നിഴലായ് അരികെ – 13 [ചെമ്പരത്തി] 505

“ഇത് ഞാൻ അത്രമേൽ ആഗ്രഹിച്ചിട്ടെനിക്ക് കിട്ടിയതാണ്…. ഒന്നിന് വേണ്ടിയും, ആര് വന്നാലും, ഈ ജീവിതം ഒരു നരകമായി തീർന്നാലും ഇത് ഞാൻ വേണ്ടെന്നു വക്കില്ല…….ഈശ്വരൻ അനുവദിച്ച ആയുസ്സൊടുങ്ങുന്ന കാലമത്രയും ഞാൻ ഇവിടെ തന്നെ ഉണ്ടാകും….. പിന്നെ പറ്റുമെങ്കിൽ ഒന്ന് ശ്രമിച്ചു നോക്ക് എന്നെ ഒഴിവാക്കാൻ പറ്റുമോ എന്ന്…..അതിപ്പോ മരണത്തിലൂടെ ആണെങ്കിൽ പോലും…….പക്ഷെ ഒന്നോർത്തോ നന്ദാ……
ഒറ്റയായിട്ട് ഞാൻ പോകില്ല…..
നിന്നെ ഒറ്റക്കാക്കിയിട്ടും……..”

വീണ്ടും അനുവാദമില്ലാതെ ചാടിവന്ന നീർതുള്ളികളെ വാശിയോടെ തട്ടിത്തെറുപ്പിച്ചു ഒരു വെല്ലുവിളിയെന്നോണം അവനെ നോക്കി……

ആര്യയുടെ പഴയ സ്വഭാവത്തിലേക്കുള്ള മടക്കം കണ്ട നന്ദൻ ഒരു നിമിഷം പകച്ചു…
ഒന്നും മിണ്ടാതെ നിന്ന അവനെ ഒന്ന് നോക്കിയിട്ട് പാതി കുടിച്ചു തീർന്ന കപ്പുകളും വലിച്ചെടുത്തു അവൾ പുറത്തേക്കു നടന്നു….

പിന്തിരിഞ്ഞു നടന്ന അവളെ വിളിക്കാനുയർത്തിയ കൈ എന്തോ ഓർത്തിട്ടവൻ താഴ്ത്തിയിട്ടു….

അവൾ പോയിക്കഴിഞ്ഞു അവൻ പതിയെ ബെഡിലേക്ക് കിടന്നു…..

തന്റെ മുടിയിഴകളിലാരോ വിരലോടിക്കുന്നത് പോലെ തോന്നിയിട്ടാണ് നന്ദൻ കണ്ണ് തുറന്നത് …. എന്നാൽ റൂമിന്റെ അങ്ങേ മൂലയിൽ കബോർഡിൽ,ഡ്രെസ്സുകൾക്കിടയിൽ എന്തോ തിരയുന്ന ആര്യയെ മാത്രമേ അവനു കാണാൻ കഴിഞ്ഞുള്ളൂ…..ടേബിളിൽ ഇരുന്നിരുന്ന ചെറിയ ഡിജിറ്റൽ ക്ലോക്കിൽ 10 മണിയെന്നു കണ്ടതും അവൻ ചാടിപ്പിടഞ്ഞെണീറ്റു…..
വേഗം പോയി പല്ല് തേച്ചു ഒരു കുളിയും കഴിഞ്ഞു തിരിച്ചെത്തി…..
അപ്പോഴേക്കും ആര്യ താഴേക്കു പോയിരുന്നു……..

താഴെക്കെത്തിയ നന്ദൻ വന്ന് ചാടിയത് വസുന്ധരാമ്മയുടെ മുന്നിലേക്കായിരുന്നു….
“നിനക്ക് എന്ത് പറ്റി നന്ദൂട്ടാ ഇന്ന്…. സമയം എത്രയായി ന്നറിയാമോ..??.നിനക്ക് വിശപ്പില്ലെന്നു വച്ചു മറ്റുള്ളവർക്ക് ഇല്ല എന്നുണ്ടോ??? ഈ പെണ്ണ് നീ വന്നിട്ടേ കഴിക്കൂ എന്നും പറഞ്ഞു ഇരിക്കുന്നതാ…… വേഗം രണ്ടാളും കഴിക്കാൻ നോക്ക്…..”

അമ്മ അടുക്കളയിലേക്ക് പോയ പുറകെ രൂക്ഷമായി തന്നെ നോക്കിയ നന്ദന്റെ കണ്ണിൽ നിന്നും രക്ഷപെടാനെന്നവണം അവൾ വേഗം തല കുനിച്ചു അടുക്കളയിലേക്ക് വലിഞ്ഞു….

നന്ദൻ കൈ കഴുകി വന്നപ്പോഴേക്കും
ആര്യ ഡൈനിംഗ് ടേബിളിൽ പാലപ്പവും ചിക്കൻ സ്റ്റൂവും എടുത്തു വച്ചു…

67 Comments

  1. ❤️❤️❤️❤️❤️

  2. Very long waiting,
    so many 2 days have gone 🙁
    please send it

    1. ചെമ്പരത്തി

      സോറി… ഏകദേശം 10-15ദിവസങ്ങൾ വേണം…. പൂർത്തിയാക്കാൻ…. അതിനിടയിൽ വേറെ എന്തെങ്കിലും തിരക്ക് വന്നാൽ പണികിട്ടും…12 ഭാഗത്തോളം നേരത്തെ എഴുതി വച്ചതിനാൽ ആണ് ഫാസ്റ്റ് ആയി സെൻറ് ചെയ്തത്….. എങ്കിലും പരമാവധി വേഗത്തിൽ അടുത്ത പാർട്ടുകൾ തരാൻ ശ്രമിക്കുന്നുണ്ട്ട്ടോ……????????

  3. പൊന്നൂസ് ബാക്കി. എപ്പോ വരും
    ….???

    1. ചെമ്പരത്തി

      ?????രണ്ടു ദിവസത്തിനുള്ളിൽ താരാടോ….. കഴിഞ്ഞു.. ചെക്ക് ചെയ്തിട്ട് പോസ്റ്റ്‌ ചെയ്യാം.. സ്നേഹപൂർവ്വം…
      ‘പൊന്നാറ്റ’????❤❤

Comments are closed.