നിഴലായ് അരികെ- 5 [ചെമ്പരത്തി] 325

Views : 11099

കൈ പുറകിൽ കെട്ടി, ഗൗരവത്തിൽ നിൽക്കുന്ന നന്ദനെയും, മുഖം കുനിച്ചു നില്കുന്ന പ്രിയയെയും,  ‘വീണ്ടുമെന്താ ‘എന്ന ഭാവത്തിൽ മാറി മാറി നോക്കി നിരഞ്ജന പുറത്തേക്കു നടന്നു….

നിരഞ്ജന പോയതും നന്ദൻ, പ്രിയക്ക് നേരെ തിരിഞ്ഞു

“പ്രിയാ…. “

അവൾ വേഗം കൈകൾ കൊണ്ട് ഇരു കവിളുകളും പൊത്തി…

“സാർ…… പ്ലീസ്….. ഇനിയെന്നെ തല്ലരുത്…….. ഇനി ഞാൻ…… ഞാൻ ആവർത്തിക്കില്ല…..ഞാൻ മിസ്സിനോട് പറഞ്ഞിട്ടുണ്ട് എല്ലാം…. പക്ഷെ.. “അവൾ വേഗം കണ്ണ് തുടച്ചു. “പക്ഷെ മറക്കാൻ പറയരുത്…. അത്  പറയാൻ സാറിന് കഴിയില്ല…… സാർ പറഞ്ഞാലും എനിക്ക് അതിന് കഴിയില്ല…..പിന്നെ ആ ലെറ്റർ…. അത്…….. “

“മതി……. “പെട്ടന്ന് നന്ദന്റെ സ്വരം ഉയർന്നു…. ഞാൻ തന്നോടിതൊന്നും ചോദിച്ചില്ലല്ലോ….ഇനിയൊന്നും എനിക്കറിയുകയും വേണ്ട…….തന്റെ അച്ഛന്റെ നമ്പർ പറയൂ……. ഞാൻ വിളിച്ചോളാം…. “

പ്രിയ പൊട്ടിക്കരഞ്ഞുകൊണ്ട്  നന്ദന് നേരെ  കൈ കൂപ്പി..

“സർ…… പ്ലീസ്…. ഞാൻ സാറിന്റെ കാലു പിടിക്കാം…….സാറിന്റെ ദേഷ്യം മാറുന്നത് വരെ എന്നെ തല്ലിക്കോളൂ…. എന്റെ വീട്ടിൽ അറിയിക്കരുത്….. വീട്ടുകാർ അറിഞ്ഞാൽ എന്റെ പഠിത്തം മുടങ്ങും…….സ്വന്തം അധ്യാപകനെ പ്രേമിച്ചവൾ എന്ന ലേബലിൽ എനിക്ക് ഇവിടെ  ജീവിക്കാൻ പറ്റില്ല…….ഞാൻ മരിച്ചു പോകും…. സർ…. പ്ലീസ്……..പ്ലീസ്….. പ്ലീസ്….. “പ്രിയ കെഞ്ചിക്കേണ് നന്ദനോട് പറഞ്ഞു…….

“പ്രിയ….ഞാൻ തന്നോട് തന്റെ അച്ഛന്റെ നമ്പർ തരാനാണ് പറഞ്ഞത്…. “

” സർ…. പ്ലീസ്……. ഒരേഒരു തവണത്തേക്ക് ക്ഷമിച്ചൂടെ.. ന്നോട്?? “

“പ്രിയാ…. തന്നോട് നമ്പർ തരാനാ പറഞ്ഞത്…. “പെട്ടന്ന് നന്ദന്റെ സ്വരം ഉയർന്നു.

Recent Stories

11 Comments

  1. 𝚆𝚊𝚕𝚝𝚎𝚛 𝚆𝚑𝚒𝚝𝚎

    ❤️❤️❤️❤️❤️

  2. Eni nthakum ennu kand ariyam…kurachu page kuttikude…with love RKD

    1. ചെമ്പരത്തി

      പേജ് അലൈൻമെന്റ് കൃത്യമായി അറിയില്ലായിരുന്നു….. ആദ്യം തന്നെ 5 ഭാഗങ്ങൾ ഒരുമിച് പോസ്റ്റ്‌ ചെയ്തു….. ആദ്യ ഭാഗം പബ്ലിഷ് ആയപ്പോഴാണ് കാര്യം പിടി കിട്ടിയത്….. പിന്നെ പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ….. ഇനി വരുന്ന ഭാഗങ്ങളിൽ പേജ് കൂട്ടാം…..with love ചെമ്പരത്തി ❤❤😍😍

  3. ആര്യക്ക് നൈസായിട്ടൊരു പണി കിട്ടി…❤❤❤

    1. ചെമ്പരത്തി

      😉😉😉😉😉

    1. ചെമ്പരത്തി

      😨😨😨

  4. Ennalum aaryayude sneham nandhan kandillallo….

    1. ചെമ്പരത്തി

      എന്താകുമോ എന്തോ 🤣🤣

  5. വിശ്വനാഥ്

    💥

    1. ചെമ്പരത്തി

      😊😊

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com