?മയൂരി? [The Beginning][ഖല്‍ബിന്‍റെ പോരാളി ?] 822

പക്ഷേ അത് കേട്ട് അവളുടെ മുഖത്തെ ചിരി പെട്ടെന്ന് ഇല്ലാതായി. അവളുടെ മുഖം കോപത്തോടെ എന്നെ നോക്കുന്നതാണ് ഞാൻ പിന്നെ കണ്ടത്. ആ നോട്ടത്തില്‍ വായില്‍ ഇരുന്ന നാരങ്ങ മിഠായി പോലും പേടിച്ചു ഇറങ്ങി പോയി… അവളുടെ ഉണ്ടകണ്ണ് വികസിച്ച് വികസിച്ച് കൃഷ്ണമണി ഇപ്പൊ പുറത്ത്‌ ചാടും എന്ന സ്ഥിതിയില്‍ ആയി. സംഗതി പണി പാളി എന്ന് മനസ്സിലാക്കിയ ഞാൻ ദയനീയമായി അവളെ നോക്കി. അവൾ ചുണ്ടിൽ ദേഷ്യം വരുത്തി മുഖം വെട്ടിച്ച് സ്കൂൾ അങ്കണത്തിലേക്ക് നടന്നു. ഞാൻ എന്ത് ചെയ്യണമെന്നറിയാതെ നിന്നു. അവൾ കുറച്ച് ദൂരം പോയപ്പോഴാണ് ഇത്തിരി ധൈര്യം വന്നത്.

““മായു….”” ഞാൻ ഉറക്കെ വിളിച്ചു. അവൾ അത് കേട്ടു എങ്കിലും ഒന്ന് തിരിഞ്ഞ് പോലും നോക്കാതെ നടന്നകലുകയാണ് ചെയ്തത്. അവൾ ഓഫീസ് റൂമിലേക്ക് പോയി പരാതി പറയുമോ എന്ന് പേടി അപ്പോഴാണ് എന്റെ മനസില്‍ ഉദിച്ചത്. അത്രയും നേരത്തെ നില്പ് അവസാനിപ്പിച്ച് ഞാൻ അവൾ പോയ വഴിയെ ഓടി…

ഭാഗ്യത്തിന്‌ അവൾ പോയത് അവളുടെ ക്ലാസിലേക്കാണ്. അല്പം ആശ്വാസം കിട്ടിയെങ്കിലും അവൾ കുറച്ച് നേരമെങ്കിലും തന്ന അവഗണന അത് വേദനയായി മാറി. അത് കണ്ണില്‍ നനവ് സൃഷ്ടിച്ചു. അന്ന് വൈകുന്നേരം ക്ലാസ് കഴിഞ്ഞതും അവൾ പുറത്തിറങ്ങി വരുന്നതും കാത്ത് ഞാൻ ഗേറ്റിന്റെ അടുത്ത് തമ്പടിച്ചു. പക്ഷേ എന്നെ കണ്ടിട്ടും ഒരു വാക്ക് പോലും മിണ്ടാതെ സ്ഥിരമായി നല്‍കുന്ന ചിരി നല്‍കാതെ ഒരു ലോഡ് പുച്ഛം വിതറി അവൾ നടന്നു നീങ്ങി. ഇത്രേയും നാള്‍ കണ്ട സ്വപ്നങ്ങള്‍ എല്ലാം പാഴായി പോയത് പോലെ എനിക്ക് തോന്നി.

അധിക നേരം അവിടെ നിൽക്കാൻ എനിക്ക് സാധിക്കുമായിരുന്നില്ല. കാരണം അവിടെ വെച്ച് എന്ത് ഉണ്ടായാലും അത് അച്ഛന്റെയും അമ്മയുടെയും അടുത്ത് എത്തുമായിരുന്നു. അതിനാൽ മനസില്‍ നുരഞ്ഞു പൊങ്ങിയ സങ്കടത്തെ എങ്ങിനെയോ ഒതുക്കി നീറുന്ന മനസ്സുമായി വീട്ടിലേക്ക് നടന്നു.

അവൾ ഇനി അമ്മാവനോട് പറയുമോ? എന്നാല്‍ തീര്‍ന്നു. എല്ലാവരും കുടെ ചീത്ത പറഞ്ഞ്‌ കൊല്ലും. അടുത്ത സംശയം എന്റെ മനസില്‍ വന്നു. എന്താവോ എന്നറിയാതെ മനസ് ആകെ കൂലങ്കഷമായി ചിന്തിച്ചു തുടങ്ങി.

വീട്ടില്‍ എത്തിയിട്ടും മനസ് ശാന്തമായില്ല. അച്ഛനും അമ്മയ്ക്കും വരുന്ന ഓരോ ഫോൺ കോളും എന്നെ ഭയപ്പെടുത്തി. ശെരിക്കും വന്ന പ്രശ്നം എന്താണ്‌ എന്നാൽ ഇനി രണ്ട് ദിവസം ക്ലാസ് ഇല്ല എന്നതായിരുന്നു. ഇനി അവളെ തിങ്കളാഴ്ചയെ കാണാന്‍ പറ്റു എന്നത് എന്നില്‍ പേടിയും ടെന്‍ഷനും കൂട്ടുകയാണ് ചെയ്തത്. ആ ശനിയും ഞായറും എന്റെ ഊണും ഉറക്കവും പോയി എന്ന് പറഞ്ഞാൽ മതിയല്ലോ… അമ്മയുടെ ഫോണിൽ നിന്ന് ഒന്ന് അമ്മാവനെ വിളിച്ച് അവളോട് സംസാരിച്ചാലോ എന്ന് ചിന്തിച്ചതാണ് പക്ഷേ അത് ആർക്കെങ്കിലും സംശയം ഉണ്ടാക്കിയാല്‍ പിന്നെ പണി പാളും. എന്തിനാ വെറുതെ വടി കൊടുത്ത് അടി വാങ്ങുന്നേ…

അങ്ങനെ എങ്ങിനെയോ രണ്ട് ദിവസം തള്ളി നിക്കി ആ തിങ്കളാഴ്ച വരവായി. അന്ന് രാവിലെ നേരത്തെ തന്നെ സ്കൂളിലേക്ക് വിട്ടു. പിന്നെ അവളുടെ എൻട്രിക്ക് വേണ്ടി പ്രധാന കവാടത്തിൽ ഇരുപ്പുറപ്പിച്ചു. കുറച്ച് നേരം കഴിഞ്ഞപ്പോള്‍ കൂട്ടുകാരുമായി ആടിപാടി അവൾ സ്കൂളിലേക്ക് കടന്ന് വന്നു. കവാടത്തിൽ എന്നെ കണ്ടതും അവളുടെ ചിരി മങ്ങാൻ തുടങ്ങി. ഞാൻ പരമാവധി വിനയം പുറത്തെടുത്ത് ദയനീയ ഭാവത്തില്‍ അവളെ തന്നെ നോക്കി നിന്നു.

168 Comments

  1. ????❤️❤️❤️❤️

  2. E story vayichapol vendayitunnu ennu thonni??pinne vere oru karyam adutha part pettannu venam Alla pinne..nte kalbe ninga poliyalle..muthe Katha gambeeram aanu..opo vayikndannu thonniyath adutha part koodi vannit mathiyayirunnu vijarichitta.,pinne mayooriyod kalik softcorner thonnikaruth..paranjillannu venda ..pinne Megha kalik match aanu..onnu sramichoode..enter abiprayam aanu..enthayalum ninga polik muthe.njangalund loose???❤️???????

    1. അടുത്ത ഭാഗം വന്നിട്ടുണ്ട്…

  3. ജീനാ_പ്പു

    ഇന്ന് വൈകിട്ട് വരുമോ?

  4. അതുൽ കൃഷ്ണ

    മാൻ അടിപൊളി ഫീൽ ??.

    എനിക്ക് ആ മയൂരിനെ അങ്ങട് പിടിച്ചിട്ടില്ല, അവളുടെ ആ പുച്ഛത്തിലുള്ള നോട്ടവും ഭാവവും ഒന്നും?.

    ഇനി ഹോസ്പിറ്റലിൽ എന്താ ഇണ്ടാവാന്ന് അറിയാണ്ട് ഒരു സുഗോം ഇണ്ടാവില്ല. അതോണ്ടാണ് ഞാൻ നെക്സ്റ്റ് പാർട്ട് അയക്കണ ടൈമിൽ ഫസ്റ്റ് പാർട്ട് വായിക്കാം എന്ന് പറഞ്ഞത്. എന്തായാലും ഇഷ്ടപ്പെട്ടു.

    ലൗ ഫ്രം തൃശൂർ ?
    ??

    1. താങ്ക്സ് അതുല്‍ ബ്രോ… ❤️♥️

      എന്തൊക്കെ സംഭവിക്കും എന്ന് കണ്ടറിയാം… ??
      ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതില്‍ എനിക്കും സന്തോഷം… ?

      ബാക്കി ശനിയാഴ്ച അറിയാം… ??

  5. ഈ കഥ അടിപൊളി
    കാത്തിരിക്കുന്നു
    അടുത്ത ഭാഗത്തിന്

    1. താങ്ക്സ് നിഖില്‍ ❤️?

      അടുത്ത ഭാഗം ശനിയാഴ്ച വരും ??

  6. കുട്ടപ്പൻ

    വായിക്കാൻ കുറച്ച് വൈകി.

    എന്താ പറയാ… വായിച്ചോണ്ട് ഇരുന്നപ്പോ കാളിയുടെ മാനസികാവസ്ഥയിൽ ആയിരുന്നു ഞാൻ. നല്ല പോലെ ഫീൽ ആയി.
    നല്ല എഴുത്താണ് ?.
    എഴുത്തുകൊണ്ടു ഖൽബ് കട്ടെടുക്കുന്നുണ്ട് ആവും ഖൽബിന്റെ പോരാളി എന്ന് പേര് വന്നതല്ലേ ?.
    ന്നാ എന്റേത് കട്ടെടുക്കണ്ട ഞാൻ ആയിട്ട് തന്നെ തന്നേക്കുവാ ?❤️

    1. മുത്തേ കുട്ടപ്പാ… ❤️?

      കഥ ഖല്‍ബിൽ കയറി എന്ന് അറിഞ്ഞതിൽ സന്തോഷം… ??
      അങ്ങനെ ആരുടെയും ഖൽബ് മോഷ്ടിക്കാൻ എനിക്ക് ഇഷ്ടമല്ല… പിന്നെ സ്നേഹം കൊണ്ട്‌ കൂടെ പോന്ന കൊണ്ട്‌ പോവും ??

      നല്ല വാക്കുകള്‍ക്ക് നന്ദി ബ്രോ… ❤️♥️??

  7. ഖൽബെ വായ്‌കുവാൻ വൈകിയതിൽ ക്ഷമ കേട്ടോ. മയൂരി നല്ല പേര്.പിന്നെ അവള് കാളിയെ വേണ്ട എന്ന് പറഞ്ഞപ്പോ കുറച്ച് വിഷമം ആയി. അത് കഴിഞ്ഞ് ഏട്ടനെ വിവാഹം കഴിക്കാൻ സമ്മതം എന്ന് അറിഞ്ഞപ്പൊ അപ്പോ ഏട്ടൻ എന്താ കുടുംബക്കാർ അല്ലെ എന്ന് ആലോചിച്ച് പോയി. ഇനി അവർ തമ്മിൽ കണ്ടുമുട്ടുമ്പോൾ എന്തൊക്കെ നടക്കും എന്ന് അടുത്ത ഭാഗത്തിൽ അറിയാൻ ആയി കാത്തിരിക്കുന്നു. സ്നേഹത്തോടെ❤️

    1. ഇന്ദുസേ… ❤️?

      സ്നേഹം പിടിച്ചു വാങ്ങാൻ പറ്റില്ലല്ലോ…? എന്തായാലും ഇനി എന്ത് സംഭവിക്കും എന്ന് നോക്കി അറിയാം…

      നല്ല വാക്കുകള്‍ക്ക് നന്ദി ♥️

  8. ?മയൂരി? {The Conclusion}
    ✯ ━━━━━━ ✧ ━━━━━━ ✯
    ?TEASER ?

    ആ റൂം വിട്ട് പോരുമ്പോൾ കാളിയുടെ മനസ് ആകെ തകര്‍ന്നിരിക്കുകയായിരുന്നു. മാതാപിതാക്കളെയും അവളെയും എങ്ങനെ നേരിടും എന്ന് അറിയാതെ…

    ദാസനും സിന്ധുവിനും കാളി വന്നത് ഒരു ആശ്വാസം ആയിരുന്നു. അവന്‍ അവര്‍ക്ക് ആത്മവിശ്വാസം നല്‍കി എല്ലാത്തിനും ഓടി നടന്നു. മയൂരിയുമായി സംസാരിച്ചില്ല എങ്കിലും അവളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് അവന്‍ ചെയ്തു. ഇടക്ക് അവളുടെ അച്ഛനും അമ്മയും വന്ന് നിന്നു.

    പിറ്റേന്ന്‌ എല്ലാം കൈ വിട്ട് പോവുകയായിരുന്നു. രാവിലെ ഒരു 8 മണിയോടെ ഐ.സി.സി.യുവിൽ നിന്ന് ഒരു നേഴ്സ് പുറത്തേക്ക്‌ വന്ന് പെട്ടെന്ന് ഡോക്ടറെ റൂമിലേക്ക് ഓടി. പിന്നെ ഡോക്ടറും രണ്ട് മൂന്ന് അറ്റന്ററും നേഴ്സുമാരുമായി ഉള്ളിലേക്ക് കയറി. കാളിയും കുടുംബവും വരാന്തയില്‍ എന്താണ്‌ സംഭവിക്കുന്നത് എന്ന് അറിയാതെ നിന്നു.

    കുറച്ച് കഴിഞ്ഞപ്പോ ഡോര്‍ തുറന്ന് ഡോക്ടർ ഇറങ്ങി. കാളി വാതിലിലേക്ക് ചെന്ന് ഡോക്ടറുടെ അടുത്ത് നിന്നു.

    ““എന്ത് പറ്റീ ഡോക്ടർ?”” കാളി ചോദിച്ചു.

    ““ഐയം സോറി… തന്റെ ചേട്ടനെ രക്ഷിക്കാൻ പറ്റിയില്ല.”” ഡോക്ടർ കാളിയുടെ തോളില്‍ പിടിച്ചു പറഞ്ഞു.

    എന്നാൽ ഡോക്ടർ അത് പറഞ്ഞതും പിറകില്‍ നിന്ന് രണ്ട് സ്ത്രീ ശബ്ദങ്ങളുടെ കരച്ചിന്റെ മാറ്റൊലിയാണ് അവിടെ പിന്നെ ഉയർന്ന് കേട്ടത്. ദാസന്‍ കരഞ്ഞെങ്കിലും ശബ്ദം പുറത്ത്‌ വന്നില്ല. കണ്ണില്‍ നിന്ന് കണ്ണുനീര്‍ ധാര മാത്രം. അത് ദാസന്റെ കൈയിൽ ഇരിക്കുന്ന കുഞ്ഞിന്റെ ശരീരത്തിലേക്ക് ഇറ്റിറ്റു വീണു.

    ◆━━━━━━━━━━━◆ ❃ ◆━━━━━━━━━━━◆
    Will be Publish on 19th December 2020
    ◆━━━━━━━━━━━◆ ❃ ◆━━━━━━━━━━━◆

Comments are closed.