ആത്മാവിൽ അലിഞ്ഞവൾ [ചാത്തൻ] 52

Views : 4686

പെട്ടെന്ന് വണ്ടി നിർത്താൻ പറഞ്ഞ് സിദ്ധു ചാടി ഇറങ്ങി. സ്റ്റിച്ച് ഇട്ട കൈ ഡോറിൽ തട്ടി അവന് നല്ലോണം വേദന തോന്നി. എങ്കിലും അത്  കാര്യമാക്കാതെ അവൻ അപ്പുറത്ത് കിടന്ന ജീപ്പിന്റെ മറുവശത്തേക്ക് ഓടി. അവിടെ അവനെയും കാത്ത് അർച്ചന കാത്തുനിൽക്കുന്നത് അവന്റെ ശ്രദ്ധയിൽ പെട്ടു. സിദ്ധു ഓടി അർച്ചനയുടെ സമീപമെത്തി. അവൻ വല്ലാതെ കിതച്ചു.അവളുടെ മുഖത്ത് ചെറിയൊരു പരിഭ്രമം വിടർന്നു. എങ്കിലും അവളെ കണ്ട സന്തോഷത്തിൽ അവൻ  സംസാരിക്കാൻ ബുദ്ധിമുട്ടി.

അർച്ചന സിദ്ധുവിന്റെ കൈകളിൽ മുറുകെ പിടിച്ചു. അവന്റെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കാൻ അവൾ പാടുപെട്ടു. ഈ സമയം സിദ്ധു ആ വെള്ളാരം കണ്ണുകളിൽ പ്രണയപൂർവം നോക്കി. പെട്ടെന്നു അവളിൽ ഒരു ഞെട്ടൽ ഉണ്ടായി. എങ്കിലും അവനെ നോക്കി വശ്യമായി ചിരിച്ചുകൊണ്ട് അവൾ ദൂരേക്ക് ഓടി മറഞ്ഞു. അടിവയറ്റിൽ മഞ്ഞു വീണ സുഖത്തോടെ സിദ്ധു നിന്നു. അവൻ വല്ലാതെ അണയ്ക്കുന്നുണ്ടായിരുന്നു.

ഈ സമയംകൊണ്ട് എമിൽ അവിടേക്ക് ഓടിയെത്തി. അവൻ എന്തുപറ്റിയെന്നു സിദ്ധുവിനോട് ചോദിച്ചു. ഒന്നുമില്ലെന്ന് പറഞ്ഞു സിദ്ധു കൈ മലർത്തി. ഇതുകേട്ട് ദേഷ്യം വന്ന എമിൽ സിദ്ധുവിന്റെ തന്തക്ക് വിളിച്ചു അവനെ വലിച്ചു കൊണ്ടുപോയി വണ്ടിയിൽ കയറ്റി. ചുരുങ്ങിയ ദിവസം കൊണ്ട് ഒരുപാട് ഓർമ്മകൾ തന്ന ആശുപത്രി പരിസരത്ത് നിന്നും അവർ യാത്രയായി കുരുതിമല എന്ന നാട്ടിലേക്ക്.. ആ ടാക്സി ദൂരേക്ക് മറയുന്ന വരെ നോക്കികൊണ്ട് രണ്ട് വെള്ളാരം കണ്ണുകളും…..

വീട്ടിൽ എത്തിയിട്ടും അർച്ചനയുടെ ഓർമ്മകൾ അയവിറക്കി സിദ്ധു ഇരുന്നു. വിലപെട്ടതെന്തോ നഷ്ട്ടമായ പോലെ അവനു തോന്നി. അച്ഛന്റെയും അമ്മയുടെയും പരിചരണവും സ്നേഹവും അവനെ തെല്ലൊന്നു സമാശ്വസിപ്പിച്ചു. രാത്രിയുടെ യാമങ്ങളിൽ രണ്ടു വെള്ളാരം കണ്ണുകൾ അവന്റെ നിദ്രക്ക് ഭംഗം വരുത്തി. പഴയ തേപ്പ് കഥ മറന്നു ഐശ്വര്യയെ മറന്നു അവൻ പുതിയ സിദ്ധു ആയി മാറി.പരിണാമം ചെയ്യപ്പെട്ട പുതിയ മനുഷ്യൻ. ഇപ്പൊ ഇതവന്റെ രണ്ടാം ജന്മം ആണ്.

രാവിലെ തന്നെ എണീറ്റ സിദ്ധു ജനാലയ്ക്ക്  അരികെ നിന്നു എന്തൊക്കെയോ ഗഹനമായ ചിന്തയിൽ ആണ്. ചിന്തകളിൽ ആണ്ടു പോകവേ ഒരു കിളി നാദം അവനെ ചിന്തകളിൽ നിന്നുണർത്തി.

“കൂയ് ”

ശബ്ദം കേട്ട ഭാഗത്തേക്ക് അവൻ മുഖം വെട്ടിച്ചു. പെട്ടെന്നു സിദ്ധുവിന്റെ കണ്ണുകൾ വിടർന്നു. അവയ്ക്ക് തിളക്കം കൂടി വന്നു. വിശ്വസിക്കാനാവാതെ അവൻ കണ്ണുകൾ തിരുമ്മി ചിമ്മി തുറന്നു. നാണം കൊണ്ടു അവന്റെ കവിളുകൾ പൂത്തുലഞ്ഞു. അവൻ ഉള്ളം കയ്യിൽ പതിയെ പിച്ചി ഇത് സ്വപ്നം അല്ലെന്നു ഉറപ്പിക്കാൻ പരിശ്രമിച്ചു.

സിദ്ധുവിന്റെ പൊട്ടത്തരം  കണ്ടു അർച്ചന പൊട്ടിച്ചിരിച്ചു. അവളുടെ ചിരി അവനെ വല്ലാത്തൊരു അനുഭൂതിയിലേക്ക് തള്ളി വിട്ടു. മനസ്സിന് കടിഞ്ഞാൺ ഇട്ടുകൊണ്ട് അത്ഭുത പരതന്ത്രനായി അവൻ അവളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു

“എടോ താൻ എങ്ങനെ ഇവിടെത്തി? ”

“അതൊക്കെ എത്തി ചെക്കാ ”

“എന്നാലും പറയ്‌….. ”

“ഞാൻ ഇതിനു അപ്പുറം ആണ് താമസം ”

“എവിടെ ? “സിദ്ധു പുരികം കൂർപ്പിച്ചു ആകാംക്ഷയോടെ ചോദിച്ചു.

“അപ്പുറത്തുള്ള വീണയെ അറിയുമോ? അവളുടെ കൂടെ ആണ് താമസം. ”

“ആഹ് വീണയെ അറിയാം. ”

Recent Stories

The Author

ചാത്തൻ

6 Comments

  1. കഥ മനോഹരമായി മുന്നോട്ട് പോകുന്നു, നല്ല എഴുത്ത്, അടുത്തഭാഗം ഉടൻ വരട്ടെ…
    “ഇന്ദു ” എങ്ങും എത്താതെ ഇരിക്കുന്നു, അതിന്റെ കൂടെ ഇതും എങ്ങും എത്താതെ ആകുമോ?
    ആശംസകൾ…

    1. ജ്വാല ഇന്ദു ഉടനെ പോസ്റ്റ്‌ ചെയ്യാംട്ടോ… എല്ലാം ബാക്കി ഭാഗം ഉടനെ ചെയ്യാം.. വായനക്ക് ഒരുപാട് നന്ദി…. സ്നേഹത്തോടെ

  2. എനിക്ക് ആദ്യമേ തോന്നി അവൾ മരിച്ചു എന്നു
    നല്ല story ആണ്‌
    അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ്

    1. തീർച്ചയായും സഹോ….. ഒരുപാടു നന്ദി… സ്നേഹത്തോടെ

  3. അർച്ചന അവൾ ശെരിക്കും മരിച്ചോ വല്ലാത്തൊരു എൻഡിങ് ആയി പോയി അടുത്ത ഭാഗ്യം വേഗം തരാൻ നോക്കണേ 🥰🥰

    1. തീർച്ചയായും സഹോ…. സപ്പോര്ടിനു ഒരുപാടു നന്ദി… സ്നേഹത്തോടെ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com