പവിഴം 2 [Shyju] 56

Views : 4440

ഞാൻ രാവിലെ പോയാൽ രാത്രിയിൽ ആണ് എത്തുന്നത് എന്നാൽ hus നു പിള്ളേരെ കൊണ്ട് എന്തെങ്കിലും ചെയ്യിക്കുക അതും ഇല്ലാ.. എനിക്കെല്ലാം കൂടെ ഇട്ടെറിഞ്ഞു പോകാൻ തോന്നുന്നുണ്ട്..

സാരമില്ലടോ മാഷേ.. ഇതൊക്ക തന്നെ ആണ് ജീവിതം എല്ലാരുടെയും ജീവിതം ഇങ്ങനെ ഒക്കെ ആണെടോ..

ഒരു കരിഞ്ഞ മണം വരുന്നുണ്ടോ ചപ്പാത്തി കരിഞ്ഞോ..? വിഷയം മാറ്റാൻ ചോദിച്ചതാണ്…. പിന്നെ ചുടുമ്പോൾ തന്നെ ചൂടോടു കൂടെ ചപ്പാത്തിയും കടലക്കറിയും കഴിച്ചോളൂ കെട്ടോ.. നീ കഴിച്ചോ ഇല്ലേ എന്നൊന്നും ആരും നോക്കാൻ ഇല്ലാത്തതാണ്..

എനിക്ക് ഞാൻ കുളിച്ചു രാവിലെ ചായ കഴിക്കാൻ ഇരിക്കുമ്പോൾ എന്റെ ഭാര്യയും ജോലി എല്ലാം ഒതുക്കി കുളിച്ചു എന്റെ കൂടെ കഴിക്കാൻ ഇരിക്കണം.. അവൾക്കു ഞാൻ വിളമ്പി കൊടുക്കണം എന്നൊക്കെ ആഗ്രഹം ഉള്ള ആളാണ് കെട്ടോ.. കല്യാണം കഴിഞ്ഞ സമയത്ത് ചീത്ത പറഞ്ഞു മൂന്നു മാസം എന്റെ ക്കൂടെ ഇരുന്നു പിന്നെ പിന്നെ അവൾ വീണ്ടും പഴയ പോലെ ആയി.. ചായ ചോദിച്ചാൽ അവിടെ മേശപ്പുറത്തു വെച്ചിട്ടുണ്ട്.. ചായ അമ്മയോട് പറഞ്ഞോ ഞാൻ എന്റെ ജോലി കഴിഞ്ഞില്ല.. ആരായാലും എടുത്ത് തന്നാൽ പോരെ..ഇതൊക്കെയാണ് ചോദ്യം.. 9മണിയാകും രാവിലത്തെ ചായ കഴിക്കാൻ അപ്പോളും പറയുന്നത് ഇത് തന്നെ.. പിന്നെ പിന്നെ പറയാതെ ആയി..

എന്തായി ചായകുടിച്ചോ..?? ഓ കഴിച്ചു.. മാറ്റാൻ പോകുകയാണ്..
ചോറും കറിയും 10മണിക്ക് കഴിക്കാൻ ഉള്ള ചായയും എടുത്തിട്ടുണ്ടല്ലോ അല്ലെ.. വെള്ള കുപ്പിയും എടുത്ത് ബാഗിൽ വെച്ചിട്ടുണ്ടല്ലോ അല്ലെ..

ബസിനു പൈസ എടുത്തിട്ടുണ്ടല്ലോ അല്ലെ..? (ബസ്സിനു പോകാനുള്ള പൈസ 100രൂപ ഡെയിലി hus ബാഗിൽ കൊണ്ട് വെക്കും അതാണ് പതിവ്.. എന്നോട് പറഞ്ഞിട്ടുണ്ട് 18000 ശമ്പളം വാങ്ങുന്ന ആളാണ് എന്ന് .. നിനക്ക് പെട്ടന്ന് എന്തെങ്കിലും cash നു ആവശ്യം വന്നാൽ എന്താ ചെയ്യുക കുറച്ചു അധികം വെച്ച് കൂടെ കയ്യിൽ.. യാത്ര ചെയ്യുന്ന ആൾ അല്ലെ..ഒരു പ്രാവശ്യം പുള്ളി cash വെക്കാൻ മറന്നു പോലും അവസാനം ബസ്സിൽ കടം പറഞ്ഞു കണ്ടക്ടറോട്‌ 50രൂപ വാങ്ങി ആണ് പോയത് എന്ന്.. )
മാറ്റി ഇറങ്ങുകയാണ് കെട്ടോ.. എല്ലാം എടുത്തിട്ടുണ്ട്.. bus സ്റ്റോപ്പിലേക്ക് ഓടുകയാണ്..

എത്തിയോ ബസ്റ്റോപ്പിൽ.. ദാ കാത്തു നില്കുകയാ.. മോളു എണീറ്റില്ലേ..?
ഇല്ല… എന്നെ പ്പോലെ തന്നെ രാവിലെ യാണ് ഉറക്കം അവളാണ് എന്നെയും മടിയനാക്കിയത്.

Bus കയറി.. സീറ്റ്‌ കിട്ടിയോ..? എവിടെ എത്തി
ഒഹ് ദാ ഇരിക്കുകയാ.. സ്ഥലം പറഞ്ഞു.. ഞാനും എണീകട്ടെ…

ഞാൻ എണീറ്റു കുളിച്ചു.. മോളെയും കുളിപ്പിച്ചു.. ദാ ചായ കുടിച്ചു കൊണ്ടിരിക്കുകയാണ്..

അവൾ ദാ എത്തി കെട്ടോ.. ഒപ്പിട്ട് ജോലിയിൽ കയറട്ടെ..
ഉം ഞാനും മാറ്റുകയാണ് ജോലിക്ക് പോകാൻ..

എവിടെയാ.. ജോലി.. കൗണ്ടറിൽ പൂരത്തിന് ഉള്ള തിരക്കാണ് കെട്ടോ..
ദാ വീട്ടിൽ നിന്നും ഇറങ്ങുകയാണ്.. നേരെ ഷോപ്പിൽ പോകട്ടെ അവിടെ നിന്നും 5 സ്ഥലത്തു പോകാൻ ഉണ്ട്…

Recent Stories

The Author

Shyju

2 Comments

  1. Continue bro

  2. തൃശ്ശൂർക്കാരൻ

    ❤️❤️❤️❤️❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com