നിഴലായ് അരികെ – 13 [ചെമ്പരത്തി] 505

പൊട്ടിച്ചിതറിയ നേർത്ത തേങ്ങലിന്റെ ചീളുകൾ തന്റെ ഹൃദയത്തെ കുത്തിമുറിക്കുന്നതറിഞ്ഞതും അവളെ ചുറ്റിപ്പുണർന്നൊരാ കൈകളുടെ മുറുക്കം കൂടി…………

തന്നെ ചുറ്റിയ നന്ദന്റെ കൈകളെ അവൾ, വിട്ടുകൊടുക്കില്ലായെന്ന മട്ടിൽ ഒരു മുന്തിരി വള്ളി കണക്കെ ചുറ്റിവരിഞ്ഞു….

“അമ്മൂട്ടിയെ…… സോറിടി…..വാവേ….ഒരു നിമിഷം പിടിവിട്ടുപോയി…. ഞാൻ എന്താ ചെയ്യുന്നതെന്ന് എനിക്ക് തന്നെ………….സോറി…..സോറി.. സോറി……ഓർമ വച്ച കാലം മുതൽ ഒരു പോറൽ പോലും ഏല്പിക്കാതെ ഞാൻ കൊണ്ട് നടന്നതല്ലേ അമ്മൂ നിന്നെ ഞാൻ………ന്നിട്ടിപ്പോ………..ആ ഞാൻ തന്നെ……………നിന്നെ………”

അവളുടെ തേങ്ങലിന്റെ ശക്തി കൂടിയത് അറിഞ്ഞതോടെ പറയാൻ വന്നത് പൂർത്തിയാക്കാതെ അവൻ നിർത്തി..

ഏറെ നേരം അവരുടെ ഹൃദയമിടിപ്പുകൾ തമ്മിൽ സംസാരിച്ചു…..
നിറഞ്ഞൊഴുകിയ കണ്ണുകൾ  അവന്റെ ഇടം കഴുത്തിൽ ചിത്രം വരച്ചുകൊണ്ടിരുന്നു…..
ഇടയ്ക്കിടെ നന്ദന്റെ കണ്ണുനീർതുള്ളികൾ അവളുടെ നെറുകയിൽ വീണ്‌ മറയുന്നുണ്ടായിരുന്നു………

“നന്ദേ…. ട്ടാ….. ഞാൻ…..”
കഴുത്തിന്റെ വേദന മൂലം അവളുടെ വാക്കുകൾ മുറിഞ്ഞും മുഖം ചുളിഞ്ഞും പോകുന്നുണ്ടായിരുന്നു…….

“അമ്മൂട്ടീ……. ഒന്നും പറയണ്ട….. നമുക്ക് പിന്നീട് സംസാരിക്കാം….. ഇപ്പൊ മോൾ ഉറങ്ങിക്കോ…..വെള്ളം വേണോ..കുടിക്കാൻ…????

“ങ്ങുഹും”
എന്ന് നിഷേധാർഥത്തിൽ ഉള്ള   നേർത്തൊരു മൂളൽ ചെവിക്കീഴിലറിഞ്ഞ നന്ദൻ അവളെ പതിയെ ബെഡിലേക്ക് കിടത്താനാഞ്ഞു….
എന്നാൽ അവന്റെ ഹൃദയത്തിന്റെ ചൂട് വിട്ടുപോകാൻ മടിച്ചിട്ടെന്നവണ്ണം ആര്യയുടെ കൈകൾ കൂടുതൽ മുറുകി…..

“അമ്മൂ….”

“എനിക്കി…..ങ്ങനെ…. ഇരുന്നാ… മതി…നന്ദേട്ടാ….”
നന്ദന്റെ വിളി പൂർത്തിയാക്കാൻ സമ്മതിക്കാതെ അവൾ പറഞ്ഞു…

പിന്നെയതിനെ എതിർക്കാൻ അവൻ നിന്നില്ല…
അവൾ ഒന്നും കൂടി താഴെക്കിറങ്ങി അവന്റെ കഴുത്തടിയിലേക്ക് ഒരു പൂച്ചക്കുഞ്ഞിനെ പോലെ മുഖം പൂഴ്ത്തി….

67 Comments

  1. ❤️❤️❤️❤️❤️

  2. Very long waiting,
    so many 2 days have gone 🙁
    please send it

    1. ചെമ്പരത്തി

      സോറി… ഏകദേശം 10-15ദിവസങ്ങൾ വേണം…. പൂർത്തിയാക്കാൻ…. അതിനിടയിൽ വേറെ എന്തെങ്കിലും തിരക്ക് വന്നാൽ പണികിട്ടും…12 ഭാഗത്തോളം നേരത്തെ എഴുതി വച്ചതിനാൽ ആണ് ഫാസ്റ്റ് ആയി സെൻറ് ചെയ്തത്….. എങ്കിലും പരമാവധി വേഗത്തിൽ അടുത്ത പാർട്ടുകൾ തരാൻ ശ്രമിക്കുന്നുണ്ട്ട്ടോ……????????

  3. പൊന്നൂസ് ബാക്കി. എപ്പോ വരും
    ….???

    1. ചെമ്പരത്തി

      ?????രണ്ടു ദിവസത്തിനുള്ളിൽ താരാടോ….. കഴിഞ്ഞു.. ചെക്ക് ചെയ്തിട്ട് പോസ്റ്റ്‌ ചെയ്യാം.. സ്നേഹപൂർവ്വം…
      ‘പൊന്നാറ്റ’????❤❤

Comments are closed.