നിഴലായ് അരികെ -7 [ചെമ്പരത്തി] 328

“കേട്ടോടി എമിലിക്കൊച്ചേ……. ” ഫിലിപ്പ് ആര്യയെ ഒളികണ്ണിട്ടു നോക്കിക്കൊണ്ട് എമിലിയോടായി പറഞ്ഞു   “ഹോസ്പിറ്റലിന്റെ സൈഡിൽ കണ്ട കടന്നൽ കൂട് ആരോ പൊട്ടിച്ചെന്നു തോന്നുന്നു…… ”

 

“യ്യോ…… കടന്നൽ പറക്കുന്നുണ്ടോ ഇതിലെ….???

 

“ഇങ്ങനെ ഒരു തോൽവി….. “ഫിലിപ് ഒന്ന് ആത്മഗതാഗതം നടത്തി…..

“അതല്ലാടിയെ…… ഇവിടൊരാളുടെ മുഖം കടന്നൽ കുത്തിയത് പോലെ ഇരിക്കുന്ന കണ്ടിട്ട് പറഞ്ഞതാ……പക്ഷെ, പറഞ്ഞു കഴിഞ്ഞപ്പോഴാ ഓർത്തത്‌ ബോധം ഇല്ലാത്ത നിന്നോടാണല്ലോ പറഞ്ഞത് എന്ന്…… ”

 

“പോ..മനുഷ്യാ….. ബോധം ഇല്ലാത്തതു നിങ്ങളുടെ മറ്റവൾക്കു……. പെണ്ണിവടെ ഇരിക്കുന്നു… വെറുതെ എന്നൊക്കൊണ്ടൊന്നും പറയിപ്പിക്കല്ലേ… പഴയ വീരസാഹസിക കഥകൾ…. ”

 

“ഒന്ന് നിർത്തുന്നുണ്ടോ രണ്ടും…….. ” ആര്യ ഒച്ചവെച്ചതു കണ്ടു രണ്ടുപേരും കണ്ണുമിഴിച്ചു….. സാധാരണ, പപ്പയുടെ കൂടെ കൂടി മമ്മിയെ കളിയാക്കാറുള്ളതാണ് അവൾ…….

 

“എന്തുവാടി നിനക്ക്…… അവനു അർജന്റ് ആയിട്ട് എവിടെയോ പോകാനുള്ളത് കൊണ്ടാ വരാതിരുന്നത്…….. പ്രകാശും കൂടെയുണ്ട്..”

 

“ഞാൻ അറിയാത്ത എന്ത് അർജന്റ് ആണാവോ…. ”

 

“കേട്ടില്ല… ഉറക്കെപ്പറ…..” മുഖം കുനിച്ചു പിറുപിറുത്ത അവളോടായി പപ്പാ പറഞ്ഞു..

 

“നേരെ നോക്കി വണ്ടി ഓടിക്കാൻ പറഞ്ഞതാ…. അല്ലെങ്കിൽ ഇപ്പോ ഇറങ്ങിയിടത്തേക്കു തന്നെ തിരിച്ചു പോകേണ്ടി വരും…. ”

 

“ശരിയെ…… സമ്മതിച്ചു…..”  പപ്പാ പിന്നൊന്നും മിണ്ടിയില്ല.. അസുഖകരമായൊരു മൗനം അവിടെ തളംകെട്ടി…

 

വീട്ടിലെത്തിയപ്പോഴേക്കും വസുന്ധരാമ്മ വേഗം ഇപ്പുറത്തേക്കു വന്നു…

 

“അമ്മയെന്തിനാ ഈ വയ്യാത്ത കാലും വച്ചു ഓടാൻ നിക്കണേ…” ആര്യ സ്നേഹപൂർവ്വം അവരെ ശാസിച്ചു..

 

“സാരമില്ല നന്ദൂട്ടിയെ….. അമ്മ രാവിലെ ഹോസ്പിറ്റലിലേക്ക് വരാൻ തുടങ്ങിയതാ…. അപ്പോഴാണ് അച്ഛന്റെ ഒരു കൂട്ടുകാരന്റെ അച്ഛൻ മരിച്ചത്… പിന്നെ നന്ദൂട്ടനേം വിളിച്ചോണ്ട് അങ്ങോട്ട്  പോയി….. ഇനി പാതിരാത്രി നോക്കിയാൽ മതിയാകും…അവിടുത്തെ സകലമാന പരിപാടികളും തീർന്നാലെ ഇന്ന് വീട്ടിൽ കയറൂ രണ്ടും……”

 

28 Comments

  1. ❤️❤️❤️❤️❤️

  2. രാവണസുരൻ(Rahul)

    കഥ കൊള്ളാം ഇപ്പോഴാ വായിക്കാൻ സമയം കിട്ടിയത്. പിന്നെ സുഹൃത്തുക്കളുടെ ലിസ്റ്റിൽ എന്റെ പേരും കൂടെ കണ്ടപ്പോൾ ശരിക്കും എന്താ പറയേണ്ടതെന്ന് അറിയാത്ത അവസ്ഥയിൽ ആയിപ്പോയി.

    എന്നെ സുഹൃത്ത് ആയി കാണാൻ ഒരാൾ കൂടെ ഉണ്ടെന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം.

    കഥ പൊളിയായിട്ടുണ്ട് ഞാൻ ഇപ്പൊ കൺഫ്യൂഷൻ ആയ അവസ്ഥയിൽ ആണ് ആര്യ അനു പ്രിയ ??
    ഞാൻ പോയി ബാക്കി വായിച്ചിട്ട് വരാം ?.

  3. മിസ്റ്റർ മ്യാമൻ കഥ ഉഗ്രൻ ആയിട്ടോ… അടുത്ത ഭാഗങ്ങൾ വേഗം വായിച്ചു ലേറ്റസ്റ്റ് പാർട്ടിൽ വലിയ കമന്റ്‌ തരാം

  4. അടിപൊളി മുത്തെ അടിപൊളി

    ♥️♥️♥️

  5. Mwonoose ????
    Waiting for next
    Ishtaaittaa..otthiri

    1. ചെമ്പരത്തി

      താങ്ക്സ് ഡാ baby…….❤❤??????

  6. തൃശ്ശൂർക്കാരൻ ?കട്ടൻകാപ്പി

    ❤️?❤️??

    1. ചെമ്പരത്തി

      അല്ലേലും രാവിലത്തെ കട്ടൻ കാപ്പി……???? അതൊരു ഒന്നൊന്നര ഫീലാണ്‌ട്ടാ…..?????❤❤❤

  7. ചെമ്പരത്തി,
    വലുതോ, ചെറുതോ, നല്ലതോ, ചീത്തയോ, പ്രമുഖനോ, അല്ലാത്തവരോ എന്ന യാതൊരു വക ഭേദവുമില്ലാതെ എല്ലാരുടെയും കഥകൾ വായിക്കും, കമന്റിടും നമ്മൾ കാണിക്കുന്നതിന്റെ നാലിലൊന്ന് തിരികെ ലഭിക്കത്തും ഇല്ല എന്നാലും യാതൊരു പരിഭവവും ഇല്ല നമ്മൾ എഴുതുന്നത് നാലുപേർ വായിക്കണം എന്ന് മാത്രം. എന്നെയും സൗഹൃദ വലയത്തിൽ ഉൾപ്പെടുത്തിയതിന് നന്ദി.
    കഥ പൂർവ്വാധികം ഭംഗിയോടെ മുന്നോട്ട് പോകുന്നു. പേജുകൾ കൂട്ടി എഴുതുന്നതിന് വളരെ സന്തോഷം എന്നാലും പെട്ടന്ന് തീർന്നു പോകുന്നു എന്നൊരു പരാതി മാത്രം. എഴുത്തിന്റെ ശൈലിയും, വായനാ സുഖവും ഉള്ളത് കൊണ്ടാണ് എന്തായാലും നന്ദനും, ആര്യയും അവരുടെ ഉള്ളിലുള്ള സൗഹൃദവും ഒക്കെ എവിടെ വരെ എത്തും എന്നറിയാനുള്ള ആകാംക്ഷയിൽ ആണ്.
    തുടർഭാഗത്തിനായി കാത്തിരിക്കുന്നു…
    സ്നേഹപൂർവ്വം…

    1. ചെമ്പരത്തി

      എന്നുമെപ്പോഴും സ്നേഹം മാത്രം പ്രിയ ജ്വാല…
      ഈ അക്ഷരങ്ങളുടെ ലോകത്തു വാക്കുകളിലൂടെ ഒട്ടേറെ സൗഹൃദങ്ങൾ ലഭിച്ചിട്ടുണ്ട്…… എല്ലാവരെയും ഓർക്കുന്നു…..
      ഇടയ്ക്കു ഒരാക്സിഡന്റ് ഒക്കെ പറ്റി കുറച്ചു നാൾ മാറി നിൽക്കേണ്ടി വന്ന്….പിന്നെ ഒട്ടേറെ പ്രശ്നങ്ങൾ വേറെയും…. വന്നപ്പോൾ എല്ലാവരും കൂടി ബസ് പിടിച്ചാണ് വന്നത് ???…. അത് കൊണ്ട് കംപ്ലീറ്റ് മൂഡ് ഓഫ്‌ ആയി….. ഇപ്പൊ കുറെയൊക്കെ റിക്കവർ ആയി വരുന്നു…..

      എന്റെ ആദ്യത്തെ ശ്രമം ആണ് ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിലും എനിക്കായി ഈ വരികൾ കുറിച്ചതിലും ഒത്തിരിയേറെ സന്തോഷം… ഇതിനു മുൻപ് എഴുതിയതും… ശേഷം എഴുതിയതുമായി,ഇതടക്കം രണ്ടു മൂന്ന് എണ്ണം പകുതിയിൽ പെൻഡിങ്ങിൽ ഉണ്ട്….പൂർത്തിയാക്കാൻ ഉള്ള ശ്രമത്തിൽ ആണ്……???

  8. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ?????????????????
    ?????????????????
    ?????????????????
    ?????????????????
    ?????????????????
    ?????????????????
    ?????????????????
    ?????????????????
    ?????????????????
    ?????????????????
    ?????????????????
    ?????????????????
    ?????????????????
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. ചെമ്പരത്തി

      ❤❤❤❤❤❤❤❤❤??????????????❤??

  9. ❤️❤️❤️❤️❤️

    1. ചെമ്പരത്തി

      ???????

  10. Ee partum kollam

    1. ചെമ്പരത്തി

      താങ്ക്യൂ ????❤

  11. ചെമ്പരത്തി,
    കഥ നന്നായി തന്നെ പോകുന്നുണ്ട് എന്നാലും ചില ഇടതൊക്കെ എന്തോ മിസ്സിങ് ഉള്ളത് പോലെ.
    ആര്യ അവിവേകം ചെയ്തിട്ട് നന്ദൻ എന്താ അതിനെ കുറിച്ച് ഒന്നും ചോദിക്കാതെ?അവർ ആത്മ മിത്രങ്ങൾ അല്ലെ.
    വരും ഭാഗങ്ങളിൽ ഇതിലും നന്നായി അവതരിപ്പിക്കാൻ സാധിക്കും എന്ന് ആശംസിക്കുന്നു
    ♥️♥️♥️

    1. ചെമ്പരത്തി

      താങ്ക്യൂ….. അവിവേകം എന്ന് പറയാൻ ആയിട്ടില്ലല്ലോ…അതിന്റെ ഉത്തരം നന്ദൻ തന്നെ മമ്മിയോട് പറയുന്നുണ്ട്… പിന്നെ ചോദിക്കാൻ നോക്കിയിട്ട് അവൾ പിണങ്ങി നടക്കുവല്ലേ….. നോക്കാം എവിടെ വരെ പോകും എന്ന് ❤❤????❤

    1. ചെമ്പരത്തി

      ??❤

  12. MRIDUL K APPUKKUTTAN

    ?????

    1. ചെമ്പരത്തി

      ❤??❤??❤

    1. ചെമ്പരത്തി

      ❤?❤?❤?

    1. ചെമ്പരത്തി

      താങ്ക്യൂ… റവേ….???

  13. ♕︎ ꪜ??ꪊ? ♕︎

    1. ചെമ്പരത്തി

      ❤❤❤?❤?❤

Comments are closed.