നിഴലായ് അരികെ -12 [ചെമ്പരത്തി] 378

ഇത്രയും നാൾ തനിക്കജ്ഞാതമായൊരു നാണമോ, ഭയമോ,വിറയലോ തന്നെ പിടികൂടുന്നത്  ആര്യ അറിഞ്ഞു…സാരിത്തുമ്പിൽ വിരൽ ചുറ്റിയും അഴിച്ചും അവൾ ശ്വാസം നീട്ടിവലിച്ചു…. അവന്റെ മുഖത്തു തൊടുവാൻ വേണ്ടി ഒന്ന് കയ്യുയർത്തിയെങ്കിലും, എന്തോ ഒന്ന് ആലോചിച്ചു കൈ പിൻവലിച്ചു…..

അവൾ നന്ദന്റെ അരികിൽ ഇരുന്ന വാട്ടർബോട്ടിൽ എടുത്തു വായിലേക്ക് കമിഴ്ത്തിയതും നാരങ്ങയുടെ പുളിപ്പ് നാവിലെ രുചിമുകുളങ്ങൾ പിടിച്ചെടുത്തു….

 

ആദ്യമായി അവർക്കറിഞ്ഞുകൂടാത്തൊരു മൗനം അവരെ പിടികൂടി.. ആ മൗനത്തിന് തങ്ങളെ ഇത്രമേൽ വേദനിപ്പിക്കാൻ കഴിയുമെന്നിരുവർക്കും മനസിലായെങ്കിലും, മൗനം മാത്രം മാറ്റമില്ലാതെ തുടർന്ന് പോയി.

ഇടയ്ക്കു അവളുടെ നോട്ടം നന്ദന്റെ മേൽ പാറിവീണുവെങ്കിലും അവൻ കണ്ണടച്ച് തന്നെ ഇരുന്നു…..

 

12.30 ആയിരുന്നു വീട്ടിൽ കയറേണ്ട സമയം…. നന്ദന് ഇതിലൊന്നും വിശ്വാസം ഇല്ലെങ്കിലും വീട്ടുകാരുടെ നിർബന്ധപ്രകാരം പറഞ്ഞ സമയത്തു തന്നെ ആര്യ, നന്ദന്റെ വീട്ടിൽ അവന്റെ വധുവായി, വസുന്ധരാമ്മ കൊടുത്ത കത്തിച്ച നിലവിളക്കുമായി വലതു കാൽ വച്ചു കയറി……. നിലവിളക്കു പൂജമുറിയിലെ ദേവി ചിത്രത്തിന് മുന്നിൽ വച്ചു… അതിനരികിലായി ക്രിസ്തുദേവന്റെ ഒരു ചിത്രവും സ്ഥാനം പിടിച്ചിരിക്കുന്നത് അവൾ കണ്ടു….

ഒരു നിമിഷം പ്രാർത്ഥനയോടെ നിന്നതിനു ശേഷം പിന്തിരിഞ്ഞ ഇരുവരെയും അവിടെ ചെറുതായി അലങ്കരിച്ചിരുന്ന സോഫയിൽ ഇരുത്തിയതിനു ശേഷം വസുന്ധരാമ്മ മധുരം കൊടുത്തു…

 

 

കുറച്ചു നേരം കൂടി അവിടിരുന്നതിനു ശേഷം, നന്ദന്റെ ക്ഷീണം അറിയാവുന്നതിനാൽ, ഇരുവർക്കും ഭക്ഷണം കൊടുത്തു..

 

“ഇനി മക്കൾ മുകളിലെക്ക്‌ പൊയ്ക്കോ ഒന്ന് ഡ്രസ്സ്‌ എല്ലാം മാറി, കുറച്ചു നേരം കിടന്നോളൂ…. നന്ദൂട്ടന് ക്ഷീണം മാറിയിട്ടില്ലല്ലോ… വൈകുന്നേരം എഴുന്നേറ്റാൽ മതി…..മോളുടെ അത്യാവശ്യം ഡ്രെസ്സുകൾ എല്ലാം റൂമിലുണ്ട് ട്ടോ……”

ഭക്ഷണം കഴിഞ്ഞ ശേഷം വസുന്ധരാമ്മ ഇരുവരോടും ആയി പറഞ്ഞു..

 

ആര്യയെ ഒന്ന് നോക്കിയിട്ട് നന്ദൻ മുകളിലേക്കു നടന്നു… പുറകെ ആര്യയും..

ഇത്രയും നേരം തുടർന്ന് വന്ന അസുഖകരമായ മൗനത്തിന്റെ അകമ്പടിയോടെ ഇരുവരും പരസ്പരം ഒന്ന് നോക്കി… നന്ദന്റെ കണ്ണുകളിൽ കണ്ട നിർവികാരത അവളെ ഒന്നുലച്ചു…

പുറത്തു നിന്നും റൂമിന്റെ ഡോർ തുറന്നിട്ട് അവൻ ആര്യയെ നോക്കി…അവൾ അകത്തേക്ക് കയറിയ ഉടനെ ഡോർ അടച്ചിട്ടു,നന്ദൻ തൊട്ടപ്പുറത്തെ റൂമിൽ കയറി വാതിൽ അടച്ചു ലോക്ക് ചെയ്തു…..

 

28 Comments

  1. ❤️❤️❤️❤️❤️

  2. Dear ചെമ്പരത്തി

    നന്ദന്റെ അവസ്ഥ കണ്ടിട്ട് വായിക്കാൻ പറ്റുന്നില്ല…. അതുകൊണ്ട് ഇപ്പൊ വായന നിർത്തി…. ബാക്കി പിന്നെ വായിച്ചോളാം…..

    ഇന്ന് ആണ് ഈ കഥ വായിക്കാൻ തുടങ്ങിയത്… ഇത്രേം ഒരുമിച്ച് വായിച്ചു…

    നന്നായിട്ടുണ്ട്….. ഒരുപാട് ഇഷ്ടം ആയി….

  3. As all other parts, this is also wonderful.
    How long to wait for the next part?

  4. നൊമ്പരമുണർത്തുന്ന ഭാഗത്ത് കൊണ്ട് നിർത്തിയല്ലോ, എന്തായാലും തുടർഭാഗം വരട്ടെ,
    കൺഫ്യൂഷൻ ഒക്കെ മാറ്റിവച്ച് ഇത് തീർക്കണം എന്നൊരു ചിന്ത വച്ച് എഴുതിക്കോളൂ, കുറച്ച് താമസിച്ചാലും നല്ലൊരു പാർട്ട് തരികെ, തീർക്കാൻ വേണ്ടി എഴുതണ്ട മനസ്സിന് സംതൃപ്തി ആയാൽ മാത്രം തന്നാൽ മതി…
    ആശംസകൾ…

    1. ചെമ്പരത്തി

      ശ്രമിക്കുന്നുണ്ട്…..പരമാവധി ഉടനെ തന്നെ തരും….സ്നേഹപൂർവ്വം ????

  5. നിധീഷ്

    ❤❤❤

  6. ചെമ്പരത്തി

    ?????❤❤

  7. ❤️❤️❤️❤️❤️

    1. ചെമ്പരത്തി

      ❤❤????????❤❤

  8. മരിച്ച മരക്കുറ്റി

    ഈ പാർട്ട് വരെ കഴിഞ്ഞ കൊല്ലം വായിച്ചതാ… സ്റ്റിൽ എസ്ക്യൂസസ്???

    1. ചെമ്പരത്തി

      ഇല്ല…… ഉടനെ ബാക്കി തരാൻ ശ്രമിക്കുന്നുണ്ട്…. ചില കൺഫ്യൂഷൻസ് ഉള്ളത് കൊണ്ട് എന്ത് ചെയ്യണം എന്ന ആലോചനയിൽ ആണ്

  9. Atine onnum cheyyalleda videdaa
    Paavam aada….
    Poli
    Awaiting
    ♥️♥️

    1. ചെമ്പരത്തി

      ഒരു ട്വിസ്റ്റ്‌ ഇടണമെന്ന് തോന്നുന്നുണ്ട്

  10. Nicayind…. eni thamasikumenn kekumpozha oru sankadam☹️ vallaand vaikathe ethumenn pratheekshikunnu✌️

    1. ചെമ്പരത്തി

      താങ്ക്യൂ….. ഒത്തിരി താമസിക്കില്ല…. ഒരു ട്വിസ്റ്റ്‌ വേണോ വേണ്ടയോ എന്നാലോചിച്ചു കൊണ്ടിരിക്കുന്നു ????❤❤❤??

  11. Peru anrdhamakkumo. Kadhayudae pok kandit anganae thonnunnuvishamamund ennalum kollam❤❤❤❤

    1. ചെമ്പരത്തി

      അതാലോചിക്കുന്നുണ്ട്…… ഒരു നിഴൽ മാത്രം ആക്കി മാറ്റിയാലോ എന്ന്…..??❤❤❤??????

  12. Bro adipoli

    1. ചെമ്പരത്തി

      താങ്ക്യൂ ??????????

  13. വല്ലാത്തൊരു സ്ഥലത്ത് തന്നെ കൊണ്ട് എത്തിച്ചിട്ട്‌ ആണല്ലോ പോയത് ഇനി അടുത്ത ഭാഗം വരുന്നത് വരെ ഒരു സമാധാനവും കിട്ടില്ല അവക്കോനും പറ്റാതെ ഇരുന്നാൽ മതിയായിരുന്നു??.
    കാത്തിരിക്കുന്നു♥️

    1. ചെമ്പരത്തി

      ഒന്ന് ട്വിസ്റ്റിയാലോ എന്നാലോചിക്കുവാ…????❤??

      1. എന്തിനാ ചോതിക്കുന്നെ അങ്ങ് ട്വിസ്റ്റിക്കൊ??♥️

  14. MRIDUL K APPUKKUTTAN

    ?????

    1. ചെമ്പരത്തി

      ❤❤❤???

    1. ചെമ്പരത്തി

      ???????

  15. ഫാൻഫിക്ഷൻ

    1. ചെമ്പരത്തി

      ???❤

Comments are closed.