നിഴലായ് അരികെ -4 [ചെമ്പരത്തി] 334

നന്ദൻ കൈപത്തി കൊണ്ട് പതിയെ നെറ്റിക്കടിച്ചു……..

“ഓ…… ബുദ്ധിമുട്ടിക്കുന്നില്ല ഞാൻ പോകുവാ… പിന്നെ ഞാൻ ഇതും കൂടി എടുക്കുവാട്ടോ…… ” എന്നും പറഞ്ഞു ആര്യ, നന്ദന്റെ ബുക്ക്‌ എടുത്തു..

“അമ്മൂ ഇതെന്തിനാ നിനക്ക്????  അതവിടെ വക്ക്…… “

“പോടാ…… ഞാൻ തരില്ല ഇതിനകത്തു ആ കത്തല്ലേയുള്ളൂ……. അത് കൊണ്ട് തന്നെയാ ഞാൻ ഇതെടുത്തെ………. ഇത് കൊണ്ട് പോയി ഫോട്ടോസ്റ്റാറ്റ് എടുത്തു എല്ലാ ക്ലാസ്സിലും കൊടുക്കും ഞാൻ നോക്കിക്കോ…….

“അമ്മൂ…..നീ എന്റെ കൈ മെനക്കെടുത്തിക്കാൻ നിക്കാതെ പോയെ……… എനിക്ക് നല്ല പോലെ ദേഷ്യം വരുന്നുണ്ട്…… “

” പിന്നെ…… ഞാൻ അങ്ങ് പേടിച്ചു…… ”  ആര്യ മുഖം കോട്ടി

“ഇതിന്  ഏതു നേരത്താണാവോ ഇങ്ങോട് എഴുന്നെള്ളാൻ തോന്നിയത് “

“അതേടാ… നിന്റെ കാര്യം കേട്ടപ്പോൾ തന്നെ ഓടി വന്ന എന്നെ പറഞ്ഞാൽ മതിയല്ലോ… അതൊക്കെ പോട്ടെ……നീ നേരത്തെ എന്തോ ഒരു പ്രശ്നപരിഹാരത്തിന്റെ കാര്യം പറയുന്നത് കേട്ടായിരുന്നല്ലോ…… എന്താദ്….????  അവളെ കൊണ്ട് പോയി മരുന്ന് മേടിച്ചു കൊടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ….. മ്മ്മ്മ്??? “

“മരുന്നു മേടിച്ചു കൊടുക്കാൻ അല്ലമ്മൂ…… എന്തായാലും അവൾ ഇങ്ങനെ എന്നെ സ്നേഹിക്കുന്നതല്ലേ…… അവളെ ഞാൻ എന്റെ ജീവിതത്തിലേക്ക് കൂടിയാലോ എന്നാണ് ഞാൻ ആലോചിക്കുന്നത്…. അച്ഛനേം, പപ്പനേം കൂടി അടുത്ത ആഴ്ച അവളുടെ വീട്ടിൽ പറഞ്ഞു വിടാം… ന്നാ ആലോചിക്കണെ……. “

നന്ദൻ, പപ്പാ എന്ന് വിളിക്കുന്നത് ആര്യയുടെ പപ്പയെ ആണ്…

“ഓ……. അപ്പൊ സ്വന്തം എല്ലാം അങ്ങ് തീരുമാനിച്ചല്ലേ???? ഞാൻ ആരാ നിന്റെ??? എന്നോടൊരു വാക്ക് ചോദിക്കുകയോ പറയുകയോ ചെയ്തോ നീ?? “

“അമ്മൂ… അത്… “പെട്ടന്നുള്ള ആര്യയുടെ ഭാവമാറ്റം കണ്ട നന്ദൻ ഒന്ന് പതറി…

11 Comments

  1. ❤️❤️❤️❤️❤️

  2. ❤️❤️❤️❤️❤️❤️❤️

    1. ചെമ്പരത്തി

      ❤❤❤????

  3. Ɒ?ᙢ⚈Ƞ Ҡ???‐??

    6

    1. ചെമ്പരത്തി

  4. ♥️♥️♥️

  5. ♥️♥️

  6. മന്നാഡിയാർ

    ♥♥♥

  7. MRIDUL K APPUKKUTTAN

    ?????

Comments are closed.