വിധിക്കപ്പെട്ട വാരിയെല്ല് 2 [നെപ്പോളിയൻ] 55

” എനിക്കറിയാം …ഇതൊന്നും പ്രാക്ടിക്കൽ അല്ലെന്ന് …ആൾക്കാരൊക്കെ എതിർക്കും എന്നു …പ്രായത്തിന്റെപക്വത കുറവാണെന്ന് പറഞ്ഞു കളിയാക്കിയേക്കാം …മതം പറഞ്ഞു തല്ലുന്നവർക്ക് ഒരു വിഷയമായി മാറാം…പറഞ്ഞാലൊന്നും മാറ്റമില്ലായിരിക്കാം …പക്ഷെ പറഞ്ഞില്ലേൽ എനിക്ക് സമാദാനം ഉണ്ടാകില്ല …എനിക്ക്…എനിക്ക് തന്നെ ഇഷ്ടമാണ് …ചുമ്മാ പറഞ്ഞു പോകുന്നതാണെന്ന് വിചാരിക്കരുത് ….പറിച്ചെറിയാൻ കുറെനോക്കിയതാ…എന്നെക്കൊണ്ട് ആവുന്നില്ല ……എനി കഴിയുമെന്ന് തോന്നുന്നതും ഇല്ല …I LOVE YOU ….I LOVE YOU അശ്വതീ …

വല്ലാത്ത ഒരു പ്രദീക്ഷയോട് കൂടി ഒറ്റ ശ്വാസത്തിൽ പറഞ്ഞു ആദിൽ അശ്വതിയെ നോക്കി ….

അവളുടെ അവസ്ഥയും മറ്റൊന്നായിരുന്നില്ല …ലോകം തന്റെ കാൽക്കീഴിലായ അവസ്ഥയായിരുന്നുഅശ്വതിയുടേത് ……കെട്ടിപ്പിടിച്ചു  ഉമ്മകൊടുക്കാൻ അവളുടെ മനസ്സ് കൊതിച്ചെങ്കിലും സ്ഥലകാലബോധംഅവളെ  പിടിച്ചു നിർത്തി ….ഇന്നോളം കേൾക്കാൻ കൊതിച്ച വാക്കുകളാണ് അവൾ കേട്ടുകൊണ്ടിരുന്നത് …

അവനോട് മറുപടി പറയാൻ വായതുറക്കുമ്പോളേക്കും അനാമിക വന്നു അവളുടെ കൈ പിടിച്ചുവലിച്ചിരുന്നു ….

അവന്റെ അടുത്ത് നിന്ന് അകലുമ്പോളും അവൾ അവന്റെ മുഖത്തേക്ക് മുഖം തിരിച്ചുനോക്കിക്കൊണ്ടേയിരുന്നു ….

ബസ്സിൽ എല്ലാരേയും രേഷ്മ ടീച്ചർ തന്നെ മുൻകൈയെടുത്തു ഇരുത്തിക്കാൻ തുടങ്ങി …ക്ലാസ് ബേസിലായിരുന്നുഎല്ലാരേയും ഇരുത്തിക്കുന്നത് ….പെട്ടെന്ന് ആണ് ആദിൽ ആ ബസ്സിലേക്ക് കേറിയത് ……ആരും ശ്രദ്ദിച്ചില്ലേലുംഅശ്വതി ശ്രദ്ദിച്ചിരുന്നു അത് …കേറി പെട്ടെന്ന് ഉള്ളിലോട്ട് താനിരിക്കുന്ന സീറ്റിനു മുൻപിൽ വന്നു നിന്ന് അവൻപിന്നെയും പറഞ്ഞു ….

“ഇനി പറയാനോ കേൾക്കാനോ നമുക്ക് മുൻപിൽ കുറെ ദിവസങ്ങളില്ല ……എന്ത് തന്നെ ആയാലും ഈ യാത്രകഴിയുന്നതിന് മുൻപ് അശ്വതി ഞാൻ പറഞ്ഞതിന് മറുപടി തരണം …”

“ആദിൽ നിന്റെ ബസ്സ് ഇതല്ല …ബാക്കിൽ ഉള്ളതാ …

രേഷ്മ ടീച്ചറായിരുന്നു അത് …

തിരിഞ്ഞുനടക്കാനൊരുങ്ങിയ അവൻ തന്റെ കയ്യിലുള്ള ഒരു കഷ്ണം കടലാസ് അശ്വതിയുടെ മടിയിൽ ഇട്ട്കൊണ്ട് നടന്നു ….

“മാറിപ്പോയതാ ടീച്ചറെ എന്നും പറഞ്ഞു അവൻ ബസ്സിൽ നിന്ന് ഇറങ്ങി ….

എല്ലാം അത്ഭുദത്തോടുകൂടി അശ്വതി കാണുകയായിരുന്നു ……ആരും കാണാതെ അവൾ അവൻ തന്ന ലെറ്റർതുറന്നുനോക്കി ….

“ഹൃദയം തകരുന്ന വേദനയുമായി ജീവിക്കുമ്പോൾ കുറച്ചെങ്കിലും സന്തോഷിക്കുന്നത് നിന്റെ മുഖം കാണുമ്പോൾമാത്രമാണ് ….

അർഹത ഇല്ലെന്നു കരുതി ആഗ്രഹിക്കാതിരിക്കാൻ എനിക്കു പറ്റില്ല. കാരണം എന്റെ ഇത്തിരി സ്വപ്നങ്ങളാണ്എന്റെ ജീവിതം..

സ്വപ്നങ്ങളില് മാത്രമാണ് ഒരുമിക്കാൻ വിധി എങ്കിൽ….?

എന്നും ഉറങ്ങാനാണ് എനിക്ക് ഇഷ്ടം……..♥♥♥

നീ എന്നെ സ്നേഹിക്കുന്നു അല്ലെങ്കിൽ എന്റെ എഴുത്തുകളെ സ്നേഹിക്കുന്നു എന്ന് നിന്റെ കണ്ണുകളിലൂടെഞാനറിഞ്ഞപ്പോൾ എന്നിൽ ഉണ്ടായ സുഖം അത് പ്രണയത്തിന് മാത്രമേ അറിയൂ,,,,,

ആഗ്രഹിച്ചതെല്ലാം കൈ വിട്ട് പോവുമ്പോഴും ഞാൻ പുഞ്ചിരിച്ചു കൊണ്ട് നിൽക്കും.. ആ പുഞ്ചിരിക്കുള്ളിൽ ഒരുപ്രതീക്ഷയുണ്ട്, എന്തൊക്കെ കൈ വിട്ട് പോയാലും നീ എന്റെ കൂടെ ഉണ്ടാവും എന്ന പ്രതീക്ഷ…

6 Comments

  1. Bakki ille bro

  2. Evide bro bakki

  3. നന്നായി എഴുതി ബ്രോ, നല്ല ഭാഷ അടുത്തഭാഗം വേഗം ആകട്ടെ, ആശംസകൾ…

    1. നെപ്പോളിയൻ

      ❤️❤️❤️❤️

  4. Dear നെപ്പോളിയൻ
    ഭഗവതിയുടെ മോഹബത്ത് കൂടി ഇങ്ങോട്ട് കൊടുവരാമോ ഒന്നുകൂടി വായിക്കാൻ ആഗ്രഹം ഉണ്ടായിരുന്നു കൂടാതെ അത് വായിക്കാൻ ആഗ്രഹിക്കുന്ന അനേകം ആളുകൾ ഉണ്ട്

    1. നെപ്പോളിയൻ

      അഡ്മിനോട് പറയാം …

Comments are closed.