നിഴലായ് അരികെ -12 [ചെമ്പരത്തി] 378

വിവാഹത്തിന്റെ ഡേറ്റ് അടുത്തതോടെ നന്ദന്റെ ടെൻഷൻ കൂടിക്കൂടി വന്നു…..

 

കല്യാണത്തിന്റെ തലേന്ന് രാത്രി,  ഉറങ്ങാൻ കഴിയാതെ നന്ദൻ റൂമിൽ തലങ്ങും വിലങ്ങും നടന്നു നേരം വെളുപ്പിച്ചു……

 

കല്യാണ ദിവസം രാവിലെ 5 മണി ആയപ്പോഴേക്കും നന്ദനെ എണീപ്പിപ്പിക്കാൻ വന്ന വസുന്ധരാമ്മ നന്ദന്റെ റൂമിന്റെ ഡോർ തുറന്നതും മുന്നിലെ കാഴ്ച കണ്ടു അവരുടെ കയ്യിലിരുന്ന കോഫി ഗ്ലാസ്‌ താഴെ വീണു ചിതറി……

 

“മോനെ…….. ”

 

അവരുടെ നിലവിളി    വീടെങ്ങും പ്രതിധ്വനിച്ചു…..

വെറും തറയിൽ മൂക്കിൽ നിന്നും രക്തം ഒഴുകിയിറങ്ങി,ബോധം മറഞ്ഞു കിടന്നിരുന്ന നന്ദനെ കണ്ട് വസുന്ധരായമ്മയുടെ കാലുകൾ കുഴഞ്ഞു… അവർ പതിയെ അടുത്തു ഉണ്ടായിരുന്ന മേശയുടെ അരികിൽ മുറുകെ പിടിച്ചു….

 

അപ്പോഴേക്കും വസുന്ധരായമ്മയുടെ നിലവിളി കേട്ട് താഴെ ഉണ്ടായിരുന്നവർ ഓടി മുകളിൽ എത്തിയിരുന്നു…..

 

പെട്ടന്ന് തന്നെ സമനില വീണ്ടെടുത്ത പ്രകാശ് നന്ദനെ എഴുന്നേൽപ്പിക്കാൻ ശ്രമിച്ചു…..എന്നാൽ അത് പ്രകാശിനെ സംബന്ധിച്ചിടത്തോളം അസാധ്യം ആയിരുന്നു……

 

പെട്ടന്ന് തന്നെ അങ്ങോട്ടേത്തിയവരിൽ,വസുന്ധരായമ്മയുടെ ആങ്ങളയുടെ മക്കൾ ആയ സൂര്യയും അജയും കൂടി നന്ദനെ കൈകളിൽ കോരി എടുത്തു…

നന്ദനെയും കൊണ്ട് അതിവേഗം കാർ ഹോസ്പിറ്റലിലേക്ക് പാഞ്ഞു…

 

കഷ്വലിറ്റിയിൽ പ്രവേശിപ്പിച്ച നന്ദനെ പരിശോധിച്ച ഡ്യൂട്ടി ഡോക്ടർ അൽപ സമയത്തിന് ശേഷം പുറത്തു വന്നു….

 

“എന്താണ് ഡോക്ടർ?…. എന്താ സംഭവിച്ചേ??…”

പ്രകാശ് ഡോക്ടറോട് ചോദിച്ചു..

 

നന്ദന്റെ കൂടെ വന്ന എല്ലാവരും ഡോക്ടർ ഇറങ്ങി വരുന്നത് കണ്ടപ്പോൾ  ഓടിയെത്തി….

 

“നിങ്ങൾ..????? ”

ഡോക്ടർ ഒരു ചോദ്യത്തോടെ പ്രകാശിനെ നോക്കി.

 

“ഞാൻ ദേവ നന്ദന്റെ അച്ഛൻ ആണ്…അവനു എന്താ പറ്റിയത്????”

 

“അത് ഞാൻ നിങ്ങളോട് ആല്ലേ ചോദിക്കേണ്ടത്?…”

ഡോക്ടർ ഒരു മറുചോദ്യം ഉന്നയിച്ചു…

28 Comments

  1. ❤️❤️❤️❤️❤️

  2. Dear ചെമ്പരത്തി

    നന്ദന്റെ അവസ്ഥ കണ്ടിട്ട് വായിക്കാൻ പറ്റുന്നില്ല…. അതുകൊണ്ട് ഇപ്പൊ വായന നിർത്തി…. ബാക്കി പിന്നെ വായിച്ചോളാം…..

    ഇന്ന് ആണ് ഈ കഥ വായിക്കാൻ തുടങ്ങിയത്… ഇത്രേം ഒരുമിച്ച് വായിച്ചു…

    നന്നായിട്ടുണ്ട്….. ഒരുപാട് ഇഷ്ടം ആയി….

  3. As all other parts, this is also wonderful.
    How long to wait for the next part?

  4. നൊമ്പരമുണർത്തുന്ന ഭാഗത്ത് കൊണ്ട് നിർത്തിയല്ലോ, എന്തായാലും തുടർഭാഗം വരട്ടെ,
    കൺഫ്യൂഷൻ ഒക്കെ മാറ്റിവച്ച് ഇത് തീർക്കണം എന്നൊരു ചിന്ത വച്ച് എഴുതിക്കോളൂ, കുറച്ച് താമസിച്ചാലും നല്ലൊരു പാർട്ട് തരികെ, തീർക്കാൻ വേണ്ടി എഴുതണ്ട മനസ്സിന് സംതൃപ്തി ആയാൽ മാത്രം തന്നാൽ മതി…
    ആശംസകൾ…

    1. ചെമ്പരത്തി

      ശ്രമിക്കുന്നുണ്ട്…..പരമാവധി ഉടനെ തന്നെ തരും….സ്നേഹപൂർവ്വം ????

  5. നിധീഷ്

    ❤❤❤

  6. ചെമ്പരത്തി

    ?????❤❤

  7. ❤️❤️❤️❤️❤️

    1. ചെമ്പരത്തി

      ❤❤????????❤❤

  8. മരിച്ച മരക്കുറ്റി

    ഈ പാർട്ട് വരെ കഴിഞ്ഞ കൊല്ലം വായിച്ചതാ… സ്റ്റിൽ എസ്ക്യൂസസ്???

    1. ചെമ്പരത്തി

      ഇല്ല…… ഉടനെ ബാക്കി തരാൻ ശ്രമിക്കുന്നുണ്ട്…. ചില കൺഫ്യൂഷൻസ് ഉള്ളത് കൊണ്ട് എന്ത് ചെയ്യണം എന്ന ആലോചനയിൽ ആണ്

  9. Atine onnum cheyyalleda videdaa
    Paavam aada….
    Poli
    Awaiting
    ♥️♥️

    1. ചെമ്പരത്തി

      ഒരു ട്വിസ്റ്റ്‌ ഇടണമെന്ന് തോന്നുന്നുണ്ട്

  10. Nicayind…. eni thamasikumenn kekumpozha oru sankadam☹️ vallaand vaikathe ethumenn pratheekshikunnu✌️

    1. ചെമ്പരത്തി

      താങ്ക്യൂ….. ഒത്തിരി താമസിക്കില്ല…. ഒരു ട്വിസ്റ്റ്‌ വേണോ വേണ്ടയോ എന്നാലോചിച്ചു കൊണ്ടിരിക്കുന്നു ????❤❤❤??

  11. Peru anrdhamakkumo. Kadhayudae pok kandit anganae thonnunnuvishamamund ennalum kollam❤❤❤❤

    1. ചെമ്പരത്തി

      അതാലോചിക്കുന്നുണ്ട്…… ഒരു നിഴൽ മാത്രം ആക്കി മാറ്റിയാലോ എന്ന്…..??❤❤❤??????

  12. Bro adipoli

    1. ചെമ്പരത്തി

      താങ്ക്യൂ ??????????

  13. വല്ലാത്തൊരു സ്ഥലത്ത് തന്നെ കൊണ്ട് എത്തിച്ചിട്ട്‌ ആണല്ലോ പോയത് ഇനി അടുത്ത ഭാഗം വരുന്നത് വരെ ഒരു സമാധാനവും കിട്ടില്ല അവക്കോനും പറ്റാതെ ഇരുന്നാൽ മതിയായിരുന്നു??.
    കാത്തിരിക്കുന്നു♥️

    1. ചെമ്പരത്തി

      ഒന്ന് ട്വിസ്റ്റിയാലോ എന്നാലോചിക്കുവാ…????❤??

      1. എന്തിനാ ചോതിക്കുന്നെ അങ്ങ് ട്വിസ്റ്റിക്കൊ??♥️

  14. MRIDUL K APPUKKUTTAN

    ?????

    1. ചെമ്പരത്തി

      ❤❤❤???

    1. ചെമ്പരത്തി

      ???????

  15. ഫാൻഫിക്ഷൻ

    1. ചെമ്പരത്തി

      ???❤

Comments are closed.