ആത്മാവിൽ അലിഞ്ഞവൾ 2 [ചാത്തൻ] 83

Views : 4356

സിദ്ദു നേരിയ ഭയത്തോടെ അവളെ നോക്കി.  ചിരിയോടെ അർച്ചന അവനുനേരെ കൈ നീട്ടി.സിദ്ധു വിറയ്ക്കുന്ന കൈകൾ അവൾക്ക് നേരെ പതിയെ  വിരൽ കൊണ്ടു അർച്ചനയുടെ കൈത്തണ്ടയിൽ പതിയെ ഒന്ന് തൊട്ടു.

വിശ്വാസം വരാതെ അത്ഭുതത്തോടെ വീണ്ടും തൊട്ടു. പതിയെ അവളുടെ ഉള്ളം കൈയ്യിൽ പിടിച്ചമർത്തി.

“ആാാഹ്  ”

അർച്ചന ഉടനെ കൈ വലിച്ചു.

“സോറി ഞാൻ ആ എക്സൈറ്റ്മെന്റിൽ  അറിയാതെ ചെയ്തു പോയതാ”

സിദ്ധു ചമ്മലോടെ അവളെ നോക്കി.

അർച്ചനയുടെ കവിളുകൾ ചുവന്നു തുടുത്തു. സിദ്ധു പതിയെ അവളുടെ കണ്ണുകൾ അമർത്തി തുടച്ചു.അർച്ചന അമ്പരപ്പോടെ അവനെ നോക്കി. അവന്റെ കണ്ണുകളിൽ പൊട്ടിവിടരുന്ന പ്രണയം കണ്ടതും അവൾ കണ്ണുകൾ വെട്ടിച്ചു. പതുക്കെ അവന് മുഖം കൊടുക്കാതെ അവൾ കട്ടിലിലിരുന്നു.

സിദ്ധു പതിയെ എണീറ്റ് അവൾക്ക് സമീപം വന്നിരുന്നു. നിലത്തേക്ക് ദൃഷ്ടിയൂന്നി അർച്ചന എന്തോ ചിന്തയിലാണ്ടു. അവൻ അർച്ചനയുടെ തോളിൽ കരം അമർത്തി. അർച്ചന പതിയെ മുഖം വെട്ടിച്ചു അവനെ നോക്കി.

“പറ അർച്ചന…. എന്ത് സഹായം ആണ്  ഞാൻ ചെയ്യേണ്ടേ….. എന്നെ കൊണ്ട് പറ്റുന്ന എന്ത് സഹായവും ഞാൻ ചെയ്തു തരാം”

“സിദ്ദു ഞാൻ ഒറ്റ കാര്യമേ നിന്നോട് ആവശ്യപ്പെടുന്നുള്ളൂ”

“എന്താ അത്” സിദ്ധു ചോദ്യഭാവേന അവളെ നോക്കി

“എന്റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിനു മുൻപിൽ കൊണ്ടുവരണം”

“നിന്റെ മരണത്തിനോ മനസ്സിലായില്ല”

“ഞാൻ കൊല്ലപ്പെടുകയായിരുന്നു.എന്നെ കൊന്നതാണ്. ”

“എന്താ….? എനിക്ക് ഇത് വിശ്വസിക്കാൻ പറ്റുന്നില്ല… ആരാ നിന്നോട് ഇങ്ങനെ ചെയ്തത്?  എന്തിനുവേണ്ടി? ”

സിദ്ധു രോഷത്തോടെ മുഷ്ടി ചുരുട്ടി ബെഡിൽ ഇടിച്ചു.

” അത് എനിക്ക് കണ്ടുപിടിക്കണം. എന്നെ കൊന്നവരെ നിയമത്തിനു മുൻപിൽ കൊണ്ടുവരണം. അതിന് സിദ്ധുവിന് മാത്രമേ എന്നെ സഹായിക്കാൻ ആവൂ… ”

അർച്ചന അവന്റെ കണ്ണുകളിലേക്ക് അപേക്ഷയോടെ ഉറ്റു നോക്കി

” അർച്ചന ഞാൻ എങ്ങനെ സഹായിക്കുക ”

“സിദ്ധു എന്റെ കൂട്ടുകാരി മീനാക്ഷിയല്ലേ അവളെ ഒന്ന് പോയി കാണണം”

” എന്നിട്ടോ? ” സിദ്ധു അവളെ നോക്കി

” അവളോട് എന്നെക്കുറിച്ച് സംസാരിക്കണം.എന്റെ ഫ്രണ്ട് ആണ് സിദ്ധു എന്നും പറയണം.പിന്നെ ഞാൻ മരിക്കുന്നതിനു മുൻപ് ഒരു ഫയൽ മീനാക്ഷിക്ക് കൊടുത്തിട്ടുണ്ട്. നീ അവളുടെ കയ്യിൽ നിന്നും അത് തിരികെ വാങ്ങണം.”

അർച്ചന പ്രതീക്ഷയോടെ സിദ്ധുവിനെ നോക്കി പറഞ്ഞു

“അല്ല അർച്ചന നിന്നെ കൊല്ലാൻ ശ്രമിച്ചത് ആരാണെന്ന് നിനക്ക് അറിയുമോ? അവരുടെ പേരും ഡീറ്റെയിൽസും പറഞ്ഞാൽ ഇന്ന് തന്നെ  എന്റെ അച്ഛനോട് പറഞ്ഞ് അവരെ അകത്താക്കാം. ”

സിദ്ധു ചാടിയെഴുന്നേറ്റു ഉത്സാഹത്തോടെ പറഞ്ഞു

Recent Stories

The Author

ചാത്തൻ

17 Comments

  1. Balance undo ithinte

  2. Excellent, please continue
    U r a bright n brilliant writer

  3. സമയം പോകാന്‍ വേണ്ടി വായിക്കാന്‍ എടുത്തത് ആ .. ഒരുപാട് ഇഷ്ടം ആയി .. അടുത്ത ഭാഗത്തിന് ആയി വെയിറ്റ് ചെയ്യുന്നു

  4. ഖുറേഷി അബ്രഹാം

    ഫിക്ഷൻ ആൻഡ് റിവെന്ജ് ആണല്ലോ സ്റ്റോറി. കൊള്ളാം നന്നായിരുന്നു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    | QA |

    1. അതേ സഹോ….. അടുത്ത ഭാഗം ഉടനെ പോസ്റ്റ്‌ ചെയ്യാം… ഒത്തിരി സ്നേഹം

  5. കൊള്ളാം. നന്നായിട്ടുണ്ട്

    1. നന്ദി സഹോ… ഒത്തിരി സ്നേഹം

  6. കൊള്ളാം ബ്രോ നന്നായിട്ടുണ്ട്… വേഗം next പാർട്ട് തരണേ ❣️

    1. അടുത്ത പാർട്ട്‌ ഉടൻ ഇടാമേ… സപ്പോര്ടിനു നന്ദി… ഒത്തിരി സ്നേഹം സഹോ

  7. കഥയുടെ ഗതി ആകെ മാറ്റിയല്ലൊ? ത്രില്ലർ സ്റ്റയിൽ ആയി, എന്തായാലും ഉടനെ അടുത്ത ഭാഗം വരുമെന്ന പ്രതീക്ഷയോടെ…
    ഓഫ് ടോപ്പിക്ക് :ഒരു കഥയുടെ കുറച്ച് എഴുതിയിട്ട് മുങ്ങിയതാ അതൊന്ന് പൂർത്തീകരിക്കാൻ ആഗ്രഹമില്ലേ?

    1. തീർച്ചയായും പൂർത്തീകരിക്കാംട്ടോ.. എഴുതിക്കിണ്ടിരിക്കുവാണ്.. അടുത്ത ഭാഗം ഉടനെ ഇടാമേ…. സപ്പോര്ടിനു നന്ദി സഹോ… ഒത്തിരി സ്നേഹം

  8. ത്രില്ല് ആയി വരുന്നുണ്ട്… അടുത്ത പാർട്ട്‌ വേഗം പോരട്ടെ..🔥🔥🔥🔥🔥

    1. അടുത്ത പാർട്ട്‌ ഉടനെ ഇടാമേ…. സപ്പോര്ടിനു നന്ദി സഹോ… ഒത്തിരി സ്നേഹം

  9. “Led ബൾബ് അണയുകയും കെടുകയും” എന്നതിൽ ഒരു അബദ്ധം ഉണ്ട്. രണ്ടും ഒരേ അർത്ഥമാണ്.

    1. അബദ്ധം പരിഹരിക്കാം സഹോ… ഒത്തിരി സ്നേഹം

  10. Nannayitund❤️pinne sasthrathekurichu enikum ariyilla athond athinekurichu parayanum illa😜..pinne oru karyam parayam led bulb anayuka keduka ennuparanjal …onnu thiruthiko aa sentence ❤️❤️❤️

    1. ആ ഭാഗം തിരുത്താം സഹോ… കഥ വായിച്ചതിൽ സന്തോഷം. ഒത്തിരി സ്നേഹം

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com