അവള്‍ ഹൃദ്യ 🧚‍♀️ [ഖല്‍ബിന്‍റെ പോരാളി 💞] 1635

Views : 112774

അധികം വൈകാതെ ക്ഷീണം പിടിച്ചിരുന്ന അവളുടെ കണ്ണുകൾ അത്ഭുതം കൊണ്ട്‌ വികസിച്ചു. സ്വന്തം ഹൃദയതാളം കാതില്‍ കേട്ടപ്പോൾ അറിയാത്ത അവളുടെ വാ തുറന്ന് പോയി… കുറച്ച് നേരം അവൾ അങ്ങനെ കേട്ടിരുന്നു…

“മതി കേട്ടത്… വാ കഴിക്കാം… വിശക്കുന്നില്ലേ?” സ്റ്റേതസ്കോപ്പ് അവളുടെ ചെവിയില്‍ നിന്ന് എടുത്തുകൊണ്ട് ഡോക്ടർ ചോദിച്ചു. അത് കേട്ടപ്പോള്‍ അവളുടെ മുഖം വീണ്ടും കുനിഞ്ഞു… ഡോക്ടർ സ്റ്റേതസ്കോപ്പ് തന്റെ ഓവർകോട്ടിന് അടുത്ത് കൊണ്ട്‌ വെച്ച് പാഴ്സൽ എടുത്ത് മേശപ്പുറത്ത് വെച്ചു.

“ഹലോ മാഡം… വേഗം കൈ കഴുകാൻ വാ… എനിക്ക് വിശക്കുന്നു… ഒന്നിച്ച് കഴിക്കാം…” ഡോക്ടർ പറഞ്ഞു.

അവൾ അവന് പിറകെ ഓടി പോയി കൈ കഴുകി വന്ന് ബെഡിൽ മേശക്ക് അഭിമുഖമായി ഇരുന്നു. അവളുടെ പരവേശം കണ്ടപ്പോ അവന്‍ നാലെണ്ണം ഉള്ള പാഴ്സൽ പൊതി അവള്‍ക്ക് മുന്നില്‍ തുറന്ന് വെച്ചു. പിന്നെ അതിലെ ചട്ണിയുടെ കവർ തുറന്ന് ഇഡ്ഡലിക്ക് മുകളില്‍ ഒഴിച്ചു… അവൾ അവന്റെ കൈ ചലനത്തെ മാത്രം ശ്രദ്ധിച്ചു…

സാബാറിന്റെ കവർ എടുത്താപ്പോ അവൾ വേണ്ട എന്ന് കൈ കൊണ്ട്‌ സൂചിപ്പിച്ചു. പിന്നെ സംസാരത്തിനോ അനുവാദത്തിനോ കാത്തുനിൽക്കാതെ കഴിച്ചു തുടങ്ങി. അവനും ചെയറിൽ ഇരുന്ന് അടുത്ത പാഴ്സൽ പൊതി തുറന്ന് കഴിക്കാൻ തുടങ്ങി.

പക്ഷേ അവന്റെ ശ്രദ്ധ മൊത്തം അവളില്‍ ആയിരുന്നു. അതിവേഗം തന്നെ അവൾ ഇഡ്ഡലി അടിച്ചു കയറ്റി…

വിശപ്പാണ് ലോകത്തിലെ ഏറ്റവും വലിയ അസുഖം എന്ന് അവന്‍ മനസ്സിലാക്കി. അതിനുള്ള ചികിത്സ നല്‍കാന്‍ കഴിഞ്ഞതിന് അവന് മനസുഖം കിട്ടി.

പെട്ടെന്ന് പുറകിലെ വാതിൽ തുറന്ന് ഒരു തല ഉള്ളിലേക്ക് വന്നു. കഴിച്ച് കൊണ്ടിരുന്ന ഡോക്ടറും ഹൃദ്യയും അങ്ങോട്ട് നോക്കി…

“എന്താ രേണുകേ…?” വന്നയാളോട് ഡോക്ടർ ചോദിച്ചു…

“ഒന്നുമില്ല ഡോക്ടർ, ഞാൻ മരുന്നിന്റെ കാര്യം ഓര്‍മ്മിപ്പിക്കാൻ വന്നതാ…” രേണുക മറുപടി നല്‍കി.

“അത് ഞാൻ കൊടുത്തൊള്ളാം… രേണുക പൊക്കോളു…” ഡോക്ടർ പറഞ്ഞു.

“ശെരി ഡോക്ടർ…” ഇത്രയും പറഞ്ഞ്‌ രേണുക വാതിൽ അടച്ച് പുറത്ത്‌ പോയി…

അവർ ബാക്കി കഴിച്ച് മേശ ക്ലീനാക്കി. പിന്നെ തിരിച്ച് പഴയ പോലെ വന്നിരുന്നു. ഭക്ഷണം കഴിച്ചപ്പോ ആള് ഒന്ന് ഉഷാറായിരുന്നു.

“ഡോക്ടർക്ക് ഞാൻ കാരണം ഒരുപാട്‌ ബുദ്ധിമുട്ടായി ലെ…” അവൾ ബെഡിലിരുന്ന് ചോദിച്ചു…

“പിന്നെ പറയാന്‍ ഉണ്ടോ… നല്ല ബുദ്ധിമുട്ടായി…” മരുന്ന് എടുക്കുന്നതിന് ഇടയില്‍ അവന്‍ ചിരിയോടെ പറഞ്ഞു…

Recent Stories

254 Comments

  1. Nice story mahn❕
    Happy ending ❤️

  2. യാ മോനെ പൊളിച്ചു ഒരുപാട് ഇഷ്ടായി ഹൃദ്യ പേരുപോലെ ഹൃദയത്തിൽ തട്ടി ഇതും ഒരു തുടർക്കഥ പോലെ എഴുതാൻ ഉള്ള സ്കോപ് ഉണ്ടാരുന്നു സുശീല എന്നവർക്ക് എതിരെ 4 ഡയലോഗ് പ്രധീക്ഷിച്ചു അത് ഉണ്ടായില്ല എല്ലാം കൊണ്ടും ഇടിവെട്ട് സ്റ്റോറി വൈഷ്ണവം ആയിരുന്ന് ആദ്യം വായിച്ചത് അത് ഒരുപാട് ഒരുപാട് ഇഷ്ടമായി ക്ലൈമാക്സ്‌ 2 വെട്ടം വായിച്ചപ്പോഴാ സംതൃപ്തി ആയത് ഇതിലും മികച്ച കഥ ഇനി എഴുതാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു
    Good luck all the best👌👌👌👍👍👍

    1. ബ്രോ ❤️💝😇

      ആദ്യമെ നല്ല വാക്കുകള്‍ക്കു നന്ദി ❤️♥️
      ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം 😇…

      ഇനിയും ഇതുപോലെ ഉള്ള കഥകൾ എഴുതാൻ ശ്രമിക്കാം 🙌🏻 🥰 ഈ പിന്തുണ ഇനിയും പ്രതീക്ഷിക്കുന്നു ❤️😇😘🥰

  3. ❤️❤️❤️❤️❤️❤️❤️❤️

  4. ഖൽബേയ് ഋതുഭേതങ്ങൾ എവിടെവരെയായി…

      1. ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com