നിഴലായ് അരികെ -9 [ചെമ്പരത്തി] 334

 

“മ്മ്മ്മ് പോകാം…. പക്ഷെ ഇപ്പോഴല്ല…..കഴിച്ചു കഴിഞ്ഞിട്ട്…… ”

 

“നന്ദാ………….അല്ലെങ്കിൽ വേണ്ട… കുറച്ചു നാൾ കൂടി കഴിഞ്ഞാൽ പിന്നെ ഒരിക്കലും എനിക്ക്  നിന്നെക്കൊണ്ട് ഇങ്ങനെ വാങ്ങിപ്പിക്കാനും കഴിക്കാനും പറ്റില്ലല്ലോ……??ഒരു പക്ഷെ ഇത് അവസാനത്തേത് ആണെങ്കിലോ…………. ”

 

“അമ്മൂ………. “??????

 

ദേഷ്യം പിടിച്ചു, അമർത്തിയ ഒരു വിളിയോടൊപ്പം അവൻ ആര്യയുടെ കൈത്തണ്ടയിൽ അമർത്തി നുള്ളി….

 

“ആാാാ……. നന്ദാ ഞാൻ വെറുതെ പറഞ്ഞതാ…..വിട്..  വിട്.. വിട്……. പ്ലീസ് ……. വേദനിക്കുന്നു…….. ”

 

അവളുടെ കണ്ണ് നിറയുന്നത് കണ്ടപ്പോൾ ആണ് നന്ദൻ പിടി വിട്ടത്….

 

“പോടാ…. ??….എന്റെ കൈ നോക്ക് അത്രയും ഭാഗത്തെ തൊലി പറിച്ചെടുത്തു കാലൻ…….. ??”

 

റോബിൻ നോക്കുമ്പോൾ, അവളുടെ കൈത്തണ്ടയിൽ  ഒരു രൂപ വട്ടത്തിൽ ചുവന്നു തുടുത്തു തക്കാളിപ്പഴം പോലെ ആയിട്ടുണ്ട്….

ഇതൊക്കെ എപ്പോഴും ഉള്ളതല്ലേ എന്ന മട്ടിൽ അവൻ വീണ്ടും ഫോണിൽ തോണ്ടാൻ ആരംഭിച്ചു…..

 

കയ്യിൽ ഊതിക്കൊണ്ടിരുന്ന ആര്യ, ഓർഡർ പറഞ്ഞു കൊണ്ടിരുന്ന നന്ദന്റെ കയ്യിൽ തന്റെ കൂർത്ത നഖം കൊണ്ട് നീളത്തിൽ വരഞ്ഞു……

 

ഞെട്ടിത്തിരിഞ്ഞ നന്ദൻ അവളെ നോക്കി പേടിപ്പിച്ചു….

 

ഓർഡർ എടുത്തു കഴിഞ്ഞ വെയ്റ്റർ ഒരു ചിരിയോടെ പുറത്തേക്കു പോയി…..

 

“ഏതു സമയത്താണോ ഇതിനേം കൊണ്ട് ഇങ്ങോട്ട് വരാൻ തോന്നിയത്…… ”

നന്ദൻ കൈ കൊണ്ട് പതിയെ തലക്കടിച്ചു….

 

“ഓഹോ… ബുദ്ധിമുട്ട് ആയെങ്കിൽ ഞാൻ പോകുവാ…. നിങ്ങൾ കഴിച്ചിട്ട് പോരെ…..”

അവൾ ചാടിയെണീറ്റു…

 

“അമ്മൂ അവിടിരുന്നോ…. അല്ലെങ്കിൽ ഞാൻ ഈ ചൂടുവെള്ളം നിന്റെ തലവഴി ഒഴിക്കും….. ”

നന്ദൻ, ടേബിളിനു മുകളിൽ ഇരുന്ന ജഗ്ഗിൽ പിടിമുറുക്കി….

 

” അതേയ് ഒന്നു നിർത്തുന്നുണ്ടോ……. ബുദ്ധിമുട്ട് ആണെങ്കിൽ നിങ്ങൾ രണ്ടു പേരും പൊയ്ക്കോ…. ഞാൻ അതൊക്കെ ഒന്നു തീർത്തിട്ട് വന്നേക്കാം…… പിന്നെ പോകുമ്പോൾ ആ ബില്ല് കൂടി ഒന്നു പേ ചെയ്തേരെട്ടോ……”

 

രണ്ടു പേരെയും മാറിമാറി നോക്കിയിട്ട് റോബിൻ നന്ദനോട് പറഞ്ഞു…

15 Comments

  1. ❤️❤️❤️❤️❤️

  2. MRIDUL K APPUKKUTTAN

    ?????

    1. ചെമ്പരത്തി

      ❤❤❤??

  3. ഇൗ ഭാഗവും വളരെ ഇഷ്ടപ്പെട്ടു♥️♥️
    നന്ദന്റെ ദേഷ്യം ഇത്തിരി over അല്ലെ എന്നൊരു സംശയം ചുമ്മാ ആര്യയുടെ അടുത്ത് ചാടി കടിക്കാൻ വരുന്നത് എന്തിനാ.നേരത്തെ ഇത്രെയും ദേഷ്യം ഉണ്ടായിരുന്നു അതോ ഇപ്പൊൾ തുടങ്ങിയത് ആണോ?
    അര്യ ടൂർ പോകണ്ട ആയിരുന്നു അതും ബോബി കൂടെ ഉള്ളപ്പോൾ പാവം അവൾക് ഒന്നും സംഭവിക്കാതെ ഇരുന്നാൽ മതിയായിരുന്നു
    പിന്നെ ഇൗ പ്രിയയും നന്ദനും ആയി സംസാരം ഒന്നും ഇല്ലേ അവരുടെ conversation സീൻസ് ഒന്നും ഇല്ലേ?
    വരും ഭാഗങ്ങൾ കായി കാത്തിരിക്കുന്നു❣️❣️

    1. ചെമ്പരത്തി

      ❤❤?സ്നേഹം സഹോ…..
      നന്ദൻ പൊതുവെ ദേഷ്യക്കാരൻ ആണ്….പെട്ടന്ന് ചൂടാകുന്ന സ്വഭാവം…. പിന്നെ ഓരോ കഥാപാത്രങ്ങളുടെ പ്രാധാന്യത്തിനനുസരിച്ചാണ് കോൺവെർസേഷൻ….. ചിലപ്പോൾ സീനുകൾ മാറി വരുമ്പോൾ ഇതിലൊക്കെ മാറ്റം വന്നേക്കാം….❤??

    1. ചെമ്പരത്തി

      ❤❤❤❤?????

  4. ❤️❤️❤️❤️❤️

    1. ചെമ്പരത്തി

      ❤❤❤❤?????

  5. നിധീഷ്

    ❤❤❤

    1. ചെമ്പരത്തി

      ❤❤??

  6. ❣️❣️❣️

    1. ചെമ്പരത്തി

      ❤❤❤??

    1. ചെമ്പരത്തി

      ❤❤?

Comments are closed.