? ഭഗവതിയുടെ മുഹബ്ബത്ത് 1 ? [നെപ്പോളിയൻ] 103

പക്ഷേ മനസ്സിൽ അപ്പോഴും ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങൾ ഉയർന്നുവന്നു…എങ്കിലും അവന്റെ വാക്കുകൾഅവൾ മുറുകെ പിടിച്ചിരുന്നു…അതിൽ അവൾക്ക് വിശ്വാസം ഉണ്ടായിരുന്നു…എല്ലാം ശരിയാവും…കുറേനാളുകൾക്ക് ശേഷം നിദ്രാദേവി അവളുടെ കണ്ണുകളെ ശരിക്കും പുൽകി…അവൾ സ്വപ്നം കണ്ടുറങ്ങി…

*******************************************

അച്ചൂ..ഏതേലും ചെറിയ കടയിൽ കയറിയാൽ മതീട്ടോ..

ഹോ ഇങ്ങനൊരു പിശുക്കി…ഇന്നത്തെ ചിലവ് മുഴുവൻ എന്റെ വകയാ മോള് പഠിക്കാൻ തീരുമാനിച്ചതല്ലേ ആസന്തോഷത്തിൽ..നമുക്ക് ഏതേലും വല്യ ഷോപ്പിങ് കോംപ്ലക്സിൽ ഒക്കെ കയറി അടിച്ച് പൊളിച്ച് തിരിച്ചു വരാം…

എന്താടി നിനക്ക് വല്ല ലോട്ടറിയും അടിച്ചോ..

എന്റെ ചേച്ചിയുടെ മുഖത്ത് ഈ പുഞ്ചിരി കാണുമ്പോൾ…കുറേ നാളുകൾക്ക് ശേഷം ചേച്ചീടെ കൂടെ പുറത്തേക്ക്വരുമ്പോൾ.. ഒക്കെ എനിക്ക് ലോട്ടറി അടിച്ച പോലെ തന്നാ…ടൗണിന്റെ അരിക് പിടിച്ച് അവർ നടന്ന്പോകുമ്പോൾ വാ തോരാതെ സംസാരിച്ചു കൊണ്ടിരുന്നു…അച്ചുവിന്റെ മുഖത്ത് ഒരുപാട് സന്തോഷവുംകുസൃതിയും കാണാമായിരുന്നു…

നാളെ തൊട്ട് പഠിക്കാൻ പോവല്ലേ…നമുക്കീ വേഷമൊക്കെ മാറ്റണം..രണ്ടുവർഷമായി സ്വയം സന്യാസി ചമഞ്ഞ്നടക്കുവല്ലേ ആയിരുന്നെ.. നിറം മങ്ങിയ സാരിയും.. കണ്ണെഴുതാതെ പൊട്ടുതൊടാതെ..നിറഞ്ഞുതുളുമ്പിയകണ്ണുകളുമായി..അതേ അവിടെ കുറേ ചുള്ളന്മാരൊക്കെ ഉണ്ടാവും..

എടീ ഞാൻ ക്യാമ്പസിലേക്കൊന്നുമല്ല പോവുന്നെ.. സൺ‌ഡേ ക്ളാസ്സിലേക്കാ.. അവിടെ ഇതൊക്കെ മതി..

അതൊക്കെ ഞാൻ തീരുമാനിച്ചോളാം.. എന്റെ ചേച്ചിക്കുട്ടി ഒന്ന് നിന്നു തന്നാൽ മാത്രം മതി..

അച്ചുവും ആരതിയും ഒരു വലിയ ടെക്സ്റ്റൈൽ ഷോപ്പിൽ തന്നെ കയറി…വടിവൊത്ത സാരിയും ചുറ്റി ചുണ്ടിൽലിപ്സ്റ്റിക്കുമായി സെയിൽസ് ഗേൾസ് അവരെ അകത്തേക്ക് സ്വാഗതം ചെയ്തു…

കുറേ നാളത്തെ ക്ഷീണം തീർക്കും പോലെ അച്ചു കുറേ ഡ്രെസ്സുകൾ വാങ്ങുന്നുണ്ടായിരുന്നു..അവയിൽ കൂടുതലുംആരതിക്കുള്ള ചുരിദാറുകൾ ആയിരുന്നു..ഓരോന്നും ആരതിക്കുനേരെ വച്ച് അവൾ ഭംഗി നോക്കികൊണ്ടിരുന്നു..തന്റെ കണ്ണുകളിൽ ഉടക്കിയ ഒന്നുരണ്ടു സാരി ആരതിയും സെലക്ട്‌ ചെയ്തു..

മാഡം ക്യാഷ് വേണ്ട ബില്ല് ഒരു സാറ് പേ ചെയ്തിട്ടുണ്ട്..കാഷ്യർ പറയുന്നതുകേട്ട് ആരതിയും അച്ചുവുംമുഖത്തോട് മുഖം നോക്കി..

ഏത് സാറ്..അച്ചുവാണ് ചോദിച്ചത്…

സോറി മാഡം..ആള് ഞങ്ങളുടെ സ്ഥിരം കസ്റ്റമറാ.. പേര് പറയണ്ടെന്നാ പറഞ്ഞിരിക്കുന്നെ..

പേര് പറയാത്ത നിങ്ങളുടെ സാറിന്റെ ഔദാര്യം ഞങ്ങൾക്ക് വേണ്ട..തിരിച്ചു കൊടുത്തേക്ക്.. അച്ചു പൈസ എടുത്ത്ക്യാഷ്യർക്ക് നേരെ നീട്ടി..

മാഡം പ്രശ്നം ഉണ്ടാക്കരുത്..ഷാഹിർ സാറാണ് ബിൽ അടച്ചത്..ആരതി അച്ചുവിന്റെ മുൻപിൽ വല്ലാതെ നിന്ന്വിയർക്കുന്നുണ്ടായിരുന്നു..എന്തോ ഒന്നുമില്ലെങ്കിലും ഷാഹിർ എന്നുള്ള പേര് കേൾക്കുമ്പോൾ തെറ്റ് ചെയ്ത്പിടിക്കപ്പെടുമോ എന്നുള്ള കുട്ടിയുടെ മനസിന്റെ വ്യഗ്രതയാണ് ആരതിക്കെപ്പോഴും പ്രതേകിച്ചും അച്ചുവിന്റെമുൻപിൽ..

8 Comments

  1. ഖുറേഷി അബ്രഹാം

    ഈ കഥ മുൻബൊരിക്കൽ വായിച്ചിട്ടുണ്ട് മറ്റേ സൈറ്റിൽ ആണെന്ന് തോനുന്നു. എനിക്കിഷ്ട്ട പെട്ടൊരു കഥയാണ്. ഇവിടെ ഇട്ടത് എന്തായാലും നന്നായി.

    ഖുറേഷി അബ്രഹാം,,,,,,

  2. നെപ്പോളിയൻ

    ✅✅✅

    സ്നേഹം ❤️❤️❤️

  3. അതെന്ത് ചോദ്യമാണ് മിഷ്‌ടർ!! കഥ തുടരുന്നു…. ❣️ഇല്ലെ ദാ ഇവിടെ ആരോട്……

    1. നെപ്പോളിയൻ

      ??

  4. തുടരണം….❤❤❤❤❤❤❤❤❤❤

    1. നെപ്പോളിയൻ

      ❤️❤️❤️❤️❤️???

  5. കഥ വരുമെന്ന് വാക്ക് തന്ന് അത് പാലിച്ച നെപ്പോളിയന് നന്ദി

    1. നെപ്പോളിയൻ

      ?❤️❤️❤️muthe ❤️❤️❤️

Comments are closed.