ഹരേഃ ഇന്ദു 2 [ചാത്തൻ] 47

Views : 3501

“ഹരിയേട്ടാ ഡോക്ടർ ഒരു കാര്യം പറഞ്ഞിരുന്നു.. ഇന്ദുവിന്‌ പുറമേ കുറച്ച് മുറിവുകളും പോറലും ഉണ്ടെങ്കിലും അവൾക്ക് നടുവിന് കാര്യമായ ക്ഷതം ഏറ്റിട്ടുണ്ട്. ആക്‌സിഡന്റ്  ആയപ്പോൾ. അതുകൊണ്ടുതന്നെ ഇന്ദുവിന് അരയ്ക്കു താഴോട്ട് ചിലപ്പോൾ തളർന്നുപോകും എന്നാണ് ഡോക്ടർ പറഞ്ഞത്. ചിലപ്പോൾ ആ അവസ്ഥ താൽക്കാലികം ആയിരിക്കാം അല്ലെങ്കിൽ സ്ഥിരം ആയിരിക്കാം. അതുകൊണ്ടുതന്നെ അവളെ  ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരേണ്ട ഉത്തരവാദിത്വം ഹരിയേട്ടന്റേതാണ്. “ഗദ്ഗദത്തോടെ  പറഞ്ഞുകൊണ്ട് ഹരിയിൽ നിന്നും അവൾ പതിയെ അടർന്നു മാറി.

അഞ്ജലിയുടെ വാക്കുകൾ അവന്റെ കാതിൽ കുത്തികയറി. ഒരുതരം മൂളൽ മാത്രമാണ് അവൻ  പിന്നീട് കേട്ടത്. പെട്ടെന്നൊരു നിമിഷം കേട്ടത് സത്യം ആവല്ലേ എന്ന് അവൻ ഉള്ളുരുകി പ്രാർത്ഥിച്ചു. എങ്കിലും എന്തിനെന്നറിയാതെ അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. ശരീരമാകെ ഒരു തരം മരവിപ്പ് കയറുന്ന പോലെ. തലയിൽ ആരോ ഭാരം കയറ്റിയ പോലെ. വീഴാതിരിക്കാൻ അവൻ അടുത്തുകണ്ട തൂണിൽ  രണ്ടു കൈ കൊണ്ട് ബലമായി ചുറ്റിപ്പിടിച്ചു. പതിയെ അവൻ നിലത്തേക്കു ഊർന്നു മുട്ടുകാലിൽ ഇരുന്നു.  ഇരു കൈപ്പത്തികൾ കൊണ്ട് മുടിയിഴകളിൽ അവൻ ബലമായി പിടിച്ച് മുകളിലേക്ക് നോക്കി അലറിക്കരഞ്ഞു. മിഴികളിൽ നിന്നും കണ്ണുനീർ ചാലുപോലെ ഒഴുകി അവന്റെ കവിളുകളിൽ ആശ്വസിപ്പിക്കാൻ എന്നവണ്ണം ചുംബിച്ചു താഴേക്കു ഒഴുകി. ആ പൊട്ടികരച്ചിൽ അവിടെയെങ്ങും തളംകെട്ടിനിന്നു. ഇതുകണ്ട് അഞ്ജലി സങ്കടം സഹിക്കവയ്യാതെ ബലമായി അവനെ എഴുന്നേൽപ്പിച്ചു. അവന്റെ മുഖം അവൾ കരങ്ങൾക്കൊണ്ടു പിടിച്ചു. അവൻ ആശ്വാസത്തിനെന്നവണ്ണം അവളുടെ മാറിൽ മുഖം പൂഴ്ത്തി കരഞ്ഞു. അഞ്ജലി പതിയെ അവന്റെ മുടിയിഴകളിലൂടെ കൈവിരലുകൾ ഓടിച്ചു. പതിയെ ഹരിയുടെ കരച്ചിലിനെ തോത് കുറഞ്ഞുവരുന്നതായി അവൾക്ക് തോന്നി. അവൾ മനസ്സിൽ ഓർത്തു… ഇതാണ് ഹരിയേട്ടൻ… എല്ലാവരെയും സ്നേഹിക്കാനും ബഹുമാനിക്കാനും മാത്രം അറിയുന്ന പാവം ഞങ്ങളുടെ ഹരിയേട്ടൻ… ഇന്ദുവിനു കിട്ടിയ സൗഭാഗ്യം ഓർത്തു അവൾക്ക് സന്തോഷം തോന്നി.. പതിയെ അവൻ അഞ്ജലിയുടെ മാറിൽ നിന്നും മുഖം ഉയർത്തി ദയനീയ ഭാവത്തോടെ അവളെ നോക്കി.

“അഞ്ജലി എനിക്ക് തിരിച്ചു കിട്ടുവോ എന്റെ ഇന്ദുവിനെ,  പഴയ ആ ആളായി ഓടി ചാടി നടക്കുന്ന എന്റെ പെണ്ണിനെ എനിക്ക് തിരിച്ചു കിട്ടുവോ? “ഹരിയുടെ ചോദ്യം അവളെ തെല്ലൊന്നു വേദനിപ്പിച്ചു…

“വരും ഹരിയേട്ടാ അവൾ തിരിച്ചു വരും… എല്ലാ അസുഖങ്ങളും മാറി അവൾ പഴയ നമ്മുടെ ഇന്ദുവായി തിരിച്ചു വരും…എന്റെ പ്രാർത്ഥന ദൈവം  ഒരിക്കലും കൈവിടില്ല..”അവൾ പ്രത്യാശയോടെ പറഞ്ഞു.

അവളുടെ വാക്കുകൾ ഹരിയുടെ കൂലംങ്ക ഷമായ മനസ്സിനെ പതിയെ തണുപ്പിച്ചു.. നെഞ്ചിൽ നിന്നും എന്തോ ഒരു ഭാരം ഒഴിഞ്ഞു പോകുന്നപോലെ അവനു തോന്നി. എല്ലാ ദൈവങ്ങളെയും മനസ്സിൽ വിചാരിച്ചു അവൻ ഐ സി യു വിലേക്ക് നടന്നു അഞ്ജലിയുടെ കൈയ്യും പിടിച്ച്….

(തുടരും)

Recent Stories

The Author

ചാത്തൻ

4 Comments

  1. Nannayitund …
    Keep writting ..
    Small chapter aayad kondulla cheriye problm maatrme njn kaanunollu …

    1. പ്രശ്നങ്ങൾ അടുത്ത പ്രാവശ്യം പരിഹരിക്കാം ട്ടോ.. സപ്പോർട്ടിന് ഒരുപാട് നന്ദി… ഒത്തിരി സ്നേഹം…

  2. വായിക്കാൻ കുറച്ചു മാത്രം ഉള്ളത് പോലെ തോന്നി, വായിക്കുകയും ചെയ്തു എന്നാൽ മനസ്സിലേക്ക് എത്താനുള്ളത് ആയതും ഇല്ല, നന്നായി എഴുതി, അടുത്ത പാർട്ട് വേഗം എഴുതാൻ ആശംസകൾ…

    1. തീർച്ചയായും അടുത്ത തവണ പരിഹരിക്കാം ട്ടോ… ഒത്തിരി സ്നേഹം… സപ്പോർട്ടിന് നന്ദി…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com