നിഴലായ് അരികെ – 13 [ചെമ്പരത്തി] 505

കുളി കഴിഞ്ഞു, ഈറൻ മുടി പടർത്തിയിട്ട് കയ്യിൽ ഒരു കപ്പ്‌ കോഫിയുമായി ആര്യ അവന്റെ മുന്നിൽ നിന്നിരുന്നു…… പുലരിയുടെ തണുപ്പിന് കാഠിന്യമേറ്റാനെന്നവണം മുടിത്തുമ്പിൽ നിന്നേതാനും വെള്ളത്തുള്ളികൾ അവന്റെ മുഖത്തേക്കിറ്റു വീണു…..
കഴുത്തിൽ,അമർന്നൊരാ കൈവിരൽ പാടുകൾ മറക്കാൻ ചുറ്റിയിട്ടൊരു സ്കാർഫ് ഒരു അധികപ്പറ്റ് പോലെ തോന്നിച്ചു…

ഒരു നിമിഷം അവളെ നോക്കിയിരുന്ന നന്ദൻ വിദൂരതയിലേക്ക് തന്റെ നോട്ടമെറിഞ്ഞു…..

കൊണ്ടുവന്ന കപ്പുകൾ മുന്നിലിരുന്ന ചെറു ടേബിളിൽ വച്ചിട്ട് അവൾ നന്ദന്റെ അരികിൽ, നിലത്തു അവന്റെ കാൽ മുട്ടിൽ മുഖം ചേർത്തിരുന്നു….
“സോറി…..”
ഒരു ചെറുതേങ്ങലിന്റെ അകമ്പടിയോടെ നേർത്തൊരു ശബ്ദം അവളിൽ നിന്നുയർന്നു…

“വേണ്ടാ അമ്മൂ……. ഇപ്പോൾ ഒന്നും പറയണ്ട….നമുക്ക് പിന്നീട് സംസാരിക്കാം….”

അവളെ വലിച്ചുയർത്തി തന്റെ അരികിൽ കിടന്ന മറ്റൊരു ബീൻബാഗിലെക്ക് ഇരുത്തി….

അല്പനേരെത്തെ നിശബ്ദദക്കു വിരാമമിടാതെ തന്നെ നന്ദൻ പതിയെ എഴുന്നേറ്റു അവളെ നോക്കാതെ വാഷ്റൂമിലേക്ക് നടന്നു…..
അല്പനേരത്തിനു ശേഷം തിരിച്ചെത്തിയ അവൻ തണുപ്പ് ബാധിച്ചു തുടങ്ങിയ കോഫി കപ്പിലൊന്ന് എടുത്തു  ചുണ്ടോട് ചേർത്തിട്ട് ബാൽക്കണിയുടെ കൈവരിയിലേക്ക് ചാരി….
എങ്ങോ കണ്ണുനട്ടിരുന്ന ആര്യയുടെ വിഷാദഛവി കലർന്ന മുഖത്തേക്കും അവളുടെ മുന്നിൽ ടേബിളിൽ ഇരിക്കുന്ന കോഫി കപ്പിലേക്കും അവൻ മാറി മാറി നോക്കി…

“നീ കോഫി കുടിക്കുന്നില്ലേ അമ്മൂ…”

അല്പം പരുക്കനായ സ്വരത്തിൽ ഉള്ള ചോദ്യം കേട്ടു ചെറുതായൊന്നു ഞെട്ടിയ അവൾ കപ്പ്‌ എടുത്തു ചുണ്ടോട് അടുപ്പിച്ചു….

ഒന്ന് രണ്ടു കവിൾകോഫി കൂടി കുടിച്ചിട്ട്
നന്ദൻ തിരികെ ബീൻബാഗിലെക്ക് ഇരുന്നു…

“അമ്മൂ……”

“മ്മ്മ്…..”
വിളി കേട്ടുവെങ്കിലും നന്ദന്റെ ശബ്ദത്തിലെ അസാധാരണമായ ശാന്തത അവളെ ആദ്യമായി ഭയപ്പെടുത്തിതുടങ്ങിയിരുന്നു….

“അമ്മൂ…. എനിക്കറിയില്ല എന്ത് കൊണ്ടാണ്, എല്ലാമറിയാമായിരുന്നിട്ടും നീ ഈ കല്യാണത്തിന് സമ്മതിച്ചത് എന്ന്…..”

“നന്ദാ… ഞാൻ…….”

67 Comments

  1. ❤️❤️❤️❤️❤️

  2. Very long waiting,
    so many 2 days have gone 🙁
    please send it

    1. ചെമ്പരത്തി

      സോറി… ഏകദേശം 10-15ദിവസങ്ങൾ വേണം…. പൂർത്തിയാക്കാൻ…. അതിനിടയിൽ വേറെ എന്തെങ്കിലും തിരക്ക് വന്നാൽ പണികിട്ടും…12 ഭാഗത്തോളം നേരത്തെ എഴുതി വച്ചതിനാൽ ആണ് ഫാസ്റ്റ് ആയി സെൻറ് ചെയ്തത്….. എങ്കിലും പരമാവധി വേഗത്തിൽ അടുത്ത പാർട്ടുകൾ തരാൻ ശ്രമിക്കുന്നുണ്ട്ട്ടോ……????????

  3. പൊന്നൂസ് ബാക്കി. എപ്പോ വരും
    ….???

    1. ചെമ്പരത്തി

      ?????രണ്ടു ദിവസത്തിനുള്ളിൽ താരാടോ….. കഴിഞ്ഞു.. ചെക്ക് ചെയ്തിട്ട് പോസ്റ്റ്‌ ചെയ്യാം.. സ്നേഹപൂർവ്വം…
      ‘പൊന്നാറ്റ’????❤❤

Comments are closed.