മിഴികൾക്കപ്പുറം 3 [നെപ്പോളിയൻ] 84

Views : 2541

“അങ്ങനെ പറയല്ലടാ വിച്ചോ എനിക്ക് വേണം, നമ്മുടെ ഉപ്പാക്കും ഉമ്മാക്കും വേണം, അവരാ ഇനി അന്‍റെ ഉമ്മയുംഉപ്പയും”

“ഡാ ആഷിക്കേ “എന്നും വിളിച്ച് അവന്‍ തേങ്ങി തേങ്ങി കരഞ്ഞു.

“വിച്ചോ നിന്നോട് ഞാനൊരു കാര്യം ചോദിച്ചാല്‍ ഇയ്യ് സത്യം പറയോ”

“ഉം എന്താ ഇയ്യ് ചോയ്ക്കി”

“അന്ന് രാത്രി ശരിക്കും എന്താ സംഭവിച്ചേ?”

ഒരു നേര്‍ത്ത ഓര്‍മകള്‍ പോലെ അവന്‍റെ ഖല്‍ബിലെ പ്രണയം പറയാതെ ഒളിപ്പിച്ചു വെച്ച ഹസ്നെയെകുറിച്ചായിരുന്നു അവന്‍ ആദ്യം പറഞ്ഞ് തുടങ്ങിയത് ,അവളെകുറിച്ച് ഒരുപാട് കാര്യങ്ങള്‍ അവന്‍ വാ തോരാതെസംസാരിച്ചു.ഉപ്പയ്ക്ക­് തമിഴ് നാട്ടിലേക്ക് ട്രാന്‍സ്ഫര്‍ കിട്ടിയതുവരെയുള്ള കാര്യങ്ങളോരോന്നായ് പറഞ്ഞപ്പോള്‍ഞാന്‍ ഇടയില്‍ കയറി ചോദിച്ചു.

“അല്ലാ ആഷിക്കേ അന്‍റുപ്പാക്ക് തമിഴ് നാട്ടിലേക്കലേ ട്രാന്‍സ്ഫര്‍ കിട്ടിയത് അപ്പോ ഇയ്യെങ്ങനെവയനാട്ടിലെത്തി?

ഹസ്നയോട് യാത്ര പറഞ്ഞിറങ്ങിയ ശേഷം എന്താ സംഭവിച്ചത് ” അല്‍പ നേരം വിദൂരതയിലേക്ക് നോക്കി നിന്നശേഷം

ഒരു ദീര്ഘ നിശ്വാസത്തോടെ അവന്‍ പറയാന്‍ തുടങ്ങി.

……………………………..

“ഡാ വിച്ചൂ പറ അന്നെന്‍ന്താ ഇണ്ടായേ?”

ഒരു നേര്‍ത്ത കാറ്റിന്‍റെ അലയൊലി പോലെ അവന്‍ പറഞ്ഞു തുടങ്ങി..

അന്ന് ഞങ്ങളെല്ലാവരും യാത്ര പറഞ്ഞിറങ്ങി നേരെ പോയത് എന്‍റുപ്പാന്‍റെ വീട്ടിലേക്കായിരുന്നു­.

അവിടെ അല്‍പം നിന്നതിനു ശേഷം ഞങ്ങളൊരു വണ്ടിപിടിച്ച് നേരെ കോഴിക്കോട് ടൌണിലേക്കാണ് പോയത് .

അവിടെ എത്തിയപ്പോള്‍ എനിക്ക് വല്ലാതെ വിശക്കാന്‍ തുടങ്ങി, ട്രൈയ്ന്‍ 3 മണിക്കായതുകൊണ്ട് അവിടെഅടുത്തുള്ള ഒരു ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചു.

ട്രൈന്‍ വരാന്‍ പത്ത് മിനിറ്റ് ബാക്കിയുള്ളപ്പോഴായിര­ുന്നു ഞങ്ങള്‍ റെയില്‍വെ സ്റ്റേഷനില്‍ എത്തിയത്, നമ്മുടെട്രൈന്‍ പറഞ്ഞ വാക്ക് പാലിക്കുന്നവരുടെ കൂട്ടത്തില്‍ പെട്ടതായതുകൊണ്ട് ഞങ്ങളവിടെ എത്തുമ്പോഴേക്കും ട്രൈപത്ത് മിനിറ്റ് മുംമ്പേ പോയി.

ആ സമയത്താണ് വയനാട്ടിലുള്ള ഉമ്മയുടെ ആങ്ങളയ്ക്ക് സുഖമില്ലെന്ന് പറഞ്ഞു ഫോണ്‍ വന്നത്. കേട്ട പാതികേള്‍ക്കാത്ത പാതി അപ്പോള്‍ തന്നെ ഉമ്മയ്ക്ക് ഉമ്മയുടെ ആങ്ങളനെ അതായത് എന്‍റെ മാമനെ കാണണമെന്ന്പറഞ്ഞ് കരച്ചിലായി.

“ഡാ ആഷിക്കേ എന്നാ അനക്ക് മൂപ്പരെ വീട്ടിലേക്ക് അപ്പോള്‍ തന്നെ പോകാമായിരുന്നില്ലേ?

“­ ആഷിക്ക് ഇടയില്‍ കയറി ചോദിച്ചു.

“എനിക്കവരുടെ വീട് എവിടാന്ന് അറിയില്ലാ”

“സ്വന്തം മാമന്‍റെ വീട് അറിയില്ലാന്നോ?”

“ഉം അതെ ഞങ്ങളവിടെ പോക്കില്ല. ഉമ്മ മാത്രമേ പോവാറുള്ളൂ”

“അതെന്താ അങ്ങിനെ”

“ന്‍റെ ഉപ്പയും ഉമ്മയും സ്നേഹിച്ച് കല്ല്യാണം കഴിച്ചവരായിരുന്നു. ആ ബന്ധത്തില്‍ ഏറ്റവും കൂടുതല്‍എതിര്‍ത്തത് ഈ മാമനാണ്.

Recent Stories

The Author

നെപ്പോളിയൻ

3 Comments

  1. ഖുറേഷി അബ്രഹാം

    കഥ അടിപൊളിയായി മുന്നോട്ട് പോകുന്നുണ്ട്. ചില ഇടങ്ങളിൽ ചെറിയ അക്ഷര തെറ്റുകൾ കണ്ടു. പിന്നെ പേരുകൾ അങ്ങോട്ടും ഇങ്ങോട്ടും മാറുകയും ചെയ്തോ എന്ന് തോന്നി. അവസാനം സസ്പെൻസ് ആയി നിർത്തിയത് നന്നായിരുന്നു. അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു.

    ഖുറേഷി അബ്രഹാം,,,,,,

  2. Super suspenseodae niruthi kalanjallo pahaya❤❤❤

    1. നെപ്പോളിയൻ

      😍😍😍😍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com