പവിഴം 2 [Shyju] 56

Views : 4426

എത്തിയോ ഷോപ്പിൽ.. ശ്രെധിച്ചു പോന്നോളൂ..
ഒഹ് എത്തി.. ടൂൾസ് എടുത്ത് ടൗണിൽ പോകട്ടെ അവിടെ യാണ് ജോലി.. എന്തായി കൗണ്ടറിൽ നല്ല തിരക്കാകും ലെ…
എത്തിയോ അവിടെ ജോലി തുടങ്ങിയോ.. ഹാം തിരക്കാണ്..

ഞാനും ജോലി തുടങ്ങി കെട്ടോ..
കുറച്ചു കഴിഞ്ഞു ചായകുടിച്ചോ..? വിശന്നിരിക്കണ്ട കെട്ടോ.. ഇടയ്ക്കിടയ്ക്ക് വെള്ളം കുടിച്ചോണ്ടു (നാഭി വേദന എന്ന് ഇടയ്ക്കിടയ്ക്ക് പറയാറുണ്ടായിരുന്നു.. കിഡ്നി സ്റ്റോൺ ആയിരിക്കും )

ഹാം കഴികാം കെട്ടോ.. പിന്നെ വെള്ളം കുടിച്ചില്ല.. കുടിച്ചാൽ ഇടയ്ക്കിടയ്ക്ക് ബാത്‌റൂമിൽ പോകാൻ എണീക്കേണ്ടിവരും.. ജോലി കഴിയാറായോ..?

മറുപടി കേട്ടപ്പോൾ നല്ല ചീത്ത അങ്ങ് കേട്ടു എന്റെ കയ്യിൽ നിന്നും ഇനി നാഭി വേദനയുടെ കാര്യം എന്റെ അടുത്തു പറഞ്ഞാൽ ചവിട്ടു എന്റെ കയ്യിൽ നിന്നും കിട്ടും നോക്കിക്കോ വൈകിട്ട് വരുമ്പോളേക്കും ആ കുപ്പിയിലെ വെള്ളം മുഴുവൻ തീർക്കണം കെട്ടോ… ദാ ജോലി കഴിഞ്ഞു അടുത്ത സ്ഥലത്തേക്ക് പോകുകയാണ്..

അവൾ ഉം ശ്രെധിച്ചു പൊയ്ക്കോളൂ.. ഞാൻ ചായകഴിക്കാൻ പോകുകയാണ്..

ഉം ചായകുടിച്ചു ഉഷാർ ആയോ.. കൗണ്ടറിൽ തിരക്ക് കുറഞ്ഞോ… ഞാൻ എത്തി കെട്ടോ.. ജോലി തുടങ്ങട്ടെ…

ഒഹ് കൂടെ ഒരു ചേച്ചി കൂടി ഉണ്ടായിരുന്നു ചായ കഴിക്കാൻ ഞാനും അവരും shere ചെയ്തു കഴിച്ചു… ശെരി ജോലി നടക്കട്ടെ ഞാൻ കൗണ്ടറിൽ എത്തി…

അവൾ എവിടെ പ്പോയി കഴിയാറായോ ജോലി
ഉണു കഴിക്കണ്ടേ…?

ഹാം ജോലി തിരക്കായിപ്പോയി.. രണ്ടാം നിലയിൽ സൺഷേഡിന്റെ മുഗളിൽ ബെൽറ്റ്‌ ഇട്ടു തൂങ്ങി നിൽക്കുകയായിരുന്നു അതാ reply തരാൻ പറ്റാതിരുന്നത്.. ശോഭന ചേച്ചിയുടെ അടുത്ത് നിന്നും കഴിക്കണം..

അതാരാ ശോഭന ചേച്ചി എന്നോട് പറഞ്ഞിട്ടില്ലല്ലോ… റിലേറ്റീവ് ആണോ.. എവിടെയാ വീട്..
എനിക്ക് മനസിലായി കത്തിപ്പിടിച്ചു എന്ന് കൂടുതൽ കത്തിക്കാൻ നിന്നില്ല.. പുന്നാര മാഷേ ശോഭന ഹോട്ടൽ ആണ് വെറുതെ ശുണ്ഠി പിടിപ്പിക്കാൻ പറഞ്ഞതാണ്.. കഴിക്കാൻ പോകുകയാണ്.. ഇയാളും കഴിക്കു കെട്ടോ വിശന്നിരിക്കേണ്ട..

ഓഹ് ആയിക്കോട്ടെ കഴിക്കാൻ പോകുകയാണ് കെട്ടോ..

ഞാൻ കഴിച്ചു കഴിഞ്ഞു അടുത്ത സ്ഥലത്തേക്ക് പോകുകയാണ് കെട്ടോ.. ചോറ് മുഴുവനും കഴിക്കണം കെട്ടോ.. ഞാൻ നോക്കും കെട്ടോ..

എത്തിയോ അവിടെ.. ഞാൻ കഴിച്ചു കഴിഞ്ഞു ഡ്യൂട്ടിയിൽ കയറി കെട്ടോ.. എന്തായി പണി..

ദാ അവിടെയാണ് ജോലി തുടങ്ങട്ടെ.. ചൊറ പണിയാണ്.. മുഴുവനും കഴിച്ചിട്ടില്ലല്ലോ… കുറച്ചു ബാക്കി വെച്ചിട്ടില്ലേ…

Recent Stories

The Author

Shyju

2 Comments

  1. Continue bro

  2. തൃശ്ശൂർക്കാരൻ

    ❤️❤️❤️❤️❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com