നിഴലായ് അരികെ – 13 [ചെമ്പരത്തി] 505

നേർത്തൊരു ലജ്ജയോടെ തലകുനിച്ചു പറഞ്ഞ അവളുടെ ഈ ഭാവം അവനന്യമായിരുന്നു……

ഒന്നും മിണ്ടാതെ അവളോടൊപ്പം താഴേക്കു നടക്കുമ്പോഴും….
മനസ്സിൽ പടർന്നു കത്തുന്ന തീക്കനലുകൾ വാക്കുകളിലൂടെ പുറത്തേക്കെത്തരുതേ എന്നൊരു പ്രാർത്ഥന മനസ്സിലുണ്ടായിരുന്നു…..

“അടുത്ത ആഴ്ച എക്സാം തുടങ്ങും…ഡ്യൂട്ടി ഒഴിവാക്കി തരാമോ എന്ന് ഞാൻ ചോദിച്ചിരുന്നു…. പ്രിൻസി സമ്മതിച്ചില്ല…..”
ഡൈനിംഗ് ടേബിളിലെ നിശബ്ദതയെ ഭേധിച്ചൊടുവിൽ അവൾ പറഞ്ഞു.

പ്രതീക്ഷിച്ച മറുപടി  ഒരു മൂളലിൽ ഒതുങ്ങിയപ്പോൾ ആ മുഖം മങ്ങി….

ഭക്ഷണം കഴിച്ചുകഴിഞ്ഞു, വെള്ളം കുടിക്കുന്ന സമയം കൊണ്ട് ആര്യ നന്ദന്റെ പ്ലേറ്റ് അടക്കം എടുത്തു അകത്തേക്ക് പോയി….

ഒരു നിമിഷം അവളുടെ പോക്ക് നോക്കി നിന്ന നന്ദൻ കൈ കഴുകി സോഫയിൽ പോയിരുന്നു…..

അൽപനേരം കഴിഞ്ഞപ്പോൾ വസുന്ധരാമ്മ നന്ദന്റെ അടുത്തേക്ക് വന്നു… പുറകെ തന്നെ ആര്യയും…

“നന്ദൂട്ടാ……നിന്റെ മനസിലുള്ള വിഷമങ്ങൾ ഒക്കെ താമസിക്കാതെ മാറിക്കൊള്ളും…. ഇപ്പോൾ നിങ്ങൾ ഒരൂട്ടം ചെയ്യണം….അർജെന്റ് ആയി… വിരുന്നിനു പോകാനുള്ളിടത്തൊക്കെ പോകണം ….. നിന്റെ ഈ വാശി അവരെക്കൂടി അറിയിക്കേണ്ടല്ലോ……”

നന്ദൻ ഇരുവരെയും ഒന്ന് മാറി മാറി നോക്കി….

“അമ്മ,നടക്കുന്ന കാര്യം വല്ലതും പറ……. ഇത്രയും നാൾ എന്നെ ഒന്നും പറയാൻ സമ്മതിക്കാതെ, നിങ്ങൾ പറയുന്നത് അനുസരിക്കേണ്ടി വന്നു…… ഇനിയെങ്കിലും എന്നെ വെറുതെ വിട്…..എനിക്കിതിനൊന്നും താല്പര്യം ഇല്ല…മാത്രമല്ല എക്സാം ആയി… എനിക്ക് ഡ്യൂട്ടി ഉണ്ട്…… അവൾക്കും……”

” എക്സാം അടുത്ത ആഴ്ച അല്ലെ… നന്ദൂട്ടാ….. അല്ലാതെ നിനക്ക് മാത്രം നാളെ മുതൽ പ്രത്യേകിച്ച് എക്സാം ഒന്നും ഇല്ലല്ലോ……. അതുകൊണ്ട് രണ്ടു പേരും കൂടി എക്സാം തുടങ്ങുന്നതിനു മുന്പ് എല്ലായിടത്തും ഒന്ന് പോയിട്ട് വാ…. പിന്നെ എക്സാം കഴിഞ്ഞു നിങ്ങൾ രണ്ടു പേരും കൂടി എവിടെയെങ്കിലും ഒന്ന് കറങ്ങാൻ പോകാം….. ”

“വിരുന്നും….. ഹണിമൂണും….ഹെൽ…….”

67 Comments

  1. ❤️❤️❤️❤️❤️

  2. Very long waiting,
    so many 2 days have gone 🙁
    please send it

    1. ചെമ്പരത്തി

      സോറി… ഏകദേശം 10-15ദിവസങ്ങൾ വേണം…. പൂർത്തിയാക്കാൻ…. അതിനിടയിൽ വേറെ എന്തെങ്കിലും തിരക്ക് വന്നാൽ പണികിട്ടും…12 ഭാഗത്തോളം നേരത്തെ എഴുതി വച്ചതിനാൽ ആണ് ഫാസ്റ്റ് ആയി സെൻറ് ചെയ്തത്….. എങ്കിലും പരമാവധി വേഗത്തിൽ അടുത്ത പാർട്ടുകൾ തരാൻ ശ്രമിക്കുന്നുണ്ട്ട്ടോ……????????

  3. പൊന്നൂസ് ബാക്കി. എപ്പോ വരും
    ….???

    1. ചെമ്പരത്തി

      ?????രണ്ടു ദിവസത്തിനുള്ളിൽ താരാടോ….. കഴിഞ്ഞു.. ചെക്ക് ചെയ്തിട്ട് പോസ്റ്റ്‌ ചെയ്യാം.. സ്നേഹപൂർവ്വം…
      ‘പൊന്നാറ്റ’????❤❤

Comments are closed.