നിഴലായ് അരികെ- 5 [ചെമ്പരത്തി] 325

Views : 11071

നിഴലായ് അരികെ 5

Author : ചെമ്പരത്തി

[ Previous Part ]

 

………… ഇത് ഞാൻ എഴുതിയതല്ല… “

“പിന്നെ എന്തിനാണ് പ്രിയാ കള്ളം പറഞ്ഞത് “ആര്യയുടെ പുരികം വളഞ്ഞു…

“മിസ്സേ…… ഞാൻ പറഞ്ഞത് കള്ളം അല്ല…… അത് വച്ചതു ഇതിനുള്ളിൽ തന്നെയാണ്……. പക്ഷെ മാറിയതെങ്ങനെ എന്ന് എനിക്കറിയില്ല……… “

ആര്യ വീണ്ടും നന്ദന്റെ ബുക്ക്‌ മറിച്ചു നോക്കി……. അവസാനം അതിനിടയിൽ അവൾ ഒരു കുഞ്ഞ് പേപ്പർ കണ്ടെത്തി……. അതിൽ ഇത്രമാത്രം എഴുതിയിരുന്നു……….

‘അറിയാതാഗ്രഹിച്ചതും, ഇപ്പോൾ ഈ ചെയ്യുന്നതും…..തെറ്റാണെന്നറിയാം……… പക്ഷെ എനിക്കിതല്ലാതെ വേറെ വഴിയില്ല…. എനിക്കിഷ്ടമാണ്.. എന്റെ ജീവനോളം….വെറുക്കരുത്….  മറക്കുവാനും പറയരുത്……. കഴിയില്ലെനിക്കൊരിക്കലും….. ‘

പ്രിയ

“തനിക്ക് ഇതിലും ചെറിയ പേപ്പർ ഒന്നും കിട്ടിയില്ലേ പ്രിയ??? “

ആര്യ, പരിഹാസരൂപേണ പ്രിയയെ ഒന്ന് നോക്കി….. “എന്തായാലും വഴിയേ വരുന്നത് താൻ തന്നെ മേടിച്ചോ…….. “

പെട്ടന്ന് മുഖം ഉയർത്തിയ പ്രിയയുടെ മുഖത്തു ഒരു പുഞ്ചിരി മിന്നി മാഞ്ഞു….. അത് കണ്ടു തിരിഞ്ഞു നോക്കിയ ആര്യ, നന്ദൻ ലൈബ്രറിയിലേക്ക് വരുന്നത് കണ്ടു പതിയെ എണീറ്റു…….

“നന്ദാ….. ഞാൻ ഒന്ന് പറയ…………”

നന്ദൻ ഒന്നും പറയണ്ട.. പുറത്തേക്കു പൊയ്ക്കോ എന്ന അർത്ഥത്തിൽ എന്ന അർത്ഥത്തിൽ കൈ കാണിച്ചു…..

ആര്യ,  പ്രിയയെ ഒന്ന് നോക്കിയിട്ട് മുഖം വെട്ടിതിരിച്ചു പുറത്തേക്കു നടന്നു…..

നന്ദൻ പതിയെ….. പ്രിയയുടെ നേർക്കു നടന്നു.  അവർ നന്ദനെ കണ്ടു ചാടി എണീറ്റു…… പ്രിയയുടെ മുഖം വീണ്ടും വിതുമ്പിപ്പൊട്ടി പെയ്യാറായ മാനം പോലെയായി….

               “നിരഞ്ജനാ താൻ…..പുറത്തേക്കു നിൽക്ക്  എനിക്ക് പ്രിയയോട് സംസാരിക്കണം.. “

Recent Stories

11 Comments

  1. 𝚆𝚊𝚕𝚝𝚎𝚛 𝚆𝚑𝚒𝚝𝚎

    ❤️❤️❤️❤️❤️

  2. Eni nthakum ennu kand ariyam…kurachu page kuttikude…with love RKD

    1. ചെമ്പരത്തി

      പേജ് അലൈൻമെന്റ് കൃത്യമായി അറിയില്ലായിരുന്നു….. ആദ്യം തന്നെ 5 ഭാഗങ്ങൾ ഒരുമിച് പോസ്റ്റ്‌ ചെയ്തു….. ആദ്യ ഭാഗം പബ്ലിഷ് ആയപ്പോഴാണ് കാര്യം പിടി കിട്ടിയത്….. പിന്നെ പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ….. ഇനി വരുന്ന ഭാഗങ്ങളിൽ പേജ് കൂട്ടാം…..with love ചെമ്പരത്തി ❤❤😍😍

  3. ആര്യക്ക് നൈസായിട്ടൊരു പണി കിട്ടി…❤❤❤

    1. ചെമ്പരത്തി

      😉😉😉😉😉

    1. ചെമ്പരത്തി

      😨😨😨

  4. Ennalum aaryayude sneham nandhan kandillallo….

    1. ചെമ്പരത്തി

      എന്താകുമോ എന്തോ 🤣🤣

  5. വിശ്വനാഥ്

    💥

    1. ചെമ്പരത്തി

      😊😊

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com