അവള്‍ ഹൃദ്യ 🧚‍♀️ [ഖല്‍ബിന്‍റെ പോരാളി 💞] 1635

Views : 112781

ഹൃദ്യയുടെ പത്താം വയസ്സിലാണ് അവളുടെ അമ്മമ്മ മരിക്കുന്നത്. അതോടെ വില്ലുമംഗലം അവള്‍ക്ക് നരകമായി മാറി. ഭരണം സുശീലയുടെ കൈയിലെത്തി. ഭര്‍ത്താവിന് പോലും എതിർക്കനാവത്ത വിധം അവൾ ശക്തയായി തീർന്നു…

അന്നത്തോടെ ഹൃദ്യ അനുഭവിച്ച് തുടങ്ങി. അമ്മയുടെ മരണത്തിലൂടെ ജനിച്ചവൾ അച്ഛന്റെ മരണത്തിന് കാരണക്കാരി അങ്ങനെ പലതും പറഞ്ഞ്‌ സുശീല ഹൃദ്യയെ ഒരു ശനിദശക്കാരിയാക്കി. വീട്ടില്‍ എന്ത് പ്രശ്നം ഉണ്ടെങ്കിലും അത് അവളുടെ ജാതകകുഴപ്പമാണെന്ന് വരുത്തി തീര്‍ത്തു. ദേഹോപദ്രവം വേറെയും. അത് കണ്ട് നിൽക്കാൻ കഴിയാതെ വിദ്യാസാഗര്‍ അവളെ ദൂരെ ഉള്ള ഒരു ബോഡിംഗ് സ്കൂളില്‍ കൊണ്ട്‌ ചേര്‍ത്തു. അതോടെ ദിനവും കിട്ടുന്ന ശാരീരികവും മാനസികവുമായ പീഡനത്തിന് ഒരു ശമനമായി.

പിന്നെ പ്രശ്നം വെക്കേഷന് മാത്രം ആയി. ആ സമയത്ത്‌ സ്കൂളും ഹോസ്റ്റലും പൂട്ടുന്നതിനാൽ വില്ലുമംഗലത്ത് വരാന്‍ അവൾ നിര്‍ബന്ധിതമായി. എല്ലാവരും വെക്കേഷന് വേണ്ടി കാത്തിരിക്കുമ്പോൾ ഹൃദ്യ മാത്രം അതിനെ വെറുത്തു തുടങ്ങി. അങ്ങനെ ബോര്‍ഡിംഗ് സ്കൂളിന്റെ മതിലിനുള്ളിൽ ഒരു മിണ്ടാപ്രാണിയെ പോലെ അവൾ കഴിഞ്ഞ് കുടി. മാസം മാസം അക്കൌണ്ടിലേക്ക് വരുന്ന പണമായിരുന്നു അവള്‍ക്ക് കിട്ടുന്ന ആകെ സ്നേഹം. പയ്യെ പയ്യെ അവൾ പോലും തനിക്ക് ശനിദശക്കാരിയാണേന്ന് വിശ്വസിച്ചു. ആരുടെയും സ്നേഹം കിട്ടാതെ സ്നേഹിച്ചരെ എല്ലാം മരണത്തിലേക്ക് നയിക്കുന്ന ശനിദശക്കാരി.

തന്റെ അമ്മാവന്റെ മകളുടെ കല്യാണം പ്രമാണിച്ച് വില്ലുമംഗലത്ത് എത്തിയതായിരുന്നു ഹൃദ്യ. അവൾ ഇപ്പൊ ബാംഗ്ലൂരിലെ ഒരു കോളേജില്‍ പിജി ചെയ്യുകയാണ്. തന്റെ ഏക അനിയത്തി അനന്യയുടെ കല്യാണത്തിനു എത്തിയ അവളെ സുശീല സ്ഥിരം നമ്പർ പുറത്തെടുത്തു. കല്യാണ തലേന്ന് അനന്യയും വിദ്യാസാഗറും വധുവിന്റെ സുഹൃത്തുക്കളെ കൊണ്ടുവരാൻ റെയിൽവേ സ്റ്റേഷനില്‍ പോയ സമയത്ത് വീട്ടില്‍ ഷോട്ട്സർക്ക്യൂട്ട് മൂലം ഉണ്ടായ കൊച്ചു തീപിടിത്തം കുടുംബക്കാരുടെയും നാട്ടുകാരുടെയും മുന്നില്‍ വെച്ച് ഹൃദ്യയുടെ ജാതകദോഷം എന്ന പേരില്‍ അവളുടെ തലയില്‍ വെച്ച് കൊടുത്തു. കേട്ട് നില്‍ക്കാന്‍ കൂടുതല്‍ ആള്‍ക്കാരെ കിട്ടിയ അവസരത്തില്‍ അതുവരെ ഉണ്ടായ പ്രശ്നങ്ങളും മറ്റും നുള്ളി പെറുക്കി എണ്ണി എണ്ണി സുശീല പറഞ്ഞു. ജനക്കൂട്ടത്തിന് നടുവില്‍ എല്ലാം കേട്ട് തല കുനിഞ്ഞ് നില്‍ക്കാനെ അവള്‍ക്ക് കഴിഞ്ഞുള്ളു.

എല്ലാവരുടേയും മുന്നില്‍ നിന്ന് ഏറ്റ അപമാനത്തിന്റെയും അവരുടെ പരിഹാസം നിറഞ്ഞ ചിരിയും ഹൃദ്യയെ മരണത്തിലേക്ക് നയിച്ചു…

വൈകിട്ട് വീട്ടില്‍ തിരിച്ചെത്തിയ വിദ്യാസാഗര്‍ നാട്ടുകാരിൽ നിന്ന് എല്ലാം അറിഞ്ഞ് ഹൃദ്യയെ ആശ്വസിപ്പിക്കുന്നതിന് മുറിയില്‍ ചെന്നപ്പോഴാണ് ഞരമ്പ് മുറിച്ച് മയങ്ങി കിടക്കുന്ന ഹൃദ്യയെ കാണുന്നത്. അയാള്‍ അപ്പൊ തന്നെ ഹോസ്പിറ്റലിൽ എത്തിച്ചത് കൊണ്ട്‌ ജീവൻ തിരിച്ച് കിട്ടി… പക്ഷേ മകളുടെ കല്യാണത്തില്‍ നിന്ന് ഒഴിഞ്ഞ് മാറി നിൽക്കാൻ പറ്റാത്തത് കൊണ്ട്‌ വിദ്യാസാഗര്‍ തിരിച്ച് വില്ലുമംഗലത്തേക്ക് പോയി.

✿•••┈┈┈┈┈┈┈┈┈┈┈┈┈┈┈┈┈•••✿
(113-ാം നമ്പര്‍ റൂമിലേക്ക്)

ഒരു മണിക്കൂര്‍ നീണ്ട കഥപറച്ചില്‍ അവസാനിച്ചപ്പോഴെക്കും അവൾ പൊട്ടി കരഞ്ഞിരുന്നു. താന്‍ അനുഭവിച്ച ഒറ്റപ്പെടലിന്റെ അപമാനത്തിന്റെ മാനസിക പീഡനത്തിന്റെ കാര്യങ്ങൾ ഓര്‍ത്തു പറഞ്ഞപ്പോള്‍ അടുത്തിരുന്ന രാഹുലിന്റെ കണ്ണ് പോലും നിറഞ്ഞു. രാഹുല്‍ ഡോക്ടർ എപ്പോഴോ അവളുടെ കുടെ ബെഡിലിരിപ്പായിരുന്നു. അവന്റെ കൈ അറിയാതെ അവളുടെ ചുമലില്‍ തൊട്ടു… ഒരു ആശ്വസിപ്പിക്കൽ പോലെ.

Recent Stories

254 Comments

  1. Nice story mahn❕
    Happy ending ❤️

  2. യാ മോനെ പൊളിച്ചു ഒരുപാട് ഇഷ്ടായി ഹൃദ്യ പേരുപോലെ ഹൃദയത്തിൽ തട്ടി ഇതും ഒരു തുടർക്കഥ പോലെ എഴുതാൻ ഉള്ള സ്കോപ് ഉണ്ടാരുന്നു സുശീല എന്നവർക്ക് എതിരെ 4 ഡയലോഗ് പ്രധീക്ഷിച്ചു അത് ഉണ്ടായില്ല എല്ലാം കൊണ്ടും ഇടിവെട്ട് സ്റ്റോറി വൈഷ്ണവം ആയിരുന്ന് ആദ്യം വായിച്ചത് അത് ഒരുപാട് ഒരുപാട് ഇഷ്ടമായി ക്ലൈമാക്സ്‌ 2 വെട്ടം വായിച്ചപ്പോഴാ സംതൃപ്തി ആയത് ഇതിലും മികച്ച കഥ ഇനി എഴുതാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു
    Good luck all the best👌👌👌👍👍👍

    1. ബ്രോ ❤️💝😇

      ആദ്യമെ നല്ല വാക്കുകള്‍ക്കു നന്ദി ❤️♥️
      ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം 😇…

      ഇനിയും ഇതുപോലെ ഉള്ള കഥകൾ എഴുതാൻ ശ്രമിക്കാം 🙌🏻 🥰 ഈ പിന്തുണ ഇനിയും പ്രതീക്ഷിക്കുന്നു ❤️😇😘🥰

  3. ❤️❤️❤️❤️❤️❤️❤️❤️

  4. ഖൽബേയ് ഋതുഭേതങ്ങൾ എവിടെവരെയായി…

      1. ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com