ആത്മാവിൽ അലിഞ്ഞവൾ 2 [ചാത്തൻ] 83

Views : 4355

“വേണ്ട സിദ്ധു… അവരൊക്കെ ബോൺ ക്രിമിനൽസാ… നിങ്ങളെക്കൊണ്ട് കൂട്ടിയാൽ കൂടില്ല. ചില സത്യങ്ങളിലേക്ക് ഞാൻ സിദ്ധുവിനെ നയിക്കും. അതിനു ശേഷം അവരെ വലയിൽ വീഴ്ത്തണം. ”

അർച്ചനയുടെ മുഖത്തു ക്രൗര ഭാവം നിറഞ്ഞു നിന്നു.
അല്പ സമയം അവർക്കിടയിൽ നിശബ്ദത തളം കെട്ടി.

“സിദ്ധു ഞാൻ ഒരു സയന്റിസ്റ് ആണ് ”

“എനിക്ക് അറിയാം അർച്ചന.. അച്ഛൻ പറഞ്ഞിരുന്നു ”

“മ്മ്…. സിദ്ധുവിന് അറിയാത്ത മറ്റു ചില കാര്യങ്ങളും ഞാൻ പറയാം. ”

അർച്ചന മുകളിലേക്ക് നോക്കി ദീർഘ ശ്വാസം വലിച്ചു എടുത്തു.

“എന്റെ അച്ഛനും അമ്മയ്ക്കും രണ്ടു മക്കൾ ആണ്. മൂത്തത് ഞാൻ ആണ്.എനിക്ക് ഉള്ളത് ഒരു അനിയത്തി ആണ് പേര് അക്ഷയ.അവൾ ഡിഗ്രിക്ക് പഠിക്കുന്നു.  ചെറുപ്പം മുതലേ ഒരു സയന്റിസ്റ് ആവണമെന്ന് ആയിരുന്നു എന്റെ ആഗ്രഹം. അങ്ങനെ നന്നായി പഠിച്ചു പ്ലസ്ടു വിന് ശേഷം കെമിസ്ട്രിയിൽ ഡിഗ്രിയും പിജി യും എടുത്തു. പിന്നീട് പി എച്ച് ഡി യ്ക്ക് യൂറോപ്പിൽ ജോയിൻ ചെയ്തു. അങ്ങനെ എന്റെ ആഗ്രഹം പോലെ  കെമിസ്ട്രിയിൽ ഞാൻ ഡോക്ടറേറ്റ് നേടി. ആഗ്രഹം പോലെ ഞാൻ തിരിച്ചു വന്നു സിദ്ധുവിന്റെ അച്ഛന് കീഴിൽ റിസേർച് ഗ്രൂപ്പിൽ ജോയിൻ ചെയ്തു. ”

“എന്നിട്ടോ ” സിദ്ധു ആകാംക്ഷയോടെ അവളെ നോക്കി.

“അപ്പോൾ എന്റെ ജോലി എന്താണെന്ന് വെച്ചാൽ ലാബിലേക്ക് അയക്കുന്ന പ്രോഡക്റ്റിന്റെ  ക്വാളിറ്റി ചെക്ക് ചെയ്യുക എന്നതായിരുന്നു. ഒരു ലാബിൽ ഞാനും വേറൊരു കുട്ടിയുമാണ് എപ്പോഴും ഉണ്ടാകുക. എന്നാൽ അന്ന് ഒരു ദിവസം ലാബിലേക്ക് കൊണ്ടുവന്ന ഒരു പ്രോഡക്റ്റ് പാക്കറ്റ് ടെസ്റ്റ് ചെയ്യാതെ മാറ്റിവയ്ക്കുന്നത് എന്റെ ശ്രദ്ധയിൽപ്പെട്ടു. ആ നിമിഷംതന്നെ ഞാൻ അവരെ ചോദ്യം ചെയ്തു. എന്തുകൊണ്ടാണ് അത് ടെസ്റ്റ് ചെയ്യാത്തത് എന്ന് ഞാൻ ചോദിച്ചു. പക്ഷേ അവർ പ്രോഡക്ട് മാത്രം ടെസ്റ്റ് ചെയ്യാറില്ലെന്ന് എന്നോട് തർക്കിച്ചു. ഞാൻ അവരുടെ എതിർപ്പ് മറികടന്ന് പാക്കറ്റിലെ സീല് പൊട്ടിച്ച്  പ്രോഡക്റ്റ് പുറത്തെടുത്തു.”

“എന്ത് പ്രോഡക്ട് ആയിരുന്നു അത് “സിദ്ധു  ഇടയിൽ കയറി ചോദിച്ചു.

“സിറിഞ്ച് ആയിരുന്നു അത്. “അർച്ചന ഒന്ന് നെടുവീർപ്പെട്ടു.

“എന്നിട്ട് എന്തായി”

“ഞാൻ ടെസ്റ്റിനുള്ള പ്രോഡക്റ്റ് സാമ്പിൾ എടുത്ത് എന്റെ ലാബിലേക്ക് പോയി. ആദ്യം തന്നെ ഞാൻ സിറിഞ്ചിന്റെ  കംപ്രഷൻ പ്ലഞ്ചർ ടെസ്റ്റ് ചെയ്തു. അത് എല്ലാം നീറ്റ് ആയിരുന്നു. അതിനുശേഷം സിറിഞ്ച് ഞാൻ ഓരോ പാർട്സ് ആയിട്ട് മാറ്റി ചെക്ക് ചെയ്തു നോക്കി. അപ്പോഴും ഒന്നും കണ്ടെത്താൻ സാധിച്ചില്ല. എന്നിട്ടും എന്തോ തോന്നി ഞാൻ സിറിഞ്ചിന്റെ നീഡിൽ ചെക്ക് ചെയ്തു.”

“അപ്പോഴോ? “സിദ്ധുവിന്റെ  മുഖം വിവർണമായി.

“നീഡിൽ ചെക്ക് ചെയ്തപ്പോൾ അതിൽ ഒരു വൈറസിന്റെ  സാന്നിധ്യം എന്റെ ശ്രദ്ധയിൽപ്പെട്ടു. സംശയം തോന്നിയ ഞാൻ കൂടുതൽ സാമ്പിൾ എടുത്ത് പരിശോധിച്ചപ്പോൾ എല്ലാ സിറിഞ്ചിന്റെ നീഡിലിലും  ഇതേ വൈറസിനെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടു. ഞാൻ അത് കൂടുതൽ ചെക്ക് ചെയ്തപ്പോൾ എനിക്ക് അത് ബ്ലാക്ക് ഡെത്ത് എന്നറിയപ്പെടുന്ന വൈറസ് ആണെന്ന് മനസ്സിലായി.”

“ബ്ലാക്ക് ഡെത്തോ? “സിദ്ധു  പുരികം ചുളിച്ചു.

Recent Stories

The Author

ചാത്തൻ

17 Comments

  1. Balance undo ithinte

  2. Excellent, please continue
    U r a bright n brilliant writer

  3. സമയം പോകാന്‍ വേണ്ടി വായിക്കാന്‍ എടുത്തത് ആ .. ഒരുപാട് ഇഷ്ടം ആയി .. അടുത്ത ഭാഗത്തിന് ആയി വെയിറ്റ് ചെയ്യുന്നു

  4. ഖുറേഷി അബ്രഹാം

    ഫിക്ഷൻ ആൻഡ് റിവെന്ജ് ആണല്ലോ സ്റ്റോറി. കൊള്ളാം നന്നായിരുന്നു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    | QA |

    1. അതേ സഹോ….. അടുത്ത ഭാഗം ഉടനെ പോസ്റ്റ്‌ ചെയ്യാം… ഒത്തിരി സ്നേഹം

  5. കൊള്ളാം. നന്നായിട്ടുണ്ട്

    1. നന്ദി സഹോ… ഒത്തിരി സ്നേഹം

  6. കൊള്ളാം ബ്രോ നന്നായിട്ടുണ്ട്… വേഗം next പാർട്ട് തരണേ ❣️

    1. അടുത്ത പാർട്ട്‌ ഉടൻ ഇടാമേ… സപ്പോര്ടിനു നന്ദി… ഒത്തിരി സ്നേഹം സഹോ

  7. കഥയുടെ ഗതി ആകെ മാറ്റിയല്ലൊ? ത്രില്ലർ സ്റ്റയിൽ ആയി, എന്തായാലും ഉടനെ അടുത്ത ഭാഗം വരുമെന്ന പ്രതീക്ഷയോടെ…
    ഓഫ് ടോപ്പിക്ക് :ഒരു കഥയുടെ കുറച്ച് എഴുതിയിട്ട് മുങ്ങിയതാ അതൊന്ന് പൂർത്തീകരിക്കാൻ ആഗ്രഹമില്ലേ?

    1. തീർച്ചയായും പൂർത്തീകരിക്കാംട്ടോ.. എഴുതിക്കിണ്ടിരിക്കുവാണ്.. അടുത്ത ഭാഗം ഉടനെ ഇടാമേ…. സപ്പോര്ടിനു നന്ദി സഹോ… ഒത്തിരി സ്നേഹം

  8. ത്രില്ല് ആയി വരുന്നുണ്ട്… അടുത്ത പാർട്ട്‌ വേഗം പോരട്ടെ..🔥🔥🔥🔥🔥

    1. അടുത്ത പാർട്ട്‌ ഉടനെ ഇടാമേ…. സപ്പോര്ടിനു നന്ദി സഹോ… ഒത്തിരി സ്നേഹം

  9. “Led ബൾബ് അണയുകയും കെടുകയും” എന്നതിൽ ഒരു അബദ്ധം ഉണ്ട്. രണ്ടും ഒരേ അർത്ഥമാണ്.

    1. അബദ്ധം പരിഹരിക്കാം സഹോ… ഒത്തിരി സ്നേഹം

  10. Nannayitund❤️pinne sasthrathekurichu enikum ariyilla athond athinekurichu parayanum illa😜..pinne oru karyam parayam led bulb anayuka keduka ennuparanjal …onnu thiruthiko aa sentence ❤️❤️❤️

    1. ആ ഭാഗം തിരുത്താം സഹോ… കഥ വായിച്ചതിൽ സന്തോഷം. ഒത്തിരി സ്നേഹം

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com