ഹരേഃ ഇന്ദു 3 [ചാത്തൻ] 85

ഇന്ദു എങ്ങനെ ആ സത്യം സ്വീകരിക്കുമെന്ന് ഓർത്ത് അവന്റെ നെഞ്ചിൽ ഒരു നീറ്റൽ അനുഭവപെട്ടു. എങ്കിലും അത് ഇന്ദു കാണാതിരിക്കാൻ അവൻ പരമാവധി ശ്രമിച്ചു. കാരണം തന്റെ മുഖത്ത് നോക്കി മനസ് വായിക്കാൻ ഇന്ദുവിന് പ്രത്യേക കഴിവാണ്. തല്ക്കാലം അത്തരം ചിന്തകൾ മാറ്റിവച്ചു ഹരി പതുക്കെ അവളുടെ ചാരെ വന്നിരുന്നു. തുടർന്ന് അവർ ഇരുവരും പരസ്പരം കണ്ണുകൾ നോക്കിയിരുന്നു.

പതിയെ ഹരി തന്റെ കൈകൊണ്ട് ഇന്ദുവിന്റെ കവിളിൽ തലോടി. അവളുടെ കൈവിരലുകളിൽ കോർത്തു പിടിച്ചു അവൻ അവളുടെ മൂർദ്ധാവിൽ അമർത്തി ചുംബിച്ചു.രണ്ടു പേരുടെയും കണ്ണുകൾ സജലമായി.  ഈ രംഗം കണ്ടതോടെ ഒരു പുഞ്ചിരിയോടെ അഞ്ജലി പതിയെ മുറി വിട്ടിറങ്ങി ഒരു കാൾ വന്നു എന്ന വ്യാജേനെ… ഇന്ദുവിനെയും ഹരിയേയും അവരുടെ സ്വകാര്യതയിലേക്ക് വിട്ടുകൊടുത്തുകൊണ്ട്.

“ഹരിയേട്ടാ എനിക്ക് ഒന്ന് ചാരിയിരിക്കണം. ഒന്ന് സഹായിക്കുമോ? ”  ഇന്ദു ചോദ്യഭാവേന അവനോട് ചോദിച്ചു.

ഹരി പെട്ടെന്ന് തന്നെ രണ്ട് കൈകൾ കൊണ്ട് ഇന്ദുവിന്റെ ഇടുപ്പിൽ പിടിച്ചു അവളെ സഹായിച്ചു. അവൾക്ക് താങ്ങായി പുറകിൽ ഒരു തലയിണ അവൻ വച്ചു. ഇന്ദുവിന് അപ്പൊ അൽപ്പം ആശ്വാസം തോന്നി. മണിക്കൂറുകളായിട്ടുള്ള ഈ കിടപ്പ് അവൾക്ക് വല്ലാത്ത അസഹനീയമായി തോന്നി.. മരുന്നുകളുടെ മനം മടുപ്പിക്കുന്ന ഗന്ധത്തോട് അവൾക്ക് വിരക്തി തോന്നി. അവളുടെ ചാരെ ഇരിക്കുന്ന ഹരിയുടെ മാറിലേക്ക് അവൾ മുഖം പൂഴ്ത്തി.

അവന്റെ വിയർപ്പിന്റെ ഗന്ധം  അവൾ ആവോളം വലിച്ചെടുത്തു. ആ ഗന്ധം അവളുടെ നാസികയിലൂടെ ശ്വാസകോശത്തിലേക്ക് എത്തി. അത് അവളുടെ തലച്ചോറിനെ ഉത്തേജിപ്പിച്ചു. ഇന്ദു അവനെ ബലമായി കോർത്തു പിടിച്ചുകൊണ്ട് ആ ശരീരത്തിലേക്ക് ഒട്ടി ചേർന്നു. ഈ സമയം ഹരി പതിയെ അവളുടെ മുടിയിഴകൾ വിരലുകൾ കൊണ്ട് കോതിയൊതുക്കി. ഇന്ദു അവനെ നോക്കി വശ്യമായി പുഞ്ചിരിച്ചു.

ഇപ്പോഴും അവളുടെ ചിരിയുടെ ഭംഗിക്ക് യാതൊരുവിധ  മാറ്റവുമില്ല.ചുവന്ന  അധരങ്ങൾ അവനെ മാടി വിളിച്ചു.  ആ ചിരി അവനെ വല്ലാത്തൊരു മാനസികാവസ്ഥയിൽ എത്തിച്ചു. ഹരി സംയമനത്തോടെ അവളെ നോക്കി. ശേഷം ഇന്ദുവിന്റെ നെറ്റിയിൽ അമർത്തി ചുംബിച്ചു. പതിയെ താഴേക്കിറങ്ങിയ അവന്റെ അധരങ്ങൾ ഇന്ദുവിന്റെ രണ്ട് കൺതടങ്ങളിലും മൃദുലമായി ചുംബിച്ചു.

ഇന്ദുവിന്റെ തുടുത്ത കവിളുകൾ അവന്റെ അധരങ്ങളെ ബലമായി ആകർഷിച്ചു. രണ്ട് കവിളുകളിലും അവൻ ബലമായി ചുംബിച്ചു. അപ്പൊ ഇന്ദു പതിയെ കുറുകൽ തുടങ്ങി. ഹരി തന്റെ ദന്തങ്ങൾ കൊണ്ട് അവളുടെ ആപ്പിൾ പോലത്തെ കവിളിൽ മൃദുലമായി ക്ഷതം വരുത്തി. ഹൌ… സുഖമുള്ള വേദനയോടെ അവൾ അവനെ കൂടുതൽ ഇറുക്കി പിടിച്ചു.

നാണം കൊണ്ട് പൂത്തുലഞ്ഞ ഇന്ദുവിന്റെ  മിഴികൾ കൂമ്പിയടഞ്ഞു.  അവളെ തന്റെ നെഞ്ചോട് ചേർത്ത ശേഷം ഹരി അവന്റെ അധരങ്ങൾ കൊണ്ട് ഇന്ദുവിന്റെ അധരങ്ങളിൽ പതിയെ ചുംബിച്ചു. ശേഷം അതൊരു ദീർഘ ചുംബനമായി മാറി. രണ്ടുപേരും പരസ്പരം മത്സരിച്ചു അധരങ്ങൾ നുണഞ്ഞു എടുത്തു. ശ്വാസം പോലും എടുക്കാൻ മറന്നു കൊണ്ട് അവർ ആ ചുംബനത്തിൽ ലയിച്ചു ചേർന്ന് ഒന്നായി. പെട്ടെന്ന് രണ്ടു പേരും അധരങ്ങൾ അടർത്തിയെടുത്ത് കിതപ്പോടെ പരസ്പരം നോക്കി.

10 Comments

  1. ഹരേഃ ഇന്ദു 4 ഇല്ലേ

  2. Nannaayittundu
    Baakki bhaagam, katta waiting

  3. ഡ്രാക്കുള

    ഇതെന്താണ് രണ്ടു പ്രാവശ്യം വന്നിരിക്കുന്നത് ?????

    പേജുകൾ കൂടുതൽ ഉണ്ടെന്ന് കാണിക്കാൻ ആണേ????

  4. ഡ്രാക്കുള

    ഇതെന്താ രണ്ട് പ്രാവശ്യം വരാനിരിക്കുന്നത് ??????

  5. As usual, nannayitund … ???

    1. ഒരുപാടു നന്ദി… ഒത്തിരി സ്നേഹം

  6. “ചാത്തൻ” എന്ന പേരിൽ എഴുതേണ്ട കഥ
    അല്ല ” ഹരേ: ഇന്ദു”
    സാധിക്കുമെങ്കിൽ താങ്കളുടെ പേരിൽ തന്നേ എഴുതിക്കൂടെ

    1. എഴുതാം ഹർഷൻ ബ്രോ… എന്റെ കഥ വായിച്ചതിനു ഒരുപാടു നന്ദി. ഒരുപാടു സ്നേഹം…… സ്നേഹത്തോടെ ആദിയുടെയും ഹർഷൻ ബ്രോയുടെയും കട്ട ആരാധകൻ.

  7. പതിവ് പോലെ കഥയെ മെല്ലെ ഓടിച്ച് ഒരു ട്രാക്കിൽ ആക്കി, കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി…

    1. അടുത്ത ഭാഗത്തിൽ ശരിയാക്കാംട്ടോ ??

Comments are closed.