നിഴലായ് അരികെ -16 [ചെമ്പരത്തി ] 545

‘നിന്റെ സ്വന്തം ammu’

എന്നും എഴുതി…..പക്ഷെ അത് കഴിഞ്ഞപ്പോൾ നീ എങ്ങനെ പ്രതികരിക്കും എന്ന പേടി വീണ്ടും എന്നെ വേട്ടയാടാൻ തുടങ്ങി….. അത് കൊണ്ട് അതും ചുരുട്ടിക്കൂട്ടി എറിഞ്ഞിട്ട്, നിനക്കിഷ്ടമുള്ള, എന്നാൽ എനിക്ക് അധികം വശമില്ലാത്ത സാഹിത്യത്തിൽ എന്തൊക്കെയോ കുത്തിക്കുറിച്ച് വച്ചു….. എന്നിട്ടും പേര് വക്കാൻ എന്നെ പിടികൂടിയ ഭയം സമ്മതിച്ചില്ല…

എന്തായാലും ഇത് നിനക്ക് തരണം എന്ന വാശിയോടെ ആണ് അത് നിന്റെ ബുക്കിൽ വച്ചതു…. അതും എനിക്ക് ക്ലാസ്സ്‌ ഇല്ലാത്തിരുന്ന ടൈമിൽ…

പക്ഷെ നീ അത് വൈകുന്നേരം അല്ലെ തുറന്നു നോക്കിയത്…..അത് വരെ ഞാൻ അനുഭവിച്ച ടെൻഷൻ നിനക്ക് പറഞ്ഞാൽ മനസിലാകില്ല……

പക്ഷെ ഞാൻ മനസ്സിൽ കരുതിയിരുന്നപോലെ തന്നെ നീ അതിനെ ആരുടെയോ ഭ്രാന്തായി കണ്ട് ചുരുട്ടിയറിഞ്ഞപ്പോൾ മുറിവേറ്റ് കരഞ്ഞത് എന്റെ ഹൃദയം കൂടി ആയിരുന്നു…..

നീ ന്നോട് ചോദിച്ചില്ലേ……. എന്തു പറ്റിയെന്നു…… ഞാൻ എന്താ പറയ്യാ…..

നിന്നോട് ഞാൻ ഒരിക്കലും കള്ളം പറയാറില്ലായിരുന്നു …. പക്ഷെ എനിക്കിവിടെ നിന്റെ മുന്നിൽ സത്യം പറയാൻ കഴിയാത്തത് കൊണ്ടാണ് തലവേദന എന്നൊരു കാരണം പറഞ്ഞത്….

 

 

എന്നാലും എന്റെ ഇല്ലാത്ത തലവേദനക്ക്,നിന്റെ വിരലുകൾ എന്റെ നെറ്റിയിൽ ബാം പുരട്ടി തലോടിയപ്പോഴൊക്കെയും എന്റെ ഉള്ളം അലറികരയുന്നത് നീയറിയുമോ എന്ന് ഞാൻ ഭയപ്പെട്ടിരുന്നു……

 

പക്ഷെ ഇന്ന് നീയാ കുറിപ്പ്, അതെന്റെ മനസ്സായിരുന്നു,ചുരുട്ടിയെറിഞ്ഞെങ്കിലും എന്നെങ്കിലും നീയതിനെ മനസിലാക്കുന്ന കാലം വരുമെന്നെന്റെ മനസ്സ് പറയുന്നു….

65 Comments

  1. ❤️❤️❤️❤️❤️

  2. പോസ്റ്റ്‌ ചെയ്ത അടുത്ത പാർട്ട്‌ വായിക്കാൻ കട്ട വെയ്റ്റിംഗ് ആണ്….

    ഞാൻ വായിച്ചിട്ട് വരാം…..

    ഇത് വായിക്കാൻ പോകുമ്പോ എന്തോ ഭയങ്കര സങ്കടം….. ഇത് തീർന്നാൽ വായിക്കാൻ അടുത്ത പാർട്ടിന് ഒരുപാട് കാത്തിരിക്കണോന്ന് ഓർത്തിട്ടാ…..

  3. എന്തിനാ എന്റെ നന്ദുട്ടനെ ഇങ്ങനെ ഒരു അവസ്ഥയിൽ ആക്കിയേ… അവൻ ഒരു പാവം അല്ലെ…,. ഇച്ചിരി ശുണ്ഠി ഇണ്ട്ന്നല്ലേള്ളൂ…..

    അസാധ്യം….. ♥️♥️♥️♥️♥️♥️
    നിങ്ങളെ പ്രകീർത്തിക്കുവാൻ വാക്കുകൾ കിട്ടണില്ല….. ♥️♥️♥️♥️♥️

  4. Bro നിങ്ങൽ ഒരു സംഭവം തന്നെ ആണ് കേട്ടോ . കഥ വായികുന്നത് ഇന്ന് ആണ് . ഓരോ പാർട്ട് വയിക്കുമ്പളും നെഞ്ചില് ഒരു വിങ്ങൽ ആണ് കരയിപ്പിച്ച കള്ളഞ്ഞലോ . എങ്ങനാ സാധിക്കുന്നു ഇതേ പോലെ ഉള്ള കഥക്കൾ എഴുതാൻ. ഇന്നിയും എഴുതണം ഒരു fan ayee മാറി . അടുത്ത part ine വേണ്ടി waiting ആണ്. പെട്ടന്നു തരും എന്ന് വിശ്വസിക്കുന്നു

  5. ജിമ്പ്രൂട്ടൻ

    നല്ല ഒരു കഥ…. നല്ല feelodu കൂടി തന്നെ വായിക്കാനും കഴിയുന്നു…. നന്ദനും ആര്യയും എത്രയും പെട്ടന്ന് തന്നെ മനസ്സ് കൊണ്ട് ഒരുമിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു… Waiting for the next part…❤❤ പറ്റുന്ന പോലെ കൊറേച്ചു നേരത്തെ തരാൻ നോക്കണേ ബ്രോ……

  6. INI enna

  7. ഒരുപാട് ലേറ്റ് ആയി… വായിച്ചു നിർത്തിയിടാത് നിന്നും തുടങ്ങി….”” ഓരോ വരിക്കൾ വായിക്കുമ്പോഴും ന്റെ ഞെഞ്ചിൽ ഒരു കത്തി കുത്തിയിറക്കും പോലെയാ തോന്നിയെ…3 വർഷത്തിലധികം കൂടെ ഉണ്ടായിട്ട് നിക്ക് പറയാൻ പറ്റാത്ത പ്രണയത്തെ ഓർത്തുപോയി… ഒടുവിലാ ഇഷ്ടം പറഞ്ഞപ്പോൾ അവൾ എന്നിൽ നിന്നും ഏറെ ആകാനിരുന്നു”‘… നന്ദന്റെയും ആര്യയുടെയും കല്യാണം കഴിഞ്ഞു… അവർ ഒന്നിക്കുമല്ലോ എന്നായിരുന്നു… അവിടെയും… വിധി മരിച്ചാരുന്നു… അവൻ അവളിൽ നിന്നും കൂടുതൽ അകലാൻ ശ്രെമിച്ചു… ഒടുവിൽ അവന് ഒരു അപകടം വേണ്ടി വന്നു… നിഴലായി അരികെ ഉണ്ടായിരുന്ന പാതിയുടെ സ്നേഹം അല്ല പ്രണയം.. ഒരിക്കലും വറ്റാത്ത നിരുറവാപോലെയുള്ള പ്രണയം തിരിച്ചറിയാൻ… അല്ലെ…

    ന്റെ മനുഷ്യ ന്തൊരു ഫീൽ ആണ് നിങ്ങടെ കഥക്ക്… ഓരോ വരികൾക്കും ജീവനുള്ളത് പോലെയാ തോന്നിയെ… വർണ്ണകൾ.. ഓരോ സീനിലും… ഓരോ വസ്തുക്കളുടെ പൊസിഷൻ പോലും നിർവചിച്ചിരിക്കുന്ന രീതി നിക്ക് നന്നെ ബോധിച്ചു… നിക്ക് ഒരു ആഗ്രഹമുണ്ട് ഈ കഥ പെട്ടന്നു നിർത്തരുത്… തനിക്ക് വേണ്ടി മാറ്റിവെച്ച പ്രണയത്തിന്റെ നൂറിൽ ഒന്ന് നൽകിയെങ്കിലും അവളെ അവനോടു ചേർത്ത് നിർത്തി അവർ പ്രണയിച്ചു.. ജീവിക്കുന്നത്… ആ തുലികയിൽ നിന്നും അടർന്നു വിഴുന്നത് കാണാൻ ഒരു കൊതി….

    സ്നേഹത്തോടെ…ꪜ??ꪗ?…. ?????

  8. കുറച്ച് ലേറ്റ് ആയി… ന്നാലും സംഭവം ഒരേ പൊളി. ❤

    ഇത്രയും ഭാഗങ്ങളിൽ നമ്മൾ വായിച്ചറിഞ്ഞ അവരുടേജീവിതം ആര്യയുടെ ഡയറിത്താലുകളിലൂടെ അവളുടെ കാഴ്ചപ്പാടോടെ വായിച്ചപ്പോ അത് അതിമനോഹരമായി തോന്നി.

    ഞാനിപ്പോ ഏറ്റോം ആഗ്രഹിക്കുന്നത് അവർ എത്രേം പെട്ടന്ന്ഒന്നിക്കാൻ വേണ്ടിയാ…
    ഈ ഒരുകൂടിക്കാഴ്ചയോടെ പരിഭവങ്ങൾ പറഞ്ഞവസാനിപ്പിച്ച് നന്ദന്റെ മാത്രം അമ്മുവും ആര്യയുടെ പ്രാണൻ ദേവനും പരസ്പരം പ്രണയിച്ചുതുടങ്ങട്ടെ ❤❤

  9. Poli?????

  10. ചെമ്പരത്തി,
    വായിക്കാൻ താമസിച്ചു, ഈ പാർട്ടും കിടുക്കി, ഡയറിക്കുറിപ്പുകൾ ഓരോന്നായി വായിച്ചപ്പോൾ അമ്മൂസിന്റെ പ്രണയം എത്ര തീക്ഷണമാണ്.
    തുടർഭാഗം ഉടനെ ഉണ്ടാകുമെന്ന് കരുതുന്നു.
    ആശംസകൾ…

  11. ♨♨ അർജുനൻ പിള്ള ♨♨

    ??❤❤❤❤

  12. ഇരിഞ്ഞാലക്കുടക്കാരൻ

    വന്നല്ലോ ചെമ്പരത്തൻ??അല്ല ചെമ്പരത്തി. കഥ ഉഷാർ ആയിപോകുന്നുന്നുണ്ട്. കഥ ഇന്നലെ വായിച്ചെങ്കിലും കമന്റ്‌ ടൈപ്പ് ചെയ്യാൻ സാങ്കേതിക തകരാർ കൊണ്ട് സാധിക്കാതെ വന്നു. ഫ്ലാഷ്ബാക്കും മറ്റും നീട്ടിവലിപ്പിക്കാതെ ഒറ്റ പാർട്ടിൽ തീർത്തത് നന്നായി. കാത്തിരിപ്പ് എന്തായാലും മോശം ആയില്ല. അതിന്നുള്ളത് എന്തായാലും കിട്ടി ❤❤???. ഇനി പഴയെതെല്ലാം മറന്ന് ഒന്നിക്കട്ടെ എന്ന് അൽമാർത്ഥം ആയി ആശംസിക്കുന്നു…………
    വേറെ എന്തൊക്കെയോ ബോൽത്താൻ ഇണ്ട്. ലേക്കിൻ കോഴി നഹി ആകയെ ദിൽസേ തഖ്. ക്യാ കരെ? ഇനിയും തുടർന്ന് എഴുതാൻ കഴിയട്ടെ എന്നും ഈ കഥ പെട്ടെന്ന് തീരാതിരിക്കാനും പ്രാർത്ഥിച്ചു കൊള്ളുന്നു….. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤???????????????????????????????????????????????????ആ പിന്നെ ഇതിൽ റൊമാന്റിക് സോങ് ഒക്കേ ആഡ് ചെയ്യാൻ പറ്റോ ;രണ്ടും പിണക്കം മാറി ഇണങ്ങി കഴിയുമ്പോൾ ?. ഈ കഥ മുഴുവൻ എഴുതി വന്നു കഴിഞ്ഞിട്ട് വേണം സിനിമ ആക്കാൻ. എന്നിട്ട് വേണം മികച്ച തിരകഥകൃതിനുള്ള പുരസ്‌കാരം ശ്രീ. ചെമ്പരത്തിക്കു കൊടുക്കാൻ. ഓരോ ഓരോ ആഗ്രഹങ്ങളെ. എന്തായാലും സിനിമ ആക്കിയാൽ നന്ദൂട്ടിയും നന്ദനും എളുപ്പം പ്രേഷകരുടെ മനസ്സിൽ നിന്നും പോകില്ല…. അപ്പോൾ അടുത്ത ഭാഗത്തിൽ കാണാം……..

  13. ഒറ്റപ്പാലം ക്കാരൻ

    ഇഷ്ടമായി ഈ പാർട്ട്

  14. ❤️❤️❤️❤️❤️?❤️❤️??

    നന്നായിട്ടുണ്ട് മച്ചാനെ..

    അധികം വൈകിപ്പിക്കാതെ അടുത്തതും പോരട്ടെ.

    ْ?ْعٓاشَر ?

  15. ❤️❤️❤️❤️

Comments are closed.