പവിഴം 2 [Shyju] 56

Views : 4440

അവൾ ഞാൻ എങ്ങനെ ഒറ്റയ്ക്ക് ബൈക്ക് ഓടിച്ചു പോകും.. മോളും ഇല്ലാ..

ചേച്ചിയെ കൂട്ടിക്കോ… ഞാൻ ഒരു ഓട്ടോ വിളിച്ചു പറയാം..

ഞാൻ ഇങ്ങനെ കിടന്ന് ബുദ്ധിമുട്ടുന്നത് കണ്ടിട്ടാകും..

ഇപ്പോൾ വേദന കുറവുണ്ട് കൂടുതൽ ഉണ്ടെങ്കിൽ ഞാൻ ചേച്ചിയെ കൂട്ടിയിട്ടു പൊയ്ക്കോളാം.. ഓട്ടോ കാരന്റെ no ഉണ്ട് എന്ന്.. എനിക്ക് മനസിലായി എന്റെ കയ്യിൽ നിന്നും ചീത്ത കേൾക്കും കരുതി കളവ് പറയുകയാണെന്ന്..

പിന്നെ ഞാൻ ഒന്നും പറഞ്ഞില്ല.. ഇടക്കിടക്ക് ചോദിക്കും വേദന കുറവുണ്ടോ എന്നൊക്കെ.
3മണിക്ക് ശേഷം hus വരുമ്പോൾ പുള്ളിയെ കൂട്ടി ഹോസ്പിറ്റലിൽ പോകണം കെട്ടോ …

ജോലി കഴിഞ്ഞു hus വന്നു എന്ന് പറഞ്ഞു sms വന്നു.. ഞാൻ പറഞ്ഞു പുള്ളിയെ കൂട്ടി ഹോസ്പിറ്റലിൽ പൊയ്ക്കോ..

ഉം മൂപ്പര് കുളിച്ചു ഫുഡ്‌ കഴിച്ചിട്ട് പൊയ്ക്കോളാം എന്ന്..

കുറച്ചു കഴിഞ്ഞു അവൾ വിളിച്ചു.. ഞാൻ കരുതി ഹോപിറ്റലിൽ പോയി വരാം എന്ന് പറയാൻ ആണെന്ന്..

അതെ hus പറയുകയാ ഇതിന് ഹോസ്പിറ്റലിൽ ഒന്നും പോകണ്ടാ..യൂറിൻ പോകാത്ത പ്രശ്നം അല്ലെ അത് ഞാൻ സെരിയാക്കി തരാം അതിനുള്ള മരുന്ന് എന്റെ കയ്യിൽ ഉണ്ട് എന്ന്..

ഞാൻ ചോദിച്ചു…. ഓഹ് പുള്ളി ജോലികഴിഞ്ഞു വരുമ്പോൾ മരുന്നും ആയിട്ടാണോ വന്നത്… എന്നാ നീ പറയേണ്ടേ…

അവൾ മനസിലായില്ലേ… ലൈംഗികമായി ബന്ധപ്പെടാൻ ആണ് നിർബന്ധിക്കുന്നത് എന്ന് പറഞ്ഞു ഫോൺ cut ആക്കി..

എനിക്കാകെ എന്തോ പോലെ ആയി..

പിന്നെ 5.30ക്കു വിളിച്ചപ്പോൾ പറഞ്ഞു ഹോസ്പ്പിറ്റലിൽ ആണ് വേദന കൂടി.. ഒപ്‌സെർവേഷനിൽ ആണ്… ട്രിപ്പ്‌ കയറ്റികൊണ്ടിരിക്കുകയാണ്.. ഇങ്ങനെ ഒന്നും ആകും എന്ന് പുള്ളിയും കരുതിയില്ല എന്ന്..

എവിടെ ആയിരുന്നെടി പൊലയാടി മോളെ നിനക്ക് വേദന…….ചെവിക്കല്ല് പൊട്ടുന്ന പോലത്തെ ചീത്ത.

എന്റെ കണ്ണിൽ നിന്നും കുടു കുടാ ന്ന് കണ്ണീർ ഒഴുകുന്നുണ്ട്..
ഇന്നലെ വൈകുന്നേരം മുതൽ എന്നോട് പറയുന്നില്ലേ വേദന സഹിക്കാൻ കഴിയുന്നില്ല.. യൂറിൻ പൊക്കുന്നില്ല എന്നൊക്കെ … എന്നിട്ടവൾ മലന്നു കിടന്ന് കൊടുക്കാൻ പോയിരിക്കുന്നു.. അല്ല നീ ആരാണെന്നാണ് നിന്റെ വിചാരം… എടോ സ്വന്തം hus ആയാലും no പറയേണ്ടിടത്തു no പറഞ്ഞോണ്ടു… എനിക്ക് ആകെ ദേഷ്യവും സങ്കടവും അവളുടെ hus നെ കൊല്ലാൻ ഉള്ള ദേഷ്യവും … ഇങ്ങനെയും ഉണ്ടോ ആളുകൾ…. എനിക്ക് കലി അടങ്ങിയില്ല…. വായിൽ വരുന്നത് മുഴുവൻ വിളിച്ചു പറഞ്ഞു..

ഹോസ്പിറ്റലിൽ ആണ് അവൾ കിടക്കുന്നത് എന്നോ… ചുറ്റും ആളുണ്ടാകും എന്നോ ഒന്നും ഓർത്തില്ല…

ചീത്ത പറയുമ്പോൾ എല്ലാം എന്റെ സ്വരം മാറിയത് കൊണ്ടാകും അവൾക്കു മനസ്സിലായി ഞാൻ സങ്കടം കൊണ്ട് കരയുന്നുണ്ട് എന്ന്.. ന്റെ സങ്കടം കണ്ട് ബെഡിൽ കിടന്ന് അവളും കരച്ചിലായി..

Recent Stories

The Author

Shyju

2 Comments

  1. Continue bro

  2. തൃശ്ശൂർക്കാരൻ

    ❤️❤️❤️❤️❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com