നിഴലായ് അരികെ -10 [ചെമ്പരത്തി] 359

Views : 45316

“നീ വന്നേ നന്ദാ…..” പ്രിയയുടെ കത്തുന്ന നോട്ടത്തെ അവഗണിച്ചു ആര്യ ബൈക്കിൽ ചാരി നിന്ന നന്ദനെ വലിച്ചെണീപ്പിച്ചു….

 

“സോറി പ്രിയാ…… ഇപ്പോൾ വരാട്ടോ….. ”

എന്നും പറഞ്ഞു നന്ദൻ ദേഷ്യം പിടിച്ചു നിൽക്കുന്ന അവരെ ഒന്നു നോക്കിയിട്ട് ആര്യയുടെ കൂടെ മുൻപോട്ടു നടന്നു..

 

“ന്താ മ്മൂ…..??  അവർ എന്ത് വിചാരിച്ചിട്ടുണ്ടാകും..??? ”

 

“എന്ത് വിചാരിച്ചാലും എനിക്കൊന്നുമില്ല…… എനിക്കിപ്പോ അത്യാവശ്യം ആയിട്ട് ടോയ്‌ലെറ്റിൽ പോകണം.. പുറകിലത്തെ ബിൽഡിങ്ങിലുള്ള  ടോയ്ലറ്റ് ന്റെ കീ മാത്രമേ അവിടുള്ളൂ……….. അവിടാണെങ്കിൽ ഒട്ടും വെളിച്ചം  ഇല്ല…മിസ്സുമാർ എല്ലാവരും പോയി….. ഞാൻ തന്നെ പോയാൽ ശരിയാകില്ല……. പേടിയൊന്നും ഇല്ല……. ന്നാലും ചെറിയൊരു ഭയം…….😬😬”

 

 

“ങ്‌ഹേ….. നിനക്ക് അതൊക്കെയുണ്ടോ……??  അതെപ്പോ തൊട്ട്???….. ന്തായാലും വേഗം നടക്ക്……ഇല്ലെങ്കിൽ  ഗ്രൗണ്ട്  നനയും “😬😬

 

“പോടാ….. “😡😡😡😡😡😡

 

അവർ മെയിൻ ബില്ഡിങ്ങിന്റെ പുറകിൽ ഉള്ള ബിൽഡിങ്ങിലേക്കു പോകുന്നത് കണ്ട രണ്ടു കണ്ണുകളിൽ വന്യമായ ഒരു തിളക്കം മിന്നിമറഞ്ഞു…. അയാൾ ഫോൺ എടുത്തു എന്തോ സംസാരിച്ചിട്ട്

കട്ട്‌ ചെയ്തു….

 

ആര്യ പറഞ്ഞത് പോലെ തന്നെ വെളിച്ചം വളരെ കുറവായിരുന്നു അവിടെ….അവൾ മൊബൈലിലെ ടോർച് ഓൺ ചെയ്തു…

ആര്യയോട് ഉള്ളിൽ കയറിക്കോളാൻ പറഞ്ഞിട്ട് നന്ദൻ പുറത്തു നിന്നു…….

 

ഏതാനും നിമിഷങ്ങൾക്കുള്ളിൽ തന്നെ ഉള്ളിൽ നിന്നുയർന്ന ആര്യയുടെ നിലവിളി നന്ദനെ നടുക്കി….. ഒപ്പം തന്നെ പുറകിൽ നിന്നും എന്തോ വീഴുന്ന ശബ്ദവും നന്ദന്റെ ചെവിയിലെത്തി….

 

“അമ്മൂ…… അമ്മൂസേ……. വാതിൽ തുറക്ക്…. ”

നന്ദൻ പരിഭ്രമത്തോടെ വാതിലിൽ തട്ടി വിളിച്ചു…

അവൾ വാതിൽ തുറക്കാൻ വൈകുന്നത് കണ്ട നന്ദൻ വേഗം പുറകിലേക്കോടി….

 

Recent Stories

23 Comments

  1. 𝚆𝚊𝚕𝚝𝚎𝚛 𝚆𝚑𝚒𝚝𝚎

    ❤️❤️❤️❤️❤️

  2. Super story
    Onnum parayaanilla
    Ooro part kazhiyumbozhum suspense adiche marikunnu
    I love their relationship

    1. ചെമ്പരത്തി

      താങ്ക്യൂ ഡിയർ ❤❤😍😍😍😍😍🌺🌺🌺🌺🌺

  3. ചെമ്പരത്തി,
    രണ്ടു പാർട്ടും കൂടി ഇന്നാണ് വായിച്ചത്, പഴയത് പോലെ ആക്റ്റീവ് ആകാൻ സാധിക്കാത്തതിൽ പരിഭവിക്കരുത്. ഇത് പൂർണമായും വായിച്ചിരിക്കും എന്നൊരു ഉറപ്പുമാത്രം നൽകുന്നു.
    കഥ അതി മനോഹരമായി മുന്നോട്ട് പോകുന്നു, ഇപ്രാവശ്യത്തെ ട്വിസ്റ്റ്‌ സൂപ്പർ ആയിരുന്നു, എന്തായാലും വരും ഭാഗങ്ങളിൽ മനസ്സിൽ തങ്ങി നിൽക്കുന്ന കാര്യങ്ങൾക്ക് കൂടുതൽ വ്യക്തത ലഭിക്കും എന്ന് കരുതാം അല്ലേ?
    ബ്രോ നിങ്ങളുടെ എഴുത്ത് സൂപ്പർ ആണ്, യാതൊരു ലാഗും ഇല്ലാതെ വായിച്ചു പോകാൻ പറ്റുന്നത് ആണ്.
    അപ്പോൾ തുടർ ഭാഗത്തിനായി കാത്തിരിക്കാം..

    1. ചെമ്പരത്തി

      ഒത്തിരിയേറെ സ്‌നേഹം പ്രിയ ജ്വാല….
      പഠിക്കുന്ന കാലത്തോ പഠിപ്പിച്ചു കൊണ്ടിരുന്ന കാലത്തോ ഒന്നും തോന്നാത്തിരുന്ന ഒരു വിഷയം ആണ് എഴുത്ത്….പക്ഷെ സ്വപ്നത്തിൽ പോലും ചിന്തിക്കാതെ ആണ് ഈ എഴുത്തിന്റെ ലോകത്തു എത്തിപ്പെട്ടത്…. കുറച്ചു പേരെങ്കിലും ഇത് ഇഷ്ടപ്പെടുന്നുണ്ടെന്നു അറിഞ്ഞപ്പോൾ ഉണ്ടായ ഒരു സന്തോഷം….. അത് പറഞ്ഞറിയിക്കാൻ വയ്യ….. 2പാർട്ടുകൾ കൂടി പെട്ടന്ന് തരും… അത് കഴിഞ്ഞാൽ കുറച്ചു ഗ്യാപ് വരും…. ഒരാക്സിഡന്റ്റും വേറെ കുറെ പ്രശ്ങ്ങളും കൂടി വന്നതിനാൽ മൂഡ് മൊത്തം മാറിപ്പോയി….. എങ്കിലും പഴയ പോലെ തിരിച്ചു വരാൻ ശ്രമിക്കുന്നുണ്ട്

      സ്നേഹപൂർവ്വം

      🌺🌺🌺ചെമ്പരത്തി 🌺🌺🌺

  4. നിധീഷ്

    ❤❤❤

    1. ചെമ്പരത്തി

      🌺🌺🌺

  5. ❤️❤️❤️❤️❤️❤️❤️

    1. ചെമ്പരത്തി

      🌺🌺🌺🌺🌺

    1. ചെമ്പരത്തി

      രാജ നുണയൻ….. താങ്കൾ എനിക്കായി ഒരു കമന്റ്‌……. വിശ്വസിക്കാൻ പറ്റുന്നില്ല……. ഒത്തിരി സന്തോഷം….😍😍😍😍❤❤

  6. ഇൗ ഭാഗവും വളരെ ഇഷ്ടപ്പെട്ടു
    നന്ദൻ അവിടെ കിടന്ന് കിട്ടിയ ഫോൺ ചെക്ക് ചെയ്തില്ലേ അത് ആരുടെ ഫോൺ ആണെന്ന് അവൻ നോക്കിയില്ലേ??
    അ പ്രിയക്ക്‌ ഒരു അടിയുടെ കുറവ് ഉണ്ടായിരുന്നു അത് നന്ദൻ തന്നെ കൊടുതുവല്ലോ സന്തോഷം ആയി.നന്ദൻ എന്തോ പണി പ്ലാൻ ചെയ്യുന്നു എന്ന് തോന്നുന്നു🤔
    ഇനി ഉള്ള ഭാഗങ്ങൾ ഇതേപോലെ മികച്ച രീതിയിൽ തന്നെ മുന്നോട്ട് പോകട്ടെ എന്ന് ആശംസിക്കുന്നു♥️♥️

    1. ചെമ്പരത്തി

      താങ്ക്യൂ…..😍😍😍😍 ഒന്ന് രണ്ടു പാർട്ടുകൾ കൂടി ഞാൻ വേഗത്തിൽ തരാം…. അത് കഴിഞ്ഞാൽ കുറച്ചു താമസം വരും… കാരണം ഇത്രയും ഭാഗങ്ങൾ എഴുതി പൂർത്തിയാക്കിയവ ആണ്…. എങ്കിലും മുഷിപ്പിക്കാതെ വേഗത്തിൽ തരാൻ പരമാവധി ശ്രമിക്കും

      1. ചെമ്പരത്തി

        എല്ലാത്തിന്റെയും മറുപടി ഉടനെ വരൂട്ടോ….😍

      2. കാത്തിരിക്കുന്നു😍

  7. 💞💞💞💞💔

    1. ചെമ്പരത്തി

      ❤❤😍😍😍😍😍😍😍

  8. MRIDUL K APPUKKUTTAN

    💙💙💙💙💙

    1. ചെമ്പരത്തി

      ❤❤❤❤♥💕💞

  9. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    2nd 👶

    1. ചെമ്പരത്തി

      Wow😍😍😍😍😍😍😍😍😍😍

  10. ഫാൻഫിക്ഷൻ

    1. ചെമ്പരത്തി

      ❤❤❤❤😍🌹🌹🌹

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com