നിഴലായ് അരികെ -10 [ചെമ്പരത്തി] 359

Views : 45622

 

കലികയറി സ്റ്റാഫ്‌റൂമിലേക്കു വന്നു കയറിയ നന്ദനെ കണ്ട് ആര്യയും അവിടെ  ഉണ്ടായിരുന്ന മറ്റു സ്റ്റാഫുകളും ഒന്ന് പകച്ചു……

 

“എന്താ നന്ദാ …….??  എന്താ പറ്റിയെ…?? ”

ആര്യ ചോദിച്ചുകൊണ്ട് അടുത്തേക്കെത്തി….

 

“ഒന്നുമില്ല അമ്മൂ…… ഞാൻ പിന്നെ പറയാം…. ”

 

ഇനിയും ചോദിച്ചാൽ നന്ദന്റെ സ്വഭാവം മാറും എന്നറിയാവുന്നതിനാൽ ആര്യ, അവന്റെ മുന്നിലിരുന്ന കസേരയിൽ ചെന്നിരുന്നു…….

 

 

“നന്ദൻ സാറിനെ പ്രിൻസിപ്പൽ വിളിക്കുന്നു…… ”

ഇത്തിരിനേരം കഴിഞ്ഞപ്പോഴേക്കും അങ്ങോട്ടേക്ക് കയറിവന്ന പ്യൂൺ ബേബിച്ചേട്ടൻ നന്ദനോട് പറഞ്ഞു……..

 

“എന്തിനാ..??? എന്താ ബേബിച്ചേട്ടാ കാര്യം….?? ”

ചോദിച്ചത് ആര്യ ആണ്…

 

“അറിയില്ല മാം…… സർ നല്ല ദേഷ്യത്തിൽ ആണ്…. ”

 

ബേബിച്ചേട്ടൻ പറഞ്ഞു തീർന്നപ്പോഴേക്കും നന്ദൻ ഇറങ്ങി പ്രിൻസിപ്പാളിന്റെ ഓഫീസിലേക്ക്  നടന്നു…

 

ഓഫീസിൽ കയറിയ പാടെ, സൈഡിൽ നിൽക്കുന്ന കിഷോറിനെ കണ്ട് അവനെ രൂക്ഷമായി ഒന്ന് നോക്കി ഡോറിൽ മുട്ടിയിട്ടു നന്ദൻ അകത്തേക്ക് കടന്നു…..

 

“ഡോ നന്ദാ…… താൻ എന്ത് പോക്രിത്തരം ആടോ ഈ കാണിച്ചു വച്ചേക്കുന്നേ…..???

 

താൻ ഒരു അധ്യാപകൻ അല്ലെ….ആൻസർ പറയാത്തതിന് ഒരുത്തനെ തല്ലികൊല്ലാൻ നോക്കുന്നോ…???

ഇവന്റെ പേരന്റ്സിനോട് ഞാൻ എന്ത് മറുപടി പറയും….. നന്നായി പഠിപ്പിക്കും എന്നതിന്റെ അഹങ്കാരം ഈ കോളേജിൽ വേണ്ട…..

ഇങ്ങനെ ആണെങ്കിൽ താൻ ഇവിടെ പഠിപ്പിക്കണം എന്നില്ല….

ഇത് കോളേജിന്റെ  റെപ്യുട്ടേഷനെ ബാധിക്കുന്ന പ്രശ്നം ആണ്….. പോർഷൻസ് ഓക്കെ തീർന്നല്ലോ….

എന്തായാലും കുറച്ചു നാൾ താൻ വീട്ടിലിരിക്ക്…… തന്റെ സസ്പെന്ഷന് ലെറ്റർ  കുറച്ചു കഴിയുമ്പോൾ കയ്യിൽ തരാം……. ”

 

അങ്ങോട്ട് എന്തെങ്കിലും ചോദിക്കുകയോ പറയുകയോ ചെയ്യുന്നതിന് മുൻപേ പ്രിൻസിപ്പാൾ നന്ദനോട് തട്ടിക്കയറി…

 

നന്ദന് അടിമുടി വിറഞ്ഞു കയറി….

 

“സർ എന്തറിഞ്ഞിട്ടാണ് ഇങ്ങനെ സംസാരിക്കുന്നതു…..??? 😡😡😡😡രണ്ടു ദിവസം മുൻപ് ഇവിടെ നടന്നത് സർ അറിഞ്ഞിരുന്നോ…..?? രാവിലെ ഞാൻ ഇവിടെ വന്നപ്പോൾ നിങ്ങൾ എത്തിയിട്ടില്ല….. ”

 

Recent Stories

23 Comments

  1. 𝚆𝚊𝚕𝚝𝚎𝚛 𝚆𝚑𝚒𝚝𝚎

    ❤️❤️❤️❤️❤️

  2. Super story
    Onnum parayaanilla
    Ooro part kazhiyumbozhum suspense adiche marikunnu
    I love their relationship

    1. ചെമ്പരത്തി

      താങ്ക്യൂ ഡിയർ ❤❤😍😍😍😍😍🌺🌺🌺🌺🌺

  3. ചെമ്പരത്തി,
    രണ്ടു പാർട്ടും കൂടി ഇന്നാണ് വായിച്ചത്, പഴയത് പോലെ ആക്റ്റീവ് ആകാൻ സാധിക്കാത്തതിൽ പരിഭവിക്കരുത്. ഇത് പൂർണമായും വായിച്ചിരിക്കും എന്നൊരു ഉറപ്പുമാത്രം നൽകുന്നു.
    കഥ അതി മനോഹരമായി മുന്നോട്ട് പോകുന്നു, ഇപ്രാവശ്യത്തെ ട്വിസ്റ്റ്‌ സൂപ്പർ ആയിരുന്നു, എന്തായാലും വരും ഭാഗങ്ങളിൽ മനസ്സിൽ തങ്ങി നിൽക്കുന്ന കാര്യങ്ങൾക്ക് കൂടുതൽ വ്യക്തത ലഭിക്കും എന്ന് കരുതാം അല്ലേ?
    ബ്രോ നിങ്ങളുടെ എഴുത്ത് സൂപ്പർ ആണ്, യാതൊരു ലാഗും ഇല്ലാതെ വായിച്ചു പോകാൻ പറ്റുന്നത് ആണ്.
    അപ്പോൾ തുടർ ഭാഗത്തിനായി കാത്തിരിക്കാം..

    1. ചെമ്പരത്തി

      ഒത്തിരിയേറെ സ്‌നേഹം പ്രിയ ജ്വാല….
      പഠിക്കുന്ന കാലത്തോ പഠിപ്പിച്ചു കൊണ്ടിരുന്ന കാലത്തോ ഒന്നും തോന്നാത്തിരുന്ന ഒരു വിഷയം ആണ് എഴുത്ത്….പക്ഷെ സ്വപ്നത്തിൽ പോലും ചിന്തിക്കാതെ ആണ് ഈ എഴുത്തിന്റെ ലോകത്തു എത്തിപ്പെട്ടത്…. കുറച്ചു പേരെങ്കിലും ഇത് ഇഷ്ടപ്പെടുന്നുണ്ടെന്നു അറിഞ്ഞപ്പോൾ ഉണ്ടായ ഒരു സന്തോഷം….. അത് പറഞ്ഞറിയിക്കാൻ വയ്യ….. 2പാർട്ടുകൾ കൂടി പെട്ടന്ന് തരും… അത് കഴിഞ്ഞാൽ കുറച്ചു ഗ്യാപ് വരും…. ഒരാക്സിഡന്റ്റും വേറെ കുറെ പ്രശ്ങ്ങളും കൂടി വന്നതിനാൽ മൂഡ് മൊത്തം മാറിപ്പോയി….. എങ്കിലും പഴയ പോലെ തിരിച്ചു വരാൻ ശ്രമിക്കുന്നുണ്ട്

      സ്നേഹപൂർവ്വം

      🌺🌺🌺ചെമ്പരത്തി 🌺🌺🌺

  4. നിധീഷ്

    ❤❤❤

    1. ചെമ്പരത്തി

      🌺🌺🌺

  5. ❤️❤️❤️❤️❤️❤️❤️

    1. ചെമ്പരത്തി

      🌺🌺🌺🌺🌺

    1. ചെമ്പരത്തി

      രാജ നുണയൻ….. താങ്കൾ എനിക്കായി ഒരു കമന്റ്‌……. വിശ്വസിക്കാൻ പറ്റുന്നില്ല……. ഒത്തിരി സന്തോഷം….😍😍😍😍❤❤

  6. ഇൗ ഭാഗവും വളരെ ഇഷ്ടപ്പെട്ടു
    നന്ദൻ അവിടെ കിടന്ന് കിട്ടിയ ഫോൺ ചെക്ക് ചെയ്തില്ലേ അത് ആരുടെ ഫോൺ ആണെന്ന് അവൻ നോക്കിയില്ലേ??
    അ പ്രിയക്ക്‌ ഒരു അടിയുടെ കുറവ് ഉണ്ടായിരുന്നു അത് നന്ദൻ തന്നെ കൊടുതുവല്ലോ സന്തോഷം ആയി.നന്ദൻ എന്തോ പണി പ്ലാൻ ചെയ്യുന്നു എന്ന് തോന്നുന്നു🤔
    ഇനി ഉള്ള ഭാഗങ്ങൾ ഇതേപോലെ മികച്ച രീതിയിൽ തന്നെ മുന്നോട്ട് പോകട്ടെ എന്ന് ആശംസിക്കുന്നു♥️♥️

    1. ചെമ്പരത്തി

      താങ്ക്യൂ…..😍😍😍😍 ഒന്ന് രണ്ടു പാർട്ടുകൾ കൂടി ഞാൻ വേഗത്തിൽ തരാം…. അത് കഴിഞ്ഞാൽ കുറച്ചു താമസം വരും… കാരണം ഇത്രയും ഭാഗങ്ങൾ എഴുതി പൂർത്തിയാക്കിയവ ആണ്…. എങ്കിലും മുഷിപ്പിക്കാതെ വേഗത്തിൽ തരാൻ പരമാവധി ശ്രമിക്കും

      1. ചെമ്പരത്തി

        എല്ലാത്തിന്റെയും മറുപടി ഉടനെ വരൂട്ടോ….😍

      2. കാത്തിരിക്കുന്നു😍

  7. 💞💞💞💞💔

    1. ചെമ്പരത്തി

      ❤❤😍😍😍😍😍😍😍

  8. MRIDUL K APPUKKUTTAN

    💙💙💙💙💙

    1. ചെമ്പരത്തി

      ❤❤❤❤♥💕💞

  9. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    2nd 👶

    1. ചെമ്പരത്തി

      Wow😍😍😍😍😍😍😍😍😍😍

  10. ഫാൻഫിക്ഷൻ

    1. ചെമ്പരത്തി

      ❤❤❤❤😍🌹🌹🌹

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com