നിഴലായ് അരികെ -7 [ചെമ്പരത്തി] 328

 

“ശരിയാ പ്രകാശേ……. അവർക്കു രണ്ടുപേർക്കും ഇല്ലാത്ത ആഗ്രഹം ആയിപ്പോയി നമ്മുടെ…… ഇനി അവരുടെ താല്പര്യം നോക്കാം അതല്ലാതെ എന്ത്….. ”

 

“ങ്ങും……” അച്ഛൻ ഒന്നും മൂളി.

 

“ടോ അവനു ആ കൊച്ചിനെ ഇഷ്ടമാണെങ്കിൽ അതങ്ങു ആലോചിക്കാം… അവന്റെ അടുത്തൂന്നു നമ്പർ മേടിച്ചിട്ട് ആ കൊച്ചിന്റെ വീട്ടിൽ വിളിച്ചു സംസാരിക്കാം നമുക്ക് ”

 

“അതാണ് നടക്കാൻ യോഗമെങ്കിൽ അങ്ങനെ തന്നെ നടക്കട്ടെ…. നമ്മുടെ ആഗ്രഹമല്ലല്ലോ… അവരുടെ ആഗ്രഹങ്ങളും അവരുടെ ജീവിതവും അല്ലെ….അവരുടെ ഇഷ്ടം അങ്ങിനെങ്കിൽ അങ്ങനെ. പണ്ടത്തെ കാലം ഒന്നും അല്ലല്ലോ നമ്മുടെ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കാൻ….” പ്രകാശ് ഒന്നു നെടുവീർപ്പിട്ടു.

 

 

**********

 

റോബിൻ തിരിച്ചു പോയി.ഒരാഴ്ച വലിയ മാറ്റങ്ങൾ ഇല്ലാതെ കടന്നു പോയി. നന്ദന്റെയും, ആര്യയുടെയും ഇടയിലെ ശീതസമരം ഒട്ടും കുറയാതെ തന്നെ മുൻപോട്ട് പോയി..

നന്ദൻ പല പ്രാവശ്യം മിണ്ടാൻ ശ്രമിച്ചെങ്കിലും ആര്യ ചെവികൊടുത്തില്ല.

 

രണ്ടു വീടുകളിലും എല്ലാവർക്കും വിഷമമായിത്തുടങ്ങിയിരുന്നു.. കാരണം ഇന്നേവരെ ഒന്നോ രണ്ടോ  ദിവസത്തിൽ അധികം അവർ പിണങ്ങിയിരുന്നിട്ടില്ല.

 

*********

 

അവൾ വീണ്ടും കോളേജിൽ പോകാൻ തുടങ്ങി.

പപ്പാ കൊണ്ടുവിടാം എന്ന് പറഞ്ഞെങ്കിലും അവൾ അത് വേണ്ടെന്നു പറഞ്ഞു ബസിലായി യാത്ര.

വെള്ളിയാഴ്ച ക്ലാസ്സ്‌ കഴിഞ്ഞു കുട്ടികൾ ഏറെക്കുറെ  പോയിരുന്നു. ആര്യ തന്റെ ബുക്സ്  എടുത്തു പതിയെ പുറത്തേക്ക് നടന്നു.കാലം തെറ്റി പൂമൊട്ടുകൾ വിരിഞ്ഞു  തുടങ്ങുന്ന ഗുൽമോഹറുകൾക്കു  കീഴിലൂടെ അവൾ പതിയെ  ബസ് സ്റ്റോപ്പിലേക്ക് നീങ്ങി…… കുറച്ചു ദൂരെയായി സ്റ്റാർട്ട്‌ ആയ ബുള്ളറ്റിന്റെ ശബ്ദം കേട്ടതും അവൾ നടപ്പിന്റെ വേഗത കൂട്ടി  എങ്കിലും ബസ്റ്റോപ്പിൽ എത്തുന്നതിനു മുൻപേ തന്നെ നന്ദന്റെ വണ്ടി ആര്യയ്ക്ക് കുറുകെ നിന്നു.

 

“അമ്മൂ നീ വണ്ടിൽ കേറൂ…”

 

“ഞാൻ ഇല്ല…. ഞാൻ ബസ്സിന്‌ വന്നോളാം..”

28 Comments

  1. ❤️❤️❤️❤️❤️

  2. രാവണസുരൻ(Rahul)

    കഥ കൊള്ളാം ഇപ്പോഴാ വായിക്കാൻ സമയം കിട്ടിയത്. പിന്നെ സുഹൃത്തുക്കളുടെ ലിസ്റ്റിൽ എന്റെ പേരും കൂടെ കണ്ടപ്പോൾ ശരിക്കും എന്താ പറയേണ്ടതെന്ന് അറിയാത്ത അവസ്ഥയിൽ ആയിപ്പോയി.

    എന്നെ സുഹൃത്ത് ആയി കാണാൻ ഒരാൾ കൂടെ ഉണ്ടെന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം.

    കഥ പൊളിയായിട്ടുണ്ട് ഞാൻ ഇപ്പൊ കൺഫ്യൂഷൻ ആയ അവസ്ഥയിൽ ആണ് ആര്യ അനു പ്രിയ ??
    ഞാൻ പോയി ബാക്കി വായിച്ചിട്ട് വരാം ?.

  3. മിസ്റ്റർ മ്യാമൻ കഥ ഉഗ്രൻ ആയിട്ടോ… അടുത്ത ഭാഗങ്ങൾ വേഗം വായിച്ചു ലേറ്റസ്റ്റ് പാർട്ടിൽ വലിയ കമന്റ്‌ തരാം

  4. അടിപൊളി മുത്തെ അടിപൊളി

    ♥️♥️♥️

  5. Mwonoose ????
    Waiting for next
    Ishtaaittaa..otthiri

    1. ചെമ്പരത്തി

      താങ്ക്സ് ഡാ baby…….❤❤??????

  6. തൃശ്ശൂർക്കാരൻ ?കട്ടൻകാപ്പി

    ❤️?❤️??

    1. ചെമ്പരത്തി

      അല്ലേലും രാവിലത്തെ കട്ടൻ കാപ്പി……???? അതൊരു ഒന്നൊന്നര ഫീലാണ്‌ട്ടാ…..?????❤❤❤

  7. ചെമ്പരത്തി,
    വലുതോ, ചെറുതോ, നല്ലതോ, ചീത്തയോ, പ്രമുഖനോ, അല്ലാത്തവരോ എന്ന യാതൊരു വക ഭേദവുമില്ലാതെ എല്ലാരുടെയും കഥകൾ വായിക്കും, കമന്റിടും നമ്മൾ കാണിക്കുന്നതിന്റെ നാലിലൊന്ന് തിരികെ ലഭിക്കത്തും ഇല്ല എന്നാലും യാതൊരു പരിഭവവും ഇല്ല നമ്മൾ എഴുതുന്നത് നാലുപേർ വായിക്കണം എന്ന് മാത്രം. എന്നെയും സൗഹൃദ വലയത്തിൽ ഉൾപ്പെടുത്തിയതിന് നന്ദി.
    കഥ പൂർവ്വാധികം ഭംഗിയോടെ മുന്നോട്ട് പോകുന്നു. പേജുകൾ കൂട്ടി എഴുതുന്നതിന് വളരെ സന്തോഷം എന്നാലും പെട്ടന്ന് തീർന്നു പോകുന്നു എന്നൊരു പരാതി മാത്രം. എഴുത്തിന്റെ ശൈലിയും, വായനാ സുഖവും ഉള്ളത് കൊണ്ടാണ് എന്തായാലും നന്ദനും, ആര്യയും അവരുടെ ഉള്ളിലുള്ള സൗഹൃദവും ഒക്കെ എവിടെ വരെ എത്തും എന്നറിയാനുള്ള ആകാംക്ഷയിൽ ആണ്.
    തുടർഭാഗത്തിനായി കാത്തിരിക്കുന്നു…
    സ്നേഹപൂർവ്വം…

    1. ചെമ്പരത്തി

      എന്നുമെപ്പോഴും സ്നേഹം മാത്രം പ്രിയ ജ്വാല…
      ഈ അക്ഷരങ്ങളുടെ ലോകത്തു വാക്കുകളിലൂടെ ഒട്ടേറെ സൗഹൃദങ്ങൾ ലഭിച്ചിട്ടുണ്ട്…… എല്ലാവരെയും ഓർക്കുന്നു…..
      ഇടയ്ക്കു ഒരാക്സിഡന്റ് ഒക്കെ പറ്റി കുറച്ചു നാൾ മാറി നിൽക്കേണ്ടി വന്ന്….പിന്നെ ഒട്ടേറെ പ്രശ്നങ്ങൾ വേറെയും…. വന്നപ്പോൾ എല്ലാവരും കൂടി ബസ് പിടിച്ചാണ് വന്നത് ???…. അത് കൊണ്ട് കംപ്ലീറ്റ് മൂഡ് ഓഫ്‌ ആയി….. ഇപ്പൊ കുറെയൊക്കെ റിക്കവർ ആയി വരുന്നു…..

      എന്റെ ആദ്യത്തെ ശ്രമം ആണ് ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിലും എനിക്കായി ഈ വരികൾ കുറിച്ചതിലും ഒത്തിരിയേറെ സന്തോഷം… ഇതിനു മുൻപ് എഴുതിയതും… ശേഷം എഴുതിയതുമായി,ഇതടക്കം രണ്ടു മൂന്ന് എണ്ണം പകുതിയിൽ പെൻഡിങ്ങിൽ ഉണ്ട്….പൂർത്തിയാക്കാൻ ഉള്ള ശ്രമത്തിൽ ആണ്……???

  8. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ?????????????????
    ?????????????????
    ?????????????????
    ?????????????????
    ?????????????????
    ?????????????????
    ?????????????????
    ?????????????????
    ?????????????????
    ?????????????????
    ?????????????????
    ?????????????????
    ?????????????????
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. ചെമ്പരത്തി

      ❤❤❤❤❤❤❤❤❤??????????????❤??

  9. ❤️❤️❤️❤️❤️

    1. ചെമ്പരത്തി

      ???????

  10. Ee partum kollam

    1. ചെമ്പരത്തി

      താങ്ക്യൂ ????❤

  11. ചെമ്പരത്തി,
    കഥ നന്നായി തന്നെ പോകുന്നുണ്ട് എന്നാലും ചില ഇടതൊക്കെ എന്തോ മിസ്സിങ് ഉള്ളത് പോലെ.
    ആര്യ അവിവേകം ചെയ്തിട്ട് നന്ദൻ എന്താ അതിനെ കുറിച്ച് ഒന്നും ചോദിക്കാതെ?അവർ ആത്മ മിത്രങ്ങൾ അല്ലെ.
    വരും ഭാഗങ്ങളിൽ ഇതിലും നന്നായി അവതരിപ്പിക്കാൻ സാധിക്കും എന്ന് ആശംസിക്കുന്നു
    ♥️♥️♥️

    1. ചെമ്പരത്തി

      താങ്ക്യൂ….. അവിവേകം എന്ന് പറയാൻ ആയിട്ടില്ലല്ലോ…അതിന്റെ ഉത്തരം നന്ദൻ തന്നെ മമ്മിയോട് പറയുന്നുണ്ട്… പിന്നെ ചോദിക്കാൻ നോക്കിയിട്ട് അവൾ പിണങ്ങി നടക്കുവല്ലേ….. നോക്കാം എവിടെ വരെ പോകും എന്ന് ❤❤????❤

    1. ചെമ്പരത്തി

      ??❤

  12. MRIDUL K APPUKKUTTAN

    ?????

    1. ചെമ്പരത്തി

      ❤??❤??❤

    1. ചെമ്പരത്തി

      ❤?❤?❤?

    1. ചെമ്പരത്തി

      താങ്ക്യൂ… റവേ….???

  13. ♕︎ ꪜ??ꪊ? ♕︎

    1. ചെമ്പരത്തി

      ❤❤❤?❤?❤

Comments are closed.