഞാൻ കരഞ്ഞില്ലല്ലോ നന്ദാ…. നിനക്ക് തോന്നിയതാ…. “ “കളിക്കല്ലേ അമ്മൂ….. നിന്നെ ഞാൻ ഇന്ന് ആദ്യമായല്ലല്ലോ കാണുന്നത് ……നിന്റെ കണ്ണ് നിറഞ്ഞതു ഞാൻ കണ്ടിരുന്നു… ഇനി പറയൂ എന്താ കാര്യം??? “ “അത് കാറ്റടിച്ചിട്ടാണ്…… പിന്നെ നിന്നോട് ഞാൻ പറഞ്ഞതല്ലേ […]

നിഴലായ് അരികെ -8 [ചെമ്പരത്തി] 369

നിഴലായ് അരികെ 8 Author : ചെമ്പരത്തി [ Previous Part ]     നീയെന്തിനാ പ്രിയാ ഇങ്ങനെ ദേഷ്യപ്പെടുന്നെ???.. നിരഞ്ജന പതിയെ കൈ വിടീച്ചുകൊണ്ട് പ്രിയയോട് ചോദിച്ചു.   “പിന്നെ???…. “ആ ചോദ്യം ഇഷ്ടപ്പെടാത്ത രീതിയിൽ ഒന്നു തുറിച്ചു  നോക്കിയിട്ട് പ്രിയ ചോദിച്ചു…. “നന്ദേട്ടൻ  വേറൊരുത്തിയെ ബൈക്കിൽ കയറ്റി കൊണ്ട് പോകുന്നത് കണ്ടു ഞാൻ പിന്നെ സന്തോഷിക്കണോ???? ” നിരഞ്ജന കണ്ണു മിഴിച്ചു. “നന്ദേട്ടനോ???? “?”അതെപ്പോ തൊട്ട്?? ”   “ആ… അതെന്നെ കെട്ടിക്കോളം […]

നിഴലായ് അരികെ -7 [ചെമ്പരത്തി] 328

നിഴലായ് അരികെ 7 Author : ചെമ്പരത്തി [ Previous Part ]     റൂമിൽ കയറിയ  നന്ദൻ കാണുന്നത്,  ചോരയിൽ കുളിച്ച മുഖവും കയ്യുമായി നിൽക്കുന്ന ആര്യയെ ആണ്…    ഇടതു കയ്യിൽ നിന്നു ഒഴുകിവീഴുന്ന ചോരത്തുള്ളികൾ തറയിലെ  വെളുത്ത ടൈലിൽ ഒരു ചുവന്ന പൂക്കളം തീർത്തുകൊണ്ടിരുന്നു……..     റൂമിലെ കണ്ണാടിയും, ഗ്ലാസിൽ തീർത്ത ഫ്ലവർവേസും പൊട്ടിച്ചിതറി തറയിൽ എമ്പാടും കിടന്നിരുന്നു….. ആര്യയുടെ കാൽച്ചുവട്ടിൽ തളംകെട്ടിനിന്ന ചോരചുവപ്പിന്റെ വലുപ്പം അനുനിമിഷം കൂടിക്കൂടി വന്നു…. […]

നിഴലായ് അരികെ -6 [ചെമ്പരത്തി] 350

നിഴലായ് അരികെ 6 Author : ചെമ്പരത്തി [ Previous Part ]   രണ്ട് കണ്ണുകളിൽ നിന്നും പളുങ്ക് മണികൾ വീണുടയാൻ തുടങ്ങിയത് അവർ അറിഞ്ഞിരുന്നില്ല……………       ” ന്നാൽ ശരി പ്രിയാ …… ഞാൻ പോയിട്ട് ആര്യയെ ഒന്ന് കാണട്ടെ…….അല്ലെങ്കിൽ തന്നെ ഇന്നത്തെ പിണങ്ങലിനു ഉള്ള വകുപ്പ് ആയിട്ടുണ്ട്…….. പിന്നെ തല്ക്കാലം ഇതാരോടും പറയണ്ട…. ഓക്കേ???? “നന്ദൻ അവളോട് പറഞ്ഞു   “ശരി സർ……….” അവൾ മുഖം കുനിച്ചു പതിയെ പറഞ്ഞു….. […]

നിഴലായ് അരികെ- 5 [ചെമ്പരത്തി] 326

നിഴലായ് അരികെ 5 Author : ചെമ്പരത്തി [ Previous Part ]   ………… ഇത് ഞാൻ എഴുതിയതല്ല… “ “പിന്നെ എന്തിനാണ് പ്രിയാ കള്ളം പറഞ്ഞത് “ആര്യയുടെ പുരികം വളഞ്ഞു… “മിസ്സേ…… ഞാൻ പറഞ്ഞത് കള്ളം അല്ല…… അത് വച്ചതു ഇതിനുള്ളിൽ തന്നെയാണ്……. പക്ഷെ മാറിയതെങ്ങനെ എന്ന് എനിക്കറിയില്ല……… “ ആര്യ വീണ്ടും നന്ദന്റെ ബുക്ക്‌ മറിച്ചു നോക്കി……. അവസാനം അതിനിടയിൽ അവൾ ഒരു കുഞ്ഞ് പേപ്പർ കണ്ടെത്തി……. അതിൽ ഇത്രമാത്രം എഴുതിയിരുന്നു………. ‘അറിയാതാഗ്രഹിച്ചതും, […]

നിഴലായ് അരികെ -4 [ചെമ്പരത്തി] 335

നിഴലായ് അരികെ 4 Author : ചെമ്പരത്തി [ Previous Part ]   …………… അതിന്റെ പരിഹാരവും ഞാൻ തന്നെ കണ്ടോളാം…. “ ” ആ……… ബെസ്റ്റ്…….. ഞാൻ ഇതെല്ലാം പറഞ്ഞിട്ട് അത് മാത്രമേ നീ കേട്ടുള്ളൂ?????? “ ” നിനക്കിപ്പോന്താമ്മൂ വേണ്ടേ…….?? “നന്ദൻ അവളെ ഒന്ന് രൂക്ഷമായിട്ടു നോക്കി…. ” ഓ……സാർന് ദേഷ്യം വരാൻ തുടങ്ങിയോ???……..അപ്പൊ  വെളിവില്ലാത്ത ആരോ ചെയ്യുന്നതിന് ഇവിടിരുന്നു ഇങ്ങനെ ഓക്കെ കാട്ടിക്കൂട്ടുന്ന നിന്നോട് എനിക്കെന്തു തോന്നണം????? മ്മ്മ്??…….പറ…..” നന്ദൻ ഒന്നും […]