ആത്മാവിൽ അലിഞ്ഞവൾ [ചാത്തൻ] 52

പക്ഷെ ക്ലാസ്സ്‌ കഴിഞ്ഞു എന്തിനാണ് വരുന്നതെന്ന് സിദ്ധു എമിലിനോട് ചോദിച്ചു. പക്ഷെ അതിനു മറുപടിയായി എമിലിന്റെ വായിൽ നിന്നും നല്ല പച്ച തെറി കേട്ടപ്പോൾ അവൻ പെട്ടെന്നു ഫോൺ വച്ചു. കഴിക്കാനുള്ള ഭക്ഷണം മേശപ്പുറത്ത് എടുത്തുവെച്ച് സിദ്ധുവിന്റെ അമ്മ കുളിക്കാനായി ബാത്റൂമിലേക്ക് പോയി. പതിയെ അവന്റെ മനസ്സിലേക്ക് രാവിലെ നടന്ന കാര്യങ്ങൾ ഓടിയെത്തി.

ആ വെള്ളാരംകണ്ണുള്ള പെൺകുട്ടിയെ ഒന്നുകൂടി കാണാൻ അവന്റെ മനസ്സ് വല്ലാതെ മോഹിച്ചു. ഒരു പ്രേമം കൊണ്ടാണ് താൻ ഇപ്പോ ഈ അവസ്ഥയിൽ കിടക്കുന്നതെങ്കിലും അർച്ചനയെ കാണുമ്പോൾ എന്തോ മനസ്സിന് വല്ലാത്തൊരു സന്തോഷം തോന്നുന്നു. വീണ്ടും വീണ്ടും ആ മുഖം കാണുവാൻ വെള്ളാരം കണ്ണുകളിൽ നോക്കിയിരിക്കുവാൻ കൈകൾ കോർത്തു പിടിക്കുവാൻ അവന്റെ മനസ്സ് വല്ലാതെ കൊതിച്ചു.

പെട്ടെന്നു വാതിലിന്റെ അവിടെ നിന്നു ശബ്ദം കേട്ട സിദ്ധു പെട്ടെന്നു സ്വബോധത്തിലേക്ക് വന്നു. അവൻ ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി. അപ്പോൾ അവിടെ പകുതി തുറന്ന വാതിലിന് മറവിൽ ആരുടെയോ ഒരു തല കണ്ടു. അവൻ സൂക്ഷിച്ചു നോക്കിയപ്പോൾ ആ തല ഭാഗം മാത്രം വാതിലിന്റെ മറവിൽ നിന്നും പൂർണമായി പുറത്തേക്ക് വന്നു. പെട്ടെന്നു സിദ്ധുവിന്റെ മുഖത്തു ഒരു പുഞ്ചിരി വിടർന്നു. താൻ ഇത്രയും നേരം ആലോചിച്ചിരുന്ന ആൾ ഇപ്പൊ ഇതാ എന്റെ മുമ്പിൽ.

അവൻ അർച്ചനയെ കൈകാട്ടി വിളിച്ചു. അവൾ പതിയെ ചെറുഭയത്തോടെ അവന്റെ അടുത്തേക്ക് മന്ദം മന്ദം നടന്നു വന്നു. സിദ്ധു പതിയെ കട്ടിലിൽ എഴുന്നേറ്റിരുന്നു. അവൻ ബെഡിൽ കൈ കൊണ്ട് തട്ടി അവിടെ ഇരിക്കാൻ അവളോട്  ആവശ്യപ്പെട്ടു. ചുറ്റും ഒന്ന് നോക്കിയശേഷം അർച്ചന അവിടെ ഇരുന്നു. രണ്ടുപേരും പരസ്പരം കണ്ണുകളിലേക്ക് തന്നെ ഉറ്റു നോക്കി കൊണ്ടിരുന്നു.

ആ വെള്ളാരം കണ്ണുകൾ സിദ്ധുവിനെ ഹഠാദാകർഷിച്ചു. രാവിലെ അവളുടെ മുഖത്ത് കണ്ട തേജസ് ഇപ്പോഴും മങ്ങിയിട്ടില്ല എന്ന് അവന് തോന്നി. പതിയെ ഒരു ദീർഘനിശ്വാസം എടുത്തു. ശേഷം അവളോട് ചോദിച്ചു

“കുഞ്ചു ഭക്ഷണം കഴിച്ചോ? ”

അവൾ അവനെ  നോക്കി ഒന്ന് ചിരിച്ചു. ആ ചിരിയുടെ മനോഹാരിത അവന്റെ മനസ്സിലേക്ക് ആഴ്ന്നിറങ്ങി. രാവിലത്തെ പോലെ തന്നെ അവൻ ഏതോ മായിക ലോകത്തേക്ക് പോകുന്നതായി അനുഭവപ്പെട്ടു. എങ്കിലും സിദ്ധു അവളോട് മറ്റെന്തൊക്കെയോ ചോദിച്ചെങ്കിലും ചിരിയായിരുന്നു അവളുടെ എല്ലാത്തിനുമുള്ള ഉത്തരം. അവളുടെ ആ പെരുമാറ്റത്തിൽ ചെറിയൊരു നിരാശ തോന്നിയെങ്കിലും അർച്ചന യുമായി കൂടുതൽ അടുത്തിടപഴകാൻ അവൻ ശ്രമിച്ചു.

“തന്റെ വീട് എവിടെയാ? ”

“രാമപുരം”

“എന്റെ കുഞ്ചു ഇപ്പോഴെങ്കിലും ഒന്ന് ആ മനോഹരമായ ശബ്ദം ഞാൻ കേട്ടുവല്ലോ” സിദ്ധു  ചിരിയോടെ പറഞ്ഞു

അത് കേട്ടതും അർച്ചനയുടെ കവിളുകൾ കൂടുതൽ തുടുത്തു. അവളിൽ ചെറിയൊരു നാണം ഉടലെടുത്തു. സിദ്ധുവിനു അവളുടെ കവിളിൽ പിച്ചി വലിക്കാൻ തോന്നിയെങ്കിലും അവൻ സംയമനപ്പെട്ടു.

മുഖത്തേക്ക് ഉതിർന്നു കിടക്കുന്ന മുടിയിഴകൾ അവളിൽ വല്ലാത്തൊരു സൗന്ദര്യം സൃഷ്ടിച്ചു. അർച്ചന അവനെ കൂടുതൽ അത്ഭുതത്തോടെ  നോക്കികൊണ്ടിരുന്നു. ഈ സമയം തീരാതിരുന്നെങ്കിൽ എന്നു അവനു തോന്നി.

“വീട്ടിൽ ആരൊക്കെ ഉണ്ടെടോ? ” പെട്ടെന്നു എന്തോ ഓർത്ത പോലെ അവൻ ചോദിച്ചു

6 Comments

  1. കഥ മനോഹരമായി മുന്നോട്ട് പോകുന്നു, നല്ല എഴുത്ത്, അടുത്തഭാഗം ഉടൻ വരട്ടെ…
    “ഇന്ദു ” എങ്ങും എത്താതെ ഇരിക്കുന്നു, അതിന്റെ കൂടെ ഇതും എങ്ങും എത്താതെ ആകുമോ?
    ആശംസകൾ…

    1. ജ്വാല ഇന്ദു ഉടനെ പോസ്റ്റ്‌ ചെയ്യാംട്ടോ… എല്ലാം ബാക്കി ഭാഗം ഉടനെ ചെയ്യാം.. വായനക്ക് ഒരുപാട് നന്ദി…. സ്നേഹത്തോടെ

  2. എനിക്ക് ആദ്യമേ തോന്നി അവൾ മരിച്ചു എന്നു
    നല്ല story ആണ്‌
    അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ്

    1. തീർച്ചയായും സഹോ….. ഒരുപാടു നന്ദി… സ്നേഹത്തോടെ

  3. അർച്ചന അവൾ ശെരിക്കും മരിച്ചോ വല്ലാത്തൊരു എൻഡിങ് ആയി പോയി അടുത്ത ഭാഗ്യം വേഗം തരാൻ നോക്കണേ ??

    1. തീർച്ചയായും സഹോ…. സപ്പോര്ടിനു ഒരുപാടു നന്ദി… സ്നേഹത്തോടെ

Comments are closed.