പവിഴം 2 [Shyju] 56

Views : 4440

അവൾ.: op രാവിലെ അല്ലെ…. ഇവിടെ രാവിലെ പൂര തിരക്കായതു കൊണ്ട് കാണിക്കാൻ പറ്റിയില്ല..

ഞാൻ : ജോലി ചെയ്യാൻ സാധിക്കുന്നുണ്ടോ..? ഇരുന്ന് ഉള്ള ജോലി അല്ലെ..? വേദന സഹിക്കാൻ പറ്റുന്നില്ല എങ്കിൽ സൂപ്രവൈസറോട് കാര്യം പറഞ്ഞു കുറച്ചു rest എടുത്തോളൂ.. തല പോകുന്ന കേസ് ഒന്നും അല്ലല്ലോ.. ഞാൻ push ചെയ്യാറുണ്ട്…
ഒരാൾ ഒന്ന് സപ്പോർട്ട് ചെയ്താൽ കൂടെ ആളുണ്ട് എന്ന ധൈര്യം വന്നാലോ
വൈകിട്ട് വരുമ്പോൾ പറഞ്ഞു വേദനക്ക് കുറവൊന്നും ഇല്ലാ.. യൂറിൻ ഒഴിക്കുമ്പോൾ ആണ് വല്ലാത്ത വേദന പിന്നെ പുകച്ചിലും ഉണ്ട് എന്ന്.. വീട്ടിൽ എത്തിയിട്ട് കുറച്ച് കിടന്നാൽ ശെരിയാകും അവള് തന്നെ പറഞ്ഞു.. അഹ് അത് ശെരിയാണ് പണ്ടേ ഒരു ചൊല്ല് ഉണ്ട് മുറിവൈദ്യൻ ആളെ കൊല്ലും എന്ന്.. ഇടയ്ക്കിടയ്ക്ക് ചോദിച്ചു.. വെള്ളം കുടിക്കുന്നുണ്ടോ.. ഇപ്പോൾ വേദന കുറവുണ്ടോ എന്നൊക്കെ..

പിറ്റേന്ന് രാവിലെ ജോലിക്ക് പോകാൻ മാറ്റി ഇറങ്ങുകയാണ് പറഞ്ഞു..

കുറേ കഴിഞ്ഞപ്പോൾ പറഞ്ഞു ഇന്ന് പോകുന്നില്ല.. ഈ വേദനയും സഹിച്ചു അവിടെ വരുന്ന ആളുകളുടെ മുഴുവൻ ചീത്തയും കേൾക്കേണ്ടി വരും എന്ന്..

വീട്ടിൽ ആയത് കൊണ്ട് അധികം ഒന്നും സംസാരിക്കാൻ പറ്റിയില്ല.. ജോലിക്കിറങ്ങിയതും വിളിച്ചു..

ജനൽ ന്റെ അവിടെ വന്നു നിൽക്കുന്നുണ്ടായിരുന്നു.. അവളോട് ചോദിച്ചു വല്ലാതെ വേദനിക്കുന്നുണ്ടോ.?

ഉം വേദന കൊണ്ട് ഉറങ്ങാൻ കഴിഞ്ഞിട്ടില്ല..

എന്നാൽ ഇപ്പോൾ കുറച്ച് ഉറങ്ങിക്കോളൂ..

യൂറിൻ തുള്ളി തുള്ളി ആയിട്ടാണ് പോകുന്നത്.. എന്നാ നിനക്കൊന്നു ഹോസ്പിറ്റലിൽ പോകാമായിരുന്നില്ലേ.. ഈ വേദനയും സഹിച്ചു എന്തിനാ രാവിലെ വരെ നിന്നത്…?
എന്നാ ഒരു കാര്യം ചെയ്യൂ ഇപ്പോൾ ഹോസ്പിറ്റലിൽ പൊയ്ക്കോ..

അവൾ hus പൈസ വെച്ചിട്ടില്ല.. ഞാൻ രാവിലെ ഡ്യൂട്ടിക്ക് പോകും എന്ന് പറഞ്ഞതല്ലേ പിന്നെ പെട്ടന്നല്ലേ പോകുന്നില്ല വെച്ചത്..

ഓഓഓ… എന്നാ നിനക്കൊന്നു പറയാമായിരുന്നില്ലേ… ഞാൻ തരില്ലായിരുന്നോ…ഇപ്പോൾ അല്ലെ അതിലെ പോന്നത്.. നീയും കണ്ടതല്ലേ…. അഞ്ചാറു സ്റ്റോപ്പ്‌ കഴിഞ്ഞ് പോയെല്ലോ… എന്താ ഇപ്പോൾ ചെയ്യുക…? ഞാൻ തിരിച്ചു വരാം…

അവൾ അയ്യോ അതൊന്നും വേണ്ട…

എന്നാൽ ഒരു കാര്യം ചെയ്യാം ഞാൻ ദാ പോകുന്ന വഴി നീ കാണിക്കുന്ന ഹോസ്പിറ്റൽ റിസപ്ഷനിൽ നിന്റെ പേര് രെജിസ്റ്റർ ചെയ്തു 500രൂപ അടക്കാം.. നീ വന്നു കാണിച്ചിട്ട് മരുന്ന് വാങ്ങിയിട്ട് പൊയ്ക്കോളൂ..

Recent Stories

The Author

Shyju

2 Comments

  1. Continue bro

  2. തൃശ്ശൂർക്കാരൻ

    ❤️❤️❤️❤️❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com