നിഴലായ് അരികെ -12 [ചെമ്പരത്തി] 378

റൂമിൽ കയറിയ ആര്യ, തന്റെ പുറകിൽ വാതിൽ അടയുന്നത് കണ്ട് ഒരു നിമിഷം പകച്ചു നിന്നു.. സമനില വീണ്ടെടുത്തു വാതിൽ തുറന്നു പുറത്തിറങ്ങിയപ്പോഴേക്കും  അടുത്ത റൂമിന്റെ വാതിൽ അടയുന്നത് ഒരു മിന്നായം പോലവൾ കണ്ടു… ഓടി വാതിൽക്കൽ എത്തി, വാതിലിൽ കൈ ചുരുട്ടി ഇടിക്കാനാഞ്ഞ അവൾ എന്തോ ഓർത്തപോലെ ചുറ്റും നോക്കിയിട്ട് വാതിലിൽ പതിയെ തള്ളി നോക്കി…

ലോക്ക് ആണെന്ന് മനസിലായ അവൾ പതിയെ പിന്തിരിഞ്ഞു, ഇടറിയ പാദങ്ങളോടെ നന്ദന്റെ റൂമിലേക്ക്‌ നടന്നു….

 

റൂമിൽ കയറി വാതിൽ അടച്ച ആര്യ ചുറ്റും ഒന്ന് നോക്കി… ഇന്നാദ്യമായി അവിടെ ഒരപരിചിതത്വം തന്നെ പൊതിയുന്നത് അവൾ അറിഞ്ഞു…. നെഞ്ചിൽ നീറുന്ന നോവണക്കാനെന്നവണ്ണം നന്ദന്റെ ബെഡിൽ കിടന്ന പില്ലോ വലിച്ചെടുത്തു നെഞ്ചോട് ചേർത്തിറുകെ പുണർന്നുകൊണ്ടവൾ വിതുമ്പിക്കരഞ്ഞു…..

 

പൊടുന്നനെ വാതിലിൽ മുട്ട് കേട്ടവൾ തിടുക്കത്തിൽ വാതിൽ തുറന്നു….. മുന്നിൽ നിന്ന, നന്ദന്റെ ആന്റിയെ കണ്ടതോടെ  അവളുടെ ഉള്ളിലൂറിയ സന്തോഷം എങ്ങോ പോയോളിച്ചു…..

 

ആന്റി അവളുടെ മേക്കപ്പും ആഭരണങ്ങളും എല്ലാം ഊരി മാറ്റാൻ സഹിയച്ചതിനു ശേഷം താഴേക്കു പോയി…

ഡോർ അടച്ചിട്ടു അവൾ ബെഡിലേക്ക് മറിഞ്ഞു…. ഇത്രയും ദിവസം തന്റെ ദുഃഖങ്ങൾ മാറ്റാൻ കഴിഞ്ഞിരുന്നൊരാ മെത്ത ഇന്ന് തന്റെ സങ്കടങ്ങളെ ഇരട്ടിപ്പിക്കുന്നതെന്തെന്നു ചിന്തിച്ചവൾ ആ കിടക്കയിലേക്ക് മുഖം പൂഴ്ത്തി….

 

 

 

 

തൊട്ടപ്പുറത്തെ മുറിയിൽ നന്ദൻ വെരുകിനെപ്പോലെ നടന്നു…. തല വെട്ടിപ്പൊളിക്കുംപോലെ തോന്നിയിട്ട് അവൻ നേരെ വാഷ്റൂമിലേക്ക് കയറി ഷവർ തുറന്നിട്ട്‌ കുറെ നേരം അതിനടിയിൽ നിന്നു…ഷവറിൽ നിന്നൊഴുകിപടർന്ന വെള്ളത്തിന് കൂട്ടായി മാറിയ ഒരു കണ്ണുനീർതുള്ളി എവിടേക്കോ ഒഴുകി മറഞ്ഞു….

 

വൈകുന്നേരം 7 മണിയോടെ, തൊട്ടടുത്തു തന്നെ ഉള്ള ഓഡിറ്റോറിയത്തിൽ എല്ലാവരും എത്തിച്ചേർന്നു…..

 

ഗോൾഡനും മെറൂണും ഇട കലർന്ന ലഹങ്കയിൽ,ചെറു മേക്കപ്പും, വളരെ കുറച്ചു ആഭരണങ്ങളും ഇട്ട ആര്യയുടെ സൗന്ദര്യം ജ്വലിച്ചു നിന്നു….

ലഹങ്കക്ക് മാച്ച് ആകുന്ന ഷേർവാണി ആയിരുന്നു നന്ദന്റെ വേഷം….

ഇരുവരും കൂടി അവിടെ ഒരുക്കി വച്ചിരുന്ന കേക്ക് കട്ട്‌ ചെയ്തു, പരസ്പരം വായിൽ വച്ചു കൊടുത്തു….

28 Comments

  1. ❤️❤️❤️❤️❤️

  2. Dear ചെമ്പരത്തി

    നന്ദന്റെ അവസ്ഥ കണ്ടിട്ട് വായിക്കാൻ പറ്റുന്നില്ല…. അതുകൊണ്ട് ഇപ്പൊ വായന നിർത്തി…. ബാക്കി പിന്നെ വായിച്ചോളാം…..

    ഇന്ന് ആണ് ഈ കഥ വായിക്കാൻ തുടങ്ങിയത്… ഇത്രേം ഒരുമിച്ച് വായിച്ചു…

    നന്നായിട്ടുണ്ട്….. ഒരുപാട് ഇഷ്ടം ആയി….

  3. As all other parts, this is also wonderful.
    How long to wait for the next part?

  4. നൊമ്പരമുണർത്തുന്ന ഭാഗത്ത് കൊണ്ട് നിർത്തിയല്ലോ, എന്തായാലും തുടർഭാഗം വരട്ടെ,
    കൺഫ്യൂഷൻ ഒക്കെ മാറ്റിവച്ച് ഇത് തീർക്കണം എന്നൊരു ചിന്ത വച്ച് എഴുതിക്കോളൂ, കുറച്ച് താമസിച്ചാലും നല്ലൊരു പാർട്ട് തരികെ, തീർക്കാൻ വേണ്ടി എഴുതണ്ട മനസ്സിന് സംതൃപ്തി ആയാൽ മാത്രം തന്നാൽ മതി…
    ആശംസകൾ…

    1. ചെമ്പരത്തി

      ശ്രമിക്കുന്നുണ്ട്…..പരമാവധി ഉടനെ തന്നെ തരും….സ്നേഹപൂർവ്വം ????

  5. നിധീഷ്

    ❤❤❤

  6. ചെമ്പരത്തി

    ?????❤❤

  7. ❤️❤️❤️❤️❤️

    1. ചെമ്പരത്തി

      ❤❤????????❤❤

  8. മരിച്ച മരക്കുറ്റി

    ഈ പാർട്ട് വരെ കഴിഞ്ഞ കൊല്ലം വായിച്ചതാ… സ്റ്റിൽ എസ്ക്യൂസസ്???

    1. ചെമ്പരത്തി

      ഇല്ല…… ഉടനെ ബാക്കി തരാൻ ശ്രമിക്കുന്നുണ്ട്…. ചില കൺഫ്യൂഷൻസ് ഉള്ളത് കൊണ്ട് എന്ത് ചെയ്യണം എന്ന ആലോചനയിൽ ആണ്

  9. Atine onnum cheyyalleda videdaa
    Paavam aada….
    Poli
    Awaiting
    ♥️♥️

    1. ചെമ്പരത്തി

      ഒരു ട്വിസ്റ്റ്‌ ഇടണമെന്ന് തോന്നുന്നുണ്ട്

  10. Nicayind…. eni thamasikumenn kekumpozha oru sankadam☹️ vallaand vaikathe ethumenn pratheekshikunnu✌️

    1. ചെമ്പരത്തി

      താങ്ക്യൂ….. ഒത്തിരി താമസിക്കില്ല…. ഒരു ട്വിസ്റ്റ്‌ വേണോ വേണ്ടയോ എന്നാലോചിച്ചു കൊണ്ടിരിക്കുന്നു ????❤❤❤??

  11. Peru anrdhamakkumo. Kadhayudae pok kandit anganae thonnunnuvishamamund ennalum kollam❤❤❤❤

    1. ചെമ്പരത്തി

      അതാലോചിക്കുന്നുണ്ട്…… ഒരു നിഴൽ മാത്രം ആക്കി മാറ്റിയാലോ എന്ന്…..??❤❤❤??????

  12. Bro adipoli

    1. ചെമ്പരത്തി

      താങ്ക്യൂ ??????????

  13. വല്ലാത്തൊരു സ്ഥലത്ത് തന്നെ കൊണ്ട് എത്തിച്ചിട്ട്‌ ആണല്ലോ പോയത് ഇനി അടുത്ത ഭാഗം വരുന്നത് വരെ ഒരു സമാധാനവും കിട്ടില്ല അവക്കോനും പറ്റാതെ ഇരുന്നാൽ മതിയായിരുന്നു??.
    കാത്തിരിക്കുന്നു♥️

    1. ചെമ്പരത്തി

      ഒന്ന് ട്വിസ്റ്റിയാലോ എന്നാലോചിക്കുവാ…????❤??

      1. എന്തിനാ ചോതിക്കുന്നെ അങ്ങ് ട്വിസ്റ്റിക്കൊ??♥️

  14. MRIDUL K APPUKKUTTAN

    ?????

    1. ചെമ്പരത്തി

      ❤❤❤???

    1. ചെമ്പരത്തി

      ???????

  15. ഫാൻഫിക്ഷൻ

    1. ചെമ്പരത്തി

      ???❤

Comments are closed.