നിഴലായ് അരികെ – 13 [ചെമ്പരത്തി] 505

“പക്ഷെ….. ഒന്നുണ്ട് അമ്മൂ…….. നമ്മൾക്കിടയിൽ നമ്മുടെ വീട്ടുകാർ ആഗ്രഹിക്കുന്ന ഒരു കുടുംബജീവിതം ഉണ്ടാകില്ല…… ഒരിക്കലും… ഇത് ഞാൻ എനിക്കും, ഞാൻ ഇന്നേവരെ പ്രാണനെപ്പോലെ സ്നേഹിച്ച നിനക്കും, ഒളിഞ്ഞിരുന്നു എന്നെ ഇമോഷണൽ ആയി തകർത്ത അവൾക്കും , അവൾ ആരോ ആയിക്കോട്ടെ,പിന്നെ നമ്മുടെ വീട്ടുകാർക്കും ഞാൻ നൽകുന്ന ശിക്ഷ ആണ്……
എന്നെങ്കിലും ഒരിക്കൽ ഞാൻ അവളെ  കണ്ടെത്തും…. അവളുടെ മുന്നിൽ എല്ലാത്തിലും തോറ്റു, പരാജയപ്പെട്ടവനായിട്ട് തകർന്നു തരിപ്പണമായി എനിക്ക് നിൽക്കണം……എന്നെ ആത്മാർത്ഥമായി സ്നേഹിച്ചവൾ ആണെങ്കിൽ അവൾക്കു നൽകാൻ കഴിയുന്ന ഏറ്റവും വലിയ ശിക്ഷ……….ഇനിയതല്ല ഈ കല്യാണം നടന്നതിന്റെ പേരിൽ അവളെന്തെങ്കിലും അവിവേകം കാണിച്ചാൽ പിന്നാരും എന്നെ കാണില്ല..,…………”
നന്ദന്റെ കണ്ണുകൾ ചുവന്നു കലങ്ങാൻ തുടങ്ങിയിരുന്നു…..

അതോടെ നിയന്ത്രണം വിട്ടു പോയ ആര്യ പൊട്ടികരഞ്ഞുകൊണ്ടവന്റെ കാൽചുവട്ടിലേക്കിരുന്നു.. ഇരു കരങ്ങളാലും അവന്റെ കാൽമുട്ടിനു താഴെ ചുറ്റിപ്പുണർന്നു…..

“നന്ദേട്ടാ…… എന്നോട്….. ക്ഷമിക്കണം…. ഞാൻ ഒരു സ്വാർത്ഥത കാണിച്ചു ശരിയാണ്…. എനിക്കതിനുള്ള കാരണം ഉണ്ട്……… പ്ലീസ്…. എന്നെ വെറുക്കരുത്… ഒരിക്കലും നിന്നെ വിട്ടെനിക്കു പോകാൻ പറ്റില്ല….”

“അല്ലെങ്കിലും ഇനി നമുക്ക് പരസ്പരം ഒഴിവാക്കിയുള്ളൊരു ജീവിതം  ഇല്ല അമ്മൂ…….ഇനി നമ്മൾ തന്നെ ഉണ്ടാക്കിയെടുത്ത തീയിൽ ഈ ജീവിതം ഉരുകിത്തീരണം…..മരണം വരെ ഇത് നമ്മൾ അനുഭവിക്കണം….. അനുഭവിച്ചേ പറ്റൂ….. അല്ലെങ്കിൽ, ഇതൊന്നും അനുഭവിക്കണ്ടാ എന്നാണ് എങ്കിൽ നിനക്കെന്നെ വേണ്ടാ എന്ന് വക്കാം…..ഈ നിമിഷം നിനക്ക് വീട്ടുകാരോട് ആവശ്യപ്പെടാം……”
ശാന്തമായി ആര്യയെ നോക്കിയവൻ പറഞ്ഞു…

ഞൊടിയിടയിൽ അവന്റെ കാലുകൾ ചുറ്റിപ്പിണഞ്ഞിരുന്ന കൈകൾ അവൾ വിടുവിച്ചു ചാടിഎണീറ്റു…..ഒരുതരം വാശിയോടെ കണ്ണുകൾ തുടച്ചിട്ടു അവനെ നോക്കിയിട്ട്   മഞ്ഞചരടിൽ കോർത്തിരുന്ന താലി എടുത്തവന് മുന്നിലേക്ക്‌ നീട്ടിപ്പിടിച്ചു….

67 Comments

  1. ❤️❤️❤️❤️❤️

  2. Very long waiting,
    so many 2 days have gone 🙁
    please send it

    1. ചെമ്പരത്തി

      സോറി… ഏകദേശം 10-15ദിവസങ്ങൾ വേണം…. പൂർത്തിയാക്കാൻ…. അതിനിടയിൽ വേറെ എന്തെങ്കിലും തിരക്ക് വന്നാൽ പണികിട്ടും…12 ഭാഗത്തോളം നേരത്തെ എഴുതി വച്ചതിനാൽ ആണ് ഫാസ്റ്റ് ആയി സെൻറ് ചെയ്തത്….. എങ്കിലും പരമാവധി വേഗത്തിൽ അടുത്ത പാർട്ടുകൾ തരാൻ ശ്രമിക്കുന്നുണ്ട്ട്ടോ……????????

  3. പൊന്നൂസ് ബാക്കി. എപ്പോ വരും
    ….???

    1. ചെമ്പരത്തി

      ?????രണ്ടു ദിവസത്തിനുള്ളിൽ താരാടോ….. കഴിഞ്ഞു.. ചെക്ക് ചെയ്തിട്ട് പോസ്റ്റ്‌ ചെയ്യാം.. സ്നേഹപൂർവ്വം…
      ‘പൊന്നാറ്റ’????❤❤

Comments are closed.