? ഭഗവതിയുടെ മുഹബ്ബത്ത് 1 ? [നെപ്പോളിയൻ] 103

ഓ അതുശരി..എന്നാൽ ഓക്കെ..അച്ചു ആരതിയെ നോക്കി ഒരു കുസൃതി ചിരി ചിരിച്ചു..ഛെ..കുറച്ചുകൂടിപർച്ചേസ് ചെയ്യാമായിരുന്നു അല്ലേ ചേച്ചി.. ഇതൊക്കെ ഒന്ന് പറഞ്ഞിട്ട് ചെയ്തൂടെ..ഈ ചേട്ടന്റെ ഒരു കാര്യം..ഇനിഎവിടെ പോയാലും പിന്നാലെ നടന്ന് ചിലവ് ചെയ്യുമോ എന്തോ…ഓ ചേച്ചീടെ ഒരു ഭാഗ്യം..അച്ചുകണ്ണിറുക്കികൊണ്ട് പറഞ്ഞു..

” അച്ചു..”എന്നുള്ള ആരതിയുടെ കടുപ്പിച്ചുള്ള വിളിയിൽ അവളൊന്ന് പതറി പിന്നെ ഒന്നും മിണ്ടിയില്ല…

വീട്ടിൽ വന്നപ്പോൾ തന്നെ അച്ചു തുണികളൊക്കെ കൊച്ചുകുട്ടിയുടെ ആവേശത്തോടെ ഭാനുവിനെ എടുത്ത്കാണിക്കുന്ന തിരക്കിലായിരുന്നു…ആരതി സ്വപ്നത്തിലെന്ന പോലെ നടന്ന് മുകളിലേക്ക് കയറിപ്പോയി..

റൂമിൽ കയറിയതും വാതിലടച്ചു…കുറച്ചുനേരം അങ്ങിനെ നിന്നു..ശേഷം ഫോണെടുത്ത് ഷാഹിറിന്റെ  നമ്പർഡയൽ ചെയ്തു…ആരതിയുടെ കോൾ പ്രതീക്ഷിച്ചിരുന്ന പോലെ ഒരു റിംഗ് അടിച്ചപ്പോഴേക്കും അവൻഫോണെടുത്തു…

ഹലോ…എന്തിനാ ബിൽ അടച്ചത്..പതിവിലും ഗൗരവം ഉണ്ടായിരുന്നു ആ ചോദ്യത്തിൽ…

എന്തെ എനിക്ക് ബിൽ അടക്കാൻ പാടില്ലേ..തികഞ്ഞ കുസൃതിയിൽ ആദി മറുപടി കൊടുത്തു…

അത്… അത് പിന്നെ എന്നോട് ചോദിക്കാതെ…വീണ്ടും കൃത്രിമ ഗൗരവം  അവളുടെ വാക്കുകളിൽ നിറഞ്ഞിരുന്നു..

എന്നാൽ ഇനി മുതൽ ചോദിച്ചിട്ട് അടക്കാം… അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു…

എടൊ ഞാൻ അവിടെ നിൽക്കുമ്പോൾ താൻ മുകളിലേക്ക് കയറി പോകുന്ന കണ്ടു…അന്നേരത്തെ ഒരുതോന്നലിൽ  ചെയ്തതാ…പിന്നെ തനിക്കെന്നെ വിളിക്കാൻ ഇതൊരു കാരണവും ആവുമല്ലോ..അല്ലെങ്കിൽ താൻഎന്നെ ഇപ്പോൾ വിളിക്കുമോ…

പിന്നെ ആരതി ഒന്നും മിണ്ടിയില്ല കുറച്ചുനേരം ഫോൺ അങ്ങനെ കൈയിൽ വച്ച് നിന്ന ശേഷം കട്ട്‌ ചെയ്തു..

 

വീടിന്റെ പുറകു വശത്തായി  പരന്നു കിടക്കുന്ന പാറയുടെ മുകളിൽ ഇരിക്കുകയാണ് ആരതിയുംശ്യാമയും…ചുറ്റും ശാഖകളുമായി പടർന്നു നിൽക്കുന്ന മാവ് കുടപോലെ അവർക്ക് മുകളിൽ നിൽപ്പുണ്ട്..മനസ്സിനെതണുപ്പിക്കാനെന്ന പോലെ ചുറ്റുനിന്നും തണുത്ത കാറ്റ് ഒഴുകിയെത്തുന്നുണ്ട്…

ശ്യാമാ…എനിക്കാരോടെങ്കിലും എന്റെ വിഷമങ്ങളൊക്കെ പറഞ്ഞ് തീർക്കണം.. കുറെയായി ആരോടും പറയാൻകഴിയാതെ ഒറ്റക്കിങ്ങനെ കരഞ്ഞു തീർക്കുന്നു…അതാണ് ഇങ്ങോട്ട് നിന്നെ വിളിപ്പിച്ചത്…പഠിക്കുന്ന കാലത്തുംനീയായിരുന്നു എന്റെ ഏറ്റവും വലിയ കൂട്ടുകാരി.. ഇപ്പോഴും അങ്ങനെ തന്നെ…വേറെ ആരോടും എന്റെ കാര്യങ്ങൾതുറന്ന് പറയാൻ കഴിയില്ലെടാ..അപ്പോഴേക്കും ആരതിയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു…

ഇങ്ങനെ കരയാൻ മാത്രം എന്താടി നിന്റെ പ്രശ്നം…

പഠിപ്പ് കഴിഞ്ഞതിൽ പിന്നെ നീയുമായി വല്യ കോൺടാക്ട് ഉണ്ടായില്ലല്ലോ…എന്റെ ജീവിതത്തിൽ ഒരുപാട്പ്രശ്നങ്ങൾ കഴിഞ്ഞുപോയി…

8 Comments

  1. ഖുറേഷി അബ്രഹാം

    ഈ കഥ മുൻബൊരിക്കൽ വായിച്ചിട്ടുണ്ട് മറ്റേ സൈറ്റിൽ ആണെന്ന് തോനുന്നു. എനിക്കിഷ്ട്ട പെട്ടൊരു കഥയാണ്. ഇവിടെ ഇട്ടത് എന്തായാലും നന്നായി.

    ഖുറേഷി അബ്രഹാം,,,,,,

  2. നെപ്പോളിയൻ

    ✅✅✅

    സ്നേഹം ❤️❤️❤️

  3. അതെന്ത് ചോദ്യമാണ് മിഷ്‌ടർ!! കഥ തുടരുന്നു…. ❣️ഇല്ലെ ദാ ഇവിടെ ആരോട്……

    1. നെപ്പോളിയൻ

      ??

  4. തുടരണം….❤❤❤❤❤❤❤❤❤❤

    1. നെപ്പോളിയൻ

      ❤️❤️❤️❤️❤️???

  5. കഥ വരുമെന്ന് വാക്ക് തന്ന് അത് പാലിച്ച നെപ്പോളിയന് നന്ദി

    1. നെപ്പോളിയൻ

      ?❤️❤️❤️muthe ❤️❤️❤️

Comments are closed.