നിലാവുപോൽ 02 [നെപ്പോളിയൻ] 144

നന്ദേട്ടനാണെങ്കിൽ എന്നെയും നോക്കി ചിരിച്ചു നിൽക്കുവാ …

“ഹായ് …അച്ചൂ ….”

നന്ദേട്ടന് ചിരിച്ചുകൊണ്ട് പറഞ്ഞു …

“നിങ്ങൾക്ക് നേരത്തെ അറിയാമായിരുന്നോ …”

അച്ഛന്റെ ചോദ്യം …

“ഒരു 10 മിനുട്ട് മുൻപ് പരിചയപ്പെട്ടതെ ഉള്ളൂ …”

നന്ദേട്ടൻ തന്നെ …

“നീ എവിടെയാ പഠിക്കുന്നെ …”

വീണ്ടും നന്ദേട്ടൻ …

“നിർമ്മലഗിരി കോളേജ് ….”

“ആഹാ …അവിടെയാണോ …അവിടെയാണല്ലോ എന്റെ അനിയനും …”

“ഏത് വിഷയം ആ പഠിക്കുന്നത് … എന്താ പേര് …?

എന്റെ ചോദ്യം കേട്ടിട്ട് അച്ഛനും നന്ദേട്ടനും ഒടുക്കത്തെ ചിരി …

ചിരി നിർത്തി നന്ദേട്ടൻ തന്നെ പറഞ്ഞു …”ഹർഷൻ …പടിക്കുകയല്ല …

പഠിപ്പിക്കുകയാണ് ….”

പേരുകേട്ടപാടേ കാര്യത്തിന്റെ ഏകദേശ കിടപ്പുവശം എനിക്ക് പിടികിട്ടി ….

“ഹര്ഷാ …നാന്ദേട്ടൻ കൈ നീട്ടി എല്ലാവരും കൂടി നിന്ന സ്ഥലത്തേക്ക് നോക്കി വിളിച്ചു …

വിളികണ്ടപാടേ ഞാൻ അച്ഛന്റെ പുറകിലേക്ക് മാറി …

“അച്ചൂ …ഇതാണ് ഹർഷൻ …നീ കണ്ടിട്ടുണ്ടോ …?

നന്ദേട്ടനാണ് …

പിറകിൽനിന്ന എന്നെ വലിച്ചു അച്ഛൻ അവരുടെ മുന്നിലേക്കിട്ടു ….

“ആ കണ്ടിട്ടുണ്ട് …നമ്മുടെ ക്ലാസ്സിലും പഠിപ്പിക്കുന്നുണ്ട് ….”

ഒഴുക്കിൽ ഞാൻ ഒരു മറുപടി കൊടുത്തു …

“ആഹാ …എന്നിട്ടാണോ ….കേട്ടാ ഹർഷാ …

വല്യ കുരുത്തക്കേട് പാർട്ടിയാ …നല്ലോണം ശ്രദ്ദിക്കണം ….”

അച്ഛൻ എനിക്കിട്ടൊന്നു താങ്ങി ഹർഷനോട് പറഞ്ഞു …

“ഞാൻ നോക്കികോളാം അച്ഛാ ….”

ഹർഷൻ

നോക്കാൻ പറ്റിയ ആളെ …അതും എന്നെ …ഇങ്ങു വാ …അപ്പോൾ കാണാം ഞാൻ ആരാണെന്ന് …

പുച്ഛം മുഴുവൻ മുഖത്തു കാട്ടി ഹർഷനെ നോക്കി ഞാൻ ഇളിച്ചു ….

അപ്പോളാണ് ആരോ വിളിച്ചത് …ഇളയച്ചനാണെന്ന് തോന്നുന്നു …..

അച്ഛൻ നന്ദേട്ടനെയും കൂട്ടി അങ്ങോട്ട് പോയി ….

10 Comments

  1. നെപ്പോളിയൻ

    Sorry for the late..

    എല്ലാരുടെയും സ്നേഹം

  2. നല്ല തുടക്കം.ബാക്കി ഇങ്ങോട്ടു പോരട്ടെ.

  3. നൈസ് ബ്രോ ❤️

  4. ബാക്കി ponnotte ❤️❤️❤️

  5. മുത്തേ സഫ്വാൻ പൊളി ??

  6. കഥ ഗംഭീരമായി മുന്നേറുന്നു, എഴുത്ത് സൂപ്പർ, അടുത്ത ഭാഗം ഉടനെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു…

  7. കൊള്ളാം അടിപൊളി ❤️

  8. വായിക്കാം

Comments are closed.