? ഭഗവതിയുടെ മുഹബ്ബത്ത് 1 ? [നെപ്പോളിയൻ] 103

ഹാ…ഇനി വീടൊക്കെ വിൽക്കേണ്ടി വരുമല്ലോ എന്നോർക്കുമ്പോഴാ….

എന്താടി നീയീ പരസ്പര ബന്ധമില്ലാതെ ഓരോന്ന് പറയുന്നേ…ആരതി അച്ചുവിനെ നോക്കി…

അതല്ല ആള് ചേച്ചിയെ എന്നും കാണാനായി ഇവിടെ അടുത്ത് വീട് വാങ്ങിയിട്ടുണ്ടല്ലോ…ചേച്ചി വേറെ കെട്ടിപോവുമ്പോൾ പിന്നെ അതിന്റെ ആവശ്യം ഇല്ലല്ലോ…അതോർത്ത് പറഞ്ഞതാണേ…അത് കേട്ടതും ആരതിഅച്ചുവിന് പിന്നാലെ ഓടി… ഓരോന്നുങ്ങൾ പ്രണയിനിക്കായി വീട് വാങ്ങുന്നു..നമുക്കെന്നും ഡയറി മിൽക്ക്തന്നെ ശരണം…അച്ചു ഓടുന്നതിനിടയിൽ അടക്കം പറയുന്നുണ്ടായിരുന്നു…

അരുണേട്ടാ..ഉറക്കെ വിളിച്ചുകൊണ്ടാണ് അച്ചു മുറിയിലേക്ക് കയറിയത്..റൂമിൽ ബെഡ് ഷീറ്റൊക്കെ ഭംഗിയിൽമടക്കി വച്ചിട്ടുണ്ട്…ആളെ മുറിയിലെങ്ങും കാണാനില്ലല്ലോ ഇത്ര വേഗം എണീറ്റോ…അച്ചു മുടിയൊതുക്കി കൊണ്ട്കണ്ണാടിയിലേക്ക് നോക്കി നിന്നു…

പെട്ടെന്നാണ് രണ്ടുകൈകൾ  അവളെ പിന്നിലൂടെ വന്ന്  ചുറ്റിപ്പിടിച്ചത്…തിരിഞ്ഞു നോക്കാതെ തന്നെഅരുണാണെന്ന് അവൾക്ക് മനസിലായി…

ഏയ്‌…മാറി നിൽക്ക് എനിക്ക് തണുക്കുന്നു…പിന്നെ കുളിച്ച് ഇറങ്ങിയല്ലേയുള്ളൂ  തണുക്കാതിരിക്കുമോ…അരുൺ അവളോടായ് കാതിൽ മെല്ലെ പറഞ്ഞു

..അവൻ അവളുടെ മുഖത്തിനോട് മുഖം ചേർത്തങ്ങനെ കണ്ണാടിയിലൂടെ അവളെയും നോക്കി നിന്നു…എന്തുചേലാ എന്റെ പെണ്ണിനെ കാണാൻ.. എത്രനേരം വേണമെങ്കിലും ഇങ്ങനെ നിന്നു പോവും..

അച്ചു പെട്ടെന്ന് കുതറി മാറി അവന്റെ മുൻപിൽ നിന്നു…

അധികം സുഖിപ്പിക്കല്ലേ…ഞാനിന്നലെ എത്രവട്ടം ഏട്ടന്റെ മുൻപിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു..ഒന്ന്നോക്കിയോ എന്നെ…അപ്പോഴേക്കും അവളുടെ മുഖത്ത് കാർമേഘം വന്ന് മൂടിയിരുന്നു…

അരുൺ അവളുടെ കയ്യിന്മേൽ പിടിച്ച് വലിച്ച് തന്നോട് ചേർത്ത് നിർത്തി അച്ചുവിന്റെ കണ്ണുകളിലേക്ക്നോക്കി…

എടീ പുല്ലേ…വീട്ടുകാരുടെ മുൻപിൽ വച്ചാണോടീ നിന്റെ ശൃംഗാരം..അവൻ മീശ പിരിച്ച് ഒരു കള്ളച്ചിരിചിരിച്ചു..അവൾ കുതറി മാറാൻ ശ്രമിച്ചെങ്കിലും കൂടുതൽ കൂടുതൽ അവനിലേക്ക് അടുത്തു കൊണ്ടിരുന്നു…

പെട്ടെന്നാണ് ഭാനുവിന്റെ അച്ചു എന്നുള്ള വിളി കേട്ടതും അവൾ കുതറിമാറിയതും..ഹേയ്..നിൽക്കെടി അവൻവീണ്ടും അവളുടെ കയ്യിൽ കയറി പിടിച്ചു…

രണ്ടു കവിളിലും പിടിച്ച് മുഖമുയർത്തി കണ്ണുകളിലേക്ക് നോക്കി…നെറ്റിയിൽ വാത്സല്യപൂർവ്വംചുംബിച്ചു…എനിക്ക് നിന്നെ എന്നെക്കാളും ഇഷ്ടമാടീ…

 

ശരിക്കും…അവൾ പ്രണയാതുരമായി കണ്ണുകളിലേക്ക് നോക്കി…

അതെന്നേ… പക്ഷേ നന്നായി പഠിച്ച് ഒരു ജോലി വാങ്ങിയില്ലേൽ ഞാൻ കെട്ടില്ലാട്ടോ പറഞ്ഞില്ലെന്ന് വേണ്ട…

വേണ്ട…ഞാനൊരു നല്ല പയ്യനെയും കെട്ടി കുട്ടികളുമായി സുഖമായി ജീവിച്ചോളാം..

എന്നാൽ നിന്നെ ഞാൻ കൊല്ലും…വീണ്ടും ഭാനുവിന്റെ വിളി കേട്ടതും അവൾ അരുണിനെ തള്ളി മാറ്റി കൊണ്ട്താഴേക്ക് പോയി…

താഴെ ഇരിക്കുന്ന ശ്യാമയയെയും റാമിനെയും കണ്ട് അവളൊന്ന് പുഞ്ചിരിച്ചു..കൂടെ ആരതിയും ഇരുന്ന് നല്ലചർച്ചയിലാണ്…

അടുക്കളയിൽ ഭാനു അവർക്കായി ചായ എടുക്കുന്ന തിരക്കിലാണ്…

നീ എവിടെയായിരുന്നു അച്ചു…എത്രനേരായി ഞാൻ വിളിക്കുന്നു…ആരതിയോട് എന്തോ സംശയംചോദിക്കാനുണ്ടെന്ന് പറഞ്ഞല്ലേ നീ മുകളിലേക്ക് പോയത്..

8 Comments

  1. ഖുറേഷി അബ്രഹാം

    ഈ കഥ മുൻബൊരിക്കൽ വായിച്ചിട്ടുണ്ട് മറ്റേ സൈറ്റിൽ ആണെന്ന് തോനുന്നു. എനിക്കിഷ്ട്ട പെട്ടൊരു കഥയാണ്. ഇവിടെ ഇട്ടത് എന്തായാലും നന്നായി.

    ഖുറേഷി അബ്രഹാം,,,,,,

  2. നെപ്പോളിയൻ

    ✅✅✅

    സ്നേഹം ❤️❤️❤️

  3. അതെന്ത് ചോദ്യമാണ് മിഷ്‌ടർ!! കഥ തുടരുന്നു…. ❣️ഇല്ലെ ദാ ഇവിടെ ആരോട്……

    1. നെപ്പോളിയൻ

      ??

  4. തുടരണം….❤❤❤❤❤❤❤❤❤❤

    1. നെപ്പോളിയൻ

      ❤️❤️❤️❤️❤️???

  5. കഥ വരുമെന്ന് വാക്ക് തന്ന് അത് പാലിച്ച നെപ്പോളിയന് നന്ദി

    1. നെപ്പോളിയൻ

      ?❤️❤️❤️muthe ❤️❤️❤️

Comments are closed.