നിഴലായ് അരികെ -12 [ചെമ്പരത്തി] 378

Views : 45088

നിഴലായ് അരികെ 12

Author : ചെമ്പരത്തി

[ Previous Part ]

 

&nbsp

ഒരു നിമിഷത്തെ പകപ്പിനു ശേഷം നന്ദൻ സമനില വീണ്ടെടുത്ത് അമ്മക്ക് നേരെ തിരിഞ്ഞു…..

 

“നിങ്ങൾക്കൊക്കെ എന്താ എന്നാ എനിക്കു മനസിലാകാത്തത്…… ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് ഞങ്ങളോട് ചാടാൻ തുടങ്ങുന്നേ…… ഓർമ വച്ച നാൾ മുതൽ ഒപ്പം നടക്കുന്നതാ ഇവൾ ഒരു നിഴലുപോലെ…. ഇന്നേവരെ ഞങ്ങളെ അറിയുന്ന  ഒരാളും പറയാത്ത ഒരു കാര്യം നിങ്ങൾക്ക് എങ്ങനെ വിശ്വസിക്കാൻ  തോന്നി…. കോളേജിൽ ഉണ്ടായ പ്രശ്നങ്ങൾ  നിങ്ങളോട് പറഞ്ഞു നിങ്ങളെ കൂടി ടെൻഷൻ അടിപ്പിക്കണ്ട എന്ന് കരുതിയിട്ടാ പറയാതിരുന്നത്…. ആ കുട്ടികൾക്കെല്ലാം കാര്യം എന്തെന്ന് മനസിലായി….. പക്ഷെ നിങ്ങൾ…….. ”

 

സ്വരം ഇടറിയിട്ട് നന്ദൻ ഒന്ന് നിർത്തി

 

“ഇവൾ ഉണ്ടായതിനു ശേഷം ആണ് നിങ്ങൾ,  എനിക്ക് വേറെ മകൾ വേണ്ട ഒരു മകളായി ഇവൾ ഉണ്ടല്ലോ എന്നും പറഞ്ഞു വേറെ ആരെയും വേണ്ട എന്ന് വച്ചതു…. എന്നൊക്കെ  പലപ്പോഴും ഇവിടെ പറയുന്നത് കേൾക്കാമായിരുന്നല്ലോ…… ഇപ്പോൾ എന്തെ…. മകൾ അല്ലാതായോ??? അതോ അവൾ പറയുന്നത് വിശ്വാസം ഇല്ലാതായോ….. അതെങ്ങനെയാ സ്വന്തം രക്തം അല്ലാത്തപ്പോൾ എപ്പോ വേണമെങ്കിലും വാക്ക് മാറാമല്ലോ…..മകൾ  അ……”

 

 

എന്നാൽ പറഞ്ഞു പൂർത്തിയാക്കുന്നതിനു മുന്നേ വസുന്ധരാമ്മയുടെ കൈ നന്ദന്റെ കരണം പുകച്ചിരുന്നു…..

 

പകച്ചു അമ്മയെ നോക്കിയ നന്ദൻ അടികിട്ടിയ കവിൾ പൊത്തിനിന്നു…

 

“അമ്മേ…. വേണ്ട……… നന്ദനെ തല്ലല്ലേ…… ”

 

ആര്യ കരഞ്ഞു കൊണ്ട് നന്ദന്റെയും അമ്മയുടെയും ഇടയിൽ കയറി..

 

“മോള് മാറി നിൽക്ക്……. ”

 

വസുന്ധരാമ്മ അവളെ ബലമായി മാറ്റിനിർത്തിയിട്ട്  നന്ദന്റെ ഷർട്ടിൽ പിടിച്ചു ഉലച്ചു….

 

“നീ…. നീ എന്താ പറഞ്ഞെ… അവൾ…അവൾ  എന്റെ മോൾ അല്ലെന്നോ..??  എന്റെ മകൾ തന്നെയാണിത്… ഞാൻ വളർത്തിയ എന്റെ മോളാണിവൾ…….

Recent Stories

28 Comments

  1. 𝚆𝚊𝚕𝚝𝚎𝚛 𝚆𝚑𝚒𝚝𝚎

    ❤️❤️❤️❤️❤️

  2. Dear ചെമ്പരത്തി

    നന്ദന്റെ അവസ്ഥ കണ്ടിട്ട് വായിക്കാൻ പറ്റുന്നില്ല…. അതുകൊണ്ട് ഇപ്പൊ വായന നിർത്തി…. ബാക്കി പിന്നെ വായിച്ചോളാം…..

    ഇന്ന് ആണ് ഈ കഥ വായിക്കാൻ തുടങ്ങിയത്… ഇത്രേം ഒരുമിച്ച് വായിച്ചു…

    നന്നായിട്ടുണ്ട്….. ഒരുപാട് ഇഷ്ടം ആയി….

  3. As all other parts, this is also wonderful.
    How long to wait for the next part?

  4. നൊമ്പരമുണർത്തുന്ന ഭാഗത്ത് കൊണ്ട് നിർത്തിയല്ലോ, എന്തായാലും തുടർഭാഗം വരട്ടെ,
    കൺഫ്യൂഷൻ ഒക്കെ മാറ്റിവച്ച് ഇത് തീർക്കണം എന്നൊരു ചിന്ത വച്ച് എഴുതിക്കോളൂ, കുറച്ച് താമസിച്ചാലും നല്ലൊരു പാർട്ട് തരികെ, തീർക്കാൻ വേണ്ടി എഴുതണ്ട മനസ്സിന് സംതൃപ്തി ആയാൽ മാത്രം തന്നാൽ മതി…
    ആശംസകൾ…

    1. ചെമ്പരത്തി

      ശ്രമിക്കുന്നുണ്ട്…..പരമാവധി ഉടനെ തന്നെ തരും….സ്നേഹപൂർവ്വം 🌺🌺🌺🌺

  5. നിധീഷ്

    ❤❤❤

  6. ചെമ്പരത്തി

    🌺🌺🌺🌺🌺❤❤

  7. ❤️❤️❤️❤️❤️

    1. ചെമ്പരത്തി

      ❤❤🌺🌺🌺🌺🌺🌺🌺🌺❤❤

  8. മരിച്ച മരക്കുറ്റി

    ഈ പാർട്ട് വരെ കഴിഞ്ഞ കൊല്ലം വായിച്ചതാ… സ്റ്റിൽ എസ്ക്യൂസസ്😊😊😒

    1. ചെമ്പരത്തി

      ഇല്ല…… ഉടനെ ബാക്കി തരാൻ ശ്രമിക്കുന്നുണ്ട്…. ചില കൺഫ്യൂഷൻസ് ഉള്ളത് കൊണ്ട് എന്ത് ചെയ്യണം എന്ന ആലോചനയിൽ ആണ്

  9. Atine onnum cheyyalleda videdaa
    Paavam aada….
    Poli
    Awaiting
    ♥️♥️

    1. ചെമ്പരത്തി

      ഒരു ട്വിസ്റ്റ്‌ ഇടണമെന്ന് തോന്നുന്നുണ്ട്

  10. Nicayind…. eni thamasikumenn kekumpozha oru sankadam☹️ vallaand vaikathe ethumenn pratheekshikunnu✌️

    1. ചെമ്പരത്തി

      താങ്ക്യൂ….. ഒത്തിരി താമസിക്കില്ല…. ഒരു ട്വിസ്റ്റ്‌ വേണോ വേണ്ടയോ എന്നാലോചിച്ചു കൊണ്ടിരിക്കുന്നു 🌺🌺🌺🌺❤❤❤😍😍

  11. Peru anrdhamakkumo. Kadhayudae pok kandit anganae thonnunnuvishamamund ennalum kollam❤❤❤❤

    1. ചെമ്പരത്തി

      അതാലോചിക്കുന്നുണ്ട്…… ഒരു നിഴൽ മാത്രം ആക്കി മാറ്റിയാലോ എന്ന്…..🌺🌺❤❤❤😍😍😍😍🌺🌺

  12. Bro adipoli

    1. ചെമ്പരത്തി

      താങ്ക്യൂ 🌺🌺🌺🌺🌺🌺🌺🌺🌺🌺

  13. വല്ലാത്തൊരു സ്ഥലത്ത് തന്നെ കൊണ്ട് എത്തിച്ചിട്ട്‌ ആണല്ലോ പോയത് ഇനി അടുത്ത ഭാഗം വരുന്നത് വരെ ഒരു സമാധാനവും കിട്ടില്ല അവക്കോനും പറ്റാതെ ഇരുന്നാൽ മതിയായിരുന്നു😭😭.
    കാത്തിരിക്കുന്നു♥️

    1. ചെമ്പരത്തി

      ഒന്ന് ട്വിസ്റ്റിയാലോ എന്നാലോചിക്കുവാ…🤔🤔😍😍❤🌺🌺

      1. എന്തിനാ ചോതിക്കുന്നെ അങ്ങ് ട്വിസ്റ്റിക്കൊ😍🤘♥️

  14. MRIDUL K APPUKKUTTAN

    💙💙💙💙💙

    1. ചെമ്പരത്തി

      ❤❤❤🌺🌺😍

    1. ചെമ്പരത്തി

      🌺🌺🌺🌺🌺🌺🌺

  15. ഫാൻഫിക്ഷൻ

    1. ചെമ്പരത്തി

      🌺🌺🌺❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com