നിഴലായ് അരികെ – 13 [ചെമ്പരത്തി] 505

ഭക്ഷണത്തിൽ വെറുതെ വിരലിട്ട് കുത്തിക്കൊണ്ടിരുന്ന നന്ദൻ,   ഒരു ഭാവഭേദവും കൂടാതെ ആസ്വദിച്ചിരുന്നു കഴിക്കുന്ന ആര്യയെ അരിശത്തോടെ നോക്കി….. എങ്കിലും അമ്മ അടുത്ത് വന്നിരുന്നതിനാൽ അവൻ ഒന്നും മിണ്ടാതെ കഴിച്ചെന്നു വരുത്തി എഴുന്നേറ്റു…..
ആര്യ കൂടെ എഴുന്നേൽക്കാൻ നോക്കിയെങ്കിലും വസുന്ധരാമ്മ സമ്മതിച്ചില്ല….

“അല്ലെങ്കിലും നമ്മളെ ആർക്കും ഒരു വിലയും ഇല്ല…..രണ്ടാം കുടിയിലെ ആണല്ലോ… ”

പിറുപിറുത്തുകൊണ്ട്, വേഗം കൈ കഴുകി അവൻ പുറത്തേക്കു നടന്നു…..

മുറ്റത്തിന് അരികിൽ, പണ്ട് ആര്യയുടെ നിർബന്ധത്താൽ നട്ടുപിടിപ്പിച്ച, പൂത്തുലഞ്ഞ ചെമ്പകത്തിനരികിലേക്ക് നടന്നു…… പ്രഭാതത്തിലെ വെയിലിനു പോലും തന്റെ മനസ്സോളം ചൂടില്ലെന്നവന് തോന്നി….വെളിച്ചമുള്ളിടത്തോളം കാലം ഒറ്റക്കാക്കില്ലെന്നു പറഞ്ഞ നിഴലുപോലും അവനു അപരിചിതമായി മാറി……

മുൻപൊക്കെ പ്രഭാതത്തിൽ തന്റെ നാസികകളെ പുൽകിയിരുന്നൊരാ സൗരഭത്തിനു ഇന്നാ മനസിനെ വേദനിപ്പിക്കാൻ കഴിയുന്നതെന്തേ.,……പൂത്തുലഞൊരാ ചെമ്പകം തന്നെ ആസ്വസ്തമാക്കുന്നതറിഞ്ഞവൻ  പിന്തിരിഞ്ഞു റൂമിലേക്ക്‌ നടന്നു…..

മുൻവാതിൽ കടക്കുന്നതിനിടെ മുന്നിൽ വന്ന് പെട്ട ആര്യയെയും അവളുടെ കുറുമ്പ് നിറഞ്ഞ നോട്ടത്തെയും പാടെ അവഗണിച്ചു അവൻ മുകളിലേക്ക് പോയി…..
ഈ അവസ്ഥയിലും,എങ്ങനെ അവളുടെ അധരങ്ങളിൽ ഒരു പുഞ്ചിരി മൊട്ടിടുന്നു എന്നവൻ ഒരു നിമിഷം ആലോചിച്ചു…

റൂമിന്റെ വാതിൽ ലോക്ക് ചെയ്തു ബെഡിലേക്ക് മറിഞ്ഞ നന്ദൻ ഡോറിലുള്ള ശക്തമായ തട്ടൽ കേട്ടാണ് ഉണർന്നത്….

വാതിൽ തുറന്ന അവന്റെ മുന്നിൽ ആശ്വാസഭാവത്തിൽ  നെഞ്ചിൽ കൈ വച്ചു നിന്നിരുന്ന ആര്യയെ
“എന്തെ??”
എന്നൊരു ചോദ്യത്തോടവൻ നേരിട്ടു…..

“സമയം മൂന്ന് മണി ആയി…. അമ്മ ചോറുണ്ണാൻ വരാൻ പറഞ്ഞു കുറെ നേരം ആയി വിളിക്കുന്നു…..”

67 Comments

  1. ❤️❤️❤️❤️❤️

  2. Very long waiting,
    so many 2 days have gone 🙁
    please send it

    1. ചെമ്പരത്തി

      സോറി… ഏകദേശം 10-15ദിവസങ്ങൾ വേണം…. പൂർത്തിയാക്കാൻ…. അതിനിടയിൽ വേറെ എന്തെങ്കിലും തിരക്ക് വന്നാൽ പണികിട്ടും…12 ഭാഗത്തോളം നേരത്തെ എഴുതി വച്ചതിനാൽ ആണ് ഫാസ്റ്റ് ആയി സെൻറ് ചെയ്തത്….. എങ്കിലും പരമാവധി വേഗത്തിൽ അടുത്ത പാർട്ടുകൾ തരാൻ ശ്രമിക്കുന്നുണ്ട്ട്ടോ……????????

  3. പൊന്നൂസ് ബാക്കി. എപ്പോ വരും
    ….???

    1. ചെമ്പരത്തി

      ?????രണ്ടു ദിവസത്തിനുള്ളിൽ താരാടോ….. കഴിഞ്ഞു.. ചെക്ക് ചെയ്തിട്ട് പോസ്റ്റ്‌ ചെയ്യാം.. സ്നേഹപൂർവ്വം…
      ‘പൊന്നാറ്റ’????❤❤

Comments are closed.