മിഴികൾക്കപ്പുറം 2 [നെപ്പോളിയൻ] 55

Views : 2738

 ആഷിക്കിന്‍റെ ഉമ്മഉറക്കെ കരഞ്ഞുകൊണ്ട് ബോധംകെട്ട് നിലത്തു വീണു.

ആരൊക്കെയോ ചേര്‍ന്ന് ഖദീജാത്തയെ താങ്ങിയെടുത്ത് റൂമിലേക്ക് കിടത്തി. ആഷിക്ക് മരവിച്ച ശരീരം പോലെഉപ്പയ്ക്കരികില്‍ ഇരുന്നു. കല്ല്യാണ ആരവങ്ങള്‍ ഉയരേണ്ട വീട്ടില്‍ മരണത്തിന്‍റെ മന്ത്രോചാരണങ്ങള്‍ ഉയര്‍ന്നുംതാഴ്ന്നുംകൊണ്ടിരുന്ന­ു.

മയ്യെത്തെടുക്കാന്‍­ സമയമായെന്ന് പള്ളി പ്രസിഡന്‍റ് ഓര്‍മപ്പെടുത്തി.അവസാ­നമായ് ഒരു നോക്ക് കാണാന്‍ബന്ധക്കാരെല്ലാം തടിച്ചുകൂടി.അവസാനമായ­് ആഷിക്കിന്‍റെ ഉമ്മയേ ആരൊക്കയോ താങ്ങിപിടിച്ച്കൊണ്ടുവന്നു.

ഒരു നേര്‍ത്ത തേങ്ങലോടെ ഖദീജാത്ത മയ്യത്തിന്‍റെ മുകളിലേക്ക് വീണുകൊണ്ട് ആര്‍ത്തുകരഞ്ഞു.ആരോക്കെയോ ചേര്‍ത്ത് അവരെ പിടിച്ചുമാറ്റി, ആഷിക്കിന്‍റെ അവസാന ചുംബനവും ഏറ്റുവാങ്ങിഅവന്‍റെ ഉപ്പയെ അടുത്തുള്ള ഖബര്‍സ്ഥാനില്‍ മറമാടി,

പതിയെ പതിയെ ആളുകളുടെ സാനിദ്ധ്യം കുറഞ്ഞു വന്നു. ദിവസങ്ങള്‍ കടന്നുപോയി.ഏകദേശം ഒരുരണ്ട്മാസത്തിന്‍റെ ശേഷം വിവാഹത്തിന്‍റെ കാര്യങ്ങള്‍ ഉയര്‍ന്നു വന്നു.

എന്തുചെയ്യണമെന­്നറിയാതെ ഹസ്നയുടെ ഉപ്പ മൊയ്തു ഹാജി വിട്ടിലേക്ക് കയറിവന്നത്.

“മോനെ എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു”

“ഇങ്ങള് പറി ഉപ്പാ”

“ഈ സമയത്ത് പറയാന്‍ പറ്റാത്ത കാര്യമാണെന്നറിയാം”

ആഷിക്ക് ഊഹിച്ചതുപോലെ തന്നെയായിരുന്നു കാര്യങ്ങള്‍,മൊയ്തുഹാ­ജിക്ക് പറയാനുണ്ടായിരുന്നത്വിവാഹത്തെ കുറിച്ച് തന്നെയായിരുന്നു. മൊയ്തുഹാജിന്‍റെ സംസാരം കേട്ട് അടുക്കളയില്‍ ജോലിയില്‍മുഴുകികൊണ്ടിരുന്ന ഖദീജാത്ത ഇടയില്‍ കയറി വന്നിട്ടു പറഞ്ഞു.

“മൊയ്തുക്കാ ഇങ്ങളൊന്നും വിചാരിക്കല്ല് ഈ കല്ല്യാണത്തിന് ഇന്ക്കും ഇന്‍റെ കുട്ടിക്കും താല്‍പര്യല്ല.”

“അതെന്താ ഖദീജാത്ത ഇങ്ങള് അങ്ങനൊക്കെ പറീണത് ഇന്‍റെ കുട്ടി എന്ത് തെറ്റാ ചെയ്തത്”

“ഓളൊന്നും ചെയ്തിക്കില്ല ഇത് പടച്ചോന്‍ വിധിച്ചിക്കില്ലാന്ന്­ കൂട്ടിക്കോളി”

“ഉമ്മാ ഇങ്ങളൊന്ന് നിര്‍ത്തോ” ആഷിക്ക് ഇടയില്‍ കയറി സംസാരിച്ചു.

“ആഷിക്കേ ഇതില്‍ ഇയ്യ് ഇടപെടണ്ട ഓളെ ഇനി എന്‍റെ മരുമകളായിട്ട് കാണാന്‍ ഇന്ക്ക് പറ്റൂല.”

“എന്താ ഉമ്മാ ഇപ്പോ പെട്ടന്നിങ്ങനെയൊക്കെ­ പറയാന്‍ മാത്രം ഉണ്ടായെ”ആഷിക്ക് ചോദിച്ചു.

“ഒന്നും ഉണ്ടായില്ലെ ആഷിക്കേ ഇയ്യ് ന്‍റെ മെഖത്ത് നോക്കി പറ. ഓളെ കല്ല്യാണെറപ്പിച്ചേരെ­ തൊട്ട് തൊടങ്ങ്യഅനര്‍ത്ഥങ്ങളാ ഇവിടെ”

ഇടരുന്ന സ്വരത്തില്‍ മൊയ്തു ഹാജി ചോദിച്ചു.

“ഇങ്ങളെന്തൊക്കയാ പറയുന്നെ ഖദുജാത്താ”

“ഇനിയും നിങ്ങള്‍ക്ക് മനസിലായില്ലേ മൊയ്തുക്കാ. ഇന്ന് ഓന്‍റെ ബാപ്പ പോയി, നാളെ ഇന്‍റെ മോനെക്കൂടിനഷ്ടപ്പെടാന്‍ ഞാന്‍ സമ്മയ്ക്കൂല.”

“അതിന് ന്‍റെ മോളെന്ത് പിഴച്ചൂന്നാ”

“ഇങ്ങളെ മോള്‍ക്ക് എന്തോ പൊരുത്തക്കേടുണ്ട് അല്ലാണ്ടിങ്ങനെ സംഭവിക്കൂല.”

അങ്ങനെയൊ­ന്നും രണ്ടും പറഞ്ഞ് ഇരുകൂട്ടരും വാക്കുകള്‍കൊണ്ട് മുറിവേല്‍പ്പിച്ചു.

“ഉമ്മാ ഇങ്ങളൊന്ന് നിര്‍ത്തോ”

Recent Stories

The Author

നെപ്പോളിയൻ

7 Comments

  1. ഖുറേഷി അബ്രഹാം

    കഥ നല്ല രീതിയിൽ പോകുന്നുണ്ട്, അവളുടെ ഇഷ്ടമല്ല എന്നുള്ള മറുപടിക് ആഷിക്കിന്റെ പ്രതികരണം എനിക്കിഷ്ട്ട പെട്ടു. ഒരിക്കൽ അവൾ അവനെ സ്നേഹിക്കും എന്നവനും മനസിലാക്കിയത് കൊണ്ടാകാം അത്, അതിനു ശേഷം അവന്റെ ഉപ്പയുടെ മരണം അതും ഒരു നല്ല ദിനത്തിൽ അത് അവനിലും മറ്റുള്ളവരിലും കൂടുതൽ വിഷമം ഉണ്ടാക്കുകയാണ് ചെയ്‍തത്, വിധി ചിലപ്പോൾ അങ്ങനെ ആകും. വീണ്ടും കല്യാണ കാര്യം പറഞ്ഞപ്പോൾ അവന്റെ ഉമ്മയുടെ മറുപടി എന്തോ അതിൽ എനിക് അത്ര നന്നായി തോണിയില്ല, അവസാനം എല്ലാം ഒഴിവാക്കാനുള്ള ഹസ്ന അവനോട് പറഞ്ഞത് ഏതൊരു പെണ്ണും ചെയ്യുന്ന കാര്യമാണ്. പക്ഷെ അവൻ അവസാനം അയച്ച ഫോട്ടോ എനിക് എന്താണ് എന്ന് മനസിലാകുന്നില്ല. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    ഖുറേഷി അബ്രഹാം,,,

    1. നെപ്പോളിയൻ

      😍😍😍💕💕💕💕

  2. Polichu. Twist enthanennariyan kathirikkunnu

    1. നെപ്പോളിയൻ

      വൈകാതെ വരും ❤️❤️❤️

  3. മുത്തേ നീ അവിടെ മുങ്ങി ഇവിടെ പൊങ്ങിയോ😉🤗
    കഥ ഒന്ന് ഫ്രീയായ ശേഷം വായിച്ച് അഭിപ്രായം അറിയിക്കാം

    1. നെപ്പോളിയൻ

      😆❤️❤️❤️❤️❤️❤️❤️

    2. പുലിവാൽ കല്യാണം എവിടെ Mr. ഹൈദർ… ഓടനെ കാണുമോ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com