Tag: love story

അവള്‍ ഹൃദ്യ ?‍♀️ [ഖല്‍ബിന്‍റെ പോരാളി ?] 1635

(ഇത് വല്യ ട്വിസ്റ്റോ മറ്റോ ഇല്ലാത്ത ഒരു ചെറിയ ലൌ സ്റ്റോറിയാണ്. ഇഷ്ടപ്പെടുമെന്ന് വിശ്വസിക്കുന്നു. NB: ഈ കഥയിലെ കഥയും കഥപാത്രങ്ങളും അവയുടെ പേരുകളും സങ്കല്പികമാണ്. നിങ്ങള്‍ക്ക് പരിചയമുള്ള ആരേങ്കിലുമായി ‘സാമ്യം തോന്നിയാല്‍’ തികച്ചും യാദൃശ്ചികം മാത്രമാണ്.) ◆━━━━━━━━━━━◆ ❃ ◆━━━━━━━━━━━◆ ?‍♀️അവള്‍ ഹൃദ്യ ?‍♀️ Aval Hridya | Author : Khalbinte Porali ◆━━━━━━━━━━━◆ ❃ ◆━━━━━━━━━━━◆ നഗരത്തിലെ പ്രശസ്തമായ ഒരു ഹോസ്പിറ്റല്‍… മാനം മുട്ടെ ഉയർന്ന് നില്‍ക്കുന്ന ആ കെട്ടിടത്തിന്റെ 12 നിലയിലാണ് […]

ആ ഒരു വിളിക്കായ്‌ ? [Demon king] 1548

  ആ ഒരു വിളിക്കായ്‌… ? Demon king  പലരും പറഞ്ഞ് കേട്ടിട്ടുണ്ട് നല്ലത് ചെയ്യുന്നവൻ സ്വർഗ്ഗത്തിലും തെറ്റ് ചെയ്യുന്നവൻ നരഗത്തിലും പോകുമെന്നൊക്കെ….എന്നാൽ സത്യമെന്തെന്നാൽ സ്വർഗ്ഗവും നരഗവും ഒക്കെ നമ്മുടെ ജീവിതം തന്നെ ആണ്…. നാം ചെയ്ത തെറ്റിനുള്ള ശിക്ഷയും നാം ചെയ്ത നല്ലതിനുള്ള സന്തോഷവും ജീവിച്ചിരിക്കുമ്പോൾ തന്നെ നമ്മേ തേടി വരുന്നു…. ചെകുത്താനും ദൈവവും നമ്മൾ തന്നെ ആകുന്നു… സ്വർഗ്ഗവും നാരഗവും നമ്മൾ തന്നെ നിർമിക്കുന്നു. എന്റെ പേര് ദിയ ലക്ഷ്മി…. നന്ദ ഗോപാലൻ മേനോന്റെയും […]

ധാമിനി [Rahul RK] 517

ധാമിനി Dhaamini | Author : Rahul RK   “ഞാൻ ഒരുപാട് ചിന്തിക്കുന്നു… പക്ഷേ ഞാൻ കുറച്ച് മാത്രം സംസാരിക്കുന്നു….”അന്തർമുഖരെ കുറിച്ച് ആരോ പറഞ്ഞ കാര്യമാണിത്… അന്തർമുഖൻ.. ഇന്‍ററോവേർട്ട്‌… പത്ത് പതിനഞ്ച് വയസ്സ് മുതൽ ഞാൻ സ്ഥിരമായി കേൾക്കുന്ന വാക്കുകൾ ആയിരുന്നു ഇവയെല്ലാം… എല്ലാവരോടും കൂട്ടുകൂടാനും സംസാരിക്കാനും ഒക്കെ എനിക്ക് ഭയങ്കര താൽപര്യം തന്നെ ആയിരുന്നു… പക്ഷേ മിക്ക സമയങ്ങളിലും ഞാൻ എന്റെ മാത്രം ലോകത്ത് ഒതുങ്ങാർ ആയിരുന്നു പതിവ്… ഒരുപാട് ചിന്തിക്കാനും വായിക്കാനും ഒക്കെ […]

?Life of pain-the game of demons 3 [Demon king] 1541

Game of Demons 3 Life of pain 2 by demon king അഞ്ചു…. ആരാ ഇവരൊക്കെ… നിനക്ക് പരിചയം ഉള്ളവർ ആണോ…’”കൈ കഴുകി വന്ന മനു അവളോട് ചോദിച്ചു. അവൻ അടുത്ത് വന്നപ്പോ ആ രണ്ടു പെണ്ണുകളുടെയും മുഖം വിടർന്നു. അഞ്ചുവിന് അത് കാണുമ്പോൾ കൂടുതൽ ദേഷ്യം വരാൻ തുടങ്ങി. പക്ഷെ അവൾ ദേഷ്യം എല്ലാം നിയാന്ത്രിച്ച് അവന് നേരെ തിരിഞ്ഞു. അഞ്ചു: എനിക്ക് അറിയില്ല ചേട്ടാ… ഞങ്ങൾ പരിജയപ്പെടുകയായിരുന്നു…. ആ പിന്നെ പറഞ്ഞില്ലല്ലോ… […]

ആത്മാവിൽ അലിഞ്ഞവൾ 2 [ചാത്തൻ] 83

ആത്മാവിൽ അലിഞ്ഞവൾ 2 Aathmavil Alinjaval Part 2 | Author : Chathan | Previous Part     മടക്ക യാത്രയിൽ സിദ്ധു ചിന്താകുലനായിരുന്നു. ഭയം എന്ന വികാരം അവന്റെ മനസ്സിനെ കീഴ്പ്പെടുത്തിയിരുന്നു. ഇത്രയും നേരം കണ്ടതും കേട്ടതും അറിഞ്ഞതുമായ കാര്യങ്ങൾ സത്യമാകരുതേ എന്നവൻ ഉള്ളുരുകി പ്രാർത്ഥിച്ചു.ആ വീട്ടിൽ കണ്ടത് അർച്ചനയെയാണെങ്കിൽ തന്റെ മുൻപിൽ വന്നതും സംസാരിച്ചതും ആരാണ്?  അവളുടെ പേര് എന്താണ്? ഊര് ഏതാണ്? എന്നിങ്ങനെ ഒട്ടനവധി ചോദ്യങ്ങൾ അവന്റെ മനസ്സിനെ കീഴ്പ്പെടുത്തി. […]

മിഴികൾക്കപ്പുറം 4 [നെപ്പോളിയൻ]? 58

പ്രിയ സുഹൃത്തുക്കളെ ….മുഖമില്ലാത്ത ഈ ലോകത്തു ലൈക്കുകളായും കമ്മന്റുകളായും എന്നെ പിന്തുണക്കാൻഎന്തിനു നിങ്ങൾ മടിക്കണം ….മുൻപുള്ള ഭാഗങ്ങൾ വായിക്കാത്തവർ അത് വായിച്ചു ഇത് തുടങ്ങുക …ഇഷ്ടപ്പെട്ടില്ലേൽ അത് കമന്റ് ബോക്സിൽ ഇടാൻ അഭ്യർത്ഥിക്കുന്നു …… മിഴികൾക്കപ്പുറം 4 Mizhikalkkappuram Part 4 | Author : Napoleon | Previous Part   ഉപ്പയുടെ ഓരോ വാക്കുകളും ആഷിക്കിന്‍റെ ഹ്ര്ദയത്തിലായിരുന്നു­ വന്നു തറച്ചത്”എന്താ ഉപ്പാ ഇങ്ങളീ പറയുന്നത്.” അതെ മോനെ സത്യമാണ് ഇപ്പോള്‍ ഒരുമാസം കഴിഞ്ഞു അവര് മരിച്ചിട്ട് എന്ന് പറഞ്ഞ് ഉപ്പ അവന്‍റെ നേരെ പത്രംനീട്ടി , ആ പത്രത്തിലേക്ക് നോക്കുന്തോറും കണ്ണില്‍ ഇരുട്ട് കയറുന്നതുപോലെ തോന്നി ഒരു നിമിഷം മുംമ്പുണ്ടായിരുന്നആത്മ വിശ്വാസം മുഴുവന്‍ ചോര്‍ന്നു പോയിരിക്കുന്നു. “ഉപ്പാ വിച്ചൂന് ഒന്നും സംഭവിച്ചില്ലല്ലോ പിന്നെയെങ്ങനെ വിച്ചൂന്‍റെ ഫോട്ടോ ഇതില്‍ വന്നു? ഇതെല്ലാം ഉപ്പയെങ്ങനാ അറിഞ്ഞേ പറ” “വിച്ചൂനെ കണ്ട പിറ്റേന്ന് തന്നെ ഞാന്‍ എല്ലാ കാര്യങ്ങളും അന്വേഷിച്ചിരുന്നു” “എന്നിട്ടോ” ആഷിക്ക് ആകാംക്ഷയോടെ ചോദിച്ചു. “അന്ന് എട്ടാം വളവില്‍ വെച്ച് അപകടം സംഭവിച്ചവരുടെ ഫുള്‍ ഡീറ്റൈല്‍സും ഞാന്‍ എന്‍റെ ഒരു സുഹ്ര്ത്ത് വഴിമനസിലാക്കി. യാത്രക്കാരെ അഡ്മിറ്റ് ചെയ്തിരിക്കുന്ന ഹോസ്പിറ്റലില്‍ പോയി. ഞാനവിടെ നിന്നും ഒരു ഡോക്റ്റുടെ സഹായത്തോടെ അപകടം സംഭവിച്ചവരുടെ ഫുള്‍ ഡീറ്റൈയ്സ് തപ്പി പിടിച്ചു. ആ കൂട്ടത്തില്‍ വിച്ചൂന്‍റെ ഉപ്പയുടെ പേഴ് റിസീപ്ഷനില്‍ നിന്ന് എങ്ങനെയോ എന്‍റെ കയ്യില്‍ എത്തിപ്പെട്ടു.” “അത് വിച്ചൂന്‍റെ ഉപ്പന്‍റെതാണെന്ന് എങ്ങനെ മനസിലായി” ആഷിക്ക് ഇടയില്‍ കയറി ചോദിച്ചു ” ആ പേഴ്സില്‍ അവരുടെ ഫാമിലി ഫോട്ടോ ഉണ്ടായിരുന്നു” “ഉം എന്നിട്ടോരെ കണ്ടോ” “പിന്നെ കുറേ നേരം അന്വേഷിക്കേണ്ടി വന്നില്ല. ആ ഫോട്ടോ വെച്ച് ഞാനവരെ കണ്ടെത്തി പക്ഷെ അപ്പോഴേക്കുംഅവര്‍ മരണത്തിന് കീഴടങ്ങിയിരുന്നു. അന്­ന് ഞാന്‍ തീരുമാനിച്ചതാ ഇനി വിച്ചു എന്‍റെ മകനായിട്ട് വളര്‍ന്നാല്‍ മതിയെന്ന്” “പക്ഷെ ഉപ്പാ അവന്‍റെ ഫോട്ടോ എങ്ങെനെ ഇതില്‍!” “ആ ഫോട്ടോ വരാന്‍ കാരണം ഞാനാ. പിറ്റേന്ന് അവരുടെ ഫോട്ടോയുടെ കൂടെ അവന്‍റെ ഫോട്ടോയുംമരണപെട്ടെന്ന വ്യാജേന വാര്‍ത്ത പത്രത്തില്‍ നല്‍കി. ഇനി അവനെ തേടി ആരും വരരുത് എന്ന ലക്ഷ്യം മാത്രം മനസില്‍ വെച്ചുകൊണ്ടായിരുന്നു­. “ധാരയായ് ഒഴുകിയ കണ്ണുനീര് തുടച്ചുകൊണ്ട് ഉപ്പയെ കെട്ടിപിടിച്ച് കരഞ്ഞു.ഇതൊന്നുമറിയാത­െഫാമിലിയേയും കാത്ത് വിദൂരതയിലേക്ക് നോക്കി വിച്ചു അതേ ഇരിപ്പ് ഇരിക്കുകയായിരുന്നു,അ­ല്‍പ സമയംകഴിഞ്ഞ് വിച്ചു തിരിച്ചു വന്നു.

? ഭഗവതിയുടെ മുഹബ്ബത്ത് 2 ? [നെപ്പോളിയൻ] 72

ഭഗവതിയുടെ മുഹബ്ബത്ത് 2 Bhagavathiyude Muhabathu Part 2 | Author : Napoleon  Previous Part   ഫോണിൽ വന്ന മെസ്സേജ് നോക്കിയപ്പോൾ ശാഹിരെന്ന  പേര് കണ്ടതും ആരതിയുടെ ഹൃദമിടിപ്പ് ഒന്ന് കൂടി.. “നാളെ രാവിലെ പുറത്തേക്ക് എവിടെ എങ്കിലും പോകുന്നുണ്ടോ ” എന്ന മെസ്സേജ് കണ്ട് അവളൊന്ന്ആലോചിച്ചു…പോകണമെന്നും അവനെ  ഒന്നുകൂടി കാണണമെന്നും മനസ്സ് ആയിരം തവണകൊതിക്കുന്നുണ്ടായിരുന്നു…പക്ഷേ തന്റെ ഇതുവരെയുള്ള ജീവിതം ഓർത്തപ്പോൾ തുടികൊട്ടിയ മനസ്സ് വീണ്ടുംപഴയ അവസ്ഥയിൽ വന്ന് നിന്നു…താൻ  ഒരു കൗമാരക്കാരി അല്ലെന്നും പ്രായത്തിന്റെ പക്വത കാണിക്കണമെന്നുംഅവൾ ഓർത്തു…”എനിക്ക് നാളെ വരാൻ കഴിയില്ലെന്ന്.. അലസമായി മറുപടി കൊടുത്തു..പിന്നെ മെസ്സേജൊന്നുംവന്നില്ല…അവൻ പിണങ്ങിയോ എന്നോർത്ത് അവൾ വിഷമിച്ചു…എത്രമാത്രം താൻ മാറി നിൽക്കാൻ ശ്രമിച്ചാലുംവീണ്ടും അവനിലേക്ക്  തന്റെ മനസ്സ് അനുസരണയില്ലാത്ത അപ്പൂപ്പൻ താടി പോലെ പോകുന്നതോർത്ത് അവൾക്ക്പേടി തോന്നി..???????????????????????? സിറ്റൗട്ടിൽ ഇരുന്ന് പേപ്പർ വായിച്ചു കഴിഞ്ഞ് റൂമിലേക്ക് പോകുമ്പോഴാണ് അരുൺ അച്ചുവിന്റെ ശബ്ദംഅടുക്കളയിൽ നിന്നും കേട്ടത്..അവൻ അടുക്കളയിലേക്ക് എത്തിവലിഞ്ഞ് നോക്കി..ഭാനു ദോശചുടുന്നുണ്ട്..അച്ചു ക്യാരറ്റോ എന്തോ കടിച്ചു കൊണ്ട് അടുക്കളയിൽ ഇട്ടിരിക്കുന്ന മേശമേൽ കയറിഇരിപ്പാണ്…കഴിക്കുന്നതിനിടയിൽ എന്തൊക്കെയോ ഭാനുവിനോട് സംസാരിച്ചു കൊണ്ടിരിക്കുന്നുണ്ട്..ഒരുത്രീഫോർത്തും ബനിയനുമാണ് വേഷം..അരുൺ ഭാനു കേൾക്കാതെ അവളെ വിളിക്കാൻശ്രമിച്ചു..ശൂ..ശൂ..അച്ചുവിനും മുൻപേ കേട്ടത് ഭാനുവാണെന്ന് മാത്രം…ഭാനു നോക്കിയതും അവൻ ചുമരിനോട്ചേർന്ന് നിന്നു..ഒരു പേപ്പർ കഷ്ണം ചുരുട്ടി  അങ്ങോട്ടെറിഞ്ഞതും അച്ചു നോക്കി… ഇങ്ങോട്ട് വാടി എന്നർത്ഥത്തിൽ അവൻ കൈകൊണ്ട് വിളിച്ചു..എന്നിട്ട് മുകളിലേക്ക്  വരാൻ കണ്ണുകൊണ്ട്ആക്ഷൻ കാണിച്ചു..അവൾ ശരിയെന്ന് തലയാട്ടി.. പിന്നെ ഭാനുവിനോടെന്തോ പറഞ്ഞ് അച്ചു  മുകളിലേക്ക് കയറിപ്പോയി..അരുണിന്റെ റൂമിന് മുൻപിൽ എത്തിയതുംഅവൻ അവളെ വലിച്ച് റൂമിലേക്ക് കയറ്റി..ഉം.. എന്താ..അവൾ പുരികനുയർത്തി കൊണ്ട് ചോദിച്ചു.. എന്താടി ഈ വേഷം..ഇവിടെ വല്ല സർക്കസും നടക്കുന്നുണ്ടോ.. ഓ അതാണോ കാര്യം ഇതിനെന്താ കുഴപ്പം..അവൾ ബനിയൻമേൽ പിടിച്ചുകൊണ്ട് ചോദിച്ചു.. ഇതാണോടി ഭാരതസ്ത്രീകൾ തൻ ഭാവശുദ്ധി.. ഓ പിന്നെ..ഇങ്ങനൊരു പഴഞ്ചനെയാണല്ലോ ദേവി എനിക്ക് കിട്ടിയത് അവൾ തലയിൽ കൈവച്ചു.. നീയൊക്കെ എന്റെ ചേച്ചിയെ കണ്ടുപടിക്ക്… ആ ബെസ്റ്റ്..ഇപ്പൊ തന്നെ കണ്ടുപഠിക്കണം..അവൾ അടക്കം പറഞ്ഞു… എന്താടി ഒരു പിറു പിറുക്കൽ..ഇനി മേലാൽ ഇങ്ങനെയുള്ള വേഷം കെട്ടി നടക്കരുത്..കേട്ടോ..അവൻ അച്ചുവിന്റെചെവിയിൽ പിടിച്ചു തിരിച്ചു..ഹോ ദുഷ്‌ടാ. എന്തൊരു വേദനയാ..അവൾ ചെവി പൊത്തി പിടിച്ചു..

? ഭഗവതിയുടെ മുഹബ്ബത്ത് 1 ? [നെപ്പോളിയൻ] 103

ഭഗവതിയുടെ മുഹബ്ബത്ത് 1 Bhagavathiyude Muhabathu Part 1 | Author : Napoleon    ലോകം മതത്തിന്റെ വേലിക്കെട്ട് മാറ്റി ഡിജിറ്റൽ യുഗത്തിലേക്ക് വന്നിട്ടും നമ്മുടെ നാട്ടിൽമതങ്ങളുടെ ഇടയിൽ പെട്ട് കാലഹരണപ്പെട്ട ചിന്തകളോട് ജീവിക്കുന്ന മനുഷ്യർക്കിടയിലേക്ക് ചിന്തിക്കാനുംമനുഷ്യൻ ആവാനും വേണ്ടി ഒരു പ്രണയ കഥ … കുറേ നാളുകൾക്ക് ശേഷമാണ് ഒരു ആഘോഷത്തിന് പോകുന്നത്…തന്റെ ലോകം തന്നെ ഈ വീടായി മാറിയിട്ട്രണ്ട്  വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു…കടുംനീല നിറമുള്ള സാരി ചുറ്റികൊണ്ട് ആരതി  കണ്ണാടിക്കു മുൻപിൽനിന്നു…ഒന്ന് ശരിക്കും ഒരുങ്ങാൻ തന്നെ താൻ മറന്നിരിക്കുന്നു… അങ്ങനെ ഓരോന്ന് ചിന്തിച്ചുനിൽക്കുമ്പോഴാണ്…അർച്ചന  മുല്ലപ്പൂവുമായി വന്നത്….ചേച്ചി ദേ ഇത് കൂടെവയ്ക്കൂ എന്നാലേ പൂർണമാവൂ…മുടിയൊക്കെ ഭംഗിയിൽ കെട്ടി ഒരുങ്ങി നിൽക്കുന്ന ചേച്ചിയെ കാണാൻ എന്തുഭംഗിയാണ്…ശരിക്കും കാവിലെ ഭഗവതി ഇറങ്ങി വന്ന പോലെയുണ്ട്…അവൾ പൊട്ടിച്ചിരിച്ചു… അച്ചു , കളിയാക്കാതെ പോ പെണ്ണെ…ഇതുതന്നെ കല്യാണത്തിനല്ലേ പോവുന്നെ എന്ന് കരുതിയാ.. ഇനിമുല്ലപൂവും കൂടെ.. ആളുകൾക്ക് ഓരോന്ന് പറഞ്ഞ് ചിരിക്കാനുള്ള കാരണമാവും… ഞാൻ അരുണേട്ടനോട് എത്ര തവണ ഓർമിപ്പിച്ചിട്ട് കൊണ്ടുവന്നതാണെന്ന് അറിയുമോ…നീണ്ടു കിടക്കുന്നഇടതൂർന്ന മുടിയിൽ അവൾ പാതി വിടർന്ന മുല്ലപ്പൂവ്  നിർബന്ധിച്ച് വച്ചു കൊടുത്തു… ചേച്ചി…, അവൾ ആരതിയുടെ മുഖം കൈകൾ കൊണ്ട് പിടിച്ച് ഉയർത്തി…ഇപ്പോ സുന്ദരിയായിട്ടുണ്ട് പക്ഷേ ഈവിഷാദഭാവം ഈ മുഖത്തിന് ചേരില്ല…ഒന്ന് ചിരിച്ചേ..ആരതി അച്ചുവിനെ നോക്കി ഒന്ന് പുഞ്ചിരിച്ചെന്ന് വരുത്തി… ആരതിയുടെ  അമ്മായിയുടെ മകളാണ് അർച്ചന..കൂടാതെ ആരതിയുടെ അനിയൻ അരുൺ കല്യാണംകഴിയ്ക്കാൻ പറഞ്ഞുവച്ചിരിക്കുന്ന പെണ്ണും…അച്ഛനും അമ്മായിയും അവർ ചെറുപ്പത്തിലേ തന്നെ പറഞ്ഞുവച്ചിരിക്കുന്ന ബന്ധം… ചേച്ചിയോടൊപ്പം ഞാൻ കൂടി വന്നേനെ പക്ഷെ ചേച്ചിയുടെ കൂട്ടുകാരിയല്ലേ..മ്മളെ വിളിച്ചിട്ടില്ലല്ലോ..അവൾവിഷാദഭാവത്തിൽ പറഞ്ഞു..വിളിക്കാത്ത കല്യാണത്തിനായാലും ഞാൻ വന്നേനെ നമുക്ക് അങ്ങനെയുള്ളഅഹങ്കാരം ഒന്നുമില്ല കേട്ടോ.. പക്ഷേ നിങ്ങളൊക്കെ അഭിമാനികളല്ലേ എന്തുചെയ്യാം.. നീ വന്നോടി ഇവിടെ ക്ഷണമുണ്ട്…നിന്റെ അരുണേട്ടനെയും.. അപ്പോൾ നിനക്കും വരാലോ… വോ വേണ്ട അത് പിന്നീടല്ലേ.. അവൾ നാണത്താൽ ചിരിച്ചു… അല്ലെങ്കിൽ ഞാൻ പോണോ അച്ചു…എന്തോ മനസ്സിനൊരു സുഖം ഇല്ലാത്ത പോലെ… ദേ..,  ചേച്ചി പെണ്ണെ ബസിന് സമയമായി വേഗം ചെല്ലൂ..അച്ചു ആരതിക്കു പിന്നാലെ പതുക്കെ തള്ളി..ലിവിങ്റൂമിൽ ആരതിയുടെ അച്ഛനും അമ്മയും അരുണും മുത്തശ്ശിയും എല്ലാവരും ഇരിക്കുന്നുണ്ടായിരുന്നു…ആരതിയെകണ്ടപ്പോഴേക്കും എല്ലാവരുടെ മുഖത്തും സന്തോഷം അലതല്ലി… എത്ര കാലായി ന്റെ കുട്ടി ഈ വീട് വിട്ട് പുറത്തേക്ക് ഇറങ്ങിയിട്ട് ഇങ്ങനെ ഒരുങ്ങി കണ്ടിട്ട്.. മുത്തശ്ശിയുടെകണ്ണുകൾ നിറഞ്ഞു…. ഞാൻ കൊണ്ട് വിടാം ചേച്ചി അരുൺ ബൈക്കിന്റെ കീയും എടുത്ത് പുറത്തേക്ക് ഇറങ്ങി…അർച്ചന അവരുടെപോക്കും നോക്കി മുഖത്ത് ഒരു പുഞ്ചിരിയുമായി നിന്നു..

മിഴികൾക്കപ്പുറം 3 [നെപ്പോളിയൻ] 84

പ്രിയ സുഹൃത്തുക്കളെ ….മുഖമില്ലാത്ത ഈ ലോകത്തു ലൈക്കുകളായും കമ്മന്റുകളായും എന്നെ പിന്തുണക്കാൻ എന്തിനു നിങ്ങൾ മടിക്കണം ….മുൻപുള്ള ഭാഗങ്ങൾ വായിക്കാത്തവർ അത് വായിച്ചു ഇത് തുടങ്ങുക …ഇഷ്ടപ്പെട്ടില്ലേൽ അത് കമന്റ് ബോക്സിൽ ഇടാൻ അഭ്യർത്ഥിക്കുന്നു …… മിഴികൾക്കപ്പുറം 3 Mizhikalkkappuram Part 3 | Author : Napoleon | Previous Part   ……………………………..ഒരു നിമിഷം അവളെന്തോ ഓര്‍ത്തു നിന്നതിനു ശേഷം ധ്ര്തിയില്‍ പഴയ പത്ര താളുകള്‍ സൂക്ഷിച്ചു വച്ചപെട്ടിക്കടുത്തേക്കോട­ി. പത്രങ്ങള്‍ ഓരോന്നായി വലിച്ചിട്ടു. അവസാനം അവള്‍ തിരഞ്ഞ പത്രം കണ്ടുകിട്ടി , ആ പത്രത്തിലുള്ള ഫോട്ടോയും ആഷിക്ക് അയച്ച ഫോട്ടോയുംഅവള്‍ മാറി മാറി നോക്കി അതെ ഇതെന്‍റെ വിച്ചു തന്നെയാണ്, ഈ ഫോട്ടം ആഷിക്കിനെങ്ങെനെ കിട്ടി, സംഭവിക്കുന്നതെന്നറിയ­ാതെ അവള്‍ മിഴച്ചിരുന്നു. ബാല്യക­ാലത്തിന്‍റെ ഓരോ ഏടുകള്‍ മറിച്ചിടുംമ്പോഴും നിറമുളള ഓര്‍മകള്‍ അവള്‍ക്കു ചുറ്റും ന്ര്ത്തം വച്ചു. “ഡാ വിച്ചു ഒന്ന് പതുക്കെ നടക്കടാ” “അനക്കെന്താ പെണ്ണേ ഒന്ന് വേഗം നടന്നാല്” “എനിക്ക് കാലു വേദനിച്ചിട്ടു വയ്യ അതോണ്ടാ” “അതിന് ഞാനെന്താ വേണ്ടത് എട്ത്ത് നടക്കണോ, കിന്നാരം പറയാതെ വേഗം നടക്കാന്‍ നോക്ക് ലേറ്റ് ആയാല്‍എന്നെത്തെ പോലെ ഇന്നും പറത്ത് നിക്കണ്ടി വരും” ചെറുപ്പം മുതലെ അവര്‍ രണ്ട് പേരും കളിച്ച് വളര്‍ന്നവരായിരുന്നു.­ അവള്‍ടെ വീടിന്‍റെ തൊട്ടടുത്തായിരുന്നുവിച്ചുവിന്‍റെയും വീട്, ഓന്‍റെ കൂടെയാണ് ഹസ്നാനെയെന്നും സ്കൂളില്‍ പറഞ്ഞയക്കാറ്, ഒരു ദിവസം ക്ലാസുംകഴിഞ്ഞു വരുംമ്പോള്‍ വിച്ചു ഹസ്നാനോട് പറഞ്ഞു. ” എടീ പാത്തോ(ഹസ്ന) “എന്താടാ കൊരങ്ങാ” “ഞാന്‍ നിന്നെയങ്ങ് കെട്ട്യാലോന്ന് ആലോചിക്കുവാ” “ങേ.. ഇപ്പളോ” “അല്ലടീ ഞാന്‍ വല്തായിട്ട്” “എത്ര വല്തായിട്ട്” “ന്‍റെ ഉപ്പാന്‍റത്ര വല്തായിട്ട്” […]

മിഴികൾക്കപ്പുറം 2 [നെപ്പോളിയൻ] 55

മിഴികൾക്കപ്പുറം 2 Mizhikalkkappuram Part 2 | Author : Napoleon | Previous Part   “ഇല്ല എനിക്കിഷ്ടമല്ല”പെട്ട­ന്നുള്ള എന്‍റെ മറുപടി കേട്ട് അവന്‍ ഒരു നിമിഷം മിണ്ടാതെ നിന്നു. അതിനു ശേഷം ഒന്നും പറയാതെഫോണ്‍ കട്ട് ചെയ്തു. പറഞ്ഞതല്‍പം കൂടിപോയോ..? ഏയ് ഇല്ല. എന്‍റെ അനിഷ്ടം തുറന്നു പറയാന്‍ എനിക്കെവിടെയും സാതന്ത്രംഉണ്ട് , ഞാന്‍ സ്വയം ആശ്വസിച്ചു.ഓരോന്നാലോ­ചിച്ച് നില്‍ക്കുമ്പോഴാണ് വീണ്ടും ഫോണ്‍ റിംങ് ചെയ്തത്. “ഹലോ” മറുഭാഗത്ത് മൌനം, എന്താണെന്നറിയില്ല മനസില്‍ എന്തോ ഒരു വിങ്ങല്‍, ഇത്ര പെട്ടന്ന് ഒരാളോട് സ്നേഹംവര്വോ എന്ന് മനസിലോര്‍ത്തു. വരുമായിരിക്കും ഒരു നിമിഷം മതി സ്നേഹം വരാന്‍ എന്ന് എവിടെയോവായിച്ചപോലെയൊരോര്‍മ.­ “നീ എന്താ മിണ്ടാത്തത്” “ഞാന്‍ ഹലോ എന്ന് ചോദിച്ചല്ലോ?” “ഉം, ഞാന്‍ കേട്ടില്ല”, ഓരോ വിഷയത്തെപറ്റി സംസാരാക്കുമ്പോഴും ഇഷ്ടമില്ലാത്തതിന്‍റെ­ കാരണം എന്താണെന്ന് ചോദിക്കുമെന്ന്വിചാരിച്ചു. പക്ഷെ അതിനെ പറ്റി ഒരക്ഷരം പോലും എന്നോട് ചോദിച്ചതേയില്ല. ഓരോ ദിവസം കഴിയുംന്തോറും എന്‍റെ മനസിലെ അന്യത്വം മാറി തുടങ്ങി. ഞങ്ങള്‍ കൂടുതല്‍ അടുത്തു. പിരിയാന്‍ പറ്റാത്തത്രയും. ഒരു ദിവസം സംസാരിച്ചുകൊണ്ടിരിക്­കുന്നതിനിടയില്‍ ആഷിക്ക് എന്നോട് പറഞ്ഞു. “നാളെ നമുക്കൊരിടം വരെ പോണം ” ആദ്യം ഞാന്‍ വിസമ്മതിച്ചെങ്കിലും ഒരുപാട് നിര്‍ബന്ധിച്ചപ്പോള്‍­ ഞാന്‍ സമ്മതം നല്‍കി. പിറ്റേന്ന് ക്ലാസ് കട്ട് ചെയ്ത് ആഷിക്കാന്‍റെ കൂടെ യത്ര പുറപ്പെട്ടു. കോഴിക്കോട് ബീച്ചിലേക്കായിരുന്നു­ ആ ഇരുചക്രവാഹനത്തിന്‍റെ യാത്ര. അപരിചതരായ ഒരുപാട് മനുഷ്യ രൂപങ്ങള്‍ വിത്യസ്ത ഭാവത്തോടെ പല കളികളിലുംസംസാരത്തിലും ഏര്‍പ്പെട്ടിരിക്കുന്­നു. പലയിടങ്ങളിലായ് വിശ്രമം കൊള്ളുന്ന ഒരുപാട് തട്ടുകടകള്‍ ഞങ്ങളെഅവിടേക്ക് സ്വാഗതം ചെയ്തു. “ആഷിക്കാ എനിക്ക് പാലൈസ് വേണം” ഞാന്‍ ഒരു ചെറിയ വാവയെപോലെ കെഞ്ചി, എനിക്ക് പാലൈസ് വാങ്ങി തന്ന് ഞങ്ങള്‍ അധികംആളനക്കമില്ലാത്ത ഒരിടത്തിരുന്നു. “ഹസ്നാ..” “എന്താ ഇക്കാ” “നമുക്കീ കടല്‍ തീരത്തിനടുത്ത് ഒരു വീട് വെക്കണം” “ആഹാ അത് വേണ്ട”

മിഴികൾക്കപ്പുറം 1 [നെപ്പോളിയൻ] 51

  കടപ്പാട് : എനിക്കീ കഥ അയച്ചുതന്ന സുഹൃത്തിന്ന് ……..❤️ മിഴികൾക്കപ്പുറം 1 Mizhikalkkappuram | Author : Napoleon …………………………….. റൂമിലാകെ ഫിലമെൻറ് ബൾബ് ചുരത്തുന്ന മഞ്ഞ പ്രകാശം മനസിനെ അലോസരപെടുത്തുന്ന പ്രതീതിയിലേക്ക്നയിച്ചു. ഇളം കാറ്റ് ജനലഴികൾക്കിടയിലൂടെ എന്നെ വന്ന് ഇക്കിളിപെടുത്തികൊണ്ടിരുന്നു. മൃദുലമായ കാറ്റിന്റെതലേറ്റപ്പോ മനസിന് എന്തെന്നില്ലാത്ത കുളിർമ തോന്നി. ഒരു ദീർഘ നിശ്വാസത്തോടെ ഞാൻ പതിയെജാലകത്തിനരികിലേക്ക് നീങ്ങി. ജനലഴികളിലൂടെ നിലാവിൻറെ സാന്നിദ്ധ്യത്തിൽ നിറമുളള ഓർമ്മകളുടെപണിപ്പുര പുതുക്കി പണിയാൻ വല്ലാത്തൊരു അനുഭൂതിയാണ്, അത് അനുഭവിച്ചവർക്കു മാത്രമേ അതിനോടൊരുസുഖം തോന്നുകയുള്ളു. ഉദിച്ചു നിൽക്കുന്ന ചന്ദ്രൻ ചുരത്തുന്ന നിലാവിനെ ഒപ്പിയെടുത്തു കൊണ്ട് മനസ്സിന്റെആഴങ്ങളിൽ നിന്നും നുരപൊന്തിയ ഓർമ്മകൾ വെറുതെ കണ്ണടച്ചിരുന്ന് ഹൃദയത്തിന്റെ താളുകളിൽ കൂട്ടിഎഴുതാൻ ശ്രമിച്ചു. തിളങ്ങി നിൽക്കുന്ന താരകങ്ങളെ പോലെ മിഴികോണിൽ പ്രതിഫലിച്ച വീടിനു ചുറ്റും പലവർണ്ണത്തിൽ അലങ്കരിച്ചിരിക്കുന്ന വിവിധ തരം കടലാസ് പൂക്കളെ ഞാൻ വിസ്മയത്തോടുകൂടി നോക്കി കണ്ടു.. ഹോ..! എന്തൊരു ഭംഗി.! ഞാൻ സ്വയം പറഞ്ഞു. പതിയെ പതിയെ ആളനക്കമൊഴിഞ്ഞ ഉമ്മറം നിദ്രയെ കീഴടക്കിയിരിക്കുന്നു.. ഒരു നേർത്തശബ്ദം പോലെ വെപ്പു പുരയിലെ നാളെത്തേക്കുളള ഭക്ഷണം ഒരുക്കുന്ന കോലാഹളം കേൾക്കാൻ കഴിയുന്നുണ്ട്.,. നാളെ എന്റെ വിവാഹമാണ് കാത്തിരുന്നൊടുവിൽ വന്നണയാൻ പോവുന്ന സുന്ദര മുഹൂർത്തം. എങ്കിലും നാളെമുതൽ ഈ വീട് തനിക്ക് അന്യമായി മാറാൻ പോവുന്ന നിമിഷത്തെ ഓർത്തപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരുതരം അങ്കലാപ്പ്. ചിന്തകൾ വാരികെട്ടി മനസിന്റെ ഭാരം കൂട്ടി കൊണ്ടിരിക്കുന്നതിനിടയിലാണ് ഉറക്കിന്റെ നിഴൽകൺപോളകളെ തലോടിയത്, ഞാൻ പതിയെ കിടക്കയിലേക്ക് ചാഞ്ഞു. പിന്നീടെപ്പെഴോ മയക്കത്തിന്റെമൂകഭാവങ്ങളിലേക്ക് ഞാൻ വഴുതി വീണു. നേരം പുലർച്ചെ ഉമ്മ വന്ന് വിളിച്ചപ്പോഴാണ് ഉറക്കത്തിന്റെ പാടവിട്ടൊഴിയാത്ത കണ്ണുകൾ ഇറുക്കി തിരുമ്മികൊണ്ട് തുറന്നു നോക്കിയത്.. “എന്താ ഉമ്മാ…..” “ഇന്ന് അൻറെ കല്ല്യാണം ആയിട്ടും , ഇയ്യ് പോത്ത് പോലെ കെടന്നാറങ്ങാ.?” ഉമ്മയുടെ ചോദ്യത്തിൽ അൽപംചൂളിപ്പോയെങ്കിലും ഗൗരവം വിടാതെ മുഖം കനപ്പിച്ചു നിന്നു. സൂര്യ കിരണങ്ങൾ അനുവാദം കൂടാതെ തലേന്ന്തുറന്നിട്ട ജാലക പൊളിയിലൂടെ എൻറെ മുറിയിലേക്ക് എത്തി നോക്കി. “ൻറെ റബ്ബെ അനക്കെന്നാ ഇനി വിവരം വെക്കാ” ഉമ്മയുടെ ശകാരം കേട്ട് ഒന്നും മനസിലാവാതെ ഞാൻ ചോദിച്ചു. “എന്താ ഉമ്മാ” കുന്തം ,അന്നോട് ഉപ്പ മെനിഞ്ഞാന്നും പറഞ്ഞതല്ലേ ഇങ്ങനെ ജനൽ പൊളി തുറന്നിട്ട് ഉറങ്ങരുതെന്ന്. വലിയൊരു തെറ്റ് ചെയ്തതുപോലെ ഞാൻ തല കുനിച്ചിരുന്നു. വീണ്ടും ഉമ്മയുടെ സ്വരം കാതോർത്ത്

വിധിക്കപ്പെട്ട വാരിയെല്ല് 2 [നെപ്പോളിയൻ] 55

വിധിക്കപ്പെട്ട വാരിയെല്ല്  2 Vidhikkappetta Variyellu Part 2 | Author : Neppoliyan Previous Part   ഹായ് അശ്വതി …എന്തൊക്കെയാ വിശേഷം …അനാമികയുടെ കൈ മുറുകെ പിടിച്ചുകൊണ്ട് പാതി വരണ്ട മുഖവുമായി നിൽക്കുന്ന അശ്വതിയോട്ചെറുപുഞ്ചിരിയോട് കൂടി ആദിൽ ചോദിച്ചു …. “സുഖം ….ചോദിക്കാൻ മനസ്സിൽ ഒരുപാടുണ്ടെങ്കിലും ഒന്നും ചോദിയ്ക്കാൻ പറ്റാത്ത അവസ്ഥയായിരുന്നുഅവളുടേത് …. കൂടുതൽ മിണ്ടാതെ അവൾ ചിരിച്ചു കൊണ്ട് നിന്നു … എനിക്കൊരു കാര്യം അശ്വതിയോട് ചോദിക്കാനുണ്ട് …അതും പറഞ്ഞു ആദിൽ നോക്കിയത് […]

ആത്മാവിൽ അലിഞ്ഞവൾ [ചാത്തൻ] 52

പുതിയ ഒരു സംരംഭം ആണേ… മനസ്സിൽ തോന്നിയ ഒരു കഥ… എല്ലാവർക്കും ഇഷ്ടമായാൽ തുടരാം കേട്ടോ.. ഒരുപാടു സ്നേഹവും സപ്പോർട്ടും പ്രതീക്ഷിച്ചുകൊണ്ട് ചാത്തൻ……………….. ആത്മാവിൽ അലിഞ്ഞവൾ  Aathmavil Alinjaval | Author : Chathan   സിദ്ധു  പതിയെ തന്റെ അടഞ്ഞ കണ്ണുകൾ ബദ്ധപ്പെട്ടു തുറക്കാൻ ശ്രമിച്ചു. കൺപോളകൾ കാന്തം പോലെ പരസ്പരം ഒട്ടിപിടിച്ചു കിടക്കുന്നു. എങ്കിലും അവൻ പതിയെ കണ്ണുകൾ ചിമ്മി ചിമ്മി തുറന്നു. കണ്ണിനു ചുറ്റും പാട കെട്ടി ഒന്നും കാണാൻ പറ്റാത്ത അവസ്ഥ. […]

ഹരേഃ ഇന്ദു 3 [ചാത്തൻ] 85

ഹരേഃ ഇന്ദു 3 Hare : Indhu Part 3 | Author : Chathan | Previous Part   ഈ സമയം ഇന്ദുവിന്റെ  സുഖവിവരങ്ങൾ അന്വേഷിച്ച് ഐസിയുവിന് പുറത്തേക്കിറങ്ങു കയായിരുന്നു അവളുടെ അച്ഛൻ. ആ സമയത്താണ് ഹരിയും അഞ്ജലിയും നടന്നുവരുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്.പെട്ടെന്ന് ആ വൃദ്ധന്റെ മുഖം വിടർന്നു. അദ്ദേഹം ഓടിച്ചെന്ന് ഹരിയെ കെട്ടിപ്പിടിച്ചു. ഹരിയുടെ നെഞ്ചിൽ കിടന്ന് അദ്ദേഹം വിതുമ്പി. ഹരി ആകെ  സങ്കടപ്പെട്ടു. ഇന്ദുവിന്റെ  ഈ ഒരു അവസ്ഥയും അതിലുപരി അച്ഛന്റെ […]

ഹരേഃ ഇന്ദു 2 [ചാത്തൻ] 47

പ്രിയപ്പെട്ട വായനക്കാരേ….. ഹരേഃ ഇന്ദു എന്ന എന്റെ കഥയുടെ ആദ്യഭാഗം സ്വീകരിച്ചതിൽ വളരെയധികം നന്ദി. ഈ സപ്പോർട്ടും സ്നേഹവും തുടർന്നും പ്രതീക്ഷിക്കുന്നു. സ്നേഹത്തോടെ ബ്രഹ്മഗിരി മലനിരയുടെ താഴ്വരയിൽ നിന്നും ചാത്തൻ… ഹരേഃ ഇന്ദു 2 Hare : Indhu Part 2 | Author : Chathan | Previous Part   ചാത്തൻ ഈ സമയം ട്രെയിനിൽ ഇരുന്നു ഓരോന്നു ഓർക്കുകയാണ് ഹരി. ഇന്ദു ഹരിയുടെ അമ്മാവന്റെ മകൾ ആണ്. ബാല്യകാലം മുതലേ ഉള്ള പ്രണയമാണ് […]

ഹരേഃ ഇന്ദു [ചാത്തൻ] 79

ഹരേഃ ഇന്ദു Hare : Indhu | Author : Chathan   പെട്ടെന്നാണ് ഒരു ആംബുലൻസ്  ചീറിപ്പാഞ്ഞു വന്നു സായി ഹോസ്പിറ്റലിന് മുൻപിൽ നിർത്തിയത്. ആംബുലൻസ് ഡ്രൈവറും അറ്റൻഡറും  കൂടി ആംബുലൻസിന്റെ വാതിൽ ബലമായി തുറന്നു. സ്ട്രെച്ചറിൽ രക്തത്തിൽ കുളിച്ചിരുന്ന പെൺകുട്ടിയെ അവർ വലിച്ചു പുറത്തേക്കെടുത്തു. കണ്ണുകൾ പുറത്തേക്ക് ഉന്തി വിരലുകൾ മടക്കിവെച്ച് വായ തുറന്ന് അവൾ ശ്വാസമെടുക്കാൻ വല്ലാതെ ബുദ്ധിമുട്ടി. പെട്ടെന്നുതന്നെ അവർ പെൺകുട്ടിയെ ഐസിയുവിൽ എത്തിച്ചു. ഡോക്ടർമാരും നഴ്സുമാരും ഓടിവന്നു ഐസിയുവിൽ കയറി. […]

പവിഴം 3 [Shyju] 28

പവിഴം 3 Pavizham Part 3 | Author : Shyju | Previous Part   പതിവ് പോലെ തന്നെ എല്ലാ ദിവസവും രാവിലെ ഉറക്കം ഉണർന്നത് മുതൽ കൂടെ ഉണ്ടാകും…കുറേ നാളായി പറയുന്നു…… പോകുന്ന ബസ്സിൽ കണ്ടക്ടർ മാരുടെ ശല്ല്യം.. 100രൂപ കൊടുത്താൽ ബാക്കി തരില്ല.. ബാക്കി ഉള്ള ദിവസം മുഴുവൻ ആ ബസ്സിൽ കയറാൻ വേണ്ടിയാണ്.. ഞാൻ പറഞ്ഞു… അത് ചില്ലറ ഇല്ലാത്തതു കൊണ്ടാകും… പിന്നെ ബിസ്സ്നെസ്സ് അല്ലെ… ഒരു സ്ഥിരം കസ്റ്റമർ […]

പവിഴം 2 [Shyju] 56

പവിഴം 2 Pavizham Part 2 | Author : Shyju | Previous Part     പിറ്റേന്ന് രാവിലെ ജോലിക്ക് പോകാൻ തയ്യാറായി വീട്ടിൽ നിന്നും ഇറങ്ങി….അവളുടെ വീടിന്റ അടുത്തെത്തിയതും ഒരു കുറ്റി ചൂലും പിടിച്ചു അവൾ അതാ മുന്നിൽ നില്കുന്നു.. പരിചയപ്പെട്ട ശേഷം പലപ്പോളും ജോലിക്കിറങ്ങുമ്പോൾ പരസ്പ്പരം കാണാൻ വേണ്ടി അവിടെ വന്ന് നില്കാറുണ്ടായിരുന്നു അവൾ.. … ഒരു hi ഓ പുഞ്ചിരിയോ സമ്മാനിച്ചു പോകാറാണ് പതിവ്… പലപ്പോളും കാണുമ്പോൾ കുറ്റിച്ചൂല് കയ്യിൽ […]

പവിഴം 1 [Shyju] 56

പവിഴം 1 Pavizham Part 1 | Author : Shyju   ഞാൻ ഒരു പെണ്ണിനെ പരിചയപ്പെട്ട കഥ  ഞാൻ : Hi അവൾ : ആരാ …? ഞാൻ : Rahul അവൾ : മനസിലായില്ല … ഞാൻ :കുറെ നാളായി ഒന്ന് പരിചയപ്പെടണം എന്ന് വിചാരിക്കുന്നു ബുദ്ധിമുട്ട് ആകുമോ..? അവൾ :ആരാ എന്ന് പറയൂ … ഞാൻ :പറഞ്ഞെല്ലോ മുഗളിൽ rahul ഇന്നലെ അമ്പലത്തിൽ വെച്ച് കുറേ നേരം കണ്ടിരുന്നു അപ്പോൾ തോന്നി ഒന്ന് പരിചയപ്പെടണം എന്ന്  […]

വിധിക്കപ്പെട്ട വാരിയെല്ല് 1 [നെപ്പോളിയൻ] 75

വിധിക്കപ്പെട്ട വാരിയെല്ല് Vidhikkappetta Variyellu | Author : Neppoliyan   രാത്രി അമ്മയുടെ മടിയിൽ തലവെച്ചു തന്റെ മാലയും  പിടിച്ചുകൊണ്ട് അശ്വതി കഴിഞ്ഞുപോയ കാലംഓർത്തെടുക്കുകയായിരുന്നു ….ഡോക്ടറുടെ പണിയും കഴിഞ്ഞു വീട്ടിലേക്ക് എത്തിയപ്പോൾ മുതൽ മകൾക്കുണ്ടായിരുന്ന മൂഡ് ഓഫ്മുഖത്തുനോക്കുമ്പോൾ തന്നെ അവളുടെ അമ്മക്ക് പ്രകടമായിരുന്നു …….. അല്ലേൽ വന്നു കേറിയപാട് കുളിച്ചു  ഡ്രസ്സ്  മാറിയിരിക്കുന്ന  അവൾ ഇന്ന് ഇട്ടിരിക്കുന്ന  സാരി  പോലും മാറാതെവന്നു  മടിയിൽ കിടന്നതാ  …. എന്തുപറ്റി ആവോ …. മൗനാന്തരീക്ഷം  മുറിച്ചുകൊണ്ട്  ‘അമ്മ  തന്നെ […]