ആത്മാവിൽ അലിഞ്ഞവൾ [ചാത്തൻ] 48

Views : 2983

പുതിയ ഒരു സംരംഭം ആണേ… മനസ്സിൽ തോന്നിയ ഒരു കഥ… എല്ലാവർക്കും ഇഷ്ടമായാൽ തുടരാം കേട്ടോ.. ഒരുപാടു സ്നേഹവും സപ്പോർട്ടും പ്രതീക്ഷിച്ചുകൊണ്ട് ചാത്തൻ………………..

ആത്മാവിൽ അലിഞ്ഞവൾ 

Aathmavil Alinjaval | Author : Chathan

 

സിദ്ധു  പതിയെ തന്റെ അടഞ്ഞ കണ്ണുകൾ ബദ്ധപ്പെട്ടു തുറക്കാൻ ശ്രമിച്ചു. കൺപോളകൾ കാന്തം പോലെ പരസ്പരം ഒട്ടിപിടിച്ചു കിടക്കുന്നു. എങ്കിലും അവൻ പതിയെ കണ്ണുകൾ ചിമ്മി ചിമ്മി തുറന്നു. കണ്ണിനു ചുറ്റും പാട കെട്ടി ഒന്നും കാണാൻ പറ്റാത്ത അവസ്ഥ. പതിയെ കൈ വിരലുകൾ  കൊണ്ട് കണ്ണുകൾ അമർത്തി തുടച്ചു.

തുടർന്ന് മുൻപിലുള്ള ദൃശ്യം അവനു വ്യക്തമാകാൻ തുടങ്ങി.. പഴകി തുരുമ്പിച്ച പങ്കകൾ ഉള്ള ഒരു ഫാൻ ആർക്കോ വേണ്ടിയെന്ന പോലെ കറങ്ങുന്നു. അതിൽ നിന്നുള്ള മുറുമുറുപ്പ് വല്ലാതെ അസഹനീയം ആയി അവനു തോന്നി.

പതിയെ അവൻ തല തിരിച്ചു എല്ലായിടത്തും നോക്കി. അതൊരു റൂം ആണെന്നും അവൻ ഒരു കട്ടിലിൽ കിടക്കുകയാണെന്നും മനസ്സിലായി. പെട്ടെന്നു ശരീരം ഇളകിയതിനാൽ  അവന്റെ വലതു കൈയിൽ അസഹനീയമായ വേദന തോന്നി. പതിയെ സിദ്ധു തന്റെ വലതു കരം പൊന്തിച്ചു തലങ്ങും വിലങ്ങും നോക്കി. അപ്പോഴാണ് ഉള്ളം കൈയ്ക്ക് താഴെ ആയി വലിയ ഒരു കോട്ടൺ വൂൾ ഉപയോഗിച്ച് മുറുക്കി കെട്ടിയിരിക്കുന്നതായി ശ്രദ്ധയിൽപെട്ടത്.

കൈതണ്ട അനക്കാൻ ശ്രമിക്കുന്തോറും അവിടമാകെ സൂചി കുത്തുന്ന വേദന തോന്നി. സിദ്ധു പതിയെ ആയാസപെട്ടു എഴുന്നേൽക്കാൻ ശ്രമിച്ചു. പക്ഷെ നിരാശ ആയിരുന്നു ഫലം. ശരീരമാകെ വല്ലാത്ത തളർച്ച അവനു അനുഭവപ്പെട്ടു. കിടന്ന കിടപ്പിൽ തന്നെ സിദ്ധു ആലോചിച്ചു, തനിക്ക് എന്താണ് പറ്റിയതെന്ന് . അല്പസമയത്തിനകം ഓരോ കാര്യങ്ങൾ അവന്റെ ബോധ മണ്ഡലത്തിലേക്ക് വരാൻ തുടങ്ങി.

താൻ 5 വർഷം പ്രണയിച്ച എന്റെ എല്ലാമെല്ലാമായ ഐഷു എന്ന ഐശ്വര്യ തന്നെ ഉപേക്ഷിച്ചതും  അതിന്റെ സങ്കടം സഹിക്കാൻ വയ്യാതെ ജീവിതത്തിൽ ആദ്യമായി കുടിച്ചതും ഇനി ഒരു ജീവിതം വേണ്ട എന്ന തീരുമാനത്തോടെ ബ്ലേഡ് ഉപയോഗിച്ച് ഞരമ്പ് മുറിച്ചതും അവനു ഓർമ വന്നു.

സാധാരണക്കാരിയായ കാമുകിക്ക് കോടീശ്വരൻ ആയ ആളുടെ പ്രൊപോസൽ വന്നപ്പോൾ താൻ ഒരു അധികപറ്റായി മാറി. ജീവന് തുല്യം സ്നേഹിച്ച പെണ്ണ് വേറൊരുത്തനുമായി കെട്ടിപിടിച്ചു പാർക്കിൽ കെട്ടിപിടിച്ചു ചുംബിക്കുന്നത് നേരിട്ട് കണ്ട ആ രംഗം അവന്റെ മനസ്സിൽ വീണ്ടും ഓടി കളിച്ചു.

റൂമിൽ ചോരയൊലിപ്പിച്ചു കിടന്ന തന്നെ  വാരിയെടുത്തു അലറി കരഞ്ഞുകൊണ്ട്  ഓടുന്ന അച്ഛന്റെ മുഖം അപ്പോഴും അവനു ഓർമ വന്നു. വണ്ടിയിൽ വച്ച് കരഞ്ഞു തളർന്ന അമ്മ ബോധരഹിതയായി അച്ഛന്റെ തോളിൽ വീഴുന്നത് താൻ ബോധം മറയുന്ന നേരത്തും അവ്യക്തമായി കണ്ടതാണ്.

പിന്നീട് ബോധം വന്നപ്പോൾ താൻ ഈ റൂമിൽ കിടക്കുന്നു. ഇതിനിടയിൽ എന്തൊക്കെ സംഭവിച്ചു എന്നു അറിയില്ല. എന്തെങ്കിലും ചോദിക്കാം എന്നു വച്ചാൽ റൂമിൽ ആരെയും കാണുന്നില്ല. നിരാശ പൂണ്ട സിദ്ധു  തന്റെ കൈ മടക്കി നെറ്റിയുടെ മുകളിൽ വച്ചു ഉറങ്ങാൻ ശ്രമിച്ചു. പതിയെ നിദ്രാ ദേവി അവനെ പുണർന്നു തുടങ്ങി.

Recent Stories

The Author

ചാത്തൻ

6 Comments

Add a Comment
 1. കഥ മനോഹരമായി മുന്നോട്ട് പോകുന്നു, നല്ല എഴുത്ത്, അടുത്തഭാഗം ഉടൻ വരട്ടെ…
  “ഇന്ദു ” എങ്ങും എത്താതെ ഇരിക്കുന്നു, അതിന്റെ കൂടെ ഇതും എങ്ങും എത്താതെ ആകുമോ?
  ആശംസകൾ…

  1. ജ്വാല ഇന്ദു ഉടനെ പോസ്റ്റ്‌ ചെയ്യാംട്ടോ… എല്ലാം ബാക്കി ഭാഗം ഉടനെ ചെയ്യാം.. വായനക്ക് ഒരുപാട് നന്ദി…. സ്നേഹത്തോടെ

 2. എനിക്ക് ആദ്യമേ തോന്നി അവൾ മരിച്ചു എന്നു
  നല്ല story ആണ്‌
  അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ്

  1. തീർച്ചയായും സഹോ….. ഒരുപാടു നന്ദി… സ്നേഹത്തോടെ

 3. അർച്ചന അവൾ ശെരിക്കും മരിച്ചോ വല്ലാത്തൊരു എൻഡിങ് ആയി പോയി അടുത്ത ഭാഗ്യം വേഗം തരാൻ നോക്കണേ 🥰🥰

  1. തീർച്ചയായും സഹോ…. സപ്പോര്ടിനു ഒരുപാടു നന്ദി… സ്നേഹത്തോടെ

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2020 | Malayalam kadhakal | Contact us : info@kadhakal.com