? ഭഗവതിയുടെ മുഹബ്ബത്ത് 1 ? [നെപ്പോളിയൻ] 103

എല്ലാവരും കൂടി ഇലയിട്ട് സദ്യയുണ്ണാൻ ഇരുന്നു…അച്ചുവിന്റെ അമ്മയും അച്ഛനും അടക്കം എല്ലാവരുംഉണ്ടായിരുന്നു…അരുണിന്റെ ശ്രദ്ധ തന്നിലേക്ക് തിരിക്കാൻ അച്ചു നന്നായി പാടുപെടുന്നുണ്ടായിരുന്നു…അവൻമുഖം പൊക്കിയൊന്ന് നോക്കുക പോലും ചെയ്യാതെ നന്നായി തന്നെ ആഹാരം കഴിക്കുന്നുണ്ട്…

ഓ പുറത്തുള്ള ഓരോന്നിനെ കാണുമ്പോഴാ വീട്ടിലുള്ളതിനെ…അച്ചു സ്വയം പറഞ്ഞു…നീയെന്താടി അടക്കംപറയുന്നേ…അരുണാണ്…

ഓ ഇപ്പോൾ ശബ്ദം പൊങ്ങി…കുറ്റം പറയാനാണേൽ എന്താ ശബ്ദം…അത് മനസ്സിലാണ് പറഞ്ഞത്…

അമ്മായി..,  ഇവൾക്ക് രണ്ട് ദിവസായി തുടങ്ങീട്ട് പിറുപിറുക്കൽ എന്ത് പറ്റീന്നറിയില്ല…അരുൺ പറഞ്ഞു നിർത്തി…

അതൊന്നുമല്ല അമ്മേ ഞാൻ ഒരാളെ കൂടി ഈ പിറന്നാളിന് ക്ഷണിക്കേണ്ടതായിരുന്നു എന്ന്പറഞ്ഞതാണ്…അവൾ ആരതിയെ ഒന്ന് നോക്കി കള്ളച്ചിരി ചിരിച്ചു…അത് കേട്ടതും കുടിച്ചുകൊണ്ടിരിക്കുന്നവെള്ളം ക്ലാസ്സ്‌ ആരതിയുടെ കയ്യിൽ നിന്നും താഴെ വീണു…അവൾ ആരും കാണാതെ അച്ചുവിനെ കടുപ്പിച്ചൊന്ന്നോക്കി അതോടെ അവളടങ്ങി…

ആരെ ക്ഷണിക്കണമെന്നാ നീ പറഞ്ഞേ…

അത്… അത്….എന്റെ ഒരു ഫ്രണ്ടിനെ അവൾ പറഞ്ഞുനിർത്തി…

ഈ പെണ്ണിന് രണ്ട് ദിവസായിട്ട് എന്തൊക്കെയോ മാറ്റമുണ്ട്…കുരുത്തക്കേട് വല്ലതും കാണിച്ചാൽ എന്റെ കയ്യീന്ന്വേടിക്കും നീയ്..അച്ചുവിന്റെ അമ്മയുടെ ആ വാക്കുകൾ കൂടി കേട്ടപ്പോൾ അവൾക്ക് സമാധാനമായി…പിന്നൊന്നുംമിണ്ടിയില്ല…

ആരതിക്കിപ്പോൾ 24 വയസ്സ് ആയിരിക്കുന്നു അല്ലേ ഭാനു…വിവാഹബന്ധം വേർപ്പെടുത്തിയിട്ട് ഇപ്പോൾ രണ്ട്വർഷം ആയില്ലേ…ഈ പ്രായത്തിനിടക്ക് ന്റെ കുട്ടി ഒരു ജന്മം അനുഭവിക്കാനുള്ളത് മുഴുവൻകരഞ്ഞുതീർത്തു…ഇനിയെങ്കിലും നമുക്ക് മറ്റൊന്നിനെ കുറിച്ച് ആലോചിക്കണ്ടേ…ആരതിയുടെ അച്ഛന്റെവാക്കുകളൊന്ന് ഇടറി..

നമ്മുടെ തെറ്റ് കൊണ്ടല്ലേ സേതുവേട്ടാ…, അവളെ പത്തൊമ്പത് വയസ്സ്  കഴിഞ്ഞപ്പോഴേക്കും  കെട്ടിച്ചയച്ചു..കുറച്ചുകൂടി പഠിപ്പിക്കണമായിരുന്നു…സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തിയായിട്ടു വേണമായിരുന്നുവിവാഹം..എന്നാൽ നമ്മുടെ മോൾക്ക് ഇത്രക്ക് സഹിക്കേണ്ടി വരുമായിരുന്നില്ല…ന്റെ കുട്ടിക്ക് പ്രായത്തിലുംകവിഞ്ഞ പക്വത ഉണ്ടായിരുന്നു എന്നും..അതുകൊണ്ട് അവൾ പിടിച്ചുനിന്നു..അല്ലേൽ… പറയാൻ വന്ന വാക്കുകൾമുഴുവനാക്കാൻ കഴിയാതെ ഭാനു തേങ്ങി കരഞ്ഞു..

സേതു തന്നിലെ കണ്ണുനീരിനെ മറച്ചുപിടിച്ച് ഭാനുവിനെ ആശ്വസിപ്പിച്ചു….നമ്മുടെ കുട്ടി ആരോടും ഒരു തെറ്റുംചെയ്തിട്ടില്ല അവളുടെ കണ്ണുനീർ ഇനിയും ഭഗവാന് കാണാതിരിക്കാൻ കഴിയില്ല…അവളുടെ കണ്ണുനീരൊപ്പാൻഒരാളെ ദൈവം കണ്ടു വച്ചിട്ടുണ്ടാകും സമയമാവുമ്പോൾ അവൻ വരും..എനിക്കുറപ്പുണ്ട്..അന്ന് അവൾ അനുഭവിച്ചകണ്ണുനീരെല്ലാം അവൻ ഒപ്പിയെടുക്കും..എന്നിട്ട് എന്നെന്നേക്കുമായി പകരം പുഞ്ചിരി നൽകും….

റൂമിൽ തൊടിയിലേക്ക് തുറക്കുന്ന ജനലിനരികിലായി ആരതി പുറത്തേക്ക് നോക്കി നിൽക്കുകയാണ്…നല്ലകുളിർക്കാറ്റ്

റൂമിനകത്തേക്ക് വീശുന്നുണ്ട്..പൂർണചന്ദ്രന്റെ നിലാവെളിച്ചം മുറ്റത്തെങ്ങും ഒഴുകിപരക്കുന്നുണ്ട്…

ആ ചേട്ടൻ എന്ത് ചുള്ളനാണല്ലേ…”ഹി ഈസ്‌ റിയലി ഹാൻഡ്‌സം” കാതിലേക്ക് ആ ശബ്ദം എത്തിയപ്പോഴാണ്ആരതി തിരിഞ്ഞുനോക്കിയത്…

എന്തെ അച്ചു ഈ നേരത്ത്…ഈ നേരത്ത് നീ വരാറില്ലല്ലോ…

ഓ ഞാൻ മാത്രമല്ല അച്ഛനും അമ്മയും ഒക്കെയുണ്ട്…എന്തോ വല്യ ചർച്ചയിലാ…എന്തോ കല്യാണ കാര്യമാപറയുന്നേ…ചേച്ചിയെ കെട്ടിച്ചുവിടാനാണെന്നാ എനിക്ക് തോന്നണേ…അച്ചു ആരതിയെ ഒന്ന് പാളിനോക്കി….അല്ലാതെ നമുക്ക് അതിനുള്ള പ്രായമൊന്നും ആയില്ലല്ലോ…അവൾ നെടുവീർപ്പിട്ടു….

8 Comments

  1. ഖുറേഷി അബ്രഹാം

    ഈ കഥ മുൻബൊരിക്കൽ വായിച്ചിട്ടുണ്ട് മറ്റേ സൈറ്റിൽ ആണെന്ന് തോനുന്നു. എനിക്കിഷ്ട്ട പെട്ടൊരു കഥയാണ്. ഇവിടെ ഇട്ടത് എന്തായാലും നന്നായി.

    ഖുറേഷി അബ്രഹാം,,,,,,

  2. നെപ്പോളിയൻ

    ✅✅✅

    സ്നേഹം ❤️❤️❤️

  3. അതെന്ത് ചോദ്യമാണ് മിഷ്‌ടർ!! കഥ തുടരുന്നു…. ❣️ഇല്ലെ ദാ ഇവിടെ ആരോട്……

    1. നെപ്പോളിയൻ

      ??

  4. തുടരണം….❤❤❤❤❤❤❤❤❤❤

    1. നെപ്പോളിയൻ

      ❤️❤️❤️❤️❤️???

  5. കഥ വരുമെന്ന് വാക്ക് തന്ന് അത് പാലിച്ച നെപ്പോളിയന് നന്ദി

    1. നെപ്പോളിയൻ

      ?❤️❤️❤️muthe ❤️❤️❤️

Comments are closed.