എന്റെ ജീവിതത്തിൽ 1 [വിനീത്] 150

Views : 2292

പിന്നെ പറയേണ്ടല്ലോ കമ്പനി ആയി ഫ്രണ്ട്‌സ് ആയി ക്ലാസ്സിലും അത് തന്നെ ഇടക്ക് അവന്മാർ കളിയാക്കും ഞാൻ അത് മൈൻഡ് ചെയ്യാതെ വിടും. അങ്ങനെ 2ആം കൊല്ലം ആയി ഇപ്പൊ ഞങ്ങടെ കൂട്ടത്തിൽ അഞ്ജുവും കൂടി ക്ലാസ്സോക്കെ ബോർ ആണേലും അഞ്ചു ഉള്ളത് കൊണ്ട് മാത്രമാണ് ഞാൻ ക്ലാസ്സിൽ വന്നു കൊണ്ട് ഇരുന്നത്. ഇടക്ക് ഞങ്ങൾ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ഞാൻ എന്റെ ഇഷ്ടം അറിയിച്ചുകൊണ്ടിരുന്നു അവൾക്കും അത് മനസിലായി കാണും എന്നു ഞാൻ വിശ്വസിച്ചു. അങ്ങനെ അവസാന കൊല്ലം ആയപ്പോ ഞാൻ എന്റെ ഇഷ്ടം അവളോട് പറഞ്ഞു 2 ദിവസം കഴിഞ്ഞപ്പോ അവളും ഇഷ്ടം ആണെന്ന് പറഞ്ഞു ലോകം മുഴുവൻ കീഴടക്കിയ സന്തോഷം ആയിരുന്നു എനിക്ക്.അങ്ങനെ ക്ലാസ്സിലെ പ്രണയ ജോഡികൾ ആയിരുന്നു. എന്നും വിളിയും whaട്sapp-ഉം എല്ലാമായി പോകുന്നു ഇടക്ക് net തീർന്നാൽ അവൾക്ക് വേണ്ട റീചാർജ് വരെ ഞാൻ ചെയ്തു കൊണ്ടുന്നത്.ഇടക്ക് ദീപു എന്നോട് ചോയിച്ചിരുന്നു അഞ്ചു നിന്നെ പറ്റിക്കുവാണോ എന്ന് അന്ന് ഞാൻ അവനോട് നല്ലോണം ചൂടായി

അവസാന പരീക്ഷയും കഴിഞ്ഞു ഞാനും അവന്മാരും ചുമ്മാ വീട്ടിൽ ഇരിപ്പും അവൾക്ക് ഒരു കമ്പനിയിൽ ജോലിയും കിട്ടി ഇരിക്കുമ്പളാണ് അഞ്ചുന്റെ കല്യാണം ആണെന്ന് അറിയുന്നെ. വീട്ടിൽ നിന്നു നല്ല pressure ഉണ്ടെന്നും.അല്ലേൽ ഉടനെ ഒരു ജോലി കണ്ടു പിടിച്ചു വീട്ടിൽ വന്നു പറയണം എന്നും പറഞ്ഞു അവൾ എന്നെ വന്നു കെട്ടിപിടിച്ചു നിന്റെ കൂടെ ജീവിക്കാന് ആഗ്രഹം എത്രയും പെട്ടന്ന് ഒരു ജോലി ഒപ്പിച്ചു വീട്ടിൽ വന്നു കല്യാണം ഉറപ്പിച്ചു വെക്കാൻ പറഞ്ഞു.

 

അന്നുമുതൽ ഞാൻ ജോലി അന്വേഷിച്ചു ഇറങ്ങി ഒരുപാട് ഏജന്റ്മ്മാരെ കണ്ടു ഇന്റർവ്യൂവും നടത്തി വിളിക്കാം എന്ന സ്‌ഥിരം പല്ലവി കേട്ടു ഇരിക്കുമ്പോളാണ് ആ ഞെട്ടിക്കുന്ന 2 വാർത്തകൾ ഞാൻ അറിയുന്നത് അഞ്ചുന്റെ കല്യാണം ആണെന്നും പിന്നെ വീട് ജപ്തി വെക്കാൻ പോകുവാണെന്നും.ഇത് അറിഞ്ഞപ്പോ തൊട്ടു എന്ത് ചെയ്യണം എന്ന് ഒരു പിടിയും കിട്ടുന്നില്ല. വീട്ടിലെ കാര്യം അന്വേഷിച്ചപ്പോൾ അല്ലെ അറിയുന്നെ മൂത്ത അളിയന് ബിസിനസ്സ് തുടങ്ങാൻ പൈസ കൊടുത്തത് വീടും പറമ്പും പലിശക്ക് വെച്ചിട്ടാ കൊടുത്തത് എന്നും.ബിസിനസ്സ് പോയിട്ടു ഒരു മന്നാംകെട്ടയും നടന്നില്ല എന്നു മാത്രം അല്ല അതിന്റെ ബാങ്ക് പലിശ പോലും അടച്ചില്ല.

 

അഞ്ചുന്റെ കല്യാണവും നടന്നു ഒന്നും എടുക്കാൻ പറ്റിയില്ല.പിന്നെ അവളുടെ അനിയത്തിയെ കണ്ടപ്പോളല്ലേ അറിയുന്നെ നല്ല കാശുള്ള വീട്ടിലെ ചെക്കന്റെ ആലോചന വന്നപ്പോ എന്നെ തെച്ചു അവനെ കിട്ടി എന്നും കൂടി അറിഞ്ഞപ്പോ പോയി ചത്താലോ എന്നു വരെ ആലോചിച്ചു.പിന്നെ ആലോജിച്ചപ്പോ ആ പീറ പെണ്ണിന് വേണ്ടി എന്തിനാ ചാവുന്നെ എന്നെ വേണ്ടാതെ കാശുകാരന്റെ കൂടെ പോയതല്ലേ.

 

പിന്നെ എല്ലാം പെട്ടന്നായിരുന്നു ഗൾഫിൽ ജോലി ശേരിയായതും ബാങ്കിൽ പോയി ജപ്തി ഒരു മാസം നീട്ടി വെക്കണം അടുത്ത മാസം തൊട്ടു മുതലും പലിശയും അടക്കം എന്ന വ്യവസ്ഥയിൽ സമ്മതം അറീച്ചു. ദീപുവും ഞാൻ ജോലി ചെയുന്ന കമ്പനയിൽ ജോലിക്ക് കെയറ്റി.പിന്നെ അവിടുന്നു ഒരു ഓട്ടം ആയിരുന്നു. ഒരു രണ്ടു കൊല്ലം കൊണ്ടുതന്നെ വീടിന്റെ കടം എല്ലാം തീർത്തു. ഒരു കൊല്ലം കൂടി കഴിഞ്ഞപ്പോ ഞാനും ദീപും കൂടി ഗോൾഫിൽ ഒരു കൻസ്ട്രക്ഷൻ കമ്പനി തുടങ്ങി വീട്ടിൽ ഉള്ളവരുടെ പ്രാർദനയോ അതോ ഞങ്ങടെ ഭാഗ്യമോ എന്നറിയില്ല ഒരു കൊല്ലം കൊണ്ട് ബിസിനസ്സ് വളർന്നു.ഇപ്പൊ നല്ലരീതിയിൽ പോകുന്നു കൻസ്ട്രക്ഷനും വസ്തു കച്ചവടവും ഉണ്ട് അങ്ങനെ ജീവിതം നല്ല രീതിയിൽ പോകുന്നു പിന്നെ ആ പഴയ വീട് പൊളിച്ചു 2 നില വീട് വെച്ചു.നാട്ടിൽ തന്നെ ഒരു സൂപ്പർ മാർക്കറ്റ് 5 പ്രൈവറ്റ് ബസ്സ് എല്ലാം കൊണ്ടും സുഗം കുറച്ച നാളത്തെ ഗൾഫ് ജീവിതം മതിയാക്കി നാട്ടിൽ തിരിച്ചു പൊന്നു അവിടെത്തെ പണി എല്ലാം ദീപു നോക്കും ഇടക്ക് മാത്രം അവിടെ പോകും ബിസിനസ്സ് കാര്യങ്ങൾക്ക് മാത്രം.

 

നാട്ടിൽ വന്നപ്പോ ഒരു construction കമ്പനി ഇവിടെയും തുടങ്ങി..

Recent Stories

The Author

വിനീത്

12 Comments

  1. ഖുറേഷി അബ്രഹാം

    എന്താ ഇപ്പൊ ഉണ്ടായേ. തേപ്പും കഴിഞ്ഞു. അതിനുള്ള പണി കൊടുക്കലും കഴിഞ്ഞു. വെരി ഫാസ്റ്റാ.

    ഒന്ന് സ്പീഡ് കുറച്ചെഴുതിയാൽ പൊളിക്കും. നിങ്ങളെ കോണ്ടത്തിന് സാധിക്കും.

  2. കറുപ്പിനെ പ്രണയിച്ചവൻ.

    ❤️❤️❤️❤️

  3. മൊബൈലിൽ ടൈപ്പ് ചെയ്യുന്നതിൻ്റെ തെറ്റുകൾ ഉണ്ടെങ്കിലും നല്ല രീതിയിൽ അവതരിപ്പിച്ചു…

    നല്ല ഒരു തുടക്കം..
    സ്പീഡ് കൂടുതൽ ആയി തോന്നി…
    അടുത്ത ഭാഗങ്ങളിൽ സ്പീഡ് കുറച്ചു ഓരോ രംഗങ്ങളും വിശദമായി എഴുതിയാൽ കുറെ കൂടി നന്നാവും..

    നല്ല ടോപ്പിക്ക് ആണ്…

    വരും ബാഗങ്ങളിൽ ഒരു ട്വിസ്റ്റ് ഉണ്ടാകും എന്ന് തോന്നുന്നുണ്ട്…

    എന്തായലും ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു…..

    ♥️♥️♥️

  4. വിനീത്,
    ആദ്യം തന്നെ കുറെ നല്ല കഥകൾ വായിക്കുക, താങ്കൾക്ക് എഴുതാൻ കഴിയും, നല്ല ഒരു കഥാതന്തു വാണ് അതിനെ വികസിപ്പിച്ച് എഴുതുക,
    ഇതിപ്പോൾ നമ്മൾ സ്വപ്നം കണ്ട അവസ്ഥയായി, സ്പീഡ് കുറച്ച് വിശദീകരിച്ചു എഴുതുക… ആശംസകൾ…

  5. വിനീത് 🔥🔥🔥. വണ്ടി കുറച്ചു പതുക്കെ പോട്ടെട്ടോ ❤️❤️❤️

  6. aha single pasange

  7. ടാ മച്ചൂ സ്പീഡ് കുറക്ക്.വെപ്രാളം ഇല്ലാതെ എഴുത്.ശെരിയാകും. ഇങ്ങനെ ഒക്കെ ആണ് പഠിക്കുന്നത് അടുത്ത പാർട്ട് എല്ലാം ശ്രദ്ധിച്ചു തെറ്റുകൾ വരാതെ നോക്ക്.all the ബെസ്റ്റ്

  8. വിനീത് ബ്രോ

    നല്ല തുടക്കം 😍
    Speed kurach കുറക്കാം. അതുപോലെ തന്നെ page കുറവാണ്. ഒരു താളത്തിൽ വാഴിക്കുമ്പോഴേക്കും കഴിഞ്ഞു.

    അടുത്ത ഭാഗം പെട്ടന്ന് വരുമെന്ന് പ്രതീക്ഷിക്കുന്നു 🤩

  9. വിരഹ കാമുകൻ💘💘💘

    ❤️❤️❤️

  10. നല്ല തുടക്കം ആണ്
    സ്പീഡ് ഒരുപാട് കൂടി പോയ പോലെ
    ഒരു പത്തു പേജില്‍ പറയേണ്ട കാര്യം 3 പേജില്‍ ആയി പോയോ എന്നു ഒരു തോന്നല്‍
    കഥ തുടരണം

  11. അദൃശ്യ കാമുകന്‍

    Speed കുറച്ച് കൂടി പോയി വായിക്കാൻ ഒരു സുഖം ഇല്ല

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com