മിഴികൾക്കപ്പുറം 4 [നെപ്പോളിയൻ]? 58

പക്ഷെ എത്രത്തോളം വിജയകരമാണെന്ന് പറയാന്‍ പറ്റില്ല.കഴിവിന്‍റെ പരമാവധി ശ്രമിക്കാം.പക്ഷെ ഒരുകാരണവശാലും പേഷ്യന്‍റ് ഇതറിയാന്‍ ഇടവരരുത്.

കാരണം എല്ലാ രോഗത്തിന്‍റെയും പ്രധാന ഘടകം ആത്മ വിശ്വാസവും.ടെന്‍ഷന്‍­ ഫ്രീമൈന്‍റുമാണ്.അതുകൊണ്ട­് ടെന്‍ഷന്‍ വരുന്ന പരമാവധി കാര്യങ്ങള്‍ അവനില്‍ നിന്നും മാറ്റി നിര്ത്തുക”

അവനൊരിക്കലും ഇതറിയില്ലെന്നും ട്രീറ്റ്മെന്‍റിനുള്ള­ ഒരുക്കങ്ങള്‍ തുടങ്ങിക്കോളാനും പറഞ്ഞുകൊണ്ട് ഞാന്‍പതിയെ റൂമില്‍ നിന്നും വിച്ചുവിന്‍റെ അരികിലേക്ക് നടന്നു.വിച്ചുവിന്‍റെ­ കണ്ണ് വല്ലാതെ കലങ്ങിയിരിക്കുന്നു.

ഇനി ഞങ്ങളുടെ സംസാരം അവനെങ്ങാനും കേട്ടോ? എന്‍റെ ഹ്ര്ദയം നന്നായ് മിടിക്കുന്നുണ്ട്, ടെന്‍ഷന്‍പുറത്തുകാട്ടാതെ ഞാനവനെ വിളിച്ചു.

“വിച്ചു”

……………………………..

“വിച്ചൂ…”

“ഹാ ഇയ്യ് വന്നോ ആഷിക്കേ ഡോക്ററ് എന്തായ് പറഞ്ഞെ”

“ഹേയ് ഒന്നൂല്ലടാ രണ്ടോ മൂന്നോ മാസം റെസ്റ്റ് വേണ്ടി വരും”

“പക്ഷെ ആഷിക്കേ ന്‍റെ വിസ ക്യാന്‍സലായ് പോവൂലെ”

“അത് ക്യാന്‍സലാവട്ടെ തല്‍ക്കാലം അന്‍റെ പണീല്‍ ഞമ്മള് കേറ്ണ്ട്”

പിറ്റേന്ന് തന്നെ ട്രീറ്റ്മെന്‍റിനുള്ള­ ഒരുക്കങ്ങള്‍ നടത്തി ഉപ്പനെയും ഉമ്മനെയും അവന്‍റട്ത്താക്കി അടുത്ത ദിവസംതന്നെ ഞാന്‍ ദുബൈയില്‍ക്ക് പോയി. അവന്‍റെ ചികിത്സയ്ക്കുള്ള പണം ഞാന്‍ മാസാമാസം അയച്ചു.

കൂടാതെ വിച്ചു പൂര്‍ത്തീകരിക്കാതെയി­ട്ട വീട് പണി മുഴുവനാക്കി. പിന്നീടൊരിക്കല്‍ വിച്ചൂന് രോഗംഅധികമായെന്ന് പറഞ്ഞ് എനിക്ക് കോള്‍ വന്നു.

പിറ്റേ ദിവസം തന്നെ ഞാന്‍ നാട്ടിലെത്തി ഡോക്ടറെ കണ്ടു.

“വളരെ കോമാസ്റ്റേജിലേക്കാണ്­ വിച്ചു പോയിക്കൊണ്ടിരിക്കുന്­നത്. ഇനി അവനെ രക്ഷിക്കണമെങ്കില്‍ ദൈവംവല്ല മിറാക്കിളും കാണിക്കേണ്ടി വരും.

അല്ലെങ്കില്‍ അവന്‍റെ ഏതെങ്കിലും അടുത്ത ബന്ധുക്കളെ കണ്ടെത്തി, ബി എം ടി നടത്തേണ്ടിവരും”

അയാളുടെ വാക്കുകള്‍ വീണ്ടും അര്‍ത്ഥമില്ലാത്ത പ്രതീക്ഷകള്‍ക്ക് വഴിയൊരുക്കി.

ഞാന്‍ അയാളുടെ അടുത്ത് നിന്നും വിച്ചൂന്‍റെ റൂം ലക്ഷ്യം വെച്ചു നടന്നു.

“ഡാ വിച്ചൂ”

ആഷിക്കെയെന്ന് വിളിച്ച് എന്നെയവന്‍ കെട്ടിപുണര്‍ന്നു.

അതില്‍ നിന്നും ഞാന്‍ മനസിലാക്കിയെടുക്കുകയ­ായിരുന്നു അവനറിയാത്ത രഹസ്യങ്ങളുടെചുരുളയിഞ്ഞുകൊണ്ടിരിക­്കുകയാണെന്ന് അല്ലെങ്കിലും എത്രനാള്‍ സ്വന്തം അസുഖം മറച്ചുവെക്കാന്‍ കഴിയുംഅല്ലേ.?

പക്ഷെ അതേപറ്റി അവനെന്നോടോ ഞാനവനോടോ ചോദിച്ചതും പറഞ്ഞതുമില്ല.

“വിച്ചോ ഞാന് അന്‍റെ നാട് വരെ പോയിട്ട് വരാം”

“ആട്ക്കൊക്കെ ഇപ്പൊ എന്തിന് പോവാ”

“ഞമ്മളെ പെരയില്ലേ ആടാ”

10 Comments

  1. അറിവില്ലാത്തവൻ

    ബ്രോ കൊള്ളാം അടിപൊളി നെക്സ്റ്റ് പാർട്ടിന് വറ്റിംഗ്

    1. അറിവില്ലാത്തവൻ

      അതുട്ടാ കഥകയി വറ്റിംഗ് ഒരു പാട് ഇഷ്ട്ടപട്

  2. നെപ്പോളിയൻ ബ്രോ..

    ഇന്നാണ് എല്ലാ ബാംഗങ്ങളും വായിച്ചത്. വായിച്ചു കഴിഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു പോയി.. വിച്ചു വിന്റെ സ്നേഹവും സ്വൊപ്നങ്ങളും എല്ലാം നന്നായിരുന്നു. ദിവസവും 8ആം വളവിൽ പോയി ഇരിക്കുന്നത് എന്തിനാ എന്ന് ചോദിച്ചപ്പോൾ കൊടുത്ത മറുപടി എന്റെ കണ്ണ് നിറച്ചു. ഹസ്ന യെ വിച്ചു ന്റെ അടുത്തേക്ക് എത്തിക്കാൻ അവൻ തിരഞ്ഞെടുത്ത വഴി ഉൾകൊള്ളാൻ ചെറിയ പ്രയാസം തോന്നി. പെണ്ണ് കാണാൻ പോയത് ഒക്കെ നന്നായിരുന്നു എന്നാലും മുന്നേ അവളോട്‌ പറയാമായിരുന്നു..
    അവസാനം അവൻ മരിച്ചു എന്ന് പറഞ്ഞ രീതി നന്നായി ഫീൽ ചെയ്തു..
    കഥ ഒരുപാട് ഇഷ്ടം ആയി. ❤️

    സ്നേഹത്തോടെ
    Zayed
    ❤️❤️

    1. നെപ്പോളിയൻ

      ???

  3. ഖുറേഷി അബ്രഹാം

    കഥ ഇഷ്ട്ടപെട്ടു, വിച്ചുവിന്റെ സ്വാപ്നങ്ങളും ആഗ്രഹങ്ങളും എല്ലാം നന്നായിരുന്നു.അവർ രണ്ടു പേരും കൂടി അവളെ കാണാൻ പോയതും അവളോട് ഇഷ്ടം തുറന്ന് പറയാതെ പൊന്ന് അവൾക് വേണ്ടി കഷ്ട്ടപെടുന്നതും എല്ലാം ഇഷ്ട്ടപെട്ടു. വിച്ചുവിന് കാൻസർ വരുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. വിച്ചുവിനുമായി അവളെ കെട്ടിക്കാൻ വേണ്ടി ആഷിക് എടുത്ത തീരുമാനം എനിക് ഉൾകൊള്ളാൻ ചെറിയ പ്രയാസപ്പെട്ടു എന്നിരുന്നാലും നന്നായിരുന്നു. അവസാനം വിച്ചു മരിച്ചെന്ന് പറയാതെ പറഞ്ഞതും ഇഷ്ടമായി. അതൊരു ചെറിയ നൊമ്പരം സൃഷ്ടിച്ചു.
    അടുത്ത കഥയുമായി വരുക.

    ഖുറേഷി അബ്രഹാം,,,,,,

    1. നെപ്പോളിയൻ

      ????

  4. ???kariyippichu kalanjallodo

    1. നെപ്പോളിയൻ

      ?????

  5. M.N. കാർത്തികേയൻ

    വെയിറ്റിങ് ആയിരുന്നു. വായിക്കട്ടെ എന്നിട്ട് പറയാം

    1. നെപ്പോളിയൻ

      ❤️❤️❤️❤️

Comments are closed.