ഹരേഃ ഇന്ദു 3 [ചാത്തൻ] 85

ഇന്ദുവിന്റെ  അച്ഛൻ മിണ്ടാതെ തലകുനിച്ചു നിന്നു. അത് കണ്ടപ്പോൾ ഇന്ദുവിന് സങ്കടമായി. അവൾ വേണ്ട എന്ന അർത്ഥത്തിൽ ഹരിയെ  നോക്കി തലയാട്ടി. തികട്ടി വന്ന ദേഷ്യം കടിച്ചമർത്തി ഹരി നിന്നു. പിന്നെ അല്പസമയം അവിടെ നിശബ്ദത തളം കെട്ടി നിന്നു. ആരും ഒന്നും മിണ്ടിയില്ല. പതിയെ അച്ഛനും ഹരിയുടെ അമ്മയും അവരോട് യാത്ര പറഞ്ഞു അവരുടെ വീട്ടിലേക്ക് മടങ്ങി.

വൈകുന്നേരത്തോടെ അഞ്ജലിയെ  കൂട്ടിക്കൊണ്ടുപോകാൻ ഹരി ശ്രമിച്ചെങ്കിലും അവൾ കൂട്ടാക്കാത്തതിനാൽ ആ ശ്രമം ആവൻ ഉപേക്ഷിച്ചു. ഡോക്ടർ വന്ന് പരിശോധിച്ചതിനുശേഷം ഹരിയോടും അഞ്ജലി യോടും കൺസൾട്ടിംഗ് റൂമിലേക്ക് വരാൻ നിർദ്ദേശിച്ചു. ഉദ്വേഗത്തോടെ അവർ ഡോക്ടറെ കണ്ടു.

ഡോക്ടർ തന്റെ ചെയറിൽ അമർന്നിരുന്ന്  അഞ്ജലിയെയും ഹരിയെയും സാകൂതം നോക്കി. ഈ സമയം മനസ്സിൽ അഞ്ജലി എല്ലാ ദൈവങ്ങളെയും വിളിച്ചു. പ്രതീക്ഷയറ്റ കാര്യങ്ങൾ ഡോക്ടറിന്റെ വായിൽ നിന്നും വരാതിരിക്കാൻ അവർ രണ്ടുപേരും പ്രാർത്ഥിച്ചു. എങ്കിലും ദൈവം അവരെ കൈവിടില്ല എന്ന വിശ്വാസം അവരെ പിടിച്ചു നിർത്തി. പതിയെ ഡോക്ടർ ദീർഘ നിശ്വാസം എടുത്ത് അവരോടായി പറഞ്ഞു തുടങ്ങി

“ഇന്ദുവിന്റെ സ്കാനിംഗ് റിപ്പോർട്ട് ഞാൻ പരിശോധിച്ചു. ഞാൻ സംശയിച്ച പോലെ തന്നെ നട്ടെല്ലിന് സമീപമുള്ള ഞരമ്പിൽ ക്ഷതം  പറ്റിയിട്ടുണ്ട് വീഴ്ചയിൽ. അതുകൊണ്ടുതന്നെ അരയ്ക്കു താഴോട്ട് തളരും. ചിലപ്പോൾ താൽക്കാലികമായിരിക്കാം അല്ലെങ്കിൽ സ്ഥിരം ആയിരിക്കാം. റിക്കവറി ആവുന്നത് പേഷ്യന്റിന്റെ വിൽ പവർ അനുസരിച്ചിരിക്കും.”

ഡോക്ടറുടെ വാക്കുകൾ അഞ്ജലിയെയും ഹരിയെയും മാനസികമായി തളർത്തി. അരുതാത്തത് സംഭവിച്ചു എന്ന വസ്തുത അംഗീകരിക്കുവാൻ അവർ ബുദ്ധിമുട്ടി. ഇങ്ങനെ ഒരു അവസ്ഥ  ഇന്ദുവിന് വന്നതിൽ അഞ്‌ജലി വിധിയെ പ്രാകി. എന്നാൽ ഹരി ഈ സത്യം ഇന്ദു എങ്ങനെ അംഗീകരിക്കും എന്ന മനപ്രയാസത്തിൽ  ആയിരുന്നു.

കൊച്ചു കുട്ടിയുടെ മനസ്സാണ് അവൾക്ക്. പക്വതയാർന്ന തീരുമാനങ്ങളെടുക്കാൻ ഇപ്പോഴും അവൾ പ്രാപ്തി ആയിട്ടില്ല. എങ്ങനെയെങ്കിലും ഇന്ദുവിനെ പറഞ്ഞു മനസ്സിലാക്കണം എന്ന് അവൻ മനസ്സിൽ ചട്ടംകെട്ടി. ഡോക്ടറുടെ അനുവാദത്തോടെ അഞ്ജലിയെയും കൂട്ടി റൂമിന് വെളിയിലേക്കിറങ്ങി. പെട്ടെന്ന് അഞ്ജലി ഹരിയോടായി ചോദിച്ചു

“ഹരിയേട്ടാ ഇന്ദുവിനോട് പറയേണ്ടേ ”

“വേണം അഞ്‌ജലി. സമയം ആവുമ്പോ ഞാൻ തന്നെ പറയാം.ഡിസ്ചാർജ് വാങ്ങി പോകുന്നതിനു മുൻപ് തന്നെ അവൾ സത്യം മനസ്സിലാക്കണം. അതിനുള്ള ധൈര്യവും കരുത്തും ഞാൻ അവൾക്ക് നൽകും. ഒരാളെയും അവളെ ഒറ്റപെടുത്താനോ വേദനിപ്പിക്കാനോ ഞാൻ സമ്മതിക്കില്ല.  ”

ഹരിയുടെ വാക്കുകളിലെ ആത്മാവിശ്വാസം അഞ്ജലിയുടെ കത്തുന്ന മനസ്സിൽ തണുപ്പിച്ചു. ഹരിയേട്ടനെ കുറിച്ച് അവൾക്ക് മതിപ്പ് തോന്നി. ഒപ്പം അഭിമാനവും. ഇതാവണം ആൺകുട്ടി. ഇതു തന്നാവണം ആൺകുട്ടി…

മൂന്ന് ദിവസത്തിനു ശേഷം ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് വാങ്ങി പോകാനുള്ള നടപടി ക്രമം ഹരി പൂർത്തിയാക്കി. അതുവരെ അവൾക്ക്  നന്നായി പരിചരണം നൽകിയതും സുശ്രുഷിച്ചതും ഹരി ആയിരുന്നു. ബാത്‌റൂമിൽ കൊണ്ടുപോകാനും ഡ്രസ്സ്‌ മാറാനും ഒക്കെ മാത്രമാണ് ഹരി അഞ്ജലിയുടെ സഹായം തേടിയത്. ഇത്രയും ദിവസം ഹരിയുടെയും അഞ്ജലിയുടെയും സ്നേഹത്തിലും പരിചരണത്തിനും ഇന്ദു മതിമറന്ന് ജീവിച്ചു.

എങ്കിലും കാലുകൾ അനക്കാൻ പറ്റാത്തതത് ഇന്ദുവിനെ സങ്കടപ്പെടുത്തിയിരുന്നു. ഹരിയുടെ സ്നേഹ പരിചരണം അവളുടെ ദുർചിന്തകളെ മനസ്സിൽ നിന്നും അകറ്റി.ഇന്ദുവിനെ കൂട്ടാൻ വരാൻ അച്ഛൻ വരുമെന്ന് അറിയിച്ചിരുന്നെങ്കിലും പെട്ടെന്ന് തീരുമാനം മാറ്റിയതോടെ അതിനു പിന്നിൽ പ്രവർത്തിച്ച അവളുടെ രണ്ടാനമ്മയോട് അവന് അതിയായ പക തോന്നി. എങ്കിലും അങ്ങോട്ടേക്ക് തന്നെ ആണല്ലോ പോകേണ്ടത് എന്ന് ഓർത്ത് അവൻ സംയമനം പാലിച്ചു.

അങ്ങനെ ഡിസ്ചാർജ് ചെയ്യാനുള്ള ഫോർമാലിറ്റീസ് എല്ലാം തീർത്തശേഷം റൂമിലേക്ക് അവൻ കയറി വന്നു. അഞ്ജലി അതേസമയം പോകാനുള്ള

10 Comments

  1. ഹരേഃ ഇന്ദു 4 ഇല്ലേ

  2. Nannaayittundu
    Baakki bhaagam, katta waiting

  3. ഡ്രാക്കുള

    ഇതെന്താണ് രണ്ടു പ്രാവശ്യം വന്നിരിക്കുന്നത് ?????

    പേജുകൾ കൂടുതൽ ഉണ്ടെന്ന് കാണിക്കാൻ ആണേ????

  4. ഡ്രാക്കുള

    ഇതെന്താ രണ്ട് പ്രാവശ്യം വരാനിരിക്കുന്നത് ??????

  5. As usual, nannayitund … ???

    1. ഒരുപാടു നന്ദി… ഒത്തിരി സ്നേഹം

  6. “ചാത്തൻ” എന്ന പേരിൽ എഴുതേണ്ട കഥ
    അല്ല ” ഹരേ: ഇന്ദു”
    സാധിക്കുമെങ്കിൽ താങ്കളുടെ പേരിൽ തന്നേ എഴുതിക്കൂടെ

    1. എഴുതാം ഹർഷൻ ബ്രോ… എന്റെ കഥ വായിച്ചതിനു ഒരുപാടു നന്ദി. ഒരുപാടു സ്നേഹം…… സ്നേഹത്തോടെ ആദിയുടെയും ഹർഷൻ ബ്രോയുടെയും കട്ട ആരാധകൻ.

  7. പതിവ് പോലെ കഥയെ മെല്ലെ ഓടിച്ച് ഒരു ട്രാക്കിൽ ആക്കി, കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി…

    1. അടുത്ത ഭാഗത്തിൽ ശരിയാക്കാംട്ടോ ??

Comments are closed.