?മയൂരി? [The Beginning][ഖല്‍ബിന്‍റെ പോരാളി ?] 822

അവൾ കുടെ നിന്ന ഒന്നര വര്‍ഷം കൊണ്ട്‌ സെബാസ്റ്റ്യന്‍ അങ്കിളിന് നല്‍കിയ വാക്ക് ഞാൻ പാലിച്ചു. മുതൽ മുടക്ക് മുഴുവന്‍ തിരിച്ചടച്ചു. ഈ കാലയളവില്‍ രണ്ടോ മൂന്നോ തവണ സെബാസ്റ്റ്യന്‍ അങ്കിളും മകന്‍ ജെബിനും ഹോംസ്റ്റേയില്‍ വന്ന് നിന്നിരുന്നു. എന്റെ പ്രവര്‍ത്തനത്തിൽ രണ്ട് പേരും പൂര്‍ണ തൃപ്തിരായിരുന്നു. അതിന്റെ സന്തോഷത്തിൽ ഞാൻ ഒരുപാട്‌ എതിർപ്പ് പറഞ്ഞെങ്കിലും ആ ഹോംസ്റ്റേ കെട്ടിടത്തിന്റെ പകുതി അവകാശം എനിക്ക് ഇഷ്ടദാനമായി അങ്കിള്‍ എഴുതി തന്നു.

പിന്നെ നമ്മുടെ ജെബിന് മേഘയില്‍ ഒരു അനുരാഗം വിടരുന്നുണ്ടോ എന്നൊരു സംശയം ഉണ്ട്. വിളിക്കുമ്പോള്‍ എല്ലാം അവളുടെ കാര്യം അന്വേഷിക്കാന്‍ ചെക്കന് വല്യ ഉത്സാഹം ആണ്‌. അങ്കിളിനും അവളെ ഇഷ്ടമാണ്. അവളുടെ കാര്യം മാത്രമാണ്‌ അറിയാത്തത്. തല്‍കാലം രണ്ടിനും ഇടയില്‍ ഹംസം ആവാന്‍ ഞാൻ ഉദ്ദേശിക്കുന്നില്ല. അവര്‍ക്ക് വേണമെങ്കിൽ അവർ ഒന്നിക്കട്ടെ…

ഒരിക്കല്‍ അവളോട് സ്നേഹം കൂടി അവളുടെ പപ്പയെയും മമ്മയേയും അവളോട് അടുപ്പിക്കാന്‍ ഞാൻ ഒരു ശ്രമം നടത്തി. അവളുടെ എതിര്‍പ്പ് വക വെക്കാതെ ഞാൻ നിര്‍ബന്ധിച്ച് നമ്പർ വാങ്ങി ഒന്ന് വിളിച്ചു. തുടക്കം മാത്രേ എനിക്ക് സംസാരിക്കാൻ പറ്റിയുള്ളു. പിന്നെ ‘ക’യും ‘മ’യും ‘പ’യും ഒക്കെ വെച്ച് തുടങ്ങുന്ന നല്ല അസ്സല്‍ ഭരണി പാട്ട് കോട്ടയം ഭാഷയിൽ കേട്ടപ്പോ തൃപ്തിയായി. എനിക്ക് എന്തിന്റെ കേടായിരുന്നു ആവോ…

ഈ കാലത്തൊന്നും നാട്ടിലെ കാര്യങ്ങൾ ഞാൻ ശ്രദ്ധിച്ചില്ല. എന്നാലും സ്കൂൾ കാലം മുതൽ മനസില്‍ കയറിയത് കൊണ്ട്‌ അവളെ മാത്രം പെട്ടെന്ന് ചങ്കിൽ നിന്ന് പറിച്ചെടുക്കാൻ പറ്റുന്നില്ല. അതുകൊണ്ടാണ് മറ്റൊരു വികാരം തോന്നാതെ മേഘയെ പെങ്ങളെ പോലെ കാണാന്‍ സാധിക്കുന്നത് എന്ന് എനിക്കും അറിയാവുന്നതാണ്. ഒരിക്കല്‍ അവൾ കുത്തി കുത്തി ചോദിച്ചപ്പോ എന്റെ കഴിഞ്ഞ കാലം അവളോട് പറഞ്ഞിരുന്നു. അതുകൊണ്ട്‌ അവളും ആ വഴിക്ക് എന്നെ കണ്ടിട്ടില്ല.

എല്ലാം നല്ല രീതിയില്‍ പോകുമ്പോഴാണ് ഗോവയില്‍ തിമർത്ത് ആഘോഷിക്കാനായി നാല്‌ ചെറുപ്പക്കാര്‍ മിറര്‍ വ്യുവിലേക്ക് വരുന്നത്. പക്ഷേ അതിൽ ഒരുത്തൻ എന്നെ അറിയുന്നവനായിരുന്നു. കുട്ടന്‍ എന്ന് നാട്ടുകാര്‍ വിളിക്കുന്ന കിരണ്‍. എന്റെ ബാല്യകാല സഹപാഠി. അവനിലുടെയാണ് ചേട്ടന് ഒരു മോന്‍ ജനിച്ചത് പോലും ഞാൻ അറിയുന്നത്. എന്നെ കണ്ട കാര്യം അവരോട് പറയില്ല എന്ന് ഉറപ്പ് പറഞ്ഞിട്ടാണ് അവന്‍ ഇവിടെ നിന്ന് പോയത്. ഒരുപക്ഷേ ഏട്ടന്റെ ഇങ്ങനെ ഒരു അവസ്ഥയില്‍ അവന് ഇത് അച്ഛനില്‍ നിന്ന് മറച്ച് പിടിക്കാൻ സാധിച്ചില്ലായിരിക്കും.

കഴിഞ്ഞ രണ്ട് കൊല്ലം എന്നെ ഒരുപാട് മാറ്റിയിരുന്നു. ഏകാന്തതയും പിന്നെ കിട്ടിയ പുതിയ കൂട്ടുകളും പഴയ കാളിയെ മാറ്റി അവരുടെ ദാസ് ആക്കി. ഇന്നിപ്പോ തിരിച്ച് പോവുന്നത് അവളുടെ മുന്നിലേക്ക് ആണ്‌. കാണരുത് എന്ന് മനസില്‍ വിചാരിച്ച് മാറി നിന്നതിന്റെ അടുത്തേക്ക്…

കേരള ബോര്‍ഡര്‍ കടന്നതും കാറിന്റെ സ്പീഡ് കുറഞ്ഞിരുന്നു. ഉച്ചക്കത്തെ ഭക്ഷണം ഒരു ഹോട്ടലിൽ നിന്ന് കഴിച്ച് യാത്ര തുടർന്നു. വൈകുന്നേരം ആയി കോഴിക്കോട് എത്തുമ്പോൾ. നേരെ മെഡിക്കൽ കോളേജിലേക്ക്…

✯━━━━━━━━✧━━━━━━━━✯

തുടരും….

✯━━━━━━━━✧━━━━━━━━✯

കഥയെ പറ്റി രണ്ടുവാക്കുകളെങ്കിലും കുറിക്കുമെന്ന് വിശ്വസിക്കുന്നു. അടുത്ത ഭാഗം എഴുത്തിലാണ്. രണ്ടാഴ്ചയ്ക്കുള്ളില്‍ അയയ്ക്കുന്നതാണ്….

168 Comments

  1. ????❤️❤️❤️❤️

  2. E story vayichapol vendayitunnu ennu thonni??pinne vere oru karyam adutha part pettannu venam Alla pinne..nte kalbe ninga poliyalle..muthe Katha gambeeram aanu..opo vayikndannu thonniyath adutha part koodi vannit mathiyayirunnu vijarichitta.,pinne mayooriyod kalik softcorner thonnikaruth..paranjillannu venda ..pinne Megha kalik match aanu..onnu sramichoode..enter abiprayam aanu..enthayalum ninga polik muthe.njangalund loose???❤️???????

    1. അടുത്ത ഭാഗം വന്നിട്ടുണ്ട്…

  3. ജീനാ_പ്പു

    ഇന്ന് വൈകിട്ട് വരുമോ?

  4. അതുൽ കൃഷ്ണ

    മാൻ അടിപൊളി ഫീൽ ??.

    എനിക്ക് ആ മയൂരിനെ അങ്ങട് പിടിച്ചിട്ടില്ല, അവളുടെ ആ പുച്ഛത്തിലുള്ള നോട്ടവും ഭാവവും ഒന്നും?.

    ഇനി ഹോസ്പിറ്റലിൽ എന്താ ഇണ്ടാവാന്ന് അറിയാണ്ട് ഒരു സുഗോം ഇണ്ടാവില്ല. അതോണ്ടാണ് ഞാൻ നെക്സ്റ്റ് പാർട്ട് അയക്കണ ടൈമിൽ ഫസ്റ്റ് പാർട്ട് വായിക്കാം എന്ന് പറഞ്ഞത്. എന്തായാലും ഇഷ്ടപ്പെട്ടു.

    ലൗ ഫ്രം തൃശൂർ ?
    ??

    1. താങ്ക്സ് അതുല്‍ ബ്രോ… ❤️♥️

      എന്തൊക്കെ സംഭവിക്കും എന്ന് കണ്ടറിയാം… ??
      ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതില്‍ എനിക്കും സന്തോഷം… ?

      ബാക്കി ശനിയാഴ്ച അറിയാം… ??

  5. ഈ കഥ അടിപൊളി
    കാത്തിരിക്കുന്നു
    അടുത്ത ഭാഗത്തിന്

    1. താങ്ക്സ് നിഖില്‍ ❤️?

      അടുത്ത ഭാഗം ശനിയാഴ്ച വരും ??

  6. കുട്ടപ്പൻ

    വായിക്കാൻ കുറച്ച് വൈകി.

    എന്താ പറയാ… വായിച്ചോണ്ട് ഇരുന്നപ്പോ കാളിയുടെ മാനസികാവസ്ഥയിൽ ആയിരുന്നു ഞാൻ. നല്ല പോലെ ഫീൽ ആയി.
    നല്ല എഴുത്താണ് ?.
    എഴുത്തുകൊണ്ടു ഖൽബ് കട്ടെടുക്കുന്നുണ്ട് ആവും ഖൽബിന്റെ പോരാളി എന്ന് പേര് വന്നതല്ലേ ?.
    ന്നാ എന്റേത് കട്ടെടുക്കണ്ട ഞാൻ ആയിട്ട് തന്നെ തന്നേക്കുവാ ?❤️

    1. മുത്തേ കുട്ടപ്പാ… ❤️?

      കഥ ഖല്‍ബിൽ കയറി എന്ന് അറിഞ്ഞതിൽ സന്തോഷം… ??
      അങ്ങനെ ആരുടെയും ഖൽബ് മോഷ്ടിക്കാൻ എനിക്ക് ഇഷ്ടമല്ല… പിന്നെ സ്നേഹം കൊണ്ട്‌ കൂടെ പോന്ന കൊണ്ട്‌ പോവും ??

      നല്ല വാക്കുകള്‍ക്ക് നന്ദി ബ്രോ… ❤️♥️??

  7. ഖൽബെ വായ്‌കുവാൻ വൈകിയതിൽ ക്ഷമ കേട്ടോ. മയൂരി നല്ല പേര്.പിന്നെ അവള് കാളിയെ വേണ്ട എന്ന് പറഞ്ഞപ്പോ കുറച്ച് വിഷമം ആയി. അത് കഴിഞ്ഞ് ഏട്ടനെ വിവാഹം കഴിക്കാൻ സമ്മതം എന്ന് അറിഞ്ഞപ്പൊ അപ്പോ ഏട്ടൻ എന്താ കുടുംബക്കാർ അല്ലെ എന്ന് ആലോചിച്ച് പോയി. ഇനി അവർ തമ്മിൽ കണ്ടുമുട്ടുമ്പോൾ എന്തൊക്കെ നടക്കും എന്ന് അടുത്ത ഭാഗത്തിൽ അറിയാൻ ആയി കാത്തിരിക്കുന്നു. സ്നേഹത്തോടെ❤️

    1. ഇന്ദുസേ… ❤️?

      സ്നേഹം പിടിച്ചു വാങ്ങാൻ പറ്റില്ലല്ലോ…? എന്തായാലും ഇനി എന്ത് സംഭവിക്കും എന്ന് നോക്കി അറിയാം…

      നല്ല വാക്കുകള്‍ക്ക് നന്ദി ♥️

  8. ?മയൂരി? {The Conclusion}
    ✯ ━━━━━━ ✧ ━━━━━━ ✯
    ?TEASER ?

    ആ റൂം വിട്ട് പോരുമ്പോൾ കാളിയുടെ മനസ് ആകെ തകര്‍ന്നിരിക്കുകയായിരുന്നു. മാതാപിതാക്കളെയും അവളെയും എങ്ങനെ നേരിടും എന്ന് അറിയാതെ…

    ദാസനും സിന്ധുവിനും കാളി വന്നത് ഒരു ആശ്വാസം ആയിരുന്നു. അവന്‍ അവര്‍ക്ക് ആത്മവിശ്വാസം നല്‍കി എല്ലാത്തിനും ഓടി നടന്നു. മയൂരിയുമായി സംസാരിച്ചില്ല എങ്കിലും അവളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് അവന്‍ ചെയ്തു. ഇടക്ക് അവളുടെ അച്ഛനും അമ്മയും വന്ന് നിന്നു.

    പിറ്റേന്ന്‌ എല്ലാം കൈ വിട്ട് പോവുകയായിരുന്നു. രാവിലെ ഒരു 8 മണിയോടെ ഐ.സി.സി.യുവിൽ നിന്ന് ഒരു നേഴ്സ് പുറത്തേക്ക്‌ വന്ന് പെട്ടെന്ന് ഡോക്ടറെ റൂമിലേക്ക് ഓടി. പിന്നെ ഡോക്ടറും രണ്ട് മൂന്ന് അറ്റന്ററും നേഴ്സുമാരുമായി ഉള്ളിലേക്ക് കയറി. കാളിയും കുടുംബവും വരാന്തയില്‍ എന്താണ്‌ സംഭവിക്കുന്നത് എന്ന് അറിയാതെ നിന്നു.

    കുറച്ച് കഴിഞ്ഞപ്പോ ഡോര്‍ തുറന്ന് ഡോക്ടർ ഇറങ്ങി. കാളി വാതിലിലേക്ക് ചെന്ന് ഡോക്ടറുടെ അടുത്ത് നിന്നു.

    ““എന്ത് പറ്റീ ഡോക്ടർ?”” കാളി ചോദിച്ചു.

    ““ഐയം സോറി… തന്റെ ചേട്ടനെ രക്ഷിക്കാൻ പറ്റിയില്ല.”” ഡോക്ടർ കാളിയുടെ തോളില്‍ പിടിച്ചു പറഞ്ഞു.

    എന്നാൽ ഡോക്ടർ അത് പറഞ്ഞതും പിറകില്‍ നിന്ന് രണ്ട് സ്ത്രീ ശബ്ദങ്ങളുടെ കരച്ചിന്റെ മാറ്റൊലിയാണ് അവിടെ പിന്നെ ഉയർന്ന് കേട്ടത്. ദാസന്‍ കരഞ്ഞെങ്കിലും ശബ്ദം പുറത്ത്‌ വന്നില്ല. കണ്ണില്‍ നിന്ന് കണ്ണുനീര്‍ ധാര മാത്രം. അത് ദാസന്റെ കൈയിൽ ഇരിക്കുന്ന കുഞ്ഞിന്റെ ശരീരത്തിലേക്ക് ഇറ്റിറ്റു വീണു.

    ◆━━━━━━━━━━━◆ ❃ ◆━━━━━━━━━━━◆
    Will be Publish on 19th December 2020
    ◆━━━━━━━━━━━◆ ❃ ◆━━━━━━━━━━━◆

Comments are closed.