ആത്മാവിൽ അലിഞ്ഞവൾ 2 [ചാത്തൻ] 73

Views : 2609

ആത്മാവിൽ അലിഞ്ഞവൾ 2

Aathmavil Alinjaval Part 2 | Author : Chathan | Previous Part

 

 

മടക്ക യാത്രയിൽ സിദ്ധു ചിന്താകുലനായിരുന്നു. ഭയം എന്ന വികാരം അവന്റെ മനസ്സിനെ കീഴ്പ്പെടുത്തിയിരുന്നു. ഇത്രയും നേരം കണ്ടതും കേട്ടതും അറിഞ്ഞതുമായ കാര്യങ്ങൾ സത്യമാകരുതേ എന്നവൻ ഉള്ളുരുകി പ്രാർത്ഥിച്ചു.ആ വീട്ടിൽ കണ്ടത് അർച്ചനയെയാണെങ്കിൽ തന്റെ മുൻപിൽ വന്നതും സംസാരിച്ചതും ആരാണ്?  അവളുടെ പേര് എന്താണ്? ഊര് ഏതാണ്? എന്നിങ്ങനെ ഒട്ടനവധി ചോദ്യങ്ങൾ അവന്റെ മനസ്സിനെ കീഴ്പ്പെടുത്തി.

അർച്ചനയെ കുറിച്ച് ചിന്തിക്കും തോറും സിദ്ധുവിന് അടിമുടി വിറയ്ക്കാൻ തുടങ്ങി. അല്പം ധൈര്യം സംഭരിച്ച് അവൻ അച്ഛനോട് ചോദിച്ചു.

“അച്‌ഛാ ആ മരിച്ച പെൺകുട്ടിയുടെ പേര് എന്താ? ”

ഡ്രൈവിങ്ങിൽ ശ്രദ്ധിച്ചിരുന്ന അദ്ദേഹം പെട്ടെന്നു ഞെട്ടി അവനെ നോക്കി.

“സിദ്ധു കുട്ടിയുടെ പേര് അർച്ചന എന്നാണ്.”

അത് കേട്ടതും സിദ്ധു വിന്റെ ഉള്ളിലൂടെ ഭയത്തിന്റെ  മിന്നൽപ്പിണറുകൾ പാഞ്ഞു.

“എങ്ങനെയാണ് അച്‌ഛാ അവൾ മരിച്ചത്? ”

സിദ്ധു വിറയലോടെ അദ്ദേഹത്തെ നോക്കി

“സിദ്ധു…. അർച്ചന എന്റെ റിസർച്ചിങ്  ഗ്രൂപ്പിലെ വെൽ ടാലന്റഡ് സയൻറിസ്റ്റ് ആയിരുന്നു. നല്ലൊരു കുട്ടി ആയിരുന്നു 25 വയസ്സ് ഉള്ളൂ. അന്ന് സിദ്ധു സൂയിസൈഡ് ചെയ്യാൻ ശ്രമിച്ച ദിവസം ഇല്ലേ അന്നാണ് അർച്ചന മരണപ്പെട്ടത്. ആക്സിഡന്റ് ആയിരുന്നു. സ്കൂട്ടിയിൽ വരുമ്പോൾ ലോറി വന്നു ഇടിച്ചതാ……”

പൂർത്തിയാക്കാനാവാതെ അദ്ദേഹം ഡ്രൈവിങ്ങിൽ മുഴുകി.സിദ്ധുവിന്  അതിനുശേഷം കുറച്ചുനേരത്തേക്ക് ഒരു മൂളൽ മാത്രം ആണ് കേട്ടത്.

അവൻ കരങ്ങൾകൊണ്ട് തന്റെ കാതുകൾ കൊട്ടിയടച്ചു. മിടിക്കുന്ന ഹൃദയത്തോടെ ഈറനണിഞ്ഞ കണ്ണുകളുമായി അവൻ പുറത്തേക്ക് നോക്കി നിന്നു. ചെന്നിയിലൂടെ വിയർപ്പുതുള്ളികൾ ചാലു പോലെ ഒഴുകി അവന്റെ താടിരോമങ്ങളിൽ അഭയം പ്രാപിച്ചു.

വൈകാതെ തന്നെ അവർ വീട്ടിൽ ചെന്നെത്തി. രാത്രി ആകുന്നതുവരെ സിദ്ധു മൂട്ടിൽ തീ പിടിച്ച പോലെ ഓടിക്കൊണ്ടിരുന്നു. ഇതുകണ്ട് സിദ്ധുവിന്റെ അമ്മ വല്ലാതെ പരിഭ്രാന്തിയിലായി.

“എന്താ മോനെ പറ്റിയെ?” അമ്മ വാത്സല്യത്തോടെ അവന്റെ നെറുകയിൽ തലോടി.

“ഒന്നുമില്ലമ്മേ… ചുമ്മാ  ” സിദ്ധു അവന്റെ ഭയം ഉള്ളിൽ ഒതുക്കി അമ്മയോട് പുഞ്ചിരിച്ചു.

രാത്രി ഭക്ഷണത്തിനിടയിൽ എന്തൊക്കെയോ കിളി പെറുക്കി കഴിച്ച് മതിയാക്കി അവൻ റൂമിലേക്ക് ചെന്നു. നാളെ തന്നെ അർച്ചനയെ കുറിച്ച്

Recent Stories

The Author

ചാത്തൻ

14 Comments

Add a Comment
 1. ഖുറേഷി അബ്രഹാം

  ഫിക്ഷൻ ആൻഡ് റിവെന്ജ് ആണല്ലോ സ്റ്റോറി. കൊള്ളാം നന്നായിരുന്നു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  | QA |

  1. അതേ സഹോ….. അടുത്ത ഭാഗം ഉടനെ പോസ്റ്റ്‌ ചെയ്യാം… ഒത്തിരി സ്നേഹം

 2. കൊള്ളാം. നന്നായിട്ടുണ്ട്

  1. നന്ദി സഹോ… ഒത്തിരി സ്നേഹം

 3. കൊള്ളാം ബ്രോ നന്നായിട്ടുണ്ട്… വേഗം next പാർട്ട് തരണേ ❣️

  1. അടുത്ത പാർട്ട്‌ ഉടൻ ഇടാമേ… സപ്പോര്ടിനു നന്ദി… ഒത്തിരി സ്നേഹം സഹോ

 4. കഥയുടെ ഗതി ആകെ മാറ്റിയല്ലൊ? ത്രില്ലർ സ്റ്റയിൽ ആയി, എന്തായാലും ഉടനെ അടുത്ത ഭാഗം വരുമെന്ന പ്രതീക്ഷയോടെ…
  ഓഫ് ടോപ്പിക്ക് :ഒരു കഥയുടെ കുറച്ച് എഴുതിയിട്ട് മുങ്ങിയതാ അതൊന്ന് പൂർത്തീകരിക്കാൻ ആഗ്രഹമില്ലേ?

  1. തീർച്ചയായും പൂർത്തീകരിക്കാംട്ടോ.. എഴുതിക്കിണ്ടിരിക്കുവാണ്.. അടുത്ത ഭാഗം ഉടനെ ഇടാമേ…. സപ്പോര്ടിനു നന്ദി സഹോ… ഒത്തിരി സ്നേഹം

 5. ത്രില്ല് ആയി വരുന്നുണ്ട്… അടുത്ത പാർട്ട്‌ വേഗം പോരട്ടെ..🔥🔥🔥🔥🔥

  1. അടുത്ത പാർട്ട്‌ ഉടനെ ഇടാമേ…. സപ്പോര്ടിനു നന്ദി സഹോ… ഒത്തിരി സ്നേഹം

 6. “Led ബൾബ് അണയുകയും കെടുകയും” എന്നതിൽ ഒരു അബദ്ധം ഉണ്ട്. രണ്ടും ഒരേ അർത്ഥമാണ്.

  1. അബദ്ധം പരിഹരിക്കാം സഹോ… ഒത്തിരി സ്നേഹം

 7. Nannayitund❤️pinne sasthrathekurichu enikum ariyilla athond athinekurichu parayanum illa😜..pinne oru karyam parayam led bulb anayuka keduka ennuparanjal …onnu thiruthiko aa sentence ❤️❤️❤️

  1. ആ ഭാഗം തിരുത്താം സഹോ… കഥ വായിച്ചതിൽ സന്തോഷം. ഒത്തിരി സ്നേഹം

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2020 | Malayalam kadhakal | Contact us : info@kadhakal.com