?മയൂരി? [The Conclusion][ഖല്‍ബിന്‍റെ പോരാളി ?] 1360

ഒരുപാട്‌ നാളുകള്‍ക്ക് ശേഷമാണ് അവൾ ഇങ്ങനെ ചിരിക്കുന്നത് അവർ കാണുന്നത്. പ്രസവത്തിന് 7-ാം മാസം അവളുടെ വീട്ടില്‍ പോയ അവൾ കുഞ്ഞിന്റെ 90 എല്ലാം കഴിഞ്ഞിട്ടാണ് തിരിച്ച് വരുന്നത്. അവളൊന്നു ഇണങ്ങി വന്നപ്പോഴേക്കും കിച്ചുവിന്റെ അപ്രതീക്ഷിത മരണവും എത്തി.
അമ്മയുടെയും ചെറിയച്ഛന്റെയും സംസാരവും ചിരിയും നോക്കി കാളിയുടെ കൈയിൽ ഇരിപ്പാണ് കുഞ്ചുസ്. അവന്‍ സംസാരിക്കുന്ന രണ്ട് പേരെയും മാറി മാറി നോക്കുന്നുണ്ട്. ഇടക്ക് അവനും അവന്റെ ഭാഷയില്‍ എന്തൊക്കെയോ പറയാന്‍ നോക്കുന്നുണ്ട്.

മരുമകളുടെ ചിരിയും പ്രസന്ന ഭാവങ്ങളും കണ്ട് ദാസനും സിന്ധുവും പരസ്പരം നോക്കി. ഇരുവരുടെയും മുഖത്ത് ഒരു പുഞ്ചിരി ഉണ്ടായിരുന്നു.

““എന്താ ഇവിടെ…”” ദാസന്‍ അല്പം ഗൗരവം കാണിച്ച് ചോദിച്ചു.

പെട്ടെന്ന് ഹാളില്‍ ഇരുന്ന രണ്ട് പേരും വാതിലിലേക്ക് നോക്കി. അച്ഛനെയും അമ്മയെയും കണ്ട് രണ്ട് പേരും ചിരി ഒതുക്കി എണീറ്റു.

““അമ്മയും അച്ഛനും എന്താ നേരത്തെ…”” മയൂരി അപ്രതീക്ഷിതമായി കണ്ടതിനാൽ വന്നവരോട് ചോദിച്ചു.

““നേരത്തേയോ… സമയം നാലരയായി…”” സിന്ധു പറഞ്ഞു…

““അയ്യോ… ഈ ചെക്കനോട് സംസാരിച്ച് നിന്ന് സമയം പോയത് അറിഞ്ഞില്ല. ചായ ഇപ്പൊ എടുക്കാവേ…”” മയൂരി നേരെ അടുക്കളയിലേക്ക് വെച്ച് പിടിച്ചു.

““നിയെന്ത് മറിമായമാടാ അവളില്‍ ചെയ്തത്… രണ്ടു ദിവസമായി അവളില്‍ ആകെ മാറ്റം ഉണ്ടല്ലോ…”” നടന്ന് പോകുന്ന മായുവേ നോക്കി സിന്ധു കാളിയോട് ചോദിച്ചു.

““അതൊക്കെ രഹസ്യമാണ്. പുറത്ത്‌ പറഞ്ഞാൽ ഫലം പോവും…”” കാളി ഒരു ചിരിയോടെ മറുപടി നല്‍കി. സിന്ധു അവനെ നോക്കി ഒന്ന് ചിരിച്ചു. പിന്നെ അവനരികിലേക്ക് ചെന്നു. കാളിയുടെ കൈയിൽ ഇരിക്കുന്ന കുഞ്ചുസിന് നേരെ സിന്ധു കൈ നീട്ടി..

““മുത്തശ്ശിയുടെ തക്കുടു വാ…”” സിന്ധു കുഞ്ഞിനെ വിളിച്ചു. പക്ഷേ കുഞ്ഞ് കാളിയുടെ നെഞ്ചിലേക്ക് മുഖം പൊത്തി അതിന്‌ എതിര്‍പ്പ് പ്രകടിപ്പിച്ചു.

““നീ ഇവനും ആ മറിമായം കൊടുത്തോ…”” സിന്ധു കാളിയെ നോക്കി ചിരിയോടെ ചോദിച്ചു. അതിന്‌ ഒരു പുഞ്ചിരിയാണ് മറുപടി നല്‍കിയത്.

പിന്നിടുള്ള ദിവസങ്ങൾ സന്തോഷം ആ വീട്ടില്‍ തിരിച്ച് വന്നു. പരസ്പരം സംസാരിച്ച് കാളിക്കും മായുവിനും ഇടയില്‍ അവർ കരുതിയ വെറുപ്പ് ഇല്ല എന്ന സത്യം മനസ്സിലായതോടെ ഇരുവരും നല്ല കൂട്ടായി. അവന്റെ സംസാരത്തിൽ വിഷമങ്ങൾ കൊഴിഞ്ഞു പോവുന്നത് പോലെ അവള്‍ക്ക് തോന്നി. മായുവിന്റെ ചിരിക്കുന്ന മുഖവും കാളിയില്‍ പഴയ സ്കൂൾ ചിന്തകൾ കൊണ്ട്‌ വന്നു. എന്നാലും അത് പുറത്ത്‌ കാണിക്കാതെ അവന്‍ നടന്നു.

ദിനങ്ങള്‍ കൊഴിഞ്ഞ് പോയികൊണ്ടിരുന്നു. പകല്‍ സമയത്ത്‌ കാളിയും മായുവും കുഞ്ചുസും ഒന്നിച്ചാവും. ഇടക്ക് രണ്ട് മൂന്ന് തവണ അവർ ചെറിയ ഷോപ്പിങിനും മറ്റുമായി പുറത്തൊക്കെ പോയി. മായു സന്തോഷത്തോടെ ഇരിക്കുന്നത് അച്ഛനും അമ്മയ്ക്കും സന്തോഷം നല്‍കിയിരുന്നു.

186 Comments

  1. second part thudangumbazhe avalokoru pani manassil orpadu aagrahichirinnu….ippo mind full clear..love u maan..?

    1. പണിയായി കൊടുത്തത് ഒന്നും അല്ല… അവന്റെ ഇഷ്ടം അവന്‍ നേടിയെടുത്തു…

      Thank You ?

  2. വില്ലൻ സൈക്കോ കാളി….
    അത് ഏതായാലും പൊളിച്ചു ടിപ്പർ സുര
    അവൻ ഏതായാലും അവസാനം അവളെ സ്വന്തമാക്കി കൊള്ളാം വല്ലാത്ത കഥ ആയിപോയി

    1. ചെറിയ വില്ലത്തരം ഒക്കെ വേണ്ടേ… ??

      Thank You ?

  3. ❤️❤️❤️❤️????

  4. പ്രണയം ഒരു മനുഷ്യനെ എങ്ങനെയൊക്കെ മാറ്റാം എന്ന് ഉള്ളതിന് ഉദാഹരണം… കിടു കഥ ബ്രോ…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????

    1. നല്ല വാക്കുകള്‍ക്ക് നന്ദി മനു ?❤️

  5. Different one.. Uff.. വില്ലന്റെ കഥ… സൈക്കോസിസിന്റെ പല അവസ്ഥാന്തരങ്ങളും കേട്ടിരിക്കുണു.. ഇങ്ങനെ ഒന്ന് ?.. കാളി character നെ വില്ലനായി തന്നെ കാണുന്നു.. അപ്പോൾ പിന്നെ അവനെ വേണ്ട പോലെ വെറുക്കാമല്ലോ ?… അങ്ങനെ ആക്കിതീർത്തതിൽ കഥകാരന്റെ പങ്ക് ചെറുതല്ല ?.. മനോഹരമായ എഴുത്ത് ?..

    1. യെസ്… വില്ലന്റെ കഥ… ??

      ഞാൻ ആരെയും ന്യായിക്കരിക്കുന്നില്ല… ഈ കഥ അങ്ങനെയാണ്… അവനെങ്ങനെ ആയതിൽ അവന്റെതായ കാരണമുണ്ട്… അതിന്റെ ബലത്തില്‍ അവൻ ചെയ്തു…

      അഭിപ്രായം അറിയിച്ചതിന് ഒത്തിരി സന്തോഷം ? ❤️

      1. Poli ennu paranjanjal cherikkum polichu…

        Superb!!!

        But ho is the real villan???

        Great creativity!!!

        Hats off!!!!!!

        Thanks

        1. Thanks Bro ❤️

          സാഹചര്യങ്ങളല്ലേ ഓരോരുത്തരെ വില്ലനാക്കുന്നത്… ?

  6. Uff…! ‘ടിപ്പർ സുര കോഴിക്കോട്’
    ❌(Psycho bgm)❌

    അടിപൊളി കഥ ബ്രോ….! ഒന്നും പറയാനില്ല..!?

    ഒത്തിരി സ്നേഹം..!❤️❤️❤️

    1. സിനിമയില്‍ ആണെങ്കിൽ ബിജിഎം ഇട്ട് പൊലിപ്പിക്കാമായിരുന്നു…????

      നല്ല വാക്കുകള്‍ക്ക് നന്ദി ♥️

  7. Ennaalum evanoru psycho aayirunnalle parama chetta? kadha aayalum engane oke chinthikaan kazhiyunnath thanne psychosisinte oru apaara lakshanam aanu☹️?Dr. sunniye vilikendi varum?

    1. ജീവിതത്തിൽ ഇതിലും വലിയ സൈക്കോ കൾ ഉണ്ട്… അവരെ വെച്ച് നോക്കുമ്പോ ഇത് വെറും ശിശു… ??

      സണ്ണിയിലൊന്നും നിൽക്കുമെന്ന് തോന്നുന്നില്ല ?

  8. Bro കഥ ഇഷ്ട്ടായി……. കാളി…. ഇത്ര ദുഷ്ടൻ ആയിരുന്നോ…….അവൻ ഒരു മികച്ച നടൻ തന്നെ…….

    1. വൈറസ് മോനെ ❤️♥️?

      ഇത് വില്ലന്റെ കഥയാണ്… അവന്റെ നേട്ടത്തിന് വില്ലന്റെ വേഷം അവന് എടുത്തിട്ടേണ്ടി വന്നു… ❤️?

  9. Thakarthu bro..
    Kurachu divasam bc ayathu kondu stories vayikkan pattiyirunilla.. vaishnavathinu sheshamulla stores innanu vayichathu…
    Good feel.. good going.
    Waiting for more short and sweet stories

    1. നന്ദി മനോ… ♥️?

      ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ? ❤️

      ഇനി വരുന്നത് ഒരു സീരിസാണ്…

      ചെറുകഥകൾ അത് കഴിഞ്ഞേ ഉള്ളു..

  10. സൂപ്പർ ഡ്യൂപ്പർ ഹിറ്റ്‌…..??????

  11. Wonderful അതാണ് എന്റെ വായിൽ ഉത് വായിച്ചു തീർന്നപ്പോൾ തോന്നിയത് ഒരു different film കണ്ട് തീർന്ന feel expecting more from you again continue writing?☺️

    1. Thank You Bro… ♥️?

      ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതില്‍ സന്തോഷം ?

  12. ‘ടിപ്പർ സുര കോഴിക്കോട്’

    ഫോൺ ഡിസ്‌പ്ലേയിൽ കണ്ട പേര്‌ മനസില്‍ വായിച്ചു. പെട്ടെന്ന് അവന്റെ മുഖത്ത് ഒരു ഭയവും പതര്‍ച്ചയും വന്നു. അവൾ ഇടം കണ്ടിട്ട് മായുവിനെ നോക്കി. മായു അവനെ തന്നെ നോക്കി കിടക്കുകയായിരുന്നു. കാളി അവന്റെ മുഖഭാവം മാറ്റി അവള്‍ക്ക് ഒരു പുഞ്ചിരി നല്‍കി…

    ente oru potta buddikke tonniyatha
    sheri anno enne ariyilla kali anno avante settane konnathe by using tippar sura

    1. താങ്കളുടെ ചിന്ത ശെരിയാവനാണ് സാധ്യത…

  13. Thaankalude kadhakal ellaam nalla fow ullavayaanu
    Oru bhaagam koodi undaavumo?
    Angane thonnunnu

    1. നല്ല വാക്കുകള്‍ക്ക് നന്ദിയുണ്ട്❤️♥️??.

      ഇപ്പൊ കഥ ഇത്ര ഉള്ളു… ?? ഇനിയും എഴുതിയാല്‍ ചിലപ്പോ മോശമായി പോവും….

  14. കുട്ടപ്പൻ

    1k പെവർ ❤️

Comments are closed.