? ഭഗവതിയുടെ മുഹബ്ബത്ത് 1 ? [നെപ്പോളിയൻ] 103

അമ്മായിയുടെ മകൾ എന്നതിനുപരി ഈ കാ‍ന്താരി തന്റെ നല്ല കൂട്ടുകാരിയാണ്..മുമ്പെങ്ങോ തനിക്ക് ഒരുപ്രണയമുണ്ടെന്നും അത് തികച്ചും വൺവേ ആണെന്നും ആളുടെ പേര് ഷാഹിർ എന്നാണെന്നുമൊക്കെ അവളോട്പറഞ്ഞത് ആരതി ഓർത്തെടുത്തു..പിന്നെയും അവളോട് പാടിയിട്ടുണ്ട് ആളോട് തോന്നിയ ആരാധനയും സകലകാര്യങ്ങളും…

ഇനി എന്ത് പറഞ്ഞിവളെ പറ്റിക്കുമെന്നോർത്ത് ആരതി നിന്ന് പരുങ്ങി..അച്ചുവിന്റെ ചുണ്ടിലപ്പോഴും എല്ലാംനേടിയെടുത്ത പോലെ ഒരു ചെറുചിരി വിരിഞ്ഞു….

*********************************************

ഇനി എന്ത് പറഞ്ഞിവളെ പറ്റിക്കുമെന്നോർത്ത് ആരതി നിന്ന് പരുങ്ങി..അച്ചുവിന്റെ ചുണ്ടിലപ്പോഴും എല്ലാംനേടിയെടുത്ത പോലെ ഒരു ചെറുചിരി വിരിഞ്ഞു….

അവൾ പടികൾ ഓരോന്നായി ഇറങ്ങി വരികയാണ്..തന്റെ മുഖതെന്തോ ആവശ്യമില്ലാത്ത ഒരു നാണവും തളംകെട്ടിയിരിക്കുന്നു..വല്ലാത്ത വെപ്രാളവും…നിന്നു പരുങ്ങുന്ന ആരതിയെ നോക്കി അച്ചു കണ്ണിറുക്കി..ആരതിക്ക്ചുറ്റും നിന്ന് അച്ചു വലം വക്കുകയാണ്…”പറയാത്ത മൊഴികൾ തൻ ആഴത്തിൽ മുങ്ങി പോയ്‌പറയുവാനാശിച്ചതെല്ലാം നിന്നോട് പറയുവാനാശിച്ചതെല്ലാം… “ബിജു നാരായണനും ചിത്രയും പാടിയ പാട്ട്സാമാന്യം മോശമായ രീതിയിൽ തന്നെ പാടി കുളമാക്കുകയാണ് കക്ഷി…അതുകൂടിയായപ്പോൾ ആരതിയുടെമുഖത്ത് ചിരിയാണ് വന്നത്…

നീ എന്താടി ഈ പാടുന്നത്…ഈ പാട്ട് ഇങ്ങനെയും പാടാമോ..

ചേച്ചി അത് വിട് പാട്ടല്ലല്ലോ ഇവിടുത്തെ വിഷയം…നമുക്ക് കാര്യത്തിലേക്ക് കടക്കാം…

എന്ത് കാര്യം…കൃത്രിമദേഷ്യം മുഖത്ത് വാരി നിറച്ചുകൊണ്ട് ആരതി കണ്ണുരുട്ടി….

 

കണ്ണുരുട്ടി എന്നെ പേടിപ്പിക്കൊന്നും വേണ്ട..ഇതെവിടുന്നു കിട്ടിയെന്ന് എനിക്കിപ്പോൾ അറിയണം…വേഗംപറഞ്ഞോ…

അപ്പോഴാണ് അരുണിന്റെ ബൈക്കിന്റെ ശബ്ദം കേട്ടത്…ആരതി വേഗം വിഷയം മാറ്റി…

ഇതിനല്ലേ പെണ്ണെ ഈ നേരത്തെന്നും നീ ഇങ്ങോട്ട് വരുന്നേ… ഇതൊന്നും അത്ര നല്ലതല്ലാട്ടോ…

എന്തിന്…അച്ചു നാണത്താൽ താഴേക്ക് നോക്കി..

എന്തിനെന്നോ എന്റെ അനിയനെ കാണാൻ…പിന്നെ..പിന്നെ… ഞാനൊന്നും കാണുന്നില്ലെന്ന്കരുതണ്ട…കണ്ട ഭാവം നടിക്കാത്തതാ..ആരതി തല താഴേക്ക് ഇട്ടു നിൽക്കുന്ന അച്ചുവിനെ നോക്കി മനസ്സിൽചിരിച്ചു…പിന്നെ വല്ലാതെ സാമർഥ്യം കാട്ടിയാൽ ഞാൻ കണ്ടതൊക്കെ അമ്മയോടും അച്ഛനോടും എല്ലാവരോടുംപറയും…പിന്നെ എന്റെ പൊന്നുമോൾ കല്യാണം കഴിയാതെ ഈ വീട് കാണില്ല…

അച്ചു പരിഭവ ഭാവത്തിൽ ആരതിയെ നോക്കി….ചേച്ചി എന്തു കണ്ടെന്നാ അവൾ നിന്ന് ചിണുങ്ങി…നിന്ന്കൊഞ്ചാതെ പോയിരുന്ന് രണ്ടക്ഷരം പഠിക്ക് പെണ്ണെ..അച്ചുവിന്റെ കയ്യിൽ നിന്നും കാർഡ് തട്ടിപ്പറിച്ചു കൊണ്ട്ആരതി മുകളിലേക്കോടി…

എന്നെ പറ്റിച്ചെന്നൊന്നും കരുതണ്ട… ഞാൻ പൊക്കിക്കോളാം ട്ടാ…അച്ചു ഉറക്കെ വിളിച്ചു പറഞ്ഞു….

 

ഓ ആയിക്കോട്ടെ രാജകുമാരി ആരതി ഓടുന്നതിനിടയിൽ പറഞ്ഞു…

8 Comments

  1. ഖുറേഷി അബ്രഹാം

    ഈ കഥ മുൻബൊരിക്കൽ വായിച്ചിട്ടുണ്ട് മറ്റേ സൈറ്റിൽ ആണെന്ന് തോനുന്നു. എനിക്കിഷ്ട്ട പെട്ടൊരു കഥയാണ്. ഇവിടെ ഇട്ടത് എന്തായാലും നന്നായി.

    ഖുറേഷി അബ്രഹാം,,,,,,

  2. നെപ്പോളിയൻ

    ✅✅✅

    സ്നേഹം ❤️❤️❤️

  3. അതെന്ത് ചോദ്യമാണ് മിഷ്‌ടർ!! കഥ തുടരുന്നു…. ❣️ഇല്ലെ ദാ ഇവിടെ ആരോട്……

    1. നെപ്പോളിയൻ

      ??

  4. തുടരണം….❤❤❤❤❤❤❤❤❤❤

    1. നെപ്പോളിയൻ

      ❤️❤️❤️❤️❤️???

  5. കഥ വരുമെന്ന് വാക്ക് തന്ന് അത് പാലിച്ച നെപ്പോളിയന് നന്ദി

    1. നെപ്പോളിയൻ

      ?❤️❤️❤️muthe ❤️❤️❤️

Comments are closed.